2010 മേയ് 18, ചൊവ്വാഴ്ച

കിനാലൂർ:സോളിഡാരിറ്റി നുണകൾ



കിനാലൂ പ്രശ്നത്തി മന്ത്രി എളമരം കരീം മാത്രമാണോ നുണപറയുന്നത്?

സോളിഡാരിറ്റി പറയുന്ന പല കാര്യങ്ങളും നുണയല്ലേ?

                             ചാണകജിഹാദോ?
"ഗ്രാനേഡും ലാത്തിച്ചാർജ്ജും നേരിടേണ്ടിവന്ന കിനാലൂരിലെ വീട്ടമ്മമാരുടെ സ്വാഭാവിക പ്രതികരണം മാത്രമാണ്‌" ചാണകാഭിഷേകമെന്ന് സോളിഡാരിറ്റി നേതാവ്പി മുജീബ്റഹ്മാ(മാധ്യമം,മയ്18)

സമരത്തിന്റെ മു നിരയിലുണ്ടായിരുന്ന വീട്ടമ്മമാർക്ക്ചാണകവും ബക്കറ്റും വെള്ളവും ചൂലും പെട്ടെന്ന് എവിടന്ന് കിട്ടി? മലക്കുകളിറക്കിക്കൊടുത്തതാണോ? അതിനെന്താ ഇത്ബദ് യുദ്ധമോ?

ചാണകവെള്ളം ബക്കറ്റിലാക്കി മൂടിവെച്ച്മു കൂട്ടി സമരക്കാ പ്ലാ ചെയ്ത്വന്നതാണെന്ന വാർത്ത തെറ്റാണെന്നാണോ സോളിഡാരിറ്റി പറയുന്നത്? സമരായുധങ്ങ സ്ത്രീക കൊണ്ടുവന്നത്തങ്ങളറിഞ്ഞിട്ടേയില്ലെന്നാണോ പറയുന്നത്?

ഗ്രാനേഡും ലാത്തിച്ചാർജ്ജും നടന്നതിന്ശേഷമാണ്ചാണകാഭിഷേകം നടത്തിയത്എന്ന് മുജീബ്റഹ്മാന്ഉറപ്പുണ്ടോ?

                         സമാധാനസമരം?!
സമാധാനപരമായി സമരം ചെയ്യുന്നവരെ പോലീസ്ഒരു പ്രകോപനവുമില്ലാതെ തല്ലിച്ചതച്ചുവെന്നൊക്കെയാണല്ലോ വാദം.

സമരക്കാ സമാധാനക്കാരും നിരപരാധികളുമാണെങ്കി ഇത്രയധികം പോലീസുകാർക്കെങ്ങനെ പരിക്കേറ്റു?ഡി വൈ എസ്പിക്കുപോലും ഗുരുതരമായ പരിക്കേറ്റതെങ്ങനേ?

സോളിഡാരിറ്റിക്കാ അക്രമസമരം നടത്തുന്നവരല്ലെങ്കി ഇവിടെ അക്രമങ്ങളൊക്കെ നടത്തിയതാര്? കൂടെയുണ്ടായിരുന്ന എസ്ഡി പി ക്കാരാണോ? ലീഗുകാരാണോ/ കോൺഗ്രസ്സുകാരാണോ? അതോ ബി ജെ പിക്കാരോ?

പോലീസുകാർക്ക്ഗുരുതരമായും ഡി വൈ എസ്പിക്ക്ശസ്ത്രക്രിയ വേണ്ടും വണ്ണവും പരിക്കേൽകാണമെങ്കിൽ സമരം തികച്ചു സമാധാനപരമായിരുന്നിരിക്കാനാണ്സാധ്യത.

ഏതായാലും, 'മുദ്രാവാക്യമില്ല ജാഥയില്ല പതാകയില്ല എന്ന് ശഹാദത്ത്കലിമപോലെ' ചൊല്ലിപ്പഠിച്ചിരുന്ന ജമാ-അത്തെ ഇസ്ലാമി( അബ്ദുള്ള,ശത്രുക്കളല്ല; സ്നേഹിതന്മാ,165,ജമാ-അത്ത്മലയാളം സൈറ്റിലെ ജമാ-അത്ത്ചരിത്രവും കാണുക)ക്കാരുടെ യൂത്തന്മാ ചാണകം,പട്ടിക,കാല്ല്എന്നിത്യാദികളിലേക്ക്കുതിച്ചു ചാടി മുന്നേറുന്നത് കേമം തന്നെ.

രാഷ്ട്രീയപാർട്ടികൾ തങ്ങളുടെ സമരങ്ങൾക്ക്വാർത്താ പ്രാധാന്യം കിട്ടുന്നതിനായി ബോധപൂർവ്വം പോലീസുമായി ഉരസ സൃഷ്ടിക്കാറുണ്ട്‌.സോളിഡാരിറ്റിയും എസ് ഒയും രീതി ബോധപൂർവ്വം സ്വീകരിച്ചതായാണ്അറിവ്‌.അത്പ്രാവർത്തികമാക്കിത്തുടങ്ങിയിട്ടുമുണ്ടെന്ന് പറഞ്ഞു കേൾക്കുന്നു.കിനാലൂരി സോളിഡാരിറ്റിയുടെ അത്തരമൊരു പരീക്ഷണത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

രാഷ്ട്രീയത്തി ഒരിടം നേടാനും വരുന്ന പഞ്ചായത്തു തിരഞ്ഞെടുപ്പി യു ഡി എഫുമായി ധാരണയിലെത്താനുമാകാം ഇത്തരം സമരനാടകങ്ങ.മുസ്ലിം ലീഗുമായി അത്തരം ർച്ചകൾ നടത്തിയതായി വാർത്തയും വന്നല്ലോ.

                                       ഹിതപരിശോധന

റോഡിനുവേണ്ടി സ്ഥലം വിട്ടു കൊടുക്കേണ്ട കുടുംബങ്ങളുടെ എണ്ണം 81/82 ആണെന്ന് മന്ത്രിയും കൂട്ടരും.അതി 75 ശതമാനം പേരും സ്ഥലം വിട്ടു കൊടുക്കാ തയ്യാറാണെന്നും ഒരു ഹിതപരിശോധനക്ക്തയ്യാറാണെന്നും അവ പറയുന്നു.

എന്നാ മുജീബ്റഹ്മാ പാറയുന്നതോ.അരിയെത്ര? പയറഞ്ഞാഴി.

പ്രദേശത്തുകാ ഭൂരിഭാഗവും ഇതിനെതിരാണെന്നു മാത്രം പറയുന്നു.സ്ഥലം വിട്ടുകൊടുക്കേണ്ടവരെക്കുറിച്ച്വ്യക്തമായി ഒന്നും പറയാതെ ഒഴിഞ്ഞു മാറുന്നു.എന്നിട്ട്കിനാലൂരിലെ സമരാനുകൂലികളുടെ കണക്കെടുക്കാ അദ്ദേഹം മന്ത്രിയെ വെല്ലുവിളിക്കുകയും ചെയ്യുന്നു.

നുണപറയുന്നതും ഒളിച്ചുവെക്കുന്നതും മന്ത്രി മാത്രമല്ല.സോളിഡാരിറ്റിയും അത്ചെയ്യുന്നു.രാഷ്ട്രീയത്തി ഇതൊക്കെ സാധാരണമാണ്‌.സോളിഡാരിറ്റിയും ഇനി അങ്ങനെയൊക്കെ ആയേ മതിയാവൂ.

ഇനി സോളിഡാരിറ്റിക്ക്ഇത്തരം പ്രശ്നങ്ങളി ഇടപെടാനോ അധികപ്രസംഗം നടത്താനോ ഉള്ള ധാർമ്മിക ർഹതയുണ്ടോ? തുടങ്ങിയ കാര്യങ്ങ മറ്റൊരു പോസ്റ്റി ആകാം.ഇപ്പോ ഇത്ര മാത്രം.

2010 മേയ് 14, വെള്ളിയാഴ്‌ച

മൗദൂദിയുടെ മകൻ ജമാ-അത്തിനെതിരെ

ഇത്വായിയ്ക്കൂ





An Interview with Haider Farooq Mawdudi, Noted Pakistani Islamic Scholar

Haider Farooq Mawdudi, noted Pakistani Islamic scholar and son of the Late Maulana Sayed-ul-Ala Mawdudi, founder of the Jamaat-e-Islami(JEI), is one of the most vocal critics of the protagonists of 'Jihad' in Kashmir. In an interview given to a Lahore based Urdu magazine 'Diwar-e-Shahar' (August-September, 1998) he has openly come out against the present JEI leadership of Pakistani for supporting militancy in Kashmir. He has refuted 'Jihad' in Kashmir on the grounds that its against the tenets of the Quran as Islam does not permit a covert war. In this connection, quoting his father's stand on the issue, he points out that the double standards in Pakistani policy of pursuing diplomatic relations with India while waging a 'Jihad' against it through covert means. He also castigated the JEI leadership of Pakistan for spending huge amounts on waging 'Jihad' in Kashmir and sacrificing the lives of thousands of innocent and poor people. Excerpts from the interview is reproduced below.
The Lucknow based vernacular weekly, 'Jedeed Markaz', published in Urdu and Hindi, has reproduced the said interview on its October 25-31, 1998 edition.

Question: In what connection, did you visit India recently and who all did you meet and why?
Answer: I met different Muslim leaders, including Kashmiris during my recent visit to India and expressed the view that three wars have been fought between India and Pakistan over Kashmir since their inception fifty years back and therefore, the Kashmir issue should now be solved at any cost and the Kashmiri Muslims should get the same benefits which are being enjoyed by the other Muslims living in India. I told the Kashmiri leaders that they were getting their young generation killed without any reason. The education, economy and everything of Muslims is being destroyed. I asked them to hold talks with the Indian government and get their demands met legitimately and constitutionally.
Question: Haider Shahji, what sort of opinion you have given there? On one hand, holy 'Jihad' is being fought in Kashmir while as you are talking about constitutional right, education and economy.
Answer: (Retorting back) What kind of 'Jihad' is being fought in Kashmir, you do not know the difference between 'Jihad' and violence. The ongoing blood-bath in Kashmir in the name of 'Jihad' can not even be termed as 'Khurooj'(revolt). You should study the 'Fiqah'(Islamic Law).
Question: But the 'Jamaat' of your father, Maulana Abdul Ala Mawdudi declares it as 'Jihad'.
Answer: Now, this is no more the 'Jamaat' of my father, this is now the 'Jamaat' of Qazi Hussain Ahmad. My father had categorically refused to accept the ongoing violence in Kashmir as 'Jihad'.
Question: What are you talking about? Kashmiris are fighting for their right of self-determination, which has been bluntly rejected by India. The Britishers gave Kashmir to India through a wrongful partition, which Nehru, Mountbatten and Radcliffe had committed through dishonesty?
Answer: Maulana Mawdudi, in his interview published in the bi-weekly journal of Jamaat-e-Islami, "Kausar" dated August 17, 1998, has clearly said that the intricacies developed over the Kashmiri issue are the result of the mistakes of 'our' leaders who accepted an ambiguous condition of the Britishers that the accession of any 'Riyasat' to a country would be decided by the Head of the 'Riyasat' and not only by the dominion of the 'Riyasat'. They also left the decision regarding the fixation of borders to Radcliffe and Mountbatten which resulted in the inclusion of Gurdaspur district in the Indian union and it also gave an opportunity to the Hindu King of Kashmir to accede to India.
Question: Haider Saheb, you said that it is not lawful according to 'Shariat' to fight against that country with whom 'we' have diplomatic relations?
Answer: Don't degrade its importance. I have not said that but Maulana Mawdudi said this. I do not possess such a personality. Maulana Mawdudi has categorically stated that according to 'Quran', it is unlawful to wage a war by a country against the country with which diplomatic relations are maintained. He has further said that it one party commits breach of agreement then the opposite party should first severe diplomatic ties with it and then resort to war-tactics instead of maintaining diplomatic relations overtly and resorting to war-tactics covertly. He stressed that Islam taught 'us' that if we, want to fight against anyone, 'we' should fight openly and if 'we' wish to maintain friendly relations with someone, 'we' should stick to that relation without any prejudice.
Question: Haider Sahab, Maulana Mawdudi was a giant personality and a great religious scholar. We should talk about present scenario. Jamaat-e-Islami is still spending a lot on 'Jehad-e-Kashmir' also rendering sacrifices?
Answer: Yes, presently the situation is such that Jamaat receives Rs. 60,000/- for every militant killed in Kashmir out this, only 15,000-20,000/- are being given to the families of the martyrs, while as the remaining amount is eaten up by the JEI leaders themselves who have opened a factory of martyrs. JEI leaders have made money by getting others children killed. As far as they themselves are concerned, no son of Qazi Hussain Ahmad was killed either in Afghanistan or Kashmiri, 'Jihad' and his children are leading a luxurious life while studying in the United States.

2010 ഏപ്രിൽ 7, ബുധനാഴ്‌ച

രാഷ്ട്രീയ ഇസ്ലാമിന്റെ സാമ്രാജ്യത്വ സേവ


മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന സമീർ അമീന്റെ ലേഖനമാണ്‌. ഇവിടെ കൊടുക്കുന്നത്‌.ഈജിപ്ത്‌ പാർലമെന്റിൽ ഹുസ്നി മുബാറകിനോടുള്ള പ്രത്യക്ഷ ശത്രുത നിലനിൽക്കുമ്പോഴും മുസ്ലിം ബ്രദർ ഹുഡ്‌ ആഗോളീകരണ നയങ്ങളിൽ സർക്കാരിനെ പിന്തുണക്കുന്നതായി മി.അമീൻ ചൂണ്ടിക്കാണിക്കുന്നു.

ബംഗ്ലാദേശിൽ കഴിഞ്ഞ സർക്കാരിൽ അവിടത്തെ ജമാ-അത്തെ ഇസ്ലാമി പങ്കാളിയായിരുന്നല്ലോ.അന്നവിടെ ചിറ്റഗോങ്ങിൽ അമേരിക്കൻ കമ്പനിയുടെ തുറമുഖ വികസനത്തിനെതിരെ ശക്തമായ സമരമുന്നണി രൂപപ്പെട്ടിരുന്നു.പ്ലാച്ചിമടയും ചെങ്ങറയും ബി ഒ ടിയും കാട്ടി ഉറഞ്ഞു തുള്ളുന്ന സോളിഡാരിറ്റിക്കാരുടെ, ബംഗ്ലാദേശിലെ ഇസ്ലാമിക പ്രസ്ഥാനം അന്നവിടെ വേട്ടക്കാരുടെ പക്ഷത്തിരുന്ന് അധികാരരസം നുണയുകയായിരുന്നു.കേരളത്തിലെ പോലെ ഈ ഇടതുപക്ഷ-പരിഷത്ത്‌-നക്സലൈറ്റ്‌ മുഖം മൂടി വേറെ എവിടെയും കാണാൻ കഴിയുന്നില്ല.മുഖം മൂടിയുടെ ഉസ്താക്കന്മാരാണ്‌ കേരളത്തിലെയും ഇന്ത്യയിലെയും ജമാ-അത്തെ ഇസ്ലാമി.










2010 മാർച്ച് 23, ചൊവ്വാഴ്ച

സന്ദേഹി വീണ്ടും

ഒരിടവേളക്കു ശേഷം വീണ്ടും വായനക്കാർക്കു മുമ്പിലെത്തുകയാണ്‌.എന്തുകൊണ്ട്‌ ജമാ-അത്തെ ഇസ്ലാമിയെ മാത്രം വിമർശ്ശിക്കുന്നു? ഈ ചോദ്യം പല വട്ടം നേരിട്ടിട്ടുണ്ട്‌.ജമാ-അത്തെ ഇസ്ലാമിയെ വിമർശ്ശിക്കുന്നതിലൂടെ ബഹുമുഖമായ ഒരു മതവിമർശ്ശനാവബോധം ഉണ്ടാക്കിയെടുക്കാനാണ്‌ ശ്രമം.പരമ്പരാഗത ഇസ്ലാമിൽ ഉൾപ്പെടുമ്പോഴും ലിബറലോ പാർശ്ശ്വൽകൃതമോ ആയ സ്വതന്ത്ര ഇസ്ലാം വായനകളുടെ മുഖം മൂടിയും ചമയങ്ങളും എടുത്തണിയുന്ന നവ പൗരോഹിത്യമാണ്‌ അവരുടേത്‌.അതുകൊണ്ടു തന്നെ ജമാ-അത്തെ ഇസ്ലാമിയുടെ വിമർശ്ശനം മറ്റിസ്ലാമുകളുടെ ബഹുസ്വര നിലനിൽപിന്‌ അത്യന്താപേക്ഷിതമാണ്‌.പഴയ വീഞ്ഞ്‌ പുതിയ പുതിയ കുപ്പികളിലാക്കി വിപണനം നടത്തുന്നവരാണവർ.

ജമാ-അത്തെ ഇസ്ലാമിയുടെ കുട്ടിപ്പുറം വനിതാ സമ്മേളനത്തെയും മഴവിൽ ലോകത്തെ ഇസ്ലാം എന്ന പ്രബോധനം ചർച്ചയേയും പറ്റി എഴുതണമെന്നുണ്ടായിരുന്നു.സമകാലികപ്രസക്തി നഷ്ടപ്പെട്ടതിനാൽ അവയെക്കുറിച്ച്‌ ചെറിയൊരു പരാമർശ്ശം മാത്രം നടത്താം.പുതിയ സ്ത്രീവബോധത്തെ നേരിടാൻ റാഡിക്കൽ ഫെമിനിസത്തിന്റെ ഭാഷ കടമെടുത്ത്‌ ഒരു സ്ത്രീ വിമോചന മുഖം ഉണ്ടാക്കിയെടുക്കാനാണ്‌ അവർശ്ശ്രമിക്കുന്നത്‌. കുറ്റിപ്പുറം സമ്മേളനം അതിന്റെ ഒരു പരീക്ഷണമായിരുന്നു. പൊതു സമൂഹം ഈ കാപട്യത്തെ തിരിച്ചറിഞ്ഞതുകൊണ്ടാവാം മാധ്യമ ശ്രദ്ധ കിട്ടാത്തതിൽ 'മാധ്യമം പേൺപതിപ്പ്‌'ഇൽ പരിഭവം കൊണ്ടത്‌.മത്രമല്ല ഇസ്ലാമിക ഫെമിനിസം മലയാളത്തിൽ വിവർത്തനങ്ങളിലൂടെയും മറ്റും ലഭ്യമായിത്തുടങ്ങിയിരിക്കെ ,ഈ അഭ്യാസങ്ങളൊക്കെ ഒരു മുഴം മുമ്പേയുള്ള എറിയലുമാകാം.

പ്രബോധനത്തിലെ മഴവിൽ ചർച്ച സിയാവുദ്ദീൻ സർദ്ദാറിന്റെ ജമാ-അത്തെ ഇസ്ലാമി വിമർശ്ശനത്തെയും പ്രത്യേകമായ ഇസ്ലാമിക പാഠങ്ങളെയും പ്രതിരോധിക്കാനുള്ള കപടനാടകമായിരുന്നു എന്ന് സംശയിക്കാൻ വകയുണ്ട്‌."സ്വർഗ്ഗം തേടി നിരാശനായി" എന്ന സർദ്ദാറിന്റെ പുസ്തകത്തിന്റെ വിവർത്തകൻ അതിൽ കൊടുത്ത കുറിപ്പിലെ ചിലപരാമർശ്ശങ്ങളാണ്‌ ഈ ചർച്ചക്ക്‌ പ്രേരണയായത്‌ എന്ന് സംശയിച്ചാൽ തെറ്റില്ല.ഈ പുസ്തകത്തെ വിശദമായി ഒരു ബ്ലോഗിൽ പരിചയപ്പെടുത്താൻ ഉദ്ദേശിക്കുന്നത്‌ കൊണ്ട്‌ കൂടുതൽ ഒന്നും ഇപ്പോൾ പറയുന്നില്ല.

ചെങ്ങറയും മൂന്നാറും നാഷണൽ ഹായ്‌ വേയും ബി ഒ ടിയും പൊക്കിപ്പിടിച്ചു സമരം ചെയ്യുന്നവർ മറ്റു ലോക രാജ്യങ്ങളിൽ എന്തു നിലപാടാണെടുക്കുന്നത്‌ എന്ന ഒരു അന്വേഷണം കൂടി നടത്തണമെന്നുണ്ട്‌.സൈദ്ധാന്തിക തലത്തിലും പ്രായോഗിക തലത്തിലും രാഷ്ട്രീയ ഇസ്ലാമിന്റെ പരാചയം സംഭവിച്ചു കഴിഞ്ഞു.കമ്യൂണിസം പോലെ.ഒലിവ്യർ റോയ്‌,സമീർ അമീൻ ഇവരുടെ പഠനങ്ങൾ വായിക്കുക.(മാധവിക്കുട്ടിയുടെ അന്ത്യകവിതകൾ മാതൃ ഭൂമി ആഴ്ചപ്പതിപ്പിൽ വായനക്കാർ വായിച്ചിരിക്കുമെന്നു കരുതുന്നു.)

രാഷ്ട്രീയ ഇസ്ലാമിനെതിരെയുള്ള വിമർശ്ശനങ്ങളെയും അഭിപ്രായങ്ങളെയും സ്വാഗതം ചെയ്യുന്നു.

2009 നവംബർ 7, ശനിയാഴ്‌ച

മാധവിക്കുട്ടിയുടെ മതം.

ജമാ-അത്തെ ഇസ്ലാമിയുടെ നേതാവായ ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന് എഴുതിയ 'കമലാസുറയ്യ:സഫലമായ സ്നേഹാന്വേഷണം' എന്ന പുസ്തകത്തിന്റെ വിമർശ്ശനത്തിന്റെ 2-ാ‍ം ഭാഗം.
**************************************************************************
മാധവിക്കുട്ടിക്ക്‌ ഒരു രാത്രിയിൽ പെട്ടെന്നുണ്ടായ വെളിപാടാണ്‌ അവരെ മതം മാറാൻ പെട്ടെന്നു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതെന്ന് വ്യക്തം.ഇതിന്റെ യുക്തി അന്വേഷിക്കുന്നതിൽ അർത്ഥമില്ല.ഇസ്ലാം അവരുടെ ഉള്ളിൽ കുറെ കാലമായി ഉണ്ടായിരുന്നല്ലോ.

അവരുടെ ഇസ്ലാമിനെക്കുറിച്ചുള്ള സങ്കൽപം എങ്ങനെയുളതായിരുന്നു? ഇസ്ലാമിനെ അവർ എങ്ങനെയാണ്‌ ഉൾക്കൊണ്ടത്‌? ഈ കാര്യത്തിൽ ഒരു അനിശ്ചിതത്വം ഇപ്പോഴും നിലനിൽക്കുന്നു.

സാമ്പ്രദായിക ഇസ്ലാമല്ല അവരുടെ ഉള്ളിൽ ഉണ്ടായിരുന്നത്‌ എന്ന് ഈ പുസ്തകത്തിലെ പരാമർശ്ശങ്ങൾ വെച്ചു തന്നെ പറയാൻ കഴിയും."ഒരു മതത്തോടു സ്നേഹം തോന്നിയപ്പോഴും മുൻ പിൻ നോക്കാതെ അതിനെ ആശ്ലേഷിച്ചു"(68).
(ഇസ്ലാമിനോടുള്ള അവരുടെ സ്നേഹം പണ്ഡിതോചിതമോ ചിന്താപരമോ അല്ലെന്ന് കഴിഞ്ഞപോസ്റ്റിൽ നാം ചർച്ച ചെയ്തതാണ്‌.അംബേദ്കരുടെ മതമാറ്റം പോലെയോ അമേരിക്കയിലെ കറുത്തവരുടെ ഇസ്ലാമാശ്ലേഷം പോലെയോ വല്ല സാമൂഹ്യപ്രാധാന്യവും ഈ മതം മാറ്റത്തിന്‌ അവകാശപ്പെടാനുമില്ല).

മാത്രമല്ല അവരുടെ മകൻ പറയുന്നത്‌ നോക്കൂ."അമ്മ അറിഞ്ഞ, അനുഭവിച്ച, സ്വീകരിച്ച ഇസ്ലാം ദൈവത്തിന്റെ ഇസ്ലാമായിരുന്നു.പുസ്തകങ്ങളുടെ ഇസ്ലാമായിരുന്നില്ല". പുസ്തകങ്ങളിലെയും പണ്ഡിതരുടെ പ്രഭാഷണങ്ങളിലെയും ഇസ്ലാമായിരുന്നില്ല അമ്മയുടെതെന്നും അത്‌ ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസത്തിന്റെ ഇസ്ലാമായിരുന്നുവെന്നും എം ഡി നാലപ്പാട്‌ പറയുന്നുണ്ട്‌.

മതം മാറിയ ശേഷം അവർ സാമ്പ്രദായിക ഇസ്ലാമിന്‌ നിരക്കാത്ത പലതും വിളിച്ചുപറഞ്ഞതിൽപിന്നെ അവരുടെ അടുത്തുകൂടി ഇനിയും അബദ്ധങ്ങൾ പറയാതിരിക്കാൻ ചിലർ ശ്രമിച്ചിരിക്കും എന്ന് ന്യായമായും കരുതാം.
"ഞാൻ ഇസ്ലാമിനെപ്പറ്റി പറയുമ്പോൾ നല്ലത്‌ ഉൾകൊള്ളുക.എന്റെ ഭാഗത്ത്‌ നിന്ന് വരുന്ന തെറ്റുകൾ എന്റേതു മാത്രമാണ്‌.അത്‌ ഇസ്ലാമിന്റെ അപൂർണ്ണതയേ അല്ല.തെറ്റുകൾപാവം സ്ത്രീക്കു തിരുത്തിത്തരിക".(94)

"പുസ്തകങ്ങളിലെ ഇസ്ലാം പഠനത്തേക്കാൾ എന്നെ സ്വാധീനിച്ചത്‌ അനുഭവങ്ങളിലൂടെ കണ്ടെത്തിയ ഇസ്ലാമാണ്‌"(94).
വൈധവ്യവും വാർദ്ധക്യവും നൽകിയ ഒറ്റപ്പെടലിലും അനാഥത്വത്തിലും സ്നേഹത്തിനും സുരക്ഷിതത്തിനുമായി അവർ ദാഹിച്ചു.അതിന്‌ ഇസ്ലാമാണ്‌ ഏറ്റവും ഉചിതമെന്നവർ കണ്ടെത്തി.അത്‌ കൊണ്ടുതന്നെ അവരുടെ വിശ്വാസം പൊതു ഇസ്ലാമിക വിശ്വാസത്തോട്‌ പൂർണ്ണമായും ഒത്തു പോകാത്ത വ്യക്തിപരമായ അംശങ്ങൾ ഉള്ളതായിരുന്നു.
"ഈ പ്രായത്തിൽ എന്നെ ശുശ്രൂഷിക്കാൻ ഞാൻ പറയുന്നത്‌ കേൾക്കാൻ എനിക്കൊരാൾ വേണം"(84).
65വർഷമായി കിട്ടാത്ത സുരക്ഷിതത്വം ഇസ്ലാം അവർക്ക്‌ നൽകിയെന്നവർ പറയുന്നു.
"ഒരാൾ ശവക്കല്ലറ ജീവിച്ചിരിക്കെ തന്നെ തിരഞ്ഞെടുക്കാറില്ലേ.അതുപോലെ അന്ത്യ വിശ്രമത്തിനായി ഞാൻ തിരഞ്ഞെടുത്തതാണ്‌ ഇസ്ലാം"(91).
പലമുസ്ലിംകളും തന്റെ വിശ്വാസം അംഗീകരിക്കാത്തതായി അവർക്ക്‌ അനുഭവപ്പെട്ടിട്ടിള്ളതായും പറയുന്നുണ്ട്‌.(118).പിന്നെ അവർക്ക്‌ സ്വീകാര്യയാവാൻ ശ്രമിച്ചുകാണും.

വിശ്വാസം നൽകിയ ആഹ്ലാദം

അല്ലാഹുവിലുള്ള അചഞ്ചലവിശ്വാസം കമലാസുരയ്യക്ക്‌ നൽകിയ ആഹ്ലാദം അത്യധികമായിരുന്നെന്ന് ഈ പുസ്തകം ഉദ്ധരണികളോടെ പറയുന്നുണ്ട്‌.

വിശ്വാസം തന്റെ ഹൃദയത്തിനും മുഖത്തിനും പുതിയ പ്രകാശവും സൗന്ദര്യവും നൽകിയതായി അവർ പറഞ്ഞു.അവരുടെ സന്തോഷത്തിന്‌ അതിരില്ലായിരുന്നു.അനിർവ്വചനീയമായ ഈ അനുഭൂതി കവിതകളായും പുറത്തുവന്നു.ഇസ്ലാം സ്വീകരിച്ച ശേഷം ഒരു പ്രത്യേക ശക്തി തേജസ്സ്‌ അവർക്ക്‌ കൈവന്നു എന്ന് മകനും പറയുന്നുണ്ട്‌.

ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ ഇസ്ലാമിക വിശ്വാസത്തെ അവർ ആഘോഷിച്ചു.മുസ്ലിം ജീവിത ശൈലിയുമായി ബന്ധപ്പെട്ട ചിഹ്നങ്ങളോട്‌ ഒരു വല്ലാത്ത കാൽപനികത കലർന്ന പ്രിയമായിരുന്നു അവർക്ക്‌.നിസ്കാരക്കുപ്പായം,പർദ്ദ,മക്കന,ദസ്‌വിയ,സുറുമ,മയിലാഞ്ചി,വെള്ളിയരഞ്ഞാണം,ഊദ്‌,അംബർ അങ്ങനെ പലതിനോടും.(129)
പർദ്ദ നൽകുന്ന സുരക്ഷിതത്വത്തെക്കുറിച്ചും അവർ വാചാലരാകുന്നുണ്ട്‌.അതിന്റെ ഇസ്ലാമികയുക്തിയോ പ്രാമാണികതയോ സ്ത്രീപക്ഷവിശകലനമോ ഒന്നും അവർക്ക്‌ പ്രശ്നമല്ല.അവർ തന്റെ അനുഭവമാണ്‌ പറയുന്നത്‌. അത്‌ തികച്ചും വ്യക്തിപരവും ആണ്‌.
"എനിക്ക്‌ പർദ്ദ ഇഷ്ടമാണ്‌.പ്രത്യേകിച്ച്‌ പ്രായമായവർക്ക്‌ പർദ്ദ നല്ലതാണ്‌,അത്‌ അവരുടെ പ്രായം മറയ്ക്കുന്നു:(126)

അല്ലാഹു,പ്രവാചകൻ

മാധവിക്കുട്ടിയുടെ ദൈവം 'നീ എന്റേതാണ്‌. എന്റെ കൂടെ വരണം' എന്ന് പറഞ്ഞ്‌ അവരെ സ്നേഹത്തോടെ വിളിച്ച ദൈവമാണ്‌.ഇസ്ലാമിൽ മുമ്പ്‌ അങ്ങനെ ആർക്കെങ്കിലും അനുഭവം ഉണ്ടായിട്ടുണ്ടോ എന്നറിയില്ല.
ഗുരുവായൂരപ്പനെ കൂടെ കൊണ്ടുപോരുമെന്നും കൃഷ്ണനെ മുഹമ്മദാക്കുമെന്നുമൊക്കെ പറഞ്ഞപ്പോൾ അത്‌ വിവാദമായിരുന്നല്ലോ.അല്ലാഹുവിനെക്കുറിച്ചും മുഹമ്മദിനെക്കുറിച്ചുമുള്ള അവരുടെ കവിതകൾ വായിക്കുമ്പോൾ കൃഷ്ണനെന്ന പേരു മാറിയിട്ടേ ഉള്ളു ദൈവാനുഭവവും ദൈവത്തോടുള്ള പ്രേമവും ഏതാണ്ട്‌ അതു തന്നെയാണെന്നു തോന്നിപ്പോകും.സംസം ജലത്തെ ഗംഗാജലത്തിന്‌ പകരമായി പുണ്യമായി അവർക്ക്‌ തോന്നിയിരിക്കാം.
കമലാസുറയ്യയുടെ അല്ലാഹു അവരുടെ മാത്രമായ ഒരു അല്ലാഹുവായിരുന്നു എന്ന് ആരെങ്കിലും പറഞ്ഞാൽ അതും പൂർണ്ണമായി തെറ്റാവില്ല.
"പേഴ്സണൽ ദൈവമാണോ?
എനിക്ക്‌ എല്ലാം പേഴ്സണലാണ്‌."(127)എന്ന് അവർ തന്നെ പറയുന്നുമുണ്ട്‌>
സൂഫികളുടേതിനു സമാനമാണ്‌ അവരുടെ ദൈവാനുഭവം.പ്രണയേശ്വരനായി ദൈവത്തെ സങ്കൽപിച്ച്‌ എഴുതിയ സൂഫീകവിതകൾ വിമർശ്ശിക്കപ്പെട്ടിട്ടുണ്ട്‌.അല്ലാഹുവിനെ പ്രേമസ്വരൂപനായി സ്വീകരിച്ച്‌ അവർ എഴുതിയ കവിതകൾ ചിലത്‌ ഈപുസ്തകത്തിൽ എടുത്ത്‌ ചേത്തിട്ടുണ്ട്‌.
വിശുദ്ധ റാബിയയുടെ ദൈവപ്രേമത്തെ അനുസ്മരിപ്പിക്കുന്നുണ്ട്‌ ഇവ.

ഈ കവിതകളിലെ ദൈവസങ്കൽപം സാമ്പ്രദായിക ഇസ്ലാമിലേ ഏകത്വ സങ്കൽപം(തൗഹീദ്‌)തന്നെയാണോ അതോ അദ്വൈത നിറം കലർന്നതാണോ എന്ന അന്വേഷണം യോഗ്യതയുള്ളവർ നടത്തട്ടെ.

പുരുഷസ്നേഹത്തിന്‌ പകരം വെക്കാവുന്ന ഒരു തരം സ്നേഹമായിരുന്നോ അവർക്ക്‌ അല്ലാഹുവിനോട്‌ ഉണ്ടായിരുന്നത്‌? അല്ലാഹുവിനോടുള്ള പ്രേമം ഉണ്ടെങ്കിൽ പിന്നെ ഒരു പുരുഷന്റെ സ്നേഹം ആവശ്യമില്ല എന്ന തരത്തിലായിരുന്നില്ലേ അത്‌?

"വിവാഹമോചനം നടക്കുന്നൂവെന്ന് കേട്ടാൽ സന്തോഷമാണെനിക്ക്‌". ഈ ഭാഗം ഒന്ന് വായിച്ചു നോക്കുക.(127)
വിവാഹനിഷേധിയായ ഒരു ആത്മീയസ്നേഹമാണോ അവരിൽ ഉണ്ടായിരുന്നത്‌?
പ്രവാചകനെ സ്നേഹിക്കുന്നുണ്ടോ എന്ന് റാബിയയോട്‌ ചോദിച്ചപ്പോൾ"സൃഷ്ടാവിനോടുള്ള സ്നേഹം സഹജീവികളെ സ്നേഹിക്കുന്നതിൽ നിന്ന് എന്നെ തടയുന്നു" എന്ന് പറഞ്ഞ റാബിയയുടെ ദൈവസ്നേഹത്തോട്‌ അടുത്ത്‌ വരുന്നുണ്ട്‌ കമലയുടെ ദൈവസ്നേഹവും എന്ന് തോന്നുന്നു.കമലക്ക്‌ പ്രവാചകനോടും പ്രണയമായിരുന്നു എന്ന് മറക്കുന്നില്ല.

സ്വർഗ്ഗം മോഹിച്ച്‌

മരിച്ചാൽ മുത്തിന്റെ വെണ്മയുള്ള വേഷഭൂഷകൾ തന്നെ ധരിപ്പിക്കണമെന്ന് അവർ പറഞ്ഞിരുന്നു.(110)
താൻ സ്വർഗ്ഗം അർഹിക്കുന്നുവെന്നും അത്‌ പറഞ്ഞ്‌ സ്വർഗ്ഗത്തിൽ പോകുന്ന ആളാകും ഞാനെന്നുമൊക്കെ അവർ പറഞ്ഞിട്ടുണ്ട്‌.(134).നരകത്തിൽ എന്നെയാരും കൊണ്ടു പോകില്ലെന്ന വിശ്വാസമുണ്ടെനിക്ക്‌'(135).ഒരു സാമ്പ്രദായിക മുസൽമാൻ പറയാൻ ധൈര്യപ്പെടത്ത വാക്കുകളാണിത്‌.തന്റെ കവിതയിൽ 'ഒരു വേള ഞാൻ സ്വർഗ്ഗത്തിൽ ഇടിച്ചിറങ്ങിയെന്നുവരും 'എന്ന് പറയുന്നുണ്ട്‌.
ശരറാന്തലും തോരണങ്ങളും തൂക്കിയ സ്വർഗ്ഗം അവർ സ്വപ്നം കണ്ടു.മരിക്കുമ്പോൾ മലക്കുകൾ വന്ന് വെള്ളത്തൂവാലയിൽ തന്റെ ആത്മാവിനെ പൊതിഞ്ഞു കൊണ്ടു പോകുമെന്നും വെളുത്ത പൂക്കളിലായിരിക്കും തന്നെ കിടത്തുക എന്നും അന്ന് തന്റെ കൈകൾക്കെന്ത്‌ ഭംഗിയായിരിക്കുമെന്നുമൊക്കെ അവർ വാചാലമായി പറഞ്ഞിട്ടുണ്ട്‌.(136) അവർക്ക്‌ സ്വർഗ്ഗം ലഭിക്കട്ടെ. ഞാനും പ്രാർത്ഥിക്കുന്നു.

മതം മാറ്റവും എഴുത്തും

മതം മാറിയതുകൊണ്ടുമാത്രം മാധവിക്കുട്ടിയുടെ സാഹിത്യരചനകൾ ആഴത്തിൽ പുന:പരിശോധിക്കപ്പെടണം എന്ന് പറയുന്നവർ ഉണ്ട്‌.മാധവിക്കുട്ടിയുടെ കൃതികൾ അനന്തകാലം നിലനിൽക്കുക തന്നെ ചെയ്യും.ആഴത്തിൽ വായിക്കപ്പേടുകയും ചെയ്യും.പക്ഷെ അതിൽ അവരുടെ മതം മാറ്റത്തിന്‌ ഒരു പങ്കും ഉണ്ടാവില്ല.

27 വർഷം മുമ്പ്‌ തന്നെ അവർ ഇസ്ലാമിലേക്ക്‌ മതം മാറിയിരുന്നെങ്കിൽ അവർ എഴുതിയ കൃതികൾ നമുക്ക്‌ കിട്ടുമായിരുന്നോ. ശൈഖ്‌ മുഹാമ്മദ്‌ പറയുമ്പോലെ 'ശരീരതൃഷ്ണ'കൾ തേടിയുള്ള എഴുത്തും ജീവിതവും ആയിരുന്നത്‌ കൊണ്ടല്ലേ ആ കൃതികൾ നമുക്ക്‌ കിട്ടിയത്‌? അതു കൊണ്ട്‌ ഇസ്ലാം സ്വീകരണത്തിനു മുമ്പുള്ള അവരുടെ സാഹിത്യത്തിന്മേൽ ഇസ്ലാമിന്റെ പേരിലുള്ള അവകാശവാദം ഉന്നയിക്കാതിരിക്കുന്നതല്ലേ ബുദ്ധി?
മാത്രമല്ല അവർ പറയുന്നത്‌ നോക്കൂ.
"മതം മാറ്റം ഏതെങ്കിലും തരത്തിൽ സ്വന്തം എഴ്ത്തിനെ സ്വാധീനിച്ചിട്ടുണ്ടോ?

സ്വാധീനിച്ചിട്ടുണ്ട്‌.സംശ്യല്യ.പ്രിവലന്റ്‌ ആയ്ട്ട്ള്ള മാതിരി കഥകളൊന്നും ഇനി ഞാൻ എഴ്തില്ല."(122).

ഇതുകൂടി."ഏറെ പ്രേമകാവ്യങ്ങൾ രചിച്ച ഈ കൈകൾകൊണ്ട്‌ ഇനി അള്ളാഹുവിനെക്കുറിച്ചുള്ള കാവ്യങ്ങളായിരിക്കും ജനിക്കുക.മേലിൽ നഗ്ന ചിത്രങ്ങൾ എന്റെ കൈ കൊണ്ട്‌ വരക്കില്ല.പരിപൂർണ്ണ മുസ്ലിം വനിതയായി ജീവിച്ചു മരിക്കണം"(85).(മതം മാറിയ ശേഷം എഴുതിയ 'വണ്ടിക്കാളക"ളും മറ്റും ഇതിനപവാദമല്ലേ?)
ക്രിയേറ്റിവിറ്റിയെ പ്രതികൂലമായി സ്വാധീനിക്കുന്ന ഒരു മതത്തിലേക്കാണോ അവർ മതം മാറിയത്‌? ഇങ്ങനെ ഇസ്ലാമിന്റെ മേൽ ഒരു തെറ്റിദ്ധാരണയുണ്ടാക്കാൻ ഈ പ്രസ്താവ്യങ്ങൾ ഇടയാക്കിയേക്കും.

ഇതും അവർ പറഞ്ഞതുതന്നെ.

"എത്ര ആളുകളാ ഇസ്ലാമിലേക്ക്‌ എന്റെ പ്രസംഗം കൊണ്ട്‌ ആകർഷിക്കപ്പെട്ടത്‌,അറിയോ? ഞാൻ പറഞ്ഞു.അങ്ങനെ മതം മാറീട്ട്‌ ഒരു ഫലൊന്നൂല്യ.അനുഗ്രഹങ്ങൾ തേടീട്ട്‌ മതം മാറേണ്ട.ഉള്ളിൽ റെവലൂഷൻ വരുത്തിയാൽ മതി.'സുറയ്യ പറഞ്ഞു.ഞാൻ മതം മാറീന്നും പറഞ്ഞ്‌ ഒരു മദാമ്മ ഒരീസം അങ്ങട്ട്‌ ഇസ്ലാമായിട്ട്‌ ആർക്കെന്ത്‌ കാര്യാ? കുറച്ച്‌ നേരം നല്ലത്‌ മാത്രം ചിന്തിച്ച്‌ കൊണ്ട്‌ ,ആളുകളെ സഹായിക്യ മാത്രം ചെയ്തോണ്ട്‌ ജീവിച്ചാ തന്നെ യു വിൽ ബികം എ മുസ്ലിം"(124)

ഇത്‌ പറയാഞ്ഞതെന്തേ?

കമലാസുറയ്യ അതിനിടക്ക്‌ ഒരു രാഷ്ട്രീയ പാർട്ടിയൊക്കെ ഉണ്ടാക്കിയിരുന്നു. അതിനെക്കുറിച്ചൊരു പരാമർശ്ശം പോലും ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന് തന്റെ പുസ്തകത്തിൽ നടത്തുന്നില്ല.അങ്ങനെ അവർ പറഞ്ഞതും പ്രവർത്തിച്ചതുമായ പ്രധാനപ്പെട്ട പലതും ശൈഖ്‌ ബോധപൂർവ്വം തമസ്കരിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ അത്‌ ബുദ്ധിപരമായ സത്യസന്ധതയല്ല.

അവസാനം

അവസാനിപ്പിക്കാം. ചെറുപ്പം മുതലേ നന്മയും സ്നേഹവും പാവങ്ങളോടുള്ള ഉദാരതയും ജന്മസ്വഭാവമെന്നോണം അവരുടെ കൂടെ ഉണ്ടായിരുന്നു.അതു കൊണ്ട്‌ തന്നെ അവരുടെ നന്മയാണ്‌ അവരെ ഇസ്ലാമിലേക്കെത്തിച്ചത്‌.ഒരു മനുഷ്യൻണ്ടായിരിക്കേണ്ട അടിസ്ഥന നന്മകൾ മുസ്ലിമല്ലാതായിരുന്നിട്ടും അവരിലുണ്ടായിരുന്നു.അപ്പോൾ നന്മക്ക്‌ ഇസ്ലാം മതവിശ്വാസം ഒരു നിർബന്ധ ഉപാധിയാണോ?കുറെ പേരെങ്കിലും ദൈവത്തിൽ വിശ്വസിക്കാതെ നന്മ നിറഞ്ഞവരായിരിക്കുന്നതിന്റെ കാരണം എന്തായിരിക്കും? അതിന്‌ സാമൂഹ്യ ശസ്ത്ര വിശദീകരണം പോരാ.ഒരു ഇസ്ലാമിക വിശദീകരണം ആവശ്യമുണ്ട്‌.അത്‌ ഇസ്ലാമിനെ കൂടുതൽ ഉദാരമാക്കും.വിശാലവുമാക്കും.മാധവിക്കുട്ടി അതിനൊരു നിമിത്തമാകട്ടെ.
മുസ്ലിമാണെന്ന് വെച്ച്‌ നമുക്ക്‌ തോന്നുന്ന സത്യങ്ങൾ തുറന്ന് പറയാതിരിക്കുന്നത്‌ ആത്മവഞ്ചനയാവില്ലേ? ഇതൊക്കെ തുറന്ന് മനസ്സോടെ വിശകലനം നടത്തുന്ന ഒരു മുസ്ലിം സമുദായത്തെയാണ്‌ ഞാൻ സ്വപ്നം കാണുന്നത്‌.