മാത്ര്ഭൂമി ആഴ്ചപ്പതിപ്പില്‍(09ജൂണ്‍30)ജമാ-അത്തെ ഇസ്ലാമി പൊളിറ്റിക്കല്‍ സെല്‍ അംഗമായ ഒ അബ്ദുറഹ്മാന്‍, എഴുതിയ മറുപടിയിലെ ചില പരാമര്‍ശങ്ങള്‍ക്ക് ഒരു പ്രതികരണം.
1- മൌദൂദിയും മൌലാനാ ആസാദും വിഭജനത്തെ എതിര്‍ത്ത പണ്ഠിതരാണു-ഒ അബ്ദുറഹ്മാന്‍
പ്രതികരണം:മൌദൂദിയും ആസാദും ഒരേ കാരണത്താലാണോ വിഭജനത്തെ എതിര്‍ത്തത്?ജിന്നയുടെ പാക്കിസ്ഥാന്‍, ക്രിസ്ത്യന്‍ബ്രിട്ടനെപ്പോലെ മോഡേണ്‍ മുസ്ലിം സ്റ്റേറ്റായിരിക്കും എന്നും അതില്‍ ഇസ്ലാമിക ശരീ-അത്തിനു യാതൊരു ഇടവും ഉണ്ടാവില്ല എന്നും അറിയാവുന്നത് കൊണ്ടല്ലേ മൌദൂദി പാക്കിസ്ഥാന്‍ വിഭജനത്തെ എതിര്‍ത്തത്? മതേതര,ജനാധിപത്യ ഇന്ത്യക്കായുള്ള ദേശീയ സ്വാതന്ത്ര്യ സമരത്തോടുള്ള മൌദൂദിയുടെയും ജമാ-അത്തിന്റെയും സമീപനം എന്തായിരുന്നു? മൌദൂദിയോ ജമാ-അത്തുകാരോ അതില്‍ ഭാഗഭാക്കായിരുന്നോ? തെളിവു സഹിതം സമര്‍ഥിക്കാന്‍ കഴിയുമോ ഒ അബ്ദുറഹ്മാന്‍ സാഹിബിനു?
ഇനി പാക്കിസ്ഥാന്‍ രൂപീകരണത്തെക്കുറിച്ചു പാക്ക് ജമാ-അത്തെ ഇസ്ലാമിയുടെ നേതാക്കള്‍ ഇന്നെന്താണു പറയുന്നത്?ഇസ്ലാമിക പാക്കിസ്ഥാനായിരുന്നു പാക്കിസ്ഥാന്‍ ശില്‍പികളുടെ സ്വപ്നം എന്നും ആ ലക്ഷ്യം സാക്ഷാല്‍ക്കരിക്കണമെന്നും മറ്റുമുള്ള വ്യാഖ്യാനമാണു അവര്‍ നല്‍കുന്നത്.(എക്സ്പോസിറ്റൊ എഡിറ്റു ചെയ്ത 'റീസര്‍ജന്റ് ഇസ്ലാം' എന്ന പുസ്തകത്തിലെ പ്രൊ.ഖുര്‍ഷിദ് അഹമ്മദിന്റെ ലേഖനം കാണുക)
മൌദൂദിയും പാക്കിസ്ഥാന്‍ വിഭജനവും എന്ന വിഷയത്തില്‍ ഇന്ത്യന്‍ ജമാ-അത്തെ ഇസ്ലാമിയുടെ വ്യാഖ്യാനമാണോ പാക്കിസ്ഥാന്‍ ജമാ-അത്തെ ഇസ്ലാമിയുടെ വ്യാഖ്യാനമാണോ ശരി?(ഈവിഷയത്തില്‍ വിശദമായ ഒരു വിശകലനം പിന്നീടാവാം)
2-ഇന്ത്യന്‍ ജമാ-അത്തെ ഇസ്ലാമിയുടെ 1956-ല്‍ രൂപം നല്‍കിയ ഭരണ ഘടനയില്‍ ഇന്ത്യന്‍ മത നിരപേക്ഷ ജനാധിപത്യ ഭരണഘടനയെ നിരാകരിക്കുന്ന ഒരു വരിയും ഇല്ല- ഒ അബ്ദു റഹ്മാന്‍.
പ്രതികരണം:ജമാ-അത്തിന്റെ ഭരണ ഘടനയില്‍ നിന്നുമുള്ള ഉദ്ധരണികള്‍ കാണൂ.
"... തന്റെ രാജ്യത്തിന്റെ ന്യായമായ ഏക ഉടമസ്ഥനും തന്റെ സൃഷ്ടികളുടെ ന്യായമായ ഏക വിധികര്‍ത്താവും അല്ലാഹു മാത്രമാകുു. ഉടമസ്ഥതയ്ക്കും വിധികര്‍ത്തൃത്വത്തിനുമുള്ള അവകാശം വാസ്തവത്തില്‍ അവല്ലാതെ മറ്റാര്‍ക്കും സിദ്ധമല്ല തന്നെ.
... വ്യക്തിപരമോ കുടുംബപരമോ ഗോത്രപരമോ ജാതീയമോ ജനകീയമോ ദേശീയമോ വര്‍ഗപരമോ പാര്‍'ിപരമോ ഏതുതയൊയിരുാലും ശരി സകല അനിസ്ലാമിക
പക്ഷപാതങ്ങളെയും മനസ്സില്‍നിു പുറംതള്ളുകുയും ദൈവദൂതനാല്‍ ഉയിക്കപ്പെ' സത്യത്തോടുള്ള സ്നേഹബഹുമാനത്തെ അതിജയിക്കുകയോ അതിനോട് കിടനില്‍ക്കുകയോ ചെയ്യുമാറ് മറ്റാരുടെയും സ്നേഹബഹുമാനത്തില്‍ സ്വയം ബന്ധിതനാവാതിരിക്കുകയും ചെയ്യുക
ഈ ദീനിന്റെ 'ഇഖാമത്ത്' കൊണ്ടുള്ള വിവക്ഷ, യാതൊരുവിധ പരിഛേദവും വിഭജനവും കൂടാതെ, ഈ ദീനിനെ മുഴുവനായി ആത്മാര്‍ഥതയോടും ഏകാഗ്രതയോടും കൂടി പിന്തുടരുകയും വ്യക്തിയുടെ പുരോഗതിയും സമുദായത്തിന്റെ നിര്‍മാണവും രാഷ്ട്രത്തിന്റെ സംവിധാനവും എല്ലാംതെ ഈ ദീനിന് അനുരൂപമായിരിക്കുമാറ് മനുഷ്യജീവിതത്തിന്റെ വ്യക്തിപരവും സാമൂഹികവുമായ സകല തുറകളിലും ഇതിനെ പൂര്‍ണമായി നടപ്പില്‍വരുത്തുകയും ചെയ്യുക എതാകുു.
... ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥയില്‍ താന്‍ വല്ല കുഞ്ചികസ്ഥാനവും വഹിക്കുവനോ അതിന്റെ നിയമനിര്‍മാണസഭയിലെ അംഗമോ അതിന്റെ കോടതിവ്യവസ്ഥയിന്‍ കീഴില്‍ ന്യായാധിപസ്ഥാനത്ത് നിയമിക്കപ്പെ'വനോ ആണെങ്കില്‍ ആ സ്ഥാനം കൈയൊഴിക്കുക.
... ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥിതിയുടെ ഉപകരണമോ അതിന്റെ നിയമങ്ങളുടെ നടത്തിപ്പില്‍ സഹായിയോ ആണെങ്കില്‍ ആ അഹോവൃത്തിമാര്‍ഗത്തില്‍നി് കഴിയുംവേഗം ഒഴിവാകുക.
... ഇസ്ലാമും ജാഹിലിയ്യത്തും (അനിസ്ലാം) തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് അറിയുകയും അല്ലാഹു നിശ്ചയിച്ച പരിധികള്‍ മനസ്സിലാക്കുകയും ചെയ്യുക.
... നിര്‍ബന്ധിതാവസ്ഥയിലല്ലാതെ, ഇടപാടുകളുടെ തീര്‍പ്പിനായി അനിസ്ലാമിക കോടതികളെ സമീപിക്കാതിരിക്കുക.
... അല്ലാഹുവെ ഒഴിച്ച് മറ്റാരെയും ആധിപത്യത്തിന്റെ ഉടമസ്ഥനോ അധീശാധിപതിയോ ആയി കരുതാതിരിക്കുക; സ്വാധികാരപ്രകാരം കല്‍പ്പിക്കുവാനും
നിരോധിക്കുവാനും അര്‍ഹരായി മറ്റാരെയും അംഗീകരിക്കാതിരിക്കുക; മറ്റാരെയും സ്വതന്ത്ര നിയമനിര്‍മാതാവും 'ശാരിഉം' ആയി സ്വീകരിക്കാതിരിക്കുക; ഏക അല്ലാഹുവിനുള്ളതോ അവന്റെ നിയമത്തിനു വിധേയമായതോ അല്ലാത്ത ഏതുവിധ അനുസരണങ്ങളെയും ശരിയെ് അംഗീകരിക്കുതിനെ നിഷേധിക്കുക. കാരണം, തന്റെ രാജ്യത്തിന്റെ ന്യായമായ ഏക ഉടമസ്ഥനും തന്റെ സൃഷ്ടികളുടെ ന്യായമായ ഏക വിധികര്‍ത്താവും അല്ലാഹു മാത്രമാകുു. ഉടമസ്ഥതയ്ക്കും വിധികര്‍ത്തൃത്വത്തിനുമുള്ള അവകാശം വാസ്തവത്തില്‍ അവല്ലാതെ മറ്റാര്‍ക്കും സിദ്ധമല്ല തന്നെ".
ഈ ഉദ്ധരണിയിലെ ആശയങ്ങള്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഇന്ത്യന്‍ മത നിരപേക്ഷ ജനാധിപത്യ ഭരണഘടനയെ നിരാകരിക്കുന്നുണ്ടോ ഇല്ലയോ എന്ന് വായനക്കാര്‍ തീരുമാനിക്കുക.(ജ.ഇ യുടെ ഭരണ ഘടനയെ ക്കുറിച്ച് ഈ ബ്ലോഗില്‍ ഒരു പ്രത്യേകം പോസ്റ്റ് ഉദ്ദേശിക്കുന്നത് കൊണ്ട് ഈ വിഷയം ഇവിടെ കൂടുതല്‍ വിശദമാക്കുന്നില്ല)
3-അടിയന്തിരാവസ്ഥയുടെ സാഹചര്യത്തിൽ മാത്രമാണു ജമാ-അത്ത് ജനസംഘം അടങ്ങുന്ന ജനതാ പാർട്ടിക്കു വോട്ട് ചെയ്യാൻ തയ്യാറായത്.
പ്രതികരണം: ആർ എസ് എസുമായി സഹകരിക്കാൻ മനസാ തയ്യാറായത് അടിയന്തിരാവസ്ഥയുടെ സാഹചര്യത്തിൽ മാതൃമാണോ? 90- കളുടെ ആദ്യം വരെ, കേരളത്തിലെ ആർ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയുടെ ഫോട്ടോ സഹിതം കൊടുത്ത് കമ്മ്യൂണിസ്റ്റുകാരുടെ ഭൗതികവാദത്തിനും സ്റ്റാലിനിസത്തിനുമെതിരെ യോജിച്ചു പ്രവർത്തിക്കാനുള്ള സന്നദ്ധത പ്രഖ്യാപിച്ചു കൊണ്ടുള്ള വാർത്തകൾ പ്രബോധനം വാരികയിൽ വരാറുള്ളത് ഒ അബ്ദു റഹ്മാൻ മറന്നു പോയിക്കാണുമോ ആവോ!
4-ജമാ-അത്തെ ഇസ്ലാമി 1986 മുതലിന്നേവരെ തത്വാധിഷ്ഠിതമായി വോട്ടാവകാശം വിനിയോഗിച്ചു വന്നിട്ടുണ്ട്-ഒ അബ്ദുറഹ്മാൻ.
പ്രതികരണം:സംസ്ഥാന നിയമ സഭയിലേക്കു മാത്രമേ ഭൗതിക വാദികളായതുകൊണ്ട് കമ്യൂണിസ്റ്റുകൾക്ക് വോട്ട് ചെയ്യാൻ പാടുള്ളു എന്നായിരുന്നു ആദ്യനയം.അതിപ്പോൾ മാറി പാർലമെന്റിലേക്കടക്കം കഴിയുന്നതും കമ്യൂണിസ്റ്റുകാർക്ക് വോട്ട് ചെയ്യുക എന്നിടം വരെ എത്തി.അതിനു കാരണം അവരുടെയും ജമാ-അത്തിന്റെയും സാമ്രാജ്യത്വ വിരുദ്ധ- നവലിബറൽ വിർദ്ധതയാണത്രേ.
90 കൾക്ക് ശേഷം കേരളത്തിൽ നവലിബറൽ നയങ്ങൽ കിരാതമായി നടപ്പാക്കിയ, അഴിമതിക്കാരായ, കരുണാകരനാദി കോൺഗ്രസ്സുകാർക്കും ലീഗ് മന്ത്രിമാർക്കും നിയമ സഭയിലേക്കും പർലമെന്റിലേക്കും ജമാ-അത്ത് അതിൽ പിന്നീടും വോട്ട് ചെയ്തല്ലോ.അത് തത്വാധിഷ്ഠിതായിരുന്നോ?അന്നൊന്നും ഇടതു പക്ഷം സാമ്രാജ്യത്വവിരുദ്ധർ ആയിരുന്നില്ലേ?കഴിഞ്ഞ(2006)നിയമസഭാതിരഞ്ഞെടുപ്പിൽ മാത്രമാണല്ലോ ഇടതു പക്ഷത്തിനു ജമാ-അത്ത് മൊത്തമായി വോട്ടു നൽകിയത്. 2000 ത്തിനു ശേഷം മാത്രമാണോ ജമാ-അത്തിനു സാമ്രാജ്യത്ത വിരോധം മുഖ്യവിഷയമായത്?(അതോ മുഖ്യ തന്ത്രമോ! അതും സോളിഡാരിറ്റിക്ക് വിലാസമുണ്ടാക്കാൻ?!).മൂല്യാധിഷ്ഠിത രാഷ്ട്രീയം എന്ന അന്നത്തെ തിരഞ്ഞെടുപ്പു നയത്തിൽ സാമ്രാജ്യത്വ വിരുദ്ധതക്ക് ഇടമില്ലായിരുന്നു.അധികാരം വിദൂരത്തായ സംഘടനകൾ സൗകര്യപൂർവ്വം ഉപയോഗിക്കുന്ന ഒരു നയ'തന്ത്ര'മാണു സാമ്രാജ്യത്വവിരോധവും ആഗോളീകരണ വിരുദ്ധതയും.ബംഗ്ലാദേശ് ജമാ-അത്തെ ഇസ്ലാമി ബീഗം ഖാലിദ സിയ ഗവണ്മെന്റിൽ പങ്കാളിയായിക്കൊണ്ടു നടപ്പാക്കിയതും ആഗോളീകരണനയങ്ങൾ തന്നെയായിരുന്നല്ലോ.ആ ഗവണ്മെന്റും ജമാ-അത്ത് കൈകാര്യം ചെയ്ത വകുപ്പുകളും ആഗോളവൽക്കരണകാര്യത്തിലും അഴിമതിക്കാര്യത്തിലും മുന്നോട്ടായിരുന്നോ പിറകോട്ടായിരുന്നോ എന്ന് ബംഗ്ലാദേശ് രാഷ്ട്രീയം പരിശോധിച്ചു പറയട്ടെ.ഇടതു രാഷ്ട്രീയം വിളഞ്ഞ കേരളമണ്ണിൽ ഇസ്ലാമിക രാഷ്ട്രീയം വിളയിക്കാനൂള്ള ജമാ-അത്തിന്റെ തന്ത്രം മാത്രമാകാം ഈ വേഷം കെട്ടൊക്കെ എന്ന് സംശയിക്കുന്നതിൽ തെറ്റു പറയാനാവില്ല.
മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ കരുണാകരന്മാർക്ക് വോട്ട് ചെയ്ത ജമാ-അത്തിന്റെ നയം തത്വാധിഷ്ഠിതം തന്നെ! പക്ഷെ സാമാന്യ ബുദ്ധിക്ക് ദഹിക്കാൻ ഇത്തിരി പ്രയാസമാണെന്നുമാത്രം
5-ആണവകരാർ വിഷയത്തിൽ ഇ അഹമ്മദ് നടത്തിയ മാതിരി ഒരു വഞ്ചന പ്രണബ് മുഖർജ്ജിയോ ബഷീറോ ഷാനവാസോ നടത്തിയിട്ടില്ല-ഒ അബ്ദു റഹ്മാൻ.
പ്രതികരണം:ഒരു സഹമന്ത്രി അദ്ദേഹത്തിന്റെ പാർട്ടിയോടോ പാർട്ടിക്കാരോടോ നടത്തിയെന്നു പറയുന്ന വിശ്വാസവഞ്ചനയിൽ ആ പാർട്ടിക്കാർക്കില്ലാത്ത പ്രതിഷേധമോ വിരോധമോ ജമാ-അത്ത് കാണിക്കുന്നതിലെന്തർത്ഥമാണുള്ളത്? ജമാ-അത്തിനെ വാക്കുതന്ന് വഞ്ചിച്ചിട്ടില്ലല്ലോ.ആണവകരാർ വിഷയത്തിൽ മുസ്ലിം ലീഗ് ജനങ്ങളെ വഞ്ചിച്ചോ ഇല്ലയോ?അതാണു ഒ അബ്ദു റഹ്മാൻ വ്യക്തമാക്കേണ്ടത്.
മുഖ്യപ്രതികൾ പാവങ്ങൾ. എന്നാൽ മുഖ്യപ്രതികളോടുള്ള കൂറിന്റെ പേരിൽ സ്വന്തക്കാരെ കബളിപ്പിച്ച ഒരു ശിങ്കിടി മഹാ വഞ്ചകൻ.ആണവ കരാർ എന്ന പാതകത്തേക്കാൾ വലുതാണോ അഹമ്മദിന്റെ വഞ്ചന?
ആണവ കരാർ വിഷയത്തിൽ രാജ്യത്തെയും ജനങ്ങളെയും വഞ്ചിച്ച പ്രണബ് മുഖർജ്ജിക്ക് വോട്ട് കൊടുത്തതിനു ന്യായീകരണം ഇല്ലേ?ഇ അഹമ്മദിനു വോട്ട് കൊടുക്കാത്തതിനല്ലേ ന്യായീകരണം തന്നിട്ടുള്ളൂ.
6-സാമ്രാജ്യത്വത്തോടും നവമുതലാളിത്തത്തോടുമുള്ള ഗൃാതുരത്വം എം കെ മുനീറിന്റെ എക്സ്പ്രസ് ഹൈവ് സ്നേഹത്തിൽ കാണാം-ഒ അബ്ദുറഹ്മാൻ.
പ്രതികരണം:മുനീറിനു മാത്രമാണോ ഇതുള്ളത്? ബഷീറിന്റെയും കുഞ്ഞാലിക്കുട്ടിയുടെയും മറ്റും വകുപ്പുകളിലെ കടുത്ത സാമ്രാജ്യത്ത-നവമുതലാളിത്ത നയങ്ങളെ ജമാ-അത്തും സോളിഡാരിറ്റിയും അത്ര തീവ്രമായി എതിർക്കാതിരുന്നത് എന്തു കൊണ്ടാണു? തങ്ങൾക്ക് അനഭിമതരായവരെ വല്ല ന്യായവും കണ്ടെത്തി ഒറ്റ തിരിഞ്ഞു ആക്രമിക്കുക എന്നത് ജമാ-അത്തിന്റെ ഒരു ഹിഡ്ഡൻ അജൻഡയായി ത്തീർന്നിരിക്കുന്നു എന്നു വേണം സംശയിക്കാൻ.മുനീറിന്റെ ചാനലിനെതിരെ മാധ്യമം പത്രം വാർത്ത കൊടുത്തത് സാന്ദർഭികമായി ഓർത്തുപോകുന്നു.
7- "മുസ്ലിം ലീഗ് എക്കാലത്തും കച്ചവടക്കാരുടെ പാർട്ടിയായിരുന്നു....ഇന്നും പയറ്റുന്നത് കച്ചവട രാഷ്ട്രീയം തന്നെ"-ഒ അബ്ദുറഹ്മാൻ.
പ്രതികരണം:എങ്കിൽ അതിൽ ഇ ടി മുഹമ്മദ് ബഷീറിന്റെ റോളെന്താണു മി.ഒ അബ്ദുറഹ്മാൻ സാഹിബ്?അദ്ദേഹം പ്രബലനായത് കച്ചവടങ്ങളുടെ ബലത്തിൽ തന്നെയല്ലേ? ഇങ്ങനെ കരുത്തു നേടിയ മുസ്ലിം സ്ഥാനാർത്ഥികളെ ജയിപ്പിക്കണമെന്നാണോ ജമാ-അത്തിന്റെ ദേശീയനയം പറയുന്നത്?അതോ ബഷീർ 'കച്ചവട രാഷ്ട്രീയത്തിന്റെ മതേതര നാട്യങ്ങൾ' ഇല്ലാത്ത ആളാണു എന്നാണോ? വ്യക്തമാക്കിയാൽ നന്നായിരുന്നു.
8-ഇ എം എസും കെ ദാമോദരനും സൈദ്ധാന്തിക ശാഠ്യങ്ങളോടെ നയിച്ച കാലത്ത് കമ്യൂണിസ്റ്റ് പാർട്ടികൾക്ക് നിരീശ്വരത്വവുമില്ല,നിർമ്മതത്വവുമില്ല.ഇന്ന് യഥാർത്ഥത്തിൽ തന്നെ കമ്യൂണിസ്റ്റ് പാർട്ടികൾ വരട്ട് തത്വവാദങ്ങൾക്ക് അവധി നൽകി മത സമൂഹങ്ങളോട് അടുക്കുമ്പോൾ തൊട്ടു കൂട്ടാൻ പാടില്ലാത്ത മതശത്രുക്കളും- ഒ അബ്ദുറഹ്മാൻ.
പ്രതികരണം:കമ്യൂണിസ്റ്റ് പാർട്ടികൾ സൈദ്ധാന്തിക വാശിയോടെ ആഗോളീകരണത്തെയും മുതലാളിത്തത്തെയും എതിർത്ത കാലത്ത് ജമാ-അത്ത് അവർക്ക് മൊത്തത്തിൽ വോട്ട് കൊടുക്കാഞ്ഞതെന്തേ? ആദർശ്ശത്തിൽ വെള്ളം ചേർത്ത് മതവും ജാതിയുമായി ഒത്തു കളിക്കാൻ തയ്യാറായി വന്നപ്പോൾ അതിൽ ജമാ-അത്തിനും വല്ല ഇടവും കിട്ടുമോ എന്നുള്ള ഭാഗ്യപരീക്ഷണമല്ലേ ജമാ-അത്തിന്റേ ഇപ്പോഴത്തെ കമ്യൂണിസ്റ്റ് പ്രേമം.ഇതിൽ ഒരു ആദർശ്ശവും ഇല്ല.അവസരവാദം മാത്രമേ ഉള്ളൂ.മുസ്ലിം ലീഗിന്റെ ഇടം കയ്യടക്കാനുള്ള സ്ര്ഗ്ഗാലബുദ്ധി!
2009, ജൂൺ 20, ശനിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ