2010, മാർച്ച് 23, ചൊവ്വാഴ്ച

സന്ദേഹി വീണ്ടും

ഒരിടവേളക്കു ശേഷം വീണ്ടും വായനക്കാർക്കു മുമ്പിലെത്തുകയാണ്‌.എന്തുകൊണ്ട്‌ ജമാ-അത്തെ ഇസ്ലാമിയെ മാത്രം വിമർശ്ശിക്കുന്നു? ഈ ചോദ്യം പല വട്ടം നേരിട്ടിട്ടുണ്ട്‌.ജമാ-അത്തെ ഇസ്ലാമിയെ വിമർശ്ശിക്കുന്നതിലൂടെ ബഹുമുഖമായ ഒരു മതവിമർശ്ശനാവബോധം ഉണ്ടാക്കിയെടുക്കാനാണ്‌ ശ്രമം.പരമ്പരാഗത ഇസ്ലാമിൽ ഉൾപ്പെടുമ്പോഴും ലിബറലോ പാർശ്ശ്വൽകൃതമോ ആയ സ്വതന്ത്ര ഇസ്ലാം വായനകളുടെ മുഖം മൂടിയും ചമയങ്ങളും എടുത്തണിയുന്ന നവ പൗരോഹിത്യമാണ്‌ അവരുടേത്‌.അതുകൊണ്ടു തന്നെ ജമാ-അത്തെ ഇസ്ലാമിയുടെ വിമർശ്ശനം മറ്റിസ്ലാമുകളുടെ ബഹുസ്വര നിലനിൽപിന്‌ അത്യന്താപേക്ഷിതമാണ്‌.പഴയ വീഞ്ഞ്‌ പുതിയ പുതിയ കുപ്പികളിലാക്കി വിപണനം നടത്തുന്നവരാണവർ.

ജമാ-അത്തെ ഇസ്ലാമിയുടെ കുട്ടിപ്പുറം വനിതാ സമ്മേളനത്തെയും മഴവിൽ ലോകത്തെ ഇസ്ലാം എന്ന പ്രബോധനം ചർച്ചയേയും പറ്റി എഴുതണമെന്നുണ്ടായിരുന്നു.സമകാലികപ്രസക്തി നഷ്ടപ്പെട്ടതിനാൽ അവയെക്കുറിച്ച്‌ ചെറിയൊരു പരാമർശ്ശം മാത്രം നടത്താം.പുതിയ സ്ത്രീവബോധത്തെ നേരിടാൻ റാഡിക്കൽ ഫെമിനിസത്തിന്റെ ഭാഷ കടമെടുത്ത്‌ ഒരു സ്ത്രീ വിമോചന മുഖം ഉണ്ടാക്കിയെടുക്കാനാണ്‌ അവർശ്ശ്രമിക്കുന്നത്‌. കുറ്റിപ്പുറം സമ്മേളനം അതിന്റെ ഒരു പരീക്ഷണമായിരുന്നു. പൊതു സമൂഹം ഈ കാപട്യത്തെ തിരിച്ചറിഞ്ഞതുകൊണ്ടാവാം മാധ്യമ ശ്രദ്ധ കിട്ടാത്തതിൽ 'മാധ്യമം പേൺപതിപ്പ്‌'ഇൽ പരിഭവം കൊണ്ടത്‌.മത്രമല്ല ഇസ്ലാമിക ഫെമിനിസം മലയാളത്തിൽ വിവർത്തനങ്ങളിലൂടെയും മറ്റും ലഭ്യമായിത്തുടങ്ങിയിരിക്കെ ,ഈ അഭ്യാസങ്ങളൊക്കെ ഒരു മുഴം മുമ്പേയുള്ള എറിയലുമാകാം.

പ്രബോധനത്തിലെ മഴവിൽ ചർച്ച സിയാവുദ്ദീൻ സർദ്ദാറിന്റെ ജമാ-അത്തെ ഇസ്ലാമി വിമർശ്ശനത്തെയും പ്രത്യേകമായ ഇസ്ലാമിക പാഠങ്ങളെയും പ്രതിരോധിക്കാനുള്ള കപടനാടകമായിരുന്നു എന്ന് സംശയിക്കാൻ വകയുണ്ട്‌."സ്വർഗ്ഗം തേടി നിരാശനായി" എന്ന സർദ്ദാറിന്റെ പുസ്തകത്തിന്റെ വിവർത്തകൻ അതിൽ കൊടുത്ത കുറിപ്പിലെ ചിലപരാമർശ്ശങ്ങളാണ്‌ ഈ ചർച്ചക്ക്‌ പ്രേരണയായത്‌ എന്ന് സംശയിച്ചാൽ തെറ്റില്ല.ഈ പുസ്തകത്തെ വിശദമായി ഒരു ബ്ലോഗിൽ പരിചയപ്പെടുത്താൻ ഉദ്ദേശിക്കുന്നത്‌ കൊണ്ട്‌ കൂടുതൽ ഒന്നും ഇപ്പോൾ പറയുന്നില്ല.

ചെങ്ങറയും മൂന്നാറും നാഷണൽ ഹായ്‌ വേയും ബി ഒ ടിയും പൊക്കിപ്പിടിച്ചു സമരം ചെയ്യുന്നവർ മറ്റു ലോക രാജ്യങ്ങളിൽ എന്തു നിലപാടാണെടുക്കുന്നത്‌ എന്ന ഒരു അന്വേഷണം കൂടി നടത്തണമെന്നുണ്ട്‌.സൈദ്ധാന്തിക തലത്തിലും പ്രായോഗിക തലത്തിലും രാഷ്ട്രീയ ഇസ്ലാമിന്റെ പരാചയം സംഭവിച്ചു കഴിഞ്ഞു.കമ്യൂണിസം പോലെ.ഒലിവ്യർ റോയ്‌,സമീർ അമീൻ ഇവരുടെ പഠനങ്ങൾ വായിക്കുക.(മാധവിക്കുട്ടിയുടെ അന്ത്യകവിതകൾ മാതൃ ഭൂമി ആഴ്ചപ്പതിപ്പിൽ വായനക്കാർ വായിച്ചിരിക്കുമെന്നു കരുതുന്നു.)

രാഷ്ട്രീയ ഇസ്ലാമിനെതിരെയുള്ള വിമർശ്ശനങ്ങളെയും അഭിപ്രായങ്ങളെയും സ്വാഗതം ചെയ്യുന്നു.

6 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2010, മാർച്ച് 23 4:45 PM

    ഇസ്ലാം രാഷ്ട്രീയം മത്രമാണു, അതില്‍ ആധ്യാത്മികതയില്ല.

    മറുപടിഇല്ലാതാക്കൂ
  2. >>>>‘ രാഷ്ട്രീയ ഇസ്ലാമിനെതിരെയുള്ള‘ വിമർശ്ശനങ്ങളെയും അഭിപ്രായങ്ങളെയും സ്വാഗതം ചെയ്യുന്നു<<<<<

    എതിരെ ഉള്ളവയെ മാത്രമേ സ്വാഗതം ചെയ്യുന്നുള്ളോ? കിരാത ബാബുവിസമാണോ? :)

    വീണ്ടും വന്നതിൽ സന്തോഷം.

    മറുപടിഇല്ലാതാക്കൂ
  3. ഇതിലും വലിയ "മൂത്താപ്പ" എഴുതിയിട്ടും ഈ പറയുന്ന ജമാ അത്തെ ഇസ്ളാമിക്ക്‌ അണികളും സ്വാധീനവും കൂടിയതായിട്ടേ അനുഭവമുള്ളൂ. ഹമീദ്‌ ചേന്ദമംഗല്ലുരും എം എന്‍ കാരശ്ശേരിയും താങ്കളുടെ ആരായിട്ടും വരും? നമ്മുടെ ഹരജിയുടെ കാര്യമെന്തായി? നിരോധിച്ചോ? അതോ ഈ "മുഖം മൂടി തീവ്രവാദി" കളെ വെറുതെ വിടാന്‍ തീരുമാനിച്ചൊ.

    മറുപടിഇല്ലാതാക്കൂ
  4. അതെന്താ ഒ അബ്ദുള്ള എനിക്ക്‌ ആരായിട്ടു വരും എന്ന് ചോദിക്കാത്തത്‌? എന്റെ അടുത്ത പോസ്റ്റിംഗ്‌ അദ്ദേഹത്തിന്റെ പുസ്തകത്തെക്കുറിച്ചാണ്‌.ഏത്‌ പൗരോഹിത്യ സംഘടനയാണ്‌ വളരാത്തത്‌? ജമാ-അത്ത്‌ എതിർത്തിട്ടും സുന്നിയും മുജാഹിദും വളരുകതന്നെയല്ലേ? ജമാ-അത്ത്‌ വിമർശ്ശകരെയെല്ലാം ഒരേ കണക്കിൽ ചേർക്കല്ലേ?

    മറുപടിഇല്ലാതാക്കൂ
  5. ഒ. അബ്ദുല്ലയെ താങ്കളുദ്ദേശിച്ച രീതിയില്‍ കിട്ടില്ല മോനെ, പുള്ളിക്കാരനറിയാം പാബ്ബിന്‍ വിഷം എങ്ങിനെയൊക്കെ കുത്തിവെക്കപെടും എന്ന്? അതുകൊണ്ടാണു പുള്ളിയെ ആദ്യം പറഞ്ഞവരുടെ കൂട്ടത്തില്‍ ഉള്‍പെടുത്താത്തത്‌, പുടികിട്ട്യൊ? അദ്ദേഹം 'മാധ്യമ'ത്തില്‍ നിന്നും പുറത്തു പോയിട്ട്‌ കാലം കുറേ ആയല്ലോ, എന്നിട്ടും ഈ ഒരു 'പൊത്തകം' (ബ്ളോഗിലെ യുക്തിയില്ലാത്ത വാദികളോട്‌ കടപ്പാട്‌) മാത്രമേ കിട്ടിയൊള്ളൂ, കഷ്ടം. എന്ത്യേയ്‌ പുള്ളിക്കാരന്‍ ഇത്രയും ആയിട്ടും ഒരു പൊത്തകത്തില്‍ ഒതുക്കിയത്‌. ജമാ അത്തിനെ എതിര്‍ക്കുന്നതിണ്റ്റെ നാലില്‍ ഒരംശം ആവേശത്തില്‍ ജമാ അത്തെ ഇസ്ളാമി ഒരാളെയും എതിര്‍ത്തിട്ടില്ലെന്നിരിക്കെ, സുന്നിയും മുജാഹിദും 'വളരുന്നത്‌' കണ്ടുപിടിച്ച താങ്കള്‍ക്ക്‌ എത്‌ അവാര്‍ഡാണു നല്‍കേണ്ടതെന്ന് പിന്നീട്‌ തീരുമാനിക്കാം (ഞാന്‍ കണ്ടിടത്തോളം അവര്‍ വളരുകയോ പിളരുകയോ ചെയ്യുന്നത്‌ ജമാ അത്തിനു ഒരു പ്റശ്നേമയല്ല) അതു മനസ്സിലാക്കി തന്നെയാണല്ലോ മറ്റെല്ലാ സംഘടനകളെയും ഒഴിവാക്കി ജമാ അത്തിണ്റ്റെ പിന്നാലെ വിടാതെ പിടിച്ചിരിക്കുന്നത്‌. അല്ലാതെ ഇസ്ളാമിനോട്‌ മുഹബ്ബത്ത്‌ പെരുത്ത്‌, ഇസ്ളാം വളരുന്നതിനു തടസ്സം ജമാ അത്താണെന്ന് കരുതിയിട്ടാണെന്നെന്നും ആരും കരുതിയിട്ടില്ല.

    മറുപടിഇല്ലാതാക്കൂ
  6. സുന്നിയായാലും മുജാഹിദായാലും ജമാ-അത്തായാലും ഓരോ കുണ്ടുകിണറുകളാണ്‌ ഇന്ന് അതിന്റെ അണികൾക്ക്‌. യഥാർത്ഥ ഇസ്ലാമെന്നാൽ ജമാ-അത്തിന്റേതാണെന്ന് താങ്കൾ കരുതുന്നത്‌ കുണ്ടു കിണറ്റിലെ തവളയായതുകൊണ്ടാണ്‌. സംഘടനകളുടെ കണ്ണടയിലൂടെയല്ലാതെ ഇസ്ലാമിനെ പഠിക്കാൻ നോക്കൂ. അപ്പോൽ നാനാതരം ഇസ്ലാമുകളിൽ പടർന്നു നിൽക്കുന്ന ബഹുമുഖമായ സത്യമാണ്‌ ഇസ്ലാം എന്നു മനസ്സിലാകും. അല്ലാതെ ജമാ-അത്തെ ഇസ്ലാമിയുടെ ഒരേയൊരു ഭാഷ്യാണ്‌ യഥാർത്ഥ ഇസ്ലാം എന്ന് അന്ധമായി ധരിച്ചു വെച്ചിരിക്കുന്ന നിങ്ങളെപ്പോലുള്ളവരോട്‌ തർക്കിക്കുന്നതിൽ അർത്ഥമില്ല.

    ഒ അബ്ദുള്ള ജമാ-അത്തെ ഇസ്ലാമിയും ഒരു പൗരോഹിത്യ സംഘടനയായിത്തീർന്നിരിക്കുന്നു.എന്നു തന്നെയാണ്‌ പറയുന്നത്‌.സ്വർഗ്ഗം കിട്ടണമെങ്കിൽ ജമാ-അത്തിന്റെ പ്രാദേശിക നേതാവിന്റെ സർട്ടിഫിക്കറ്റ്‌ കിട്ടണമെന്നുവരെ ധരിച്ചുവശായ നേതാക്കളും അണികളുമാണ്‌ ജമാ-അത്തിന്റെതെന്ന് അദ്ദേഹം ആമുഖത്തില തന്നെ പറയുന്നുണ്ട്‌.

    മറുപടിഇല്ലാതാക്കൂ