2009, ജൂൺ 4, വ്യാഴാഴ്‌ച

പ്രബോധനത്തിന്റെ മറുപടിയും തിരഞ്ഞെടുപ്പവലോകനവും

2009 മെയ്‌ 30-ലെ പ്രബോധനം വാരിക നടത്തിയ തിരഞ്ഞെടുപ്പ്‌ അവലോകനത്തിലെയും മറുപടിയിലെയും വാദങ്ങളോടുള്ള പ്രതികരണം.
1-യു പി എ സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഇടതുപക്ഷത്തിന്റെ സമ്മര്‍ദ്ദ ഫലമായി ഉണ്ടായതായിരുന്നു.ഇടതു പക്ഷം പാര്‍ലമെന്റില്‍ ദുര്‍ബലമായതില്‍ ആശങ്കയുണ്ട്‌.--
പ്രതികരണം:ഇടതുപക്ഷം എങ്ങനെ ദുര്‍ബലമാവാതിരിക്കും.അതില്‍ ജാ-അത്തിനും പങ്കുണ്ടല്ലൊ.കേരളത്തിലും ബംഗാളിലും മാത്രമല്ലേ ഇടതു പക്ഷത്തിനു ശക്തിയുള്ളൂ എന്നിരിക്കെ ബംഗാളില്‍ 11 സീറ്റില്‍ മാത്രമാണു ജമാ-അത്ത്‌ ഇടതു പക്ഷത്തിനു വോട്ടു ചെയ്തത്‌.25- ഓളം സീറ്റില്‍ ത്ര്ണമൂലിനും കോണ്‍ഗ്രസ്സിനും ആണു വൊട്ടു ചെയ്തത്‌.പിന്നെന്തിനീ കള്ളക്കരച്ചില്‍?
2-ബംഗാളില്‍ ഇടതുകുത്തകക്കെതിരെ ജമാ-അത്തെ ഇസ്ലാമി അടക്കമൂള്ളവര്‍ മുസ്ലിങ്ങളെ സംഘടിപ്പിച്ചു.--
പ്രതി : പിന്നെങ്ങനെ പാര്‍ലമെന്റില്‍ ഇടതു പക്ഷം ദുര്‍ബലമല്ലാതാകും.
3-കേരളത്തില്‍ ഇടത്തു ഭരണത്തിനെതിരെ ജമാ-അത്തും പോഷക സംഘടനകളും നടത്തിയ വിമര്‍ശനങ്ങള്‍ തിരഞ്ഞെടുപ്പു ഫലങ്ങളെ പരോക്ഷമായി സ്വാധീനിച്ചു.
പ്രതി: എട്ടുകാലി മമ്മൂഞ്ഞ്‌ ലജ്ജിക്കുന്നുണ്ടാകും.ഇടതു പക്ഷം നല്ല വിജയം കാഴ്ച വെച്ചിരുന്നുവെങ്കില്‍ അതിന്റെ ക്രെഡിറ്റും ജമാ-അത്ത്‌ എടുത്തു പറയും. തോറ്റപ്പോള്‍ അതിന്റെ ക്രെഡിറ്റും ജമാ-അത്തിനു തന്നെ.എല്ലാവരെയും സുഖിപ്പിക്കുന്ന ഈ പറച്ചിലുകള്‍ പരിഹാസ്യം തന്നെ.
4-ബംഗാളിലെ ജംഗിപ്പൂരില്‍ പ്രണബ്‌ മുഖര്‍ജിക്ക്‌ വോട്ടു നല്‍കാന്‍ കാരണം ബംഗാളിലെ പ്രാദേശിക സ്ഥിതിയാണു.ജമാ-അത്തിനെതിരെ സി പി എം അതിക്രമങ്ങള്‍ നടത്തുന്നു.'പ്രാദേശിക നിലനില്‍പുമായി ബന്ധപ്പെട്ട ഒരു പ്രശ്നത്തെ മാറ്റി നിര്‍ത്തി ഒരു അന്താരാഷ്ട്ര അജണ്ടക്ക്‌ പ്രാമുക്യം നല്‍കാന്‍ മാത്രം മുങ്ങണനാ രാഹിത്യം ജമാ-അത്തിനില്ല'.പര്‍ലമെന്റില്‍ ഇടതിനു ശക്തി ഉണ്ടാവണം. എന്നാല്‍ ബംഗാള്‍ മുസ്ലിംകളുടെ ചെലവില്‍ ഇനിയും അത്‌ സാധ്യമല്ല.ബംഗാളിലെ ഇടതു പക്ഷത്തിനു പ്രഹരമേല്‍ക്കുക എന്നത്‌ സമുദായത്തിന്റെയും ബംഗാളികളുടെയും രാഷ്ട്രീയ ആവശ്യമായിരുന്നു.
പ്രതി:ആണവകരാറിന്റെ സൂത്ര ധാരനു വോട്ടു ചെയ്തനു നല്‍കിയ ന്യായീകരണം ഗംഭീരം തന്നെ.സംഘടനയുടെ
നിലനില്‍പ്പിനു വേണ്ടി വേണമെങ്കില്‍ ബുഷിനും വോട്ടു ചെയ്യും എന്നര്‍ഥം.കോണ്‍ഗ്രസ്സിന്റെ എേകപക്ഷീയ നയങ്ങളെ തടയാന്‍ ഇടതു പക്ഷത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കുക എന്ന ദേശീയനയത്തിനു വിരുദ്ധമായി ബംഗാളിള്‍ ഇടതു കുത്തക തകര്‍ക്കുക എന്ന പ്രാദേശിക നയമാണു ജമാ-അത്ത്‌ സ്വീകരിച്ചത്‌.
അവസാനം
പാര്‍ലന്റിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജമാ-അത്ത്‌ സ്വീകരിച്ച 3 അടിസ്ഥാന സമിിപനങ്ങള്‍ പ്രബോധനം വീണ്ടും എടുത്ത്‌ കൊടുത്തിട്ടുണ്ടല്ലൊ.അതില്‍ എേതു സമിിപനമാണു ബംഗാളില്‍ വോട്ടു ചെയ്തപ്പോള്‍ അവിടത്തെ ജമാ-അത്ത്‌ സ്വീകരിച്ചത്‌?അതിനു ജമാ-അത്ത്‌ മറുപടി പറഞ്ഞേ പറ്റൂ.
ലീഗിന്റെ നയങ്ങളിലെ തെറ്റുകളും വൈരുധ്യങ്ങളും ആദര്‍ശ-തത്വാധിഷ്ഠിത സംഘടനയെന്നവകാശപ്പെടുന്ന ജമാ-അത്തിന്റെ നയവൈകല്യങ്ങള്‍ക്ക്‌ മറുപടിയാവില്ലല്ലോ.ജമാ-അത്തിന്റെ തിരഞ്ഞെടുപ്പ്‌ നയത്തോട്‌ വിയോജിപ്പുള്ളവര്‍ ലീഗുകാര്‍ മാത്രമല്ലല്ലൊ.പ്രധിരോധ-നവസാമൂഹിക പ്രസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്കും വിമര്‍ശനമുണ്ടാവുമല്ലൊ.അവര്‍ക്കെന്തു മറുപടിയാണു ജമാ-അത്തു നല്‍കുക?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ