2010, ഏപ്രിൽ 7, ബുധനാഴ്‌ച

രാഷ്ട്രീയ ഇസ്ലാമിന്റെ സാമ്രാജ്യത്വ സേവ


മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന സമീർ അമീന്റെ ലേഖനമാണ്‌. ഇവിടെ കൊടുക്കുന്നത്‌.ഈജിപ്ത്‌ പാർലമെന്റിൽ ഹുസ്നി മുബാറകിനോടുള്ള പ്രത്യക്ഷ ശത്രുത നിലനിൽക്കുമ്പോഴും മുസ്ലിം ബ്രദർ ഹുഡ്‌ ആഗോളീകരണ നയങ്ങളിൽ സർക്കാരിനെ പിന്തുണക്കുന്നതായി മി.അമീൻ ചൂണ്ടിക്കാണിക്കുന്നു.

ബംഗ്ലാദേശിൽ കഴിഞ്ഞ സർക്കാരിൽ അവിടത്തെ ജമാ-അത്തെ ഇസ്ലാമി പങ്കാളിയായിരുന്നല്ലോ.അന്നവിടെ ചിറ്റഗോങ്ങിൽ അമേരിക്കൻ കമ്പനിയുടെ തുറമുഖ വികസനത്തിനെതിരെ ശക്തമായ സമരമുന്നണി രൂപപ്പെട്ടിരുന്നു.പ്ലാച്ചിമടയും ചെങ്ങറയും ബി ഒ ടിയും കാട്ടി ഉറഞ്ഞു തുള്ളുന്ന സോളിഡാരിറ്റിക്കാരുടെ, ബംഗ്ലാദേശിലെ ഇസ്ലാമിക പ്രസ്ഥാനം അന്നവിടെ വേട്ടക്കാരുടെ പക്ഷത്തിരുന്ന് അധികാരരസം നുണയുകയായിരുന്നു.കേരളത്തിലെ പോലെ ഈ ഇടതുപക്ഷ-പരിഷത്ത്‌-നക്സലൈറ്റ്‌ മുഖം മൂടി വേറെ എവിടെയും കാണാൻ കഴിയുന്നില്ല.മുഖം മൂടിയുടെ ഉസ്താക്കന്മാരാണ്‌ കേരളത്തിലെയും ഇന്ത്യയിലെയും ജമാ-അത്തെ ഇസ്ലാമി.










3 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2010, ഏപ്രിൽ 8 4:49 AM

    രാഷ്ട്രീയത്തിലെ മതത്തിന്റെ ഇടപെടലിനെ കുറിച്ചുള്ള ഖായിദെ മില്ലത്തിന്റെ അഭിപ്രായം ഇവിടെ കാണാം

    മറുപടിഇല്ലാതാക്കൂ
  2. ഇപ്പോള്‍ ഹമീദ്‌ ചേന്ദമംഗല്ലൂരിണ്റ്റെയും എം എന്‍ കാരശ്ശേരിയുടെയും എഴുത്തിനൊന്നും പഴയ പോലെ മാര്‍ക്കറ്റില്ലാതായി മാഷേ. പിന്നെയല്ലെ സമീര്‍ അമീന്‍. ഇവരുടെയൊക്കെ ഇസ്ളാം എന്താണെന്നും ഇവരൊക്കെ എവിടെ നില്‍ക്കുന്നും എന്നും വായനക്കാര്‍ നല്ല പോലെ മനസ്സിലാക്കിയിട്ടുണ്ട്‌. അതു കൊണ്ടു തന്നെ ഈ 'കുലാവിക്ക്‌' പഴയ പോലെ ചിലവില്ലിപ്പോള്‍. എന്തു ചെയ്യാം.

    മറുപടിഇല്ലാതാക്കൂ
  3. ഇതിന്‌ എസ്കെയ്പിസം എന്നാണ്‌ പറയുക.പറയുന്ന കാര്യങ്ങൾ പരിശോധിച്ച്‌ മറുപടി പറയാൻ നോക്കാതെ എം എൻ കാരശ്ശേരിയെന്നും ഹമീദ്‌ ചേണ്ടമംഗലൂർ എന്നുമൊക്കെ പറഞ്ഞു തടി തപ്പുക.ജമാ-അത്തിനെ വിമർശ്ശിക്കുന്നവരൊക്കെ ഈ ഗണത്തിൽ പെടുന്നവരാണോ?
    സമീർ അമീൻ ലോകം അറിയപ്പെടുന്ന ഈജിപ്തുകാരനായ ഒരു സാമ്പത്തിക ശാസ്ത്രജ്ഞനാണെന്നെങ്കിലും മനസ്സിലാക്കുക.

    മറുപടിഇല്ലാതാക്കൂ