ജമാഅത്തെ ഇസ്ളാമിയുടെ രാഷ്ട്രീയവുംപ്രത്യയശാസ്ത്രവും .
കെ ടി കുഞ്ഞിക്കണ്ണന്.
കമ്യൂണിസത്തിനും ദേശീയവിമോചനപ്രസ്ഥാനങ്ങള്ക്കുമെതിരെ അമേരിക്കന്‍പ്രസിഡന്റ് വുഡ്രോ വിത്സ ആവിഷ്കരിച്ചതുംപ്രസിഡന്റ് ഹാരി ട്രൂമാന് വിപുലപ്പെടുത്തിയതുമായ'പ്രതിവിപ്ളവപദ്ധതി' (counter intelligence programme) യുടെ സൃഷ്ടിയാണ് ഇന്ത്യയിലെആര്എസ്എസും ജമാഅത്തെ ഇസ്ളാമിയും.സോവിയറ്റ് യൂണിയനും ദേശീയ വിമോചനശക്തികളുംഉയര്ത്തിയ വെല്ലുവിളികളെ നേരിടാനുള്ളസാമ്രാജ്യത്വത്തിന്റെ കുത്സിത നീക്കങ്ങളിലാണ്സര്വവിധ മത, വംശീയ പ്രസ്ഥാനങ്ങളുംപ്രോത്സാഹിപ്പിക്കപ്പെടുന്നത്. വിശ്വാസപരമായധാരണകളെ സാമ്രാജ്യത്വവിരുദ്ധ ദേശീയതയെയുംസ്ഥിതിസമത്വാശയങ്ങളെയും എതിര്ക്കാനുള്ളസ്ഥാപനപരമായ പ്രത്യയശാസ്ത്രപദ്ധതിയായിവികസിപ്പിക്കാനാണ് അമേരിക്കന്‍ സ്റ്റേറ്റ്ഡിപ്പാര്ട്മെന്റും അതിന്റെരഹസ്യാന്വേഷണവിഭാഗങ്ങളും കൌണ്ടര്ഇന്റലിജന്സ് പ്രോഗ്രാമിലൂടെ യത്നിച്ചത്. ആധുനികരാഷ്ട്രസങ്കല്പ്പങ്ങളെയും ജീവിതവീക്ഷണങ്ങളെയുംനിരാകരിക്കുന്ന എല്ലാവിധ ചിന്താധാരകളെയും ഡോളര്ഒഴുക്കി ഈ ഭൂമണ്ഡലമാകെ വളര്ത്തുകയായിരുന്നുഅമേരിക്കയും മറ്റ് സാമ്രാജ്യത്വരാജ്യങ്ങളും.ആര്‍എസ്എസും ജമാഅത്തെ ഇസ്ളാമിയുമെല്ലാംജന്മമെടുക്കുന്നത് ഈയൊരുആഗോളപശ്ചാത്തലത്തിലാണ്. ആധുനിക ജനാധിപത്യമതേതര സങ്കല്‍പ്പങ്ങളെ ഗോള്വാള്ക്കറുംമൌദൂദിയും സമീപിക്കുന്നത് പരമപുച്ഛത്തോടെയാണ്. പാര്ലമെന്ററിജനാധിപത്യത്തേക്കാള് എന്തുകൊണ്ടും വിശിഷ്ടംരാജവാഴ്ചയാണെന്ന് സ്ഥാപിക്കുന്നഗോള്വാള്ക്കറിസത്തിന്റെ നിലപാടുകളെത്തന്നെയാണ്മറ്റൊരു രൂപത്തില്‍ മൌദൂദിസവും മുന്നോട്ടുവയ്ക്കുന്നത്. ഗോള്‍വാള്‍ക്കറെപ്പോലെതന്നെ ആധുനികജനാധിപത്യ സങ്കല്പ്പങ്ങളെയുംജീവിതസാഹചര്യങ്ങളെയും ശരിയായി വിശകലനംചെയ്യാന്‍ വിസമ്മതിക്കുന്ന മൌദൂദിയും ജനാധിപത്യ -മതേതര ആശയങ്ങളോട് തികഞ്ഞ ശത്രുതയാണ്പുലര്ത്തുന്നത്. സമുദ്രഗുപ്ത മൌര്യന്റെയുംറാണാപ്രതാപന്റെയും ഛത്രപതി ശിവജിയുടെയുംഭരണകാലത്തെ സുവര്‍ണകാലമായി വിലയിരുത്തുന്നഗോള്വാള്ക്കര് ആ ഒരു ഭൂതകാലത്തിന്റെവീണ്ടെടുക്കുന്നതിലൂടെ വര്‍ത്തമാന പ്രശ്നങ്ങള്ക്കെല്ലാംപരിഹാരമുണ്ടാക്കാമെന്ന മിഥ്യാധാരണയാണ്സൃഷ്ടിക്കുന്നത്. മൌദൂദിയും മധ്യകാലികജീവിതവീക്ഷണങ്ങളെ ആധുനിക പദപ്രയോഗങ്ങളില്പുതപ്പിച്ചവതരിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്.വര്‍ത്തമാന ജീവിതപ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരംഉണ്ടാക്കാന് ദൈവിക ഭരണം (Hukumathe ilahiയെന്നോഇഖാമത്തുദ്ദീന് എന്നോ നാമകരണം ചെയ്യപ്പെട്ട)സ്ഥാപിക്കണമെന്നാണ് വിളിക്കുന്നത്.ആര്‍എസ്എസിനെപ്പോലെതന്നെ തികഞ്ഞമതരാഷ്ട്രവാദമാണ് ജമാഅത്തെ ഇസ്ളാമിയുംമുന്നോട്ടുവയ്ക്കുന്നത്. ഇന്ത്യയെപ്പോലൊരു ബഹുമതസമൂഹത്തില് ഹിന്ദുരാഷ്ട്രവാദംപോലെതന്നെരാഷ്ട്രഘടനയെയും ദേശീയ പരമാധികാരത്തെയുംഅസ്ഥിരീകരിച്ച് ദുര്‍ബലപ്പെടുത്തുന്ന പ്രത്യയശാസ്ത്രപദ്ധതിയെന്ന നിലയിലാണ് ഇസ്ളാമികരാഷ്ട്രവാദവുംപ്രോത്സാഹിക്കപ്പെടുന്നത്. ഇതിനായി അമേരിക്കയുംസൌദിഅറേബ്യയും കേന്ദ്രമായി പ്രവര്ത്തിക്കുന്നഫൌണ്ടേഷനുകളും സംഘടനകളും പെട്രോഡോളര്‍ ഒഴുക്കുകയാണ്. സിഐഎയുടെകാര്മികത്വത്തില് ഫോര്‍ഡ് ഫൌണ്ടേഷനുംകാര്ണഗി എന്‍ഡോവ്മെന്റ് ഫോര്ഇന്റര്നാഷണല് പീസ് തുടങ്ങിയ അമേരിക്കന്സ്ഥാപനങ്ങളും മുന്‍കൈ എടുത്താണല്ലോലോകമുസ്ളിംലീഗ് (muslim world league,Rabitha) രൂപീകരിക്കുന്നത്. അറബ്ലോകത്തെ അമേരിക്കയുടെ വിശ്വസ്ത താവളമായസൌദിഅറേബ്യയിലെ ഫൈസല്‍ രാജകുമാരനെമുന്നിര്ത്തിക്കൊണ്ടാണല്ലോ അമേരിക്ക അറബ്ദേശീയ ഉണര്‍വുകളെ തകര്ക്കാനുംലോകമെമ്പാടുമുള്ള കമ്യൂണിസ്റ് ഭീഷണിയെനേരിടാനുമായി ലോകമുസ്ളിംലീഗിന്(റാബിത്താത്ത് അല്‍-അലം-അല്‍ഇസ്ളാമി) രൂപംകൊടുത്തത്. അമേരിക്കയുടെയും ബ്രിട്ടന്റെയുംഎണ്ണ താല്‍പ്പര്യങ്ങള്‍ക്കെതിരെ അറബ്സമൂഹത്തിലാകെ പടര്ന്നുപിടിച്ചദേശാഭിമാനപരമായ മുന്നേറ്റങ്ങളെയും അതിന്നേതൃത്വം കൊടുത്ത ഈജിപ്തിലെ നാസറെയുംഅദ്ദേഹത്തെ സഹായിക്കുന്ന ചേരിചേരാരാഷ്ട്രങ്ങളെയും സോവിയറ്റ് യൂണിയനെയുംഇസ്ളാമിക പ്രത്യയശാസ്ത്രം ഉപയോഗിച്ച്നേരിടുക എന്നതായിരുന്നു റാബിത്തായുടെപ്രഖ്യാപിതലക്ഷ്യം തന്നെ. 1962-ലെ മെയ്മാസത്തില്‍ മെക്കയില്‍ ചേര്‍ന്ന റാബിത്തയുടെരൂപീകരണസമ്മേളനത്തില് ജമാഅത്തെഇസ്ളാമിയുടെ സ്ഥാപകനായ മൌദൂദിയുംപങ്കെടുത്തിരുന്നു. ലോകമെമ്പാടുംഇസ്ളാമികവ്യവസ്ഥ സ്ഥാപിക്കുക എന്നദൌത്യവുമായി അമേരിക്കന്‍ ആശീര്വാദത്തോടെജന്മമെടുത്ത റാബിത്തയുടെ ഫൌണ്ടര്‍ മെമ്പര്‍കൂടിയാണ് മൌദൂദി. റാബിത്തായുടെ രൂപീകരണസമ്മേളന പ്രഖ്യാപനം കടുത്ത ഭാഷയില്തന്നെപറയുന്നത്: "ഇസ്ളാമിനെ തള്ളിപ്പറയുകയുംദേശീയതയുടെ കടുംപിടിത്തത്തിനു കീഴില്അതിനെ വികൃതപ്പെടുത്തുകയും ചെയ്യുന്നവര്ഇസ്ളാമിന്റെയും അറബികളുടെയും കടുത്തശത്രുക്കളാണ്'' എന്നാണ്. ദേശീയതയെയുംസമുദായത്തെയും സംബന്ധിച്ച മതേതര അവബോധത്തെഎതിര്ക്കുകയും തടയുകയും ചെയ്യുന്ന,സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനങ്ങളിലും കമ്യൂണിസ്റ്പ്രസ്ഥാനങ്ങളിലും വിള്ളലുകള്‍ സൃഷ്ടിക്കുന്നനാനാവിധമായ പ്രവര്ത്തനങ്ങള്ക്കാണ്റാബിത്തായെയും അതിന്റെ ബഹുമുഖമായസംഘടനാശൃംഖലകളെയും ഉപയോഗിച്ച് സിഐഎആസൂത്രണം നടത്തിയത്. സമൃദ്ധമായ ധനസഹായംനല്കി റാബിത്ത മുസ്ളിം ഭൂരിപക്ഷരാജ്യങ്ങളിലുംഇന്ത്യയെപ്പോലുള്ള ഏഷ്യയിലെ തന്ത്രപ്രധാനമേഖലകളിലും ഓഫീസുകളും കള്ച്ചറല്സെന്ററുകളും ജീവകാരുണ്യ പ്രവര്ത്തനങ്ങളുംപലിശരഹിത ബാങ്കുകളും ആരംഭിച്ചു. തങ്ങളുടെമതരാഷ്ട്ര പ്രവര്‍ത്തനങ്ങളുടെ വിദ്വേഷജ്വാലകളെവിശ്വാസികള്ക്കിടയില് പടര്ത്താനുംസ്വസമുദായത്തില് മറ്റിതര വിഭാഗങ്ങളില്‍നിന്ന് ആളെചേര്ക്കാനും സമര്‍ഥമായ പ്രവര്ത്തനപദ്ധതികള്ആവിഷ്കരിച്ചുകൊണ്ടാണ് റാബിത്തയില്നിന്ന്പണം പറ്റി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയഇസ്ളാമിസ്റുകള് സജീവമായിരിക്കുന്നത്.ജമാഅത്തെ ഇസ്ളാമിയുടെ ഇന്ത്യയിലെയുംകേരളത്തിലെയും പ്രവര്‍ത്തനങ്ങള്‍ റാബിത്തായുടെയുംനിരവധി ഫണ്ടിങ് ഏജന്സികളുടെയുംഏകോപനത്തിലും മുന്കൈയിലുംആവിഷ്കരിക്കപ്പെടുന്നതാണ്. പ്രശസ്ത പോളിഷ്ബുദ്ധിജീവി പ്രൊഫ. എച്ച് സിക്മോവ്സ്കി കിഴക്കന്‍യൂറോപ്പിലെ സോഷ്യലിസ്റ് ഭരണകൂടങ്ങളെഅട്ടിമറിക്കാന് സിഐഎ എങ്ങനെയാണ് ക്രൈസ്തവമതദര്ശനങ്ങളെ ഉപയോഗപ്പെടുത്തിയതെന്ന്നിരീക്ഷിക്കുന്നുണ്ട്. കുരിശിനെയും ക്രൈസ്തവചിഹ്നങ്ങളെയും പുനരുജ്ജീവിപ്പിച്ചുകൊണ്ടാണ്പോളണ്ടിലെ ജാറുല്‍സ്കി സര്ക്കാരിനെതിരെമതവിശ്വാസികളെ തിരിച്ചുവിട്ടത്.കമ്യൂണിസ്റുകാരുടെ 'ജനാധിപത്യമില്ലായ്മ'യെയും'ദൈവനിഷേധ'ത്തെയും എതിര്‍ക്കാന്‍ എത്രയോലിബറല് ബുദ്ധിജീവികളും മുന്കാലകമ്യൂണിസ്റുകാരും ക്രൈസ്തവമതമൌലികവാദികളോടൊപ്പം ചേര്ന്നതിനെനിശിതമായി വിമര്‍ശിച്ചുകൊണ്ട് അവര്സിഐഎയുടെ പേ റോളില്പ്രവര്ത്തിച്ചവരായിരുന്നുവെന്ന് പിന്നീട് മറെക്ക്ഗ്ളാസ്കോവ്സ്കി അദ്ദേഹത്തിന്റെ യൂറോപ്യന്ഫ്യൂച്ചര് കോഗ്രസിലെ പ്രസംഗത്തില്പറയുകയുണ്ടായി. വ്യവസ്ഥ ആവശ്യപ്പെടുന്ന എന്തുംസമ്മതിച്ചുകൊടുക്കുന്ന വേശ്യകളെന്ന് സിക്മോവിസ്കിവിശേഷിപ്പിക്കുന്ന പരിസ്ഥിതി-ദളിത്-മാവോയിസ്റ്ബുദ്ധിജീവികളെ പരിരംഭണം ചെയ്തുകൊണ്ടാണ്ജമാഅത്തെ ഇസ്ളാമി അവരുടെ കമ്യൂണിസ്റ് വിരുദ്ധഅജന്ഡ പ്രയോഗിക്കാന്‍ ശ്രമിക്കുന്നത്. തങ്ങളുടെമതരാഷ്ട്രവാദ- തീവ്രവാദ പ്രവര്ത്തനങ്ങള്ക്ക്സ്വീകാര്യത നേടിയെടുക്കാനുള്ള രാഷ്ട്രീയഇസ്ളാമിസ്റുകളുടെ കൌശലപൂര്വമായപ്രവര്ത്തനങ്ങള്ക്കെതിരെ ജാഗ്രത പുലര്ത്തിക്കൊണ്ടേമതേതര ജനാധിപത്യപ്രസ്ഥാനങ്ങള്‍ക്ക് മുന്നോട്ടുപോകാനാവൂ.(ദേശാഭിമാനി 2010 june 24)
……………………////////////////////////////////,,,,,,,,,,,,,,,,,,,,,,,,,,,,,,,
സാമ്രാജ്യത്വ ശക്തികൾ സോഷ്യലിസ്റ്റ് അറബ് ദേശീയ മുന്നേറ്റങ്ങളെതകർക്കാൻ വളർത്തിയെടുത്തതാണ് രാഷ്ട്രീയ ഇസ്ലാമെന്ന് ഈലേഖനത്തിൽ പറയുന്നു.റാബിത്വ ഒരു കേവല മതസ്ഥാപനമല്ലെന്നും അത് ശീതയുദ്ധകാലത്ത് പോളണ്ടിൽകത്തോലിക്കാ സഭ ചെയ്ത റോളാണ് മുസ്ലിം പ്രദേശങ്ങളിൽചെയ്തതെന്നും പറയുന്നു.പോളണ്ടിൽ അമേരിക്കയുടെയും പോപ്പിന്റെയും ഓമനപുത്രൻലെ വലേസയുടെ പാർട്ടിയുടെ പേര് 'സോളിഡാരിറ്റി' എന്നുതന്നെയായിരുന്നു.ജമാ-അത്തിന്റെ കേരള യുവജനവിഭാഗത്തിന്റെപേരും സോളിഡാരിറ്റി എന്നായത് യാദൃശ്ചികമാവാം.
ഈജിപ്തിൽ ബ്രദർഹുഡിനെ അടിച്ചമർത്തിയ നാസറിനെഫെറോവയോട് സാമ്യപ്പെടുത്തി 70കളിലും 80കളിലും ഒക്കെപ്രബോധനത്തിൽ വന്ന തുടർലേഖനങ്ങൾ ചിലർഓർക്കുന്നുണ്ടാവും.മൗദൂദി രാജവാഴ്ചക്കെതിരെ ലേഖനമെഴുതിയത് കൊണ്ട്അദ്ദേഹം അതിന്റെ വിരോധിയായിരുന്നെന്നും ദൈവികജനാധിപത്യമാണ് അദ്ദേഹം ഉയർത്തിപ്പിടിച്ചതെന്നുംജമാ-അത്തുകാർ പറഞ്ഞേക്കും.എന്നാൽ പ്രായോഗിക രംഗത്ത്അവർക്കിതേവരെ സ്വീകാര്യരായ ഭരണധികാരികളൊക്കെരാജാക്കന്മാരോ പട്ടാള മേധാവികളോ ആയിരുന്നു എന്ന്കാണാം.ഉദാ:ഫൈസൽ രാജാവിനെ പ്പോലുള്ള അറബ്ഭരണാധുകാരികൾ,ജനറൽ സിയാവുൽ ഹഖ്,സുഡാനിലെ ഉമർഅൽ ബഷീർ.പിന്നെ ദൈവിക ജനാധിപത്യം എന്നത് ഫലത്തിൽപുരോഹിതാധിപത്യമായിരിക്കുമെന്ന് ഇറാന്റെ അനുഭവംകാണിച്ചു തരുന്നു.ജനപ്രതിനിധിസഭയും അതിന്റെ മുകളിലുള്ളപണ്ഡിതസഭയും തമ്മിലുള്ള സംഘർഷം ഇറാനിൽ തുടരുന്നു.
പിന്നെ കേരളത്തിലെ ജമാ-അത്തെ ഇസ്ലാമി സുന്നുകളെപ്പോലെതന്നെ ഫലത്തിൽ പുരോഹിതസംഘടനയായിക്കഴിഞ്ഞിരിക്കുന്നുവെന്ന് അതിനുള്ളിലെഏറെക്കാലത്തെ അനുഭവം വെച്ച് ഒ.അബ്ദുല്ലപറയുന്നു.('ശത്രുക്കളല്ല,സ്നേഹിതന്മാർ' എന്ന അദ്ദേഹത്തിന്റെപുസ്തകം വായിച്ചു നോക്കുക).
ജമാ-അത്തുകാർ ലീഗ് നേതാക്കളെയും കോൺഗ്രസ്നേതാക്കളെയും ഇപ്പോൾ സി പി എം നേതാക്കളെയും സാമ്രാജ്യത്വസേവകരായി ചിത്രീകരിക്കാറുണ്ട്.സാമ്രാജ്യത്വ വിരുദ്ധതയുടെപേരിൽ സി പി എമ്മിന്റെ പിന്നാലെ കൂടിയ ജമാ-അത്തിനെതിരെസഖാക്കൾ ഇപ്പോൾ അതേ ആരോപണങ്ങൾതിരിച്ചാരോപിക്കുന്നു.
കൂടുതൽ അന്വേഷണത്തിനും പഠനത്തിനും വിധേയമാക്കേണ്ടവല്ലതും വായനക്കാർക്ക് കിട്ടുമെങ്കിൽ കിട്ടട്ടേ എന്നഉദ്ദേശ്യത്തോടെയാണ് ഇത് എടുത്തു കൊടുക്കുന്നത്.സി പിഎമ്മിനെതിരെ പ്രത്യാരോപണം ഉന്നയിച്ച് ജമാ-അത്തനുകൂലികൾതടിതപ്പില്ലെന്ന് കരുതട്ടെ.ഇതിന്റെ കൂടെ '
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ