വിശകലത്തിനൊരു മുഖവുര.
ജമാ-അത്തിന്റെ ഭരണഘടനയിലെ ഭാഗങ്ങൾ വായിച്ച് കഴിഞ്ഞപ്പോൾ തന്നെ ഒരു ദീർ ഘ വിശകലനം ആവശ്യമില്ലാത്തവിധം ഒരുപാടു ചോദ്യങ്ങളും ഉത്തരങ്ങളും നിങ്ങളുടെ മനസ്സിലൂടെ കടന്നു പോയിട്ടുണ്ടാകും. സാഹചര്യങ്ങളുടെ സമ്മർദ്ദ ഫലമായി ജമാ-അത്തെ ഇസ്ലാമി നിരന്തരമായി നയം മാറ്റങ്ങൾ നടത്താൻ നിർബന്ധിതമാകുമ്പോൾ, അത് മുമ്പ് ജമാ-അത്ത് പിന്തുടർന്നിരുന്ന അടിസ്ഥാന നിലപാടുകളിൽ നിന്നു തന്നെയുള്ള വ്യതിയാനമാകുന്നതിന്റെ പരിഹാസ്യമായ കാഴ്ചയാണു നാം കണ്ടു കൊണ്ടിരിക്കുന്നത്
.
ജമാ-അത്തിന്റെ നിലവിലുള്ള ഭരണഘടന ഇനിമുതൽ ജമാ-അത്തിനു തന്നെ ഒരു ഭാരമായി തുടരാതെ വയ്യ.ജമാ-അത്തിന്റെ രാഷ്ട്രീയ പ്രവേശനം കഴിഞ്ഞ ലോകസഭാതിരഞ്ഞെടുപ്പിനു മുമ്പ് കൊട്ടി ഘോഷത്തോടെ പ്രഖ്യാപിക്കപ്പെട്ടെങ്കിലും അത് യാഥാർത്ഥ്യമാകാതിരിക്കുന്നതിന്റെ കാരണം അതിന്റെ നിലവിലുള്ള ഭരണഘടനയാണെന്നു കേൾക്കുന്നത് ശരിയാവാതിരിക്കൻ ഇടയില്ല.
ഇലക്ഷൻ കമ്മീഷൻ ഭരണഘടന തിരുത്തിയെഴുതാൻ ആവശ്യപ്പെട്ടെന്നും അത് ജമാ-അത്ത് നേതൃത്വത്തിൽ ഭിന്നത സൃഷ്ടിച്ചെന്നും ഒക്കെയുള്ള പ്രചരണം വെറും അഭ്യൂഹം മാത്രമായി തള്ളിക്കളയാം.എന്നിരുന്നാലും ജമാ-അത്തിന്റെ ഇന്നത്തെ വേഷപ്പകർച്ചകൾക്ക് അതിന്റെ ഭരണഘടന ഒരു ബാധ്യത തന്നെയാകുമെന്ന് കാണാൻ ഒരു ഗവേഷണത്തിന്റെ ആവശ്യമൊന്നുമില്ല.
മുസ്ലിം ലീഗ് അതിന്റെ ഭരണഘടനയിൽ മതേതരത്വം, സോഷ്യലിസം,ജനാധിപത്യം എന്നിവയൊക്കെ ലക്ഷ്യമാക്കി എഴുതിവെച്ചതിന്റെ പേരിൽ ജമാ-അത്ത് ലീഗിനെ ഒരു കാലത്ത് കുറേ ഭത്സിച്ചിരുന്നു.ഇന്ത്യയിൽ,തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇറങ്ങണമെങ്കിൽ ഇതൊക്കെ ഭരണഘടനയിൽ എഴുതി വെക്കേണ്ടതുണ്ടെന്ന യാഥാർത്ഥ്യബോധം മുമ്പേ ഉണ്ടാകേണ്ടിയിരുന്നെന്ന്, ഇപ്പോഴെങ്കിലും ജമാ-അത്തിനു ബോധ്യമായിട്ടുണ്ടാവുമെന്ന് കരുതാം.
തിരഞ്ഞെടുപ്പിൽ പങ്കെടുക്കാനായി ഇലക്ഷൻ കമ്മീഷനുമുമ്പിൽ ജമാ-അത്തെ ഇസ്ലാമി, അല്ലെങ്കിൽ അത് തട്ടിപ്പടച്ചുണ്ടാക്കുന്ന അതിന്റെ മുഖം മൂടി സംഘടന, ഭരണ ഘടന മാറ്റുന്നതോടെ ജമാ-അത്തും മുസ്ലിം ലീഗും തമ്മിലോ ജമാ-അത്തും മറ്റു മുസ്ലിം സംഘടനകളും തമ്മിലോ താത്വിക തലത്തിലും പ്രയോഗതലത്തിലും വ്യത്യാസങ്ങൾ നിലനിൽക്കില്ല എന്ന് ഉറപ്പിച്ചു പറയാം.
ഇന്ത്യൻ മതേതരത്വവും ജനാധിപത്യവും സോഷ്യലിസവും ഒക്കെ ജമാ-അത്തിന്റെ മതരാഷ്ട്ര വാദത്തിനും അതിന്റെ ഭരണഘടനക്കും ഒന്നും എതിരല്ല എന്ന് സ്ഥാപിക്കാനുള്ള ശ്രമം തുടങ്ങിയിട്ട് കുറെ കാലമായി. എന്നാൽ അതത്ര എളുപ്പമല്ല എന്ന് ഭരണഘടന വായിക്കുന്ന ഏതൊരാൾക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.
മറ്റു മുസ്ലിം സംഘടനകളുമായി ജമാ-അത്ത് പ്രബോധനത്തിലൂൂടെയും മറ്റും നടത്തിയിട്ടുള്ള വാദപ്രതിവാദങ്ങൾ പൊടിതട്ടിയെടുത്താൽ മാത്രം മതി ജമാ-അത്തിന്റെ ഇന്നത്തെ വ്യാഖ്യാനങ്ങൾക്ക് മറുപടിയാവാൻ.
അതുകൊണ്ടൊക്കെത്തന്നെ ജമാ-അത്തിന്റെ ഭരണഘടനയുടെ വിശകലനത്തിനു വിവിധ തലങ്ങളുണ്ട്.
മതസംഘടനകളുടെ ഭാഗത്തുനിന്നുള്ള പുതുതായുണ്ടകുന്ന ചോദ്യങ്ങളാണു അതിന്റെ ഒരു തലം.ഇതിന്റെ ഭാഷയും സംജ്ഞാവലികളും മതേതര വായനക്കാർക്ക് അത്ര ദഹിച്ചില്ലെന്നു വരാം.എന്നാലും ഈ തലത്തിലിള്ള വിമർശനം ജമാ-അത്തിനു വെല്ലു വിളി ഉയർത്തുകതന്നെ ചെയ്യും.ഇത്തരം വിമർശ്ശനം മുസ്ലിം സംഘടനകൾ ക്രിയാത്മകമായി മുന്നോട്ടു കൊണ്ടു പോകുമെന്ന് കരുതാം.
മറ്റു മത സംഘടനകളുടെ വിമർശ്ശനങ്ങളെ വരേണ്യമായ പുച്ചത്തോടെ, മറുപടി പറയാതെ തള്ളിക്കളയാനേ ജമാ-അത്ത് ശ്രമിക്കുകയുള്ളൂ.മറ്റു മുസ്ലിം സംഘടനകളേക്കാളും സാസ്കാരികമായും പാണ്ഠിത്യത്തിലും പരിഷ്കാരത്തിലും തങ്ങളാണു മുന്നിലെന്ന അഹംഭാവം ജമാ-അത്തുകാർക്ക് പൊതുവെ ഉള്ളതാണ്.വരേണ്യമായ, പരിശുദ്ധിബോധവും തങ്ങൾ വ്യത്യസ്തരാണെന്നുള്ള തോന്നലും ജമാ-അത്ത് അതിന്റെ മധ്യവർഗ്ഗക്കാരായ അണികളിൽ നിരന്തരം പുനരുത്പാദിപ്പിക്കുന്നതിനാൽ മറ്റുള്ളവരുടെ കാതലായ ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ പരിഹാസമോ പ്രത്യാരോപണമോ നടത്തി തടിതപ്പുകയാവും ഉണ്ടാവുക.
മതേതപക്ഷത്തുനിന്നും സമാന്യ ജനത്തിന്റെ ഭാഗത്തുനിന്നും ഉന്നയിക്കുന്ന സംശയങ്ങളാണു മറ്റൊന്ന്.ഒരു നവസാമൂഹിക പ്രസ്ഥാനത്തിന്റെ രൂപത്തിലേക്ക് വേഷപ്പകർച്ച നടത്തിക്കൊണ്ടിരിക്കുന്ന ജമാ-അത്ത് ജനാധിപത്യത്തിനും മതേതരത്വത്തിനും നൽകുന്ന വില എന്താണെന്ന് തങ്ങൾക്കൊപ്പം സഹകരിക്കുന്ന പ്രസ്ഥാനങ്ങൾക്ക് മുമ്പിൽ സത്യസന്ധമായി തുറന്നു പറയേണ്ടി തന്നെവരും.
ആമുഖമായി ഇത്രമാത്രം പറയുന്നു.ഒരു സമാന്യ വായനക്കാരന്റെ വിശകലനം മാത്രമാണിവിടെ നടത്താൻ പോകുന്നത്.ഒരു ഹ്രസ്വ വിശകലനം.
2009, ജൂൺ 29, തിങ്കളാഴ്‌ച
2009, ജൂൺ 27, ശനിയാഴ്‌ച
ജമാ-അത്തിന്റെ ഭരണഘടന കാലഹരണപ്പെട്ടോ? -വിശകലനത്തിന് മുമ്പൊരു വായന.
ജമാ-അത്തിന്റെ ഭരണഘടനയിലെ പ്രസക്ത ഭാഗങ്ങൾ വായിക്കൂ. ഊന്നൽ ലേഖകന്റേത്.
”ആദർശം
ഖണ്ഡിക: 3
ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയുടെ അടിസ്ഥാന ആദർശം 'ലാഇലാഹ ഇല്ലല്ലാഹു മുഹമ്മദുർറസൂലുല്ലാഹി' എന്നതാകുന്നു. അതായത്, 'ഇലാഹ്' അല്ലാഹു മാത്രമാകുന്നു; അവനല്ലാതെ ഒരു ഇലാഹും ഇല്ല; മുഹമ്മദ്(സ) അല്ലാഹുവിന്റെ 'റസൂൽ' ആകുന്നു.
വിശദീകരണം : ഈ ആദർശത്തിലെ ആദ്യഭാഗത്തിന്റെ, അതായത്, അല്ലാഹു ഏക 'ഇലാഹ്' ആണെന്നും മറ്റാരും 'ഇലാഹ്' അല്ലെന്നും ഉള്ളതിന്റെ വിവക്ഷ ഇതാണ്: ഏതൊരുവൻ നമ്മുടെയും അഖില ലോകത്തിന്റെയും സ്രഷ്ടാവും രക്ഷിതാവും നിയന്താവും ഉടമസ്ഥനും പ്രകൃതിനിയമ വിധികർത്താവും ആണോ, അതേ അല്ലാഹു തന്നെയാണ് വാസ്തവത്തിൽ നമ്മുടെയെല്ലാം സാക്ഷാൽ 'മഅ്ബൂദും' സാ•ാർഗിക വിധികർത്താവും; ആരാധനയ്ക്കർഹനും യഥാർഥത്തിൽ അനുസരിക്കപ്പെടേണ്ടവനും അവൻ മാത്രമാകുന്നു. പ്രസ്തുത നിലകളിലൊന്നും അവന്ന് യാതൊരു പങ്കാളിയുമില്ല.
ഈ യാഥാർഥ്യം ഗ്രഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതുമൂലം താഴെ പറയുന്ന സംഗതികൾ മനുഷ്യന്റെ മേൽ നിർബന്ധമാകുന്നതാണ്:
1. അല്ലാഹുവെ അല്ലാതെ മറ്റാരെയും രക്ഷാകർത്താവോ കൈകാര്യകർത്താവോ ആവശ്യങ്ങൾ നിറവേറ്റുന്നവനോ ബുദ്ധിമുട്ടുകൾ തീർക്കുന്നവനോ സങ്കടങ്ങൾ കേൾക്കുന്നവനോ സംരക്ഷിക്കുന്നവനോ സഹായിക്കുന്നവനോ ആയി ധരിക്കാതിരിക്കുക. കാരണം, മറ്റാരുടെ പക്കലും യഥാർഥത്തിൽ യാതൊരു അധികാരശക്തിയും ഇല്ലതന്നെ.
2. അല്ലാഹുവെ ഒഴിച്ചു മറ്റാരെയും ലാഭനഷ്ടങ്ങൾ ഏൽപിക്കു ന്നവരായി കരുതാതിരിക്കുക; മറ്റാരോടും ഭക്തി കാണിക്കാതിരിക്കുക; മറ്റാരെയും ഭയപ്പെടാതിരിക്കുക; മറ്റാരിലും തന്നത്താൻ അർപ്പിക്കാതിരിക്കുക; മറ്റാരോടും പ്രതീക്ഷകൾ ബന്ധപ്പെടുത്താതിരിക്കുക. കാരണം, സകല അധികാരങ്ങളുടെയും ഉടമസ്ഥൻ വാസ്തവത്തിൽ അല്ലാഹു മാത്രമാകുന്നു.
5. അല്ലാഹുവെ ഒഴിച്ച് മറ്റാരെയും ആധിപത്യത്തിന്റെ ഉടമസ്ഥനോ അധീശാധിപതിയോ ആയി കരുതാതിരിക്കുക; സ്വാധികാരപ്രകാരം കൽപ്പിക്കുവാനും നിരോധിക്കുവാനും അർഹരായി മറ്റാരെയും അംഗീകരിക്കാതിരിക്കുക; മറ്റാരെയും സ്വതന്ത്ര നിയമനിർമാതാവും 'ശാരിഉം' ആയി സ്വീകരിക്കാതിരിക്കുക; ഏക അല്ലാഹുവിനുള്ളതോ അവന്റെ നിയമത്തിനു വിധേയമായതോ അല്ലാത്ത ഏതുവിധ അനുസരണങ്ങളെയും ശരിയെന്ന് അംഗീകരിക്കുന്നതിനെ നിഷേധിക്കുക. കാരണം, തന്റെ രാജ്യത്തിന്റെ ന്യായമായ ഏക ഉടമസ്ഥനും തന്റെ സൃഷ്ടികളുടെ ന്യായമായ ഏക വിധികർത്താവും അല്ലാഹു മാത്രമാകുന്നു. ഉടമസ്ഥതയ്ക്കും വിധികർത്തൃത്വത്തിനുമുള്ള അവകാശം വാസ്തവത്തിൽ അവന്നല്ലാതെ മറ്റാർക്കും സിദ്ധമല്ലതന്നെ.
10. അല്ലാഹുവിന്റെ പ്രീതിയും സാമീപ്യവും, തന്റെ മുഴു ശ്രമങ്ങളുടെ ലക്ഷ്യമായും മുഴു ജീവിതത്തിന്റെ അച്ചുതണ്ടായും സ്വീകരിക്കുക.
11. തന്റെ സ്വഭാവത്തിൽ, ചര്യയിൽ, സാമൂഹികവും നാഗരികവുമായ ബന്ധങ്ങളിൽ, സാമ്പത്തികവും രാഷ്ട്രീയവുമായ ഇടപാടുകളിൽ, അങ്ങനെ ജീവിതത്തിന്റെ എല്ലാ വിഷയത്തിലും അല്ലാഹുവിന്റെ നിർദേശത്തെ മാത്രം തനിക്ക് നിർദേശമായി അംഗീകരിക്കുകയും അല്ലാഹു നിശ്ചയിച്ചുതന്നതോ അവന്റെ നിയമ നിർദേശങ്ങൾക്ക് വിധേയമോ ആയ പദ്ധതിയെ മാത്രം തനിക്കു പദ്ധതിയായി സ്വീകരിക്കുകയും അവന്റെ ശരീഅത്തിനു വിരുദ്ധമായതെന്തും തള്ളിക്കളയുകയും ചെയ്യുക. ഈ ആദർശത്തിലെ രണ്ടാം ഭാഗത്തിന്റെ, അതായത് മുഹമ്മദ്(സ) അല്ലാഹുവിന്റെ റസൂൽ ആണെന്നതിന്റെ വിവക്ഷ സാക്ഷാൽ 'മഅ്ബൂദും' പ്രപഞ്ചത്തിന്റെ അധിപതിയുമായ അല്ലാഹു, ഭൂവാസികളായ മനുഷ്യർക്കാകമാനം ഖിയാമത്തുനാൾ വരേക്കുള്ള ഒരു പ്രാമാണിക മാർഗനിർദേശപത്രവും പരിപൂർണ ജീവിതപദ്ധതിയും കൊടുത്തയച്ച്, ആ നിർദേശത്തിനും പദ്ധതിക്കും അനുസരിച്ച് പ്രവർത്തിച്ചുകൊണ്ട്, ഒരു പരിപൂർണ ജീവിതമാതൃക സംസ്ഥാപിക്കുവാൻ നിയോഗിച്ചിട്ടുള്ള അന്ത്യപ്രവാചകൻ മുഹമ്മദ്(സ) തിരുമേനി ആണെന്നാകുന്നു.
ഈ വസ്തുത ഗ്രഹിച്ചംഗീകരിക്കുന്നതിനാൽ താഴെ പറയുന്ന സംഗതികൾ മനുഷ്യന്റെ മേൽ അനിവാര്യമായിത്തീരുന്നു:
1. മുഹമ്മദ്(സ) തിരുമേനിയിൽനിന്നുള്ളതെന്നു തെളിഞ്ഞ എല്ലാ ശിക്ഷണ നിർദേശങ്ങളെയും നിരുപാധികമായി സ്വീകരിക്കുക.
3. ദൈവദൂതന്റേതൊഴിച്ചു മറ്റാരുടെയും സ്വതന്ത്രമായ നേതൃത്വവും മാർഗദർശനവും അംഗീകരിക്കാതിരിക്കുകയും മറ്റു മനുഷ്യരെ പിന്തുടരുന്നത് അല്ലാഹുവിന്റെ കിതാബിനും റസൂലിന്റെ സുന്നത്തിനും വിധേയമായിട്ടല്ലാതെ അവ രണ്ടിൽനിന്നും സ്വതന്ത്രമായിക്കൊണ്ടാവാതിരിക്കുകയും ചെയ്യുക.
4. സ്വജീവിതത്തിലെ സകല ഇടപാടുകളിലും അല്ലാഹുവിന്റെ കിതാബും റസൂലിന്റെ സുന്നത്തുംതന്നെ സാക്ഷാൽ പ്രമാണവും മൂലാധാരവും അടിസ്ഥാനരേഖയുമായി അംഗീകരിക്കുകയും കിതാബിനും സുന്നത്തിനും യോജിക്കുന്ന ആദർശവും വിശ്വാസവും മാർഗവും മാത്രം അവലംബിക്കുകയും അവയ്ക്കെതിരായതെന്തും തിരസ്കരിക്കുകയും ചെയ്യുക.
5. വ്യക്തിപരമോ കുടുംബപരമോ ഗോത്രപരമോ ജാതീയമോ ജനകീയമോ ദേശീയമോ വർഗപരമോ പാർട്ടിപരമോ ഏതുതന്നെയായിരുന്നാലും ശരി സകല അനിസ്ലാമിക
പക്ഷപാതങ്ങളെയും മനസ്സിൽനിന്നു പുറംതള്ളുകുയും ദൈവദൂതനാൽ ഉന്നയിക്കപ്പെട്ട സത്യത്തോടുള്ള സ്നേഹബഹുമാനത്തെ അതിജയിക്കുകയോ അതിനോട് കിടനിൽക്കുകയോ ചെയ്യുമാറ് മറ്റാരുടെയും സ്നേഹബഹുമാനത്തിൽ സ്വയം ബന്ധിതനാവാതിരിക്കുകയും ചെയ്യുക.
ലക്ഷ്യം
ഖണ്ഡിക: 4
ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം 'ഇഖാമത്തുദ്ദീൻ' (ദീൻ നിലനിർത്തുക) ആകുന്നു. അതിനുള്ള സാക്ഷാൽ പ്രേരകശക്തിയാകട്ടെ, അല്ലാഹുവിന്റെ പ്രീതിയും പരലോകവിജയവും സിദ്ധിക്കുകയെന്നതുമത്രെ.
വിശദീകരണം : 'ഇഖാമത്തുദ്ദീൻ' എന്നതിലെ 'ദീൻ' കൊണ്ടുള്ള വിവക്ഷ, പ്രപഞ്ചകർത്താവായ അല്ലാഹു, തന്റെ സകല പ്രവാചക•ാരും മുഖേന വിവിധ കാലങ്ങളിലും ദേശങ്ങളിലുമായി അയച്ചുകൊണ്ടിരുന്നതും അവസാനം തന്റെ അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ) മുഖേന അഖില മനുഷ്യരുടെയും മാർഗദർശനത്തിനായി, അന്തിമവും
പരിപൂർണവുമായ രൂപത്തിൽ അവതരിപ്പിച്ചിട്ടുള്ളതുമായ സത്യദീനാകുന്നു. ഇന്ന് ലോകത്ത് പ്രാമാണികവും സുരക്ഷിതവും അല്ലാഹുവിങ്കൽ സ്വീകാര്യവുമായി സ്ഥിതിചെയ്യുന്ന ഏക ദീൻ ഇതൊന്നുമാത്രമാണ്. അതിന്റെ പേരത്രെ ഇസ്ലാം!
ഈ ദീൻ മനുഷ്യന്റെ ബാഹ്യാന്തരങ്ങളെയും മനുഷ്യജീവിതത്തിന്റെ വ്യക്തിഗതവും സമഷ്ടിഗതവുമായ നാനാതുറകളെയും ഉൾക്കൊള്ളുന്നുണ്ട്. ആദർശം, വിശ്വാസം, ആരാധനകൾ, സ്വഭാവചര്യകൾ തുടങ്ങി സാമ്പത്തികം, രാഷ്ട്രീയം, സാമൂഹികം വരെയുള്ള മനുഷ്യജീവിതത്തിന്റെ യാതൊരു വകുപ്പും അതിന്റെ പരിധിക്ക് പുറത്തല്ല. ഈ ദീൻ ദൈവപ്രീതിയും പാരത്രിക വിജയലബ്ധിയും ഉറപ്പുനൽകുന്നതായതുപോലെത്തന്നെ, ഐഹിക പ്രശ്നങ്ങളുടെ യുക്തമായ പരിഹാരത്തിനുള്ള അത്യുത്തമമായൊരു ജീവിത വ്യവസ്ഥിതിയുമാണ്. ഉത്തമവും
പുരോഗമനോ•ുഖവുമായ വ്യക്തി-സമൂഹ ജീവിത സംവിധാനം ഇതിന്റെ സംസ്ഥാപനം മൂലമേ സാധ്യമാവുകയുള്ളൂ. ഈ ദീനിന്റെ 'ഇഖാമത്ത്' കൊണ്ടുള്ള വിവക്ഷ, യാതൊരുവിധ പരിഛേദവും വിഭജനവും കൂടാതെ, ഈ ദീനിനെ മുഴുവനായി ആത്മാർഥതയോടും ഏകാഗ്രതയോടും കൂടി പിന്തുടരുകയും വ്യക്തിയുടെ പുരോഗതിയും സമുദായത്തിന്റെ നിർമാണവും രാഷ്ട്രത്തിന്റെ സംവിധാനവും എല്ലാംതന്നെ ഈ ദീനിന് അനുരൂപമായിരിക്കുമാറ് മനുഷ്യജീവിതത്തിന്റെ വ്യക്തിപരവും സാമൂഹികവുമായ സകല തുറകളിലും ഇതിനെ പൂർണമായി നടപ്പിൽവരുത്തുകയും ചെയ്യുക എന്നതാകുന്നു. ഈ ദീനിന്റെ സംസ്ഥാപനത്തിനുള്ള ഉത്തമവും
പ്രായോഗികവുമായ മാതൃക മുഹമ്മദ് നബി(സ)യും ഖുലഫാഉർറാശിദുകളും(റ) സ്ഥാപിച്ചു കാണിച്ചിട്ടുള്ളതാണ്.
പ്രവർത്തനമാർഗം
ഖണ്ഡിക: 5
ലക്ഷ്യപ്രാപ്തിക്കു വേണ്ടിയുള്ള ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയുടെ പ്രവർത്തനമാർഗം താഴെ വിവരിക്കും പ്രകാരമായിരിക്കും:
1. ഖുർആനും സുന്നത്തും ജമാഅത്തിന്റെ പ്രവർത്തന അസ്തിവാരമായിരിക്കും. മറ്റുള്ളവയെല്ലാം രണ്ടാംപടിയിലും ഖുർആനും സുന്നത്തും അനുസരിച്ച് പഴുതുള്ളേടത്തോളവും മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ.
ഉത്തരവാദിത്വങ്ങൾ
ഖണ്ഡിക: 8
ഓരോ ജമാഅത്തംഗത്തിനും താഴെ വിവരിക്കുന്ന കാര്യങ്ങൾ നിർബന്ധമായിരിക്കും:
1. ദീനിലെ മുഴുവൻ നിർബന്ധകടമകളും അവയുടെ 'ശർഇ'യായ വ്യവസ്ഥകളോടുകൂടി നിർവഹിക്കുക.
5. തന്റെ ധനത്തിലോ ഭൂസ്വത്തിലോ മറ്റാരുടെയെങ്കിലും അപഹരിക്കപ്പെട്ട വല്ല അവകാശവും ഉൾപ്പെടുന്നുണെ്ടങ്കിൽ അത് അവർക്ക് തിരിച്ചുകൊടുക്കുക. അവകാശി ആരെന്നും അപഹരിക്കപ്പെട്ട വസ്തു ഏതെന്നും എത്രയെന്നും വ്യക്തമായി അറിഞ്ഞെങ്കിലേ അതു നിർബന്ധമുള്ളൂ. അല്ലാത്ത പക്ഷം പാപമോചനത്തിനായുള്ള പ്രാർഥനയോടും പശ്ചാത്താപത്തോടുമൊപ്പം തൽപരിഹാരാർഥം സാധ്യമായ പരിശ്രമം ചെയ്യേണ്ടതാണ്.
6. ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥയിൽ താൻ വല്ല കുഞ്ചികസ്ഥാനവും വഹിക്കുന്നവനോ അതിന്റെ നിയമനിർമാണസഭയിലെ അംഗമോ അതിന്റെ കോടതിവ്യവസ്ഥയിൻ കീഴിൽ ന്യായാധിപസ്ഥാനത്ത് നിയമിക്കപ്പെട്ടവനോ ആണെങ്കിൽ ആ സ്ഥാനം കൈയൊഴിക്കുക. 7. ഖണ്ഡിക: 6-ലെ ആവശ്യങ്ങൾ കഴിവതും പൂർത്തീകരിക്കുക.
8. 3, 4 ഖണ്ഡികകളിൽ വ്യക്തമാക്കപ്പെട്ടിട്ടുള്ള ആദർശലക്ഷ്യങ്ങളിലേക്ക് അല്ലാഹുവിന്റെ അടിമകളെ തന്റെ കഴിവും പ്രാപ്തിയുമനുസരിച്ച് ക്ഷണിക്കുക; ഈ ആദർശലക്ഷ്യങ്ങൾ അംഗീകരിക്കുന്നവരെ 'ഇഖാമത്തുദ്ദീനി'നു വേണ്ടിയുള്ള സംഘടിത ശ്രമങ്ങൾക്ക് പ്രേരിപ്പിക്കുകയും ചെയ്യുക.
ഉദ്ദിഷ്ട മാനദണ്ഡം
ഖണ്ഡിക: 9
ഓരോ ജമാഅത്ത് അംഗവും താഴെ വിവരിക്കുന്ന സംഗതികൾക്കായി പരിശ്രമിക്കേണ്ടതുണ്ട്:
1. ഇസ്ലാമും ജാഹിലിയ്യത്തും (അനിസ്ലാം) തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് അറിയുകയും അല്ലാഹു നിശ്ചയിച്ച പരിധികൾ മനസ്സിലാക്കുകയും ചെയ്യുക.
3. എല്ലാ ഇടപാടുകളിലും തന്റെ വീക്ഷണകോണിനെയും ചിന്താഗതിയെയും കർമത്തെയും ദൈവനിർദേശത്തിനൊത്ത് രൂപപ്പെടുത്തുക; തന്റെ ജീവിതോദ്ദേശ്യത്തെയും തന്റെ ഇഷ്ടത്തിന്റെയും വിലയുടെയും മാനദണ്ഡത്തെയും തന്റെ കൂറുകളുടെ അച്ചുതണ്ടിനെയും ദൈവപ്രീതിക്കനുയോജ്യമായി മാറ്റുക; മർക്കടമുഷ്ടിയും അഹന്തയും സ്വാർഥവുമാകുന്ന ബിംബത്തെ തകർത്ത് ദൈവത്തിന്റെ ആജ്ഞാനുവർത്തിയാവുക.
4. ശരീഅത്ത് വിധികൾക്ക് വിരുദ്ധമായ എല്ലാ അനിസ്ലാമികാചാരങ്ങളിൽനിന്നും ജീവിതത്തെ പരിശുദ്ധമാക്കുക.
5. ദേഹേച്ഛയുടെയും ഭൗതികപൂജയുടെയും അടിസ്ഥാനത്തിലുള്ളതും ദീനിൽ തീരേ പ്രാധാന്യമില്ലാത്തതും ആയ പക്ഷപാതങ്ങളിൽനിന്നും അഭിരുചികളിൽനിന്നും ഹൃദയത്തെയും ആ വക പ്രവൃത്തികളിൽനിന്നും ചർച്ചകളിൽനിന്നും തർക്കങ്ങളിൽനിന്നും ജീവിതത്തെയും പരിശുദ്ധമാക്കുക.
7. ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥിതിയുടെ ഉപകരണമോ അതിന്റെ നിയമങ്ങളുടെ നടത്തിപ്പിൽ സഹായിയോ ആണെങ്കിൽ ആ അഹോവൃത്തിമാർഗത്തിൽനിന്ന് കഴിയുംവേഗം ഒഴിവാകുക. 8. നിർബന്ധിതാവസ്ഥയിലല്ലാതെ, ഇടപാടുകളുടെ തീർപ്പിനായി അനിസ്ലാമിക കോടതികളെ സമീപിക്കാതിരിക്കുക. 9. തന്റെ ഇടപാടുകൾ നീതിയുടെയും ന്യായത്തിന്റെയും ദൈവഭക്തിയുടെയും കറയറ്റ സത്യസന്ധതയുടെയും അടിസ്ഥാനത്തിൽ നിലനിർത്തുക.
10. തന്റെ അധ്വാന പരിശ്രമങ്ങളെയെല്ലാം 'ഇഖാമത്തുദ്ദീനാ'കുന്ന ലക്ഷ്യത്തിൽ കേന്ദ്രീകരിക്കുക. തന്റെ ജീവിതത്തിന്റെ സാക്ഷാൽ ആവശ്യങ്ങൾക്കുള്ളതൊഴിച്ച് പ്രസ്തുത ലക്ഷ്യത്തിലേക്കെത്തുന്നതിന് സഹായകമല്ലാത്ത സകല പ്രവർത്തനങ്ങളിൽനിന്നും വിരമിക്കുക.
ഭരണഘടനയുടെ വ്യാഖ്യാനം
ഖണ്ഡിക: 72
ഈ ഭരണഘടനയുടെ വ്യാഖ്യാനത്തിൽ
വല്ല അഭിപ്രായവ്യത്യാസവും സംഭവിക്കുന്നപക്ഷം കേന്ദ്രമജ്ലിസ് ശൂറയുടെ യോഗം അതിൽ തീരുമാനം ചെയ്യുന്നതായിരിക്കും. “

2009, ജൂൺ 20, ശനിയാഴ്‌ച
ഒ അബ്ദുറഹ്മാൻ എം കെമുനീറിനു എഴുതിയ മറുപടി:ഒരു വിശകലനം
മാത്ര്ഭൂമി ആഴ്ചപ്പതിപ്പില്‍(09ജൂണ്‍30)ജമാ-അത്തെ ഇസ്ലാമി പൊളിറ്റിക്കല്‍ സെല്‍ അംഗമായ ഒ അബ്ദുറഹ്മാന്‍, എഴുതിയ മറുപടിയിലെ ചില പരാമര്‍ശങ്ങള്‍ക്ക് ഒരു പ്രതികരണം.
1- മൌദൂദിയും മൌലാനാ ആസാദും വിഭജനത്തെ എതിര്‍ത്ത പണ്ഠിതരാണു-ഒ അബ്ദുറഹ്മാന്‍
പ്രതികരണം:മൌദൂദിയും ആസാദും ഒരേ കാരണത്താലാണോ വിഭജനത്തെ എതിര്‍ത്തത്?ജിന്നയുടെ പാക്കിസ്ഥാന്‍, ക്രിസ്ത്യന്‍ബ്രിട്ടനെപ്പോലെ മോഡേണ്‍ മുസ്ലിം സ്റ്റേറ്റായിരിക്കും എന്നും അതില്‍ ഇസ്ലാമിക ശരീ-അത്തിനു യാതൊരു ഇടവും ഉണ്ടാവില്ല എന്നും അറിയാവുന്നത് കൊണ്ടല്ലേ മൌദൂദി പാക്കിസ്ഥാന്‍ വിഭജനത്തെ എതിര്‍ത്തത്? മതേതര,ജനാധിപത്യ ഇന്ത്യക്കായുള്ള ദേശീയ സ്വാതന്ത്ര്യ സമരത്തോടുള്ള മൌദൂദിയുടെയും ജമാ-അത്തിന്റെയും സമീപനം എന്തായിരുന്നു? മൌദൂദിയോ ജമാ-അത്തുകാരോ അതില്‍ ഭാഗഭാക്കായിരുന്നോ? തെളിവു സഹിതം സമര്‍ഥിക്കാന്‍ കഴിയുമോ ഒ അബ്ദുറഹ്മാന്‍ സാഹിബിനു?
ഇനി പാക്കിസ്ഥാന്‍ രൂപീകരണത്തെക്കുറിച്ചു പാക്ക് ജമാ-അത്തെ ഇസ്ലാമിയുടെ നേതാക്കള്‍ ഇന്നെന്താണു പറയുന്നത്?ഇസ്ലാമിക പാക്കിസ്ഥാനായിരുന്നു പാക്കിസ്ഥാന്‍ ശില്‍പികളുടെ സ്വപ്നം എന്നും ആ ലക്ഷ്യം സാക്ഷാല്‍ക്കരിക്കണമെന്നും മറ്റുമുള്ള വ്യാഖ്യാനമാണു അവര്‍ നല്‍കുന്നത്.(എക്സ്പോസിറ്റൊ എഡിറ്റു ചെയ്ത 'റീസര്‍ജന്റ് ഇസ്ലാം' എന്ന പുസ്തകത്തിലെ പ്രൊ.ഖുര്‍ഷിദ് അഹമ്മദിന്റെ ലേഖനം കാണുക)
മൌദൂദിയും പാക്കിസ്ഥാന്‍ വിഭജനവും എന്ന വിഷയത്തില്‍ ഇന്ത്യന്‍ ജമാ-അത്തെ ഇസ്ലാമിയുടെ വ്യാഖ്യാനമാണോ പാക്കിസ്ഥാന്‍ ജമാ-അത്തെ ഇസ്ലാമിയുടെ വ്യാഖ്യാനമാണോ ശരി?(ഈവിഷയത്തില്‍ വിശദമായ ഒരു വിശകലനം പിന്നീടാവാം)
2-ഇന്ത്യന്‍ ജമാ-അത്തെ ഇസ്ലാമിയുടെ 1956-ല്‍ രൂപം നല്‍കിയ ഭരണ ഘടനയില്‍ ഇന്ത്യന്‍ മത നിരപേക്ഷ ജനാധിപത്യ ഭരണഘടനയെ നിരാകരിക്കുന്ന ഒരു വരിയും ഇല്ല- ഒ അബ്ദു റഹ്മാന്‍.
പ്രതികരണം:ജമാ-അത്തിന്റെ ഭരണ ഘടനയില്‍ നിന്നുമുള്ള ഉദ്ധരണികള്‍ കാണൂ.
"... തന്റെ രാജ്യത്തിന്റെ ന്യായമായ ഏക ഉടമസ്ഥനും തന്റെ സൃഷ്ടികളുടെ ന്യായമായ ഏക വിധികര്‍ത്താവും അല്ലാഹു മാത്രമാകുു. ഉടമസ്ഥതയ്ക്കും വിധികര്‍ത്തൃത്വത്തിനുമുള്ള അവകാശം വാസ്തവത്തില്‍ അവല്ലാതെ മറ്റാര്‍ക്കും സിദ്ധമല്ല തന്നെ.
... വ്യക്തിപരമോ കുടുംബപരമോ ഗോത്രപരമോ ജാതീയമോ ജനകീയമോ ദേശീയമോ വര്‍ഗപരമോ പാര്‍'ിപരമോ ഏതുതയൊയിരുാലും ശരി സകല അനിസ്ലാമിക
പക്ഷപാതങ്ങളെയും മനസ്സില്‍നിു പുറംതള്ളുകുയും ദൈവദൂതനാല്‍ ഉയിക്കപ്പെ' സത്യത്തോടുള്ള സ്നേഹബഹുമാനത്തെ അതിജയിക്കുകയോ അതിനോട് കിടനില്‍ക്കുകയോ ചെയ്യുമാറ് മറ്റാരുടെയും സ്നേഹബഹുമാനത്തില്‍ സ്വയം ബന്ധിതനാവാതിരിക്കുകയും ചെയ്യുക
ഈ ദീനിന്റെ 'ഇഖാമത്ത്' കൊണ്ടുള്ള വിവക്ഷ, യാതൊരുവിധ പരിഛേദവും വിഭജനവും കൂടാതെ, ഈ ദീനിനെ മുഴുവനായി ആത്മാര്‍ഥതയോടും ഏകാഗ്രതയോടും കൂടി പിന്തുടരുകയും വ്യക്തിയുടെ പുരോഗതിയും സമുദായത്തിന്റെ നിര്‍മാണവും രാഷ്ട്രത്തിന്റെ സംവിധാനവും എല്ലാംതെ ഈ ദീനിന് അനുരൂപമായിരിക്കുമാറ് മനുഷ്യജീവിതത്തിന്റെ വ്യക്തിപരവും സാമൂഹികവുമായ സകല തുറകളിലും ഇതിനെ പൂര്‍ണമായി നടപ്പില്‍വരുത്തുകയും ചെയ്യുക എതാകുു.
... ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥയില്‍ താന്‍ വല്ല കുഞ്ചികസ്ഥാനവും വഹിക്കുവനോ അതിന്റെ നിയമനിര്‍മാണസഭയിലെ അംഗമോ അതിന്റെ കോടതിവ്യവസ്ഥയിന്‍ കീഴില്‍ ന്യായാധിപസ്ഥാനത്ത് നിയമിക്കപ്പെ'വനോ ആണെങ്കില്‍ ആ സ്ഥാനം കൈയൊഴിക്കുക.
... ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥിതിയുടെ ഉപകരണമോ അതിന്റെ നിയമങ്ങളുടെ നടത്തിപ്പില്‍ സഹായിയോ ആണെങ്കില്‍ ആ അഹോവൃത്തിമാര്‍ഗത്തില്‍നി് കഴിയുംവേഗം ഒഴിവാകുക.
... ഇസ്ലാമും ജാഹിലിയ്യത്തും (അനിസ്ലാം) തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് അറിയുകയും അല്ലാഹു നിശ്ചയിച്ച പരിധികള്‍ മനസ്സിലാക്കുകയും ചെയ്യുക.
... നിര്‍ബന്ധിതാവസ്ഥയിലല്ലാതെ, ഇടപാടുകളുടെ തീര്‍പ്പിനായി അനിസ്ലാമിക കോടതികളെ സമീപിക്കാതിരിക്കുക.
... അല്ലാഹുവെ ഒഴിച്ച് മറ്റാരെയും ആധിപത്യത്തിന്റെ ഉടമസ്ഥനോ അധീശാധിപതിയോ ആയി കരുതാതിരിക്കുക; സ്വാധികാരപ്രകാരം കല്‍പ്പിക്കുവാനും
നിരോധിക്കുവാനും അര്‍ഹരായി മറ്റാരെയും അംഗീകരിക്കാതിരിക്കുക; മറ്റാരെയും സ്വതന്ത്ര നിയമനിര്‍മാതാവും 'ശാരിഉം' ആയി സ്വീകരിക്കാതിരിക്കുക; ഏക അല്ലാഹുവിനുള്ളതോ അവന്റെ നിയമത്തിനു വിധേയമായതോ അല്ലാത്ത ഏതുവിധ അനുസരണങ്ങളെയും ശരിയെ് അംഗീകരിക്കുതിനെ നിഷേധിക്കുക. കാരണം, തന്റെ രാജ്യത്തിന്റെ ന്യായമായ ഏക ഉടമസ്ഥനും തന്റെ സൃഷ്ടികളുടെ ന്യായമായ ഏക വിധികര്‍ത്താവും അല്ലാഹു മാത്രമാകുു. ഉടമസ്ഥതയ്ക്കും വിധികര്‍ത്തൃത്വത്തിനുമുള്ള അവകാശം വാസ്തവത്തില്‍ അവല്ലാതെ മറ്റാര്‍ക്കും സിദ്ധമല്ല തന്നെ".
ഈ ഉദ്ധരണിയിലെ ആശയങ്ങള്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഇന്ത്യന്‍ മത നിരപേക്ഷ ജനാധിപത്യ ഭരണഘടനയെ നിരാകരിക്കുന്നുണ്ടോ ഇല്ലയോ എന്ന് വായനക്കാര്‍ തീരുമാനിക്കുക.(ജ.ഇ യുടെ ഭരണ ഘടനയെ ക്കുറിച്ച് ഈ ബ്ലോഗില്‍ ഒരു പ്രത്യേകം പോസ്റ്റ് ഉദ്ദേശിക്കുന്നത് കൊണ്ട് ഈ വിഷയം ഇവിടെ കൂടുതല്‍ വിശദമാക്കുന്നില്ല)
3-അടിയന്തിരാവസ്ഥയുടെ സാഹചര്യത്തിൽ മാത്രമാണു ജമാ-അത്ത് ജനസംഘം അടങ്ങുന്ന ജനതാ പാർട്ടിക്കു വോട്ട് ചെയ്യാൻ തയ്യാറായത്.
പ്രതികരണം: ആർ എസ് എസുമായി സഹകരിക്കാൻ മനസാ തയ്യാറായത് അടിയന്തിരാവസ്ഥയുടെ സാഹചര്യത്തിൽ മാതൃമാണോ? 90- കളുടെ ആദ്യം വരെ, കേരളത്തിലെ ആർ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയുടെ ഫോട്ടോ സഹിതം കൊടുത്ത് കമ്മ്യൂണിസ്റ്റുകാരുടെ ഭൗതികവാദത്തിനും സ്റ്റാലിനിസത്തിനുമെതിരെ യോജിച്ചു പ്രവർത്തിക്കാനുള്ള സന്നദ്ധത പ്രഖ്യാപിച്ചു കൊണ്ടുള്ള വാർത്തകൾ പ്രബോധനം വാരികയിൽ വരാറുള്ളത് ഒ അബ്ദു റഹ്മാൻ മറന്നു പോയിക്കാണുമോ ആവോ!
4-ജമാ-അത്തെ ഇസ്ലാമി 1986 മുതലിന്നേവരെ തത്വാധിഷ്ഠിതമായി വോട്ടാവകാശം വിനിയോഗിച്ചു വന്നിട്ടുണ്ട്-ഒ അബ്ദുറഹ്മാൻ.
പ്രതികരണം:സംസ്ഥാന നിയമ സഭയിലേക്കു മാത്രമേ ഭൗതിക വാദികളായതുകൊണ്ട് കമ്യൂണിസ്റ്റുകൾക്ക് വോട്ട് ചെയ്യാൻ പാടുള്ളു എന്നായിരുന്നു ആദ്യനയം.അതിപ്പോൾ മാറി പാർലമെന്റിലേക്കടക്കം കഴിയുന്നതും കമ്യൂണിസ്റ്റുകാർക്ക് വോട്ട് ചെയ്യുക എന്നിടം വരെ എത്തി.അതിനു കാരണം അവരുടെയും ജമാ-അത്തിന്റെയും സാമ്രാജ്യത്വ വിരുദ്ധ- നവലിബറൽ വിർദ്ധതയാണത്രേ.
90 കൾക്ക് ശേഷം കേരളത്തിൽ നവലിബറൽ നയങ്ങൽ കിരാതമായി നടപ്പാക്കിയ, അഴിമതിക്കാരായ, കരുണാകരനാദി കോൺഗ്രസ്സുകാർക്കും ലീഗ് മന്ത്രിമാർക്കും നിയമ സഭയിലേക്കും പർലമെന്റിലേക്കും ജമാ-അത്ത് അതിൽ പിന്നീടും വോട്ട് ചെയ്തല്ലോ.അത് തത്വാധിഷ്ഠിതായിരുന്നോ?അന്നൊന്നും ഇടതു പക്ഷം സാമ്രാജ്യത്വവിരുദ്ധർ ആയിരുന്നില്ലേ?കഴിഞ്ഞ(2006)നിയമസഭാതിരഞ്ഞെടുപ്പിൽ മാത്രമാണല്ലോ ഇടതു പക്ഷത്തിനു ജമാ-അത്ത് മൊത്തമായി വോട്ടു നൽകിയത്. 2000 ത്തിനു ശേഷം മാത്രമാണോ ജമാ-അത്തിനു സാമ്രാജ്യത്ത വിരോധം മുഖ്യവിഷയമായത്?(അതോ മുഖ്യ തന്ത്രമോ! അതും സോളിഡാരിറ്റിക്ക് വിലാസമുണ്ടാക്കാൻ?!).മൂല്യാധിഷ്ഠിത രാഷ്ട്രീയം എന്ന അന്നത്തെ തിരഞ്ഞെടുപ്പു നയത്തിൽ സാമ്രാജ്യത്വ വിരുദ്ധതക്ക് ഇടമില്ലായിരുന്നു.അധികാരം വിദൂരത്തായ സംഘടനകൾ സൗകര്യപൂർവ്വം ഉപയോഗിക്കുന്ന ഒരു നയ'തന്ത്ര'മാണു സാമ്രാജ്യത്വവിരോധവും ആഗോളീകരണ വിരുദ്ധതയും.ബംഗ്ലാദേശ് ജമാ-അത്തെ ഇസ്ലാമി ബീഗം ഖാലിദ സിയ ഗവണ്മെന്റിൽ പങ്കാളിയായിക്കൊണ്ടു നടപ്പാക്കിയതും ആഗോളീകരണനയങ്ങൾ തന്നെയായിരുന്നല്ലോ.ആ ഗവണ്മെന്റും ജമാ-അത്ത് കൈകാര്യം ചെയ്ത വകുപ്പുകളും ആഗോളവൽക്കരണകാര്യത്തിലും അഴിമതിക്കാര്യത്തിലും മുന്നോട്ടായിരുന്നോ പിറകോട്ടായിരുന്നോ എന്ന് ബംഗ്ലാദേശ് രാഷ്ട്രീയം പരിശോധിച്ചു പറയട്ടെ.ഇടതു രാഷ്ട്രീയം വിളഞ്ഞ കേരളമണ്ണിൽ ഇസ്ലാമിക രാഷ്ട്രീയം വിളയിക്കാനൂള്ള ജമാ-അത്തിന്റെ തന്ത്രം മാത്രമാകാം ഈ വേഷം കെട്ടൊക്കെ എന്ന് സംശയിക്കുന്നതിൽ തെറ്റു പറയാനാവില്ല.
മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ കരുണാകരന്മാർക്ക് വോട്ട് ചെയ്ത ജമാ-അത്തിന്റെ നയം തത്വാധിഷ്ഠിതം തന്നെ! പക്ഷെ സാമാന്യ ബുദ്ധിക്ക് ദഹിക്കാൻ ഇത്തിരി പ്രയാസമാണെന്നുമാത്രം
5-ആണവകരാർ വിഷയത്തിൽ ഇ അഹമ്മദ് നടത്തിയ മാതിരി ഒരു വഞ്ചന പ്രണബ് മുഖർജ്ജിയോ ബഷീറോ ഷാനവാസോ നടത്തിയിട്ടില്ല-ഒ അബ്ദു റഹ്മാൻ.
പ്രതികരണം:ഒരു സഹമന്ത്രി അദ്ദേഹത്തിന്റെ പാർട്ടിയോടോ പാർട്ടിക്കാരോടോ നടത്തിയെന്നു പറയുന്ന വിശ്വാസവഞ്ചനയിൽ ആ പാർട്ടിക്കാർക്കില്ലാത്ത പ്രതിഷേധമോ വിരോധമോ ജമാ-അത്ത് കാണിക്കുന്നതിലെന്തർത്ഥമാണുള്ളത്? ജമാ-അത്തിനെ വാക്കുതന്ന് വഞ്ചിച്ചിട്ടില്ലല്ലോ.ആണവകരാർ വിഷയത്തിൽ മുസ്ലിം ലീഗ് ജനങ്ങളെ വഞ്ചിച്ചോ ഇല്ലയോ?അതാണു ഒ അബ്ദു റഹ്മാൻ വ്യക്തമാക്കേണ്ടത്.
മുഖ്യപ്രതികൾ പാവങ്ങൾ. എന്നാൽ മുഖ്യപ്രതികളോടുള്ള കൂറിന്റെ പേരിൽ സ്വന്തക്കാരെ കബളിപ്പിച്ച ഒരു ശിങ്കിടി മഹാ വഞ്ചകൻ.ആണവ കരാർ എന്ന പാതകത്തേക്കാൾ വലുതാണോ അഹമ്മദിന്റെ വഞ്ചന?
ആണവ കരാർ വിഷയത്തിൽ രാജ്യത്തെയും ജനങ്ങളെയും വഞ്ചിച്ച പ്രണബ് മുഖർജ്ജിക്ക് വോട്ട് കൊടുത്തതിനു ന്യായീകരണം ഇല്ലേ?ഇ അഹമ്മദിനു വോട്ട് കൊടുക്കാത്തതിനല്ലേ ന്യായീകരണം തന്നിട്ടുള്ളൂ.
6-സാമ്രാജ്യത്വത്തോടും നവമുതലാളിത്തത്തോടുമുള്ള ഗൃാതുരത്വം എം കെ മുനീറിന്റെ എക്സ്പ്രസ് ഹൈവ് സ്നേഹത്തിൽ കാണാം-ഒ അബ്ദുറഹ്മാൻ.
പ്രതികരണം:മുനീറിനു മാത്രമാണോ ഇതുള്ളത്? ബഷീറിന്റെയും കുഞ്ഞാലിക്കുട്ടിയുടെയും മറ്റും വകുപ്പുകളിലെ കടുത്ത സാമ്രാജ്യത്ത-നവമുതലാളിത്ത നയങ്ങളെ ജമാ-അത്തും സോളിഡാരിറ്റിയും അത്ര തീവ്രമായി എതിർക്കാതിരുന്നത് എന്തു കൊണ്ടാണു? തങ്ങൾക്ക് അനഭിമതരായവരെ വല്ല ന്യായവും കണ്ടെത്തി ഒറ്റ തിരിഞ്ഞു ആക്രമിക്കുക എന്നത് ജമാ-അത്തിന്റെ ഒരു ഹിഡ്ഡൻ അജൻഡയായി ത്തീർന്നിരിക്കുന്നു എന്നു വേണം സംശയിക്കാൻ.മുനീറിന്റെ ചാനലിനെതിരെ മാധ്യമം പത്രം വാർത്ത കൊടുത്തത് സാന്ദർഭികമായി ഓർത്തുപോകുന്നു.
7- "മുസ്ലിം ലീഗ് എക്കാലത്തും കച്ചവടക്കാരുടെ പാർട്ടിയായിരുന്നു....ഇന്നും പയറ്റുന്നത് കച്ചവട രാഷ്ട്രീയം തന്നെ"-ഒ അബ്ദുറഹ്മാൻ.
പ്രതികരണം:എങ്കിൽ അതിൽ ഇ ടി മുഹമ്മദ് ബഷീറിന്റെ റോളെന്താണു മി.ഒ അബ്ദുറഹ്മാൻ സാഹിബ്?അദ്ദേഹം പ്രബലനായത് കച്ചവടങ്ങളുടെ ബലത്തിൽ തന്നെയല്ലേ? ഇങ്ങനെ കരുത്തു നേടിയ മുസ്ലിം സ്ഥാനാർത്ഥികളെ ജയിപ്പിക്കണമെന്നാണോ ജമാ-അത്തിന്റെ ദേശീയനയം പറയുന്നത്?അതോ ബഷീർ 'കച്ചവട രാഷ്ട്രീയത്തിന്റെ മതേതര നാട്യങ്ങൾ' ഇല്ലാത്ത ആളാണു എന്നാണോ? വ്യക്തമാക്കിയാൽ നന്നായിരുന്നു.
8-ഇ എം എസും കെ ദാമോദരനും സൈദ്ധാന്തിക ശാഠ്യങ്ങളോടെ നയിച്ച കാലത്ത് കമ്യൂണിസ്റ്റ് പാർട്ടികൾക്ക് നിരീശ്വരത്വവുമില്ല,നിർമ്മതത്വവുമില്ല.ഇന്ന് യഥാർത്ഥത്തിൽ തന്നെ കമ്യൂണിസ്റ്റ് പാർട്ടികൾ വരട്ട് തത്വവാദങ്ങൾക്ക് അവധി നൽകി മത സമൂഹങ്ങളോട് അടുക്കുമ്പോൾ തൊട്ടു കൂട്ടാൻ പാടില്ലാത്ത മതശത്രുക്കളും- ഒ അബ്ദുറഹ്മാൻ.
പ്രതികരണം:കമ്യൂണിസ്റ്റ് പാർട്ടികൾ സൈദ്ധാന്തിക വാശിയോടെ ആഗോളീകരണത്തെയും മുതലാളിത്തത്തെയും എതിർത്ത കാലത്ത് ജമാ-അത്ത് അവർക്ക് മൊത്തത്തിൽ വോട്ട് കൊടുക്കാഞ്ഞതെന്തേ? ആദർശ്ശത്തിൽ വെള്ളം ചേർത്ത് മതവും ജാതിയുമായി ഒത്തു കളിക്കാൻ തയ്യാറായി വന്നപ്പോൾ അതിൽ ജമാ-അത്തിനും വല്ല ഇടവും കിട്ടുമോ എന്നുള്ള ഭാഗ്യപരീക്ഷണമല്ലേ ജമാ-അത്തിന്റേ ഇപ്പോഴത്തെ കമ്യൂണിസ്റ്റ് പ്രേമം.ഇതിൽ ഒരു ആദർശ്ശവും ഇല്ല.അവസരവാദം മാത്രമേ ഉള്ളൂ.മുസ്ലിം ലീഗിന്റെ ഇടം കയ്യടക്കാനുള്ള സ്ര്ഗ്ഗാലബുദ്ധി!

2009, ജൂൺ 4, വ്യാഴാഴ്‌ച
പ്രബോധനത്തിന്റെ മറുപടിയും തിരഞ്ഞെടുപ്പവലോകനവും
2009 മെയ് 30-ലെ പ്രബോധനം വാരിക നടത്തിയ തിരഞ്ഞെടുപ്പ് അവലോകനത്തിലെയും മറുപടിയിലെയും വാദങ്ങളോടുള്ള പ്രതികരണം.
1-യു പി എ സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഇടതുപക്ഷത്തിന്റെ സമ്മര്‍ദ്ദ ഫലമായി ഉണ്ടായതായിരുന്നു.ഇടതു പക്ഷം പാര്‍ലമെന്റില്‍ ദുര്‍ബലമായതില്‍ ആശങ്കയുണ്ട്.--
പ്രതികരണം:ഇടതുപക്ഷം എങ്ങനെ ദുര്‍ബലമാവാതിരിക്കും.അതില്‍ ജാ-അത്തിനും പങ്കുണ്ടല്ലൊ.കേരളത്തിലും ബംഗാളിലും മാത്രമല്ലേ ഇടതു പക്ഷത്തിനു ശക്തിയുള്ളൂ എന്നിരിക്കെ ബംഗാളില്‍ 11 സീറ്റില്‍ മാത്രമാണു ജമാ-അത്ത് ഇടതു പക്ഷത്തിനു വോട്ടു ചെയ്തത്.25- ഓളം സീറ്റില്‍ ത്ര്ണമൂലിനും കോണ്‍ഗ്രസ്സിനും ആണു വൊട്ടു ചെയ്തത്.പിന്നെന്തിനീ കള്ളക്കരച്ചില്‍?
2-ബംഗാളില്‍ ഇടതുകുത്തകക്കെതിരെ ജമാ-അത്തെ ഇസ്ലാമി അടക്കമൂള്ളവര്‍ മുസ്ലിങ്ങളെ സംഘടിപ്പിച്ചു.--
പ്രതി : പിന്നെങ്ങനെ പാര്‍ലമെന്റില്‍ ഇടതു പക്ഷം ദുര്‍ബലമല്ലാതാകും.
3-കേരളത്തില്‍ ഇടത്തു ഭരണത്തിനെതിരെ ജമാ-അത്തും പോഷക സംഘടനകളും നടത്തിയ വിമര്‍ശനങ്ങള്‍ തിരഞ്ഞെടുപ്പു ഫലങ്ങളെ പരോക്ഷമായി സ്വാധീനിച്ചു.
പ്രതി: എട്ടുകാലി മമ്മൂഞ്ഞ് ലജ്ജിക്കുന്നുണ്ടാകും.ഇടതു പക്ഷം നല്ല വിജയം കാഴ്ച വെച്ചിരുന്നുവെങ്കില്‍ അതിന്റെ ക്രെഡിറ്റും ജമാ-അത്ത് എടുത്തു പറയും. തോറ്റപ്പോള്‍ അതിന്റെ ക്രെഡിറ്റും ജമാ-അത്തിനു തന്നെ.എല്ലാവരെയും സുഖിപ്പിക്കുന്ന ഈ പറച്ചിലുകള്‍ പരിഹാസ്യം തന്നെ.
4-ബംഗാളിലെ ജംഗിപ്പൂരില്‍ പ്രണബ് മുഖര്‍ജിക്ക് വോട്ടു നല്‍കാന്‍ കാരണം ബംഗാളിലെ പ്രാദേശിക സ്ഥിതിയാണു.ജമാ-അത്തിനെതിരെ സി പി എം അതിക്രമങ്ങള്‍ നടത്തുന്നു.'പ്രാദേശിക നിലനില്‍പുമായി ബന്ധപ്പെട്ട ഒരു പ്രശ്നത്തെ മാറ്റി നിര്‍ത്തി ഒരു അന്താരാഷ്ട്ര അജണ്ടക്ക് പ്രാമുക്യം നല്‍കാന്‍ മാത്രം മുങ്ങണനാ രാഹിത്യം ജമാ-അത്തിനില്ല'.പര്‍ലമെന്റില്‍ ഇടതിനു ശക്തി ഉണ്ടാവണം. എന്നാല്‍ ബംഗാള്‍ മുസ്ലിംകളുടെ ചെലവില്‍ ഇനിയും അത് സാധ്യമല്ല.ബംഗാളിലെ ഇടതു പക്ഷത്തിനു പ്രഹരമേല്‍ക്കുക എന്നത് സമുദായത്തിന്റെയും ബംഗാളികളുടെയും രാഷ്ട്രീയ ആവശ്യമായിരുന്നു.
പ്രതി:ആണവകരാറിന്റെ സൂത്ര ധാരനു വോട്ടു ചെയ്തനു നല്‍കിയ ന്യായീകരണം ഗംഭീരം തന്നെ.സംഘടനയുടെ
നിലനില്‍പ്പിനു വേണ്ടി വേണമെങ്കില്‍ ബുഷിനും വോട്ടു ചെയ്യും എന്നര്‍ഥം.കോണ്‍ഗ്രസ്സിന്റെ എേകപക്ഷീയ നയങ്ങളെ തടയാന്‍ ഇടതു പക്ഷത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കുക എന്ന ദേശീയനയത്തിനു വിരുദ്ധമായി ബംഗാളിള്‍ ഇടതു കുത്തക തകര്‍ക്കുക എന്ന പ്രാദേശിക നയമാണു ജമാ-അത്ത് സ്വീകരിച്ചത്.
അവസാനം
പാര്‍ലന്റിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജമാ-അത്ത് സ്വീകരിച്ച 3 അടിസ്ഥാന സമിിപനങ്ങള്‍ പ്രബോധനം വീണ്ടും എടുത്ത് കൊടുത്തിട്ടുണ്ടല്ലൊ.അതില്‍ എേതു സമിിപനമാണു ബംഗാളില്‍ വോട്ടു ചെയ്തപ്പോള്‍ അവിടത്തെ ജമാ-അത്ത് സ്വീകരിച്ചത്?അതിനു ജമാ-അത്ത് മറുപടി പറഞ്ഞേ പറ്റൂ.
ലീഗിന്റെ നയങ്ങളിലെ തെറ്റുകളും വൈരുധ്യങ്ങളും ആദര്‍ശ-തത്വാധിഷ്ഠിത സംഘടനയെന്നവകാശപ്പെടുന്ന ജമാ-അത്തിന്റെ നയവൈകല്യങ്ങള്‍ക്ക് മറുപടിയാവില്ലല്ലോ.ജമാ-അത്തിന്റെ തിരഞ്ഞെടുപ്പ് നയത്തോട് വിയോജിപ്പുള്ളവര്‍ ലീഗുകാര്‍ മാത്രമല്ലല്ലൊ.പ്രധിരോധ-നവസാമൂഹിക പ്രസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്കും വിമര്‍ശനമുണ്ടാവുമല്ലൊ.അവര്‍ക്കെന്തു മറുപടിയാണു ജമാ-അത്തു നല്‍കുക?

2009, ജൂൺ 3, ബുധനാഴ്‌ച
ജമാ-അത്ത്/സോളിഡാരിറ്റി/sio, ഇവര്‍ പൊതു വിദ്യാഭ്യാസത്തിന്റെ സംരക്ഷകരോ?
പൊതുവിദ്യാഭ്യാസത്തിന്റെ സംരക്ഷണത്തിനു വേണ്ടി നിലകൊള്ളുന്നവരാണു തങ്ങള്‍ എന്നാണല്ലൊ ജമാ-അത്തിന്റെയും പോഷകസംഘടനകളുടെയും വാദം.വിദ്യാഭ്യാസ രംഗത്ത് പല പുതിയ പ്രവര്‍ത്തനങ്ങളുമായി ഷൈന്‍ ചെയ്യാന്‍ ശ്രമിക്കുന്നുമുണ്ട്.പൊതു വിദ്യാഭ്യാസം സംരക്ഷിക്കുക എന്നാല്‍ സര്‍ക്കാര്‍-എയിഡഡ് സ്കൂളുകള്‍ തകരാന്‍ അനുവദിക്കാതിരിക്കുക എന്നാണല്ലൊ അര്‍ഥം.സര്‍ക്കാര്‍-എയിഡഡ് സ്കൂളുകള്‍ക്ക് ഭീഷണി നാട്ടില്‍ കൂണുപോലെ മുളച്ചു പൊന്തിയ അണ്‍-എയിഡഡ്, ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ ആണല്ലൊ. അംഗീകാരം ഉള്ളതും ഇല്ലാത്തതുമായി നാട്ടില്‍ നിലനില്‍ക്കുന്ന ഇത്തരം സ്വകാര്യവിദ്യാലയങ്ങളില്‍ ജമാ-അത്തെ ഇസ്ലാമിയോ, അതിന്റെ കീഴിലോ സ്വാധീനത്തിലോ ഉള്ള ട്രസ്റ്റുകളോ നടത്തുന്ന വിദ്യാലയങ്ങളും ഉണ്ട്.ഈ വിദ്യാലയങ്ങള്‍ ആരുടെ താല്‍പര്യങ്ങളാണു സംരക്ഷിക്കുന്നത്?ഇവ പൊതു വിദ്യാഭ്യാസം സംരക്ഷിക്കാന്‍ സ്ഥാപിക്കപ്പെട്ടവയാണെന്നു സാമാന്യ ബുദ്ധിയുള്ള ആരും പറയില്ലല്ലൊ.
വ്യാഖ്യാനക്കസര്‍ത്തിലൂടെ അങ്ങനെയാണെന്നുവരെ അണികള്‍ക്കു മുമ്പില്‍ അവര്‍ സ്ഥപിച്ചെന്നിരിക്കും.എന്തും സാമാന്യ ബുദ്ധിക്കു ബോധ്യപ്പെടാത്ത വ്യാഖ്യാനക്കസര്‍ത്തിലൂടെ മാത്രം ഉള്‍ക്കൊള്ളാന്‍ ശീലിച്ചു പോയ അണികള്‍ ഇതും വിശ്വസിച്ചെന്നുമിരിക്കും.
ഈ സ്കൂളുകള്‍ പിരിച്ചു വിട്ട് അവിടത്തെ കുട്ടികളെ സര്‍ക്കാര്‍-എയിഡഡ് സ്കൂളുകള്‍ക്ക് വിട്ടു കൊടുക്കാന്‍ തയ്യാറായെങ്കില്‍ മാത്രമേ ജമാ-അത്തിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷവേഷം സത്യസന്ധമാണെന്നു അംഗീകരിക്കാന്‍ കഴിയൂ.
ചില ഇടതുപക്ഷ നേതാക്കന്മാര്‍ അവരുടെ മക്കളെ അണ്‍ എയിഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ ചേര്‍ക്കുന്നത് പോലെയോ അതിനേക്കാള്‍ വലിയതോ ആയ വഞ്ചനയാണിത്.കാരണം അവരൊന്നും സ്കൂള്‍ നടത്തുന്നില്ല.അവിടെ വ്യക്തികളാണു തെറ്റു ചെയ്യുന്നത്.സ്ംഘടനയല്ല. ഇവിടെ പൊതു വിദ്യാഭ്യാസം സംരക്ഷിക്കണമെന്നു മുറവിളി കൂട്ടുകയും അതിന്റെ പേരില്‍ ഇടതു- വലതു സര്‍ക്കാരുകളെ നിരന്തരം പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്യുന്ന ഒരു സംഘടനതന്നെയാണു നാടിന്റെ പലഭാഗത്തും അണ്‍ എയിഡഡ് സ്കൂളുകള്‍ നടത്തുന്നത്.ഇതില്‍ പരം ഒരു കാപട്യം വേറെ ആര്‍ക്കെങ്കിലുമുണ്ടോ?
ഇ ടി മുഹമ്മദ് ബഷീറും എം എ ബേബിയും ചെയ്യുന്നതിനേക്കാള്‍
കൊടും പാതകമല്ലേ പൊതു വിദ്യാഭ്യാസത്തോടു ജമാ-അത്ത് നിരന്തരം ചെയ്തു കൊണ്ടിരിക്കുന്നത്? ഇതിനു പ്രായശ്ചിത്തമെന്നോണം മറ്റെന്തും വിദ്യാഭ്യാസ രംഗത്തു ചെയ്താല്‍ ഇതിനു പകരമാകുമോ?
അംഗീകാരമില്ലാത്ത അണ്‍ എയിഡഡ് സ്കൂളുകള്‍ക്ക് ഇപ്പോള്‍ ഇടതു സര്‍ക്കാര്‍ പുതിയ ഭീഷണി ഉയര്‍ത്തിയിരിക്കുകയാണല്ലോ.ജമാ-അത്തുകാര്‍ നടത്തുന്ന സ്കൂളുകള്‍ക്കും ഇത് ഭീഷണി ആയിട്ടുണ്ടാകുമല്ലോ.അതു കൊണ്ടു ഈ വിഷയത്തില്‍ രണ്ടും കെട്ട ഒരു നിലപാട് ജമാ-അത്തില്‍ നിന്നും പ്രതീക്ഷിക്കാം.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)