2009, മേയ് 28, വ്യാഴാഴ്‌ച

അപ്പോള്‍ ഇതൊന്നും ശിര്‍ക്കല്ലേ?

മതേതരത്വം,ദേശീയത,സോഷ്യലിസം,ജനാധിപത്യം തുടങ്ങിയ 'അനിസ്ലാമിക'ങ്ങളെ ലക്ഷ്യമോ ആദര്‍ശമോ ആക്കുന്നത്‌ ശിര്‍ക്കാണല്ലോ ജമാ-അത്തിനു.അതുകൊണ്ടു തന്നെ മുസ്ലിം ലീഗില്‍ അംഗമാകുന്നത്‌ പോലും ശിര്‍ക്കാണു താനും.സര്‍ക്കാര്‍ ജോലിസ്വീകരിക്കുന്നതും വോട്ടുചെയ്യുന്നതും ശിര്‍ക്കല്ലാതായതുപോലെ ഇതും ശിര്‍ക്കല്ലാതാകുന്നത്‌ എപ്പോഴാണെന്നറിയില്ല.
തൊണ്ണൂറുകള്‍ വരെ കമ്മ്യൂണിസ്റ്റുഭൌതികവാദത്തിനെതിരെ ആര്‍ എസ്‌ എസ്സുമായി സഹകരിക്കാം എന്ന നിലപാടുണ്ടായിരുന്നു ജമാ-അത്തിനു.ആദ്യം വോട്ടു ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ നിയമസഭയിലേക്കു മാത്രമേ കമ്യൂണിസ്റ്റുകാര്‍ക്കു വോട്ടു ചെയ്യാന്‍ പാടുള്ളൂ എന്നായിരുന്നു നയം.പരമോന്നത നിയമ നിര്‍മ്മാണസഭയായ പാര്‍ലമെന്റിലേക്ക്‌ ഭൌതികവാദികളായ കമ്യൂണിസ്റ്റുകാര്‍ക്കു വോട്ടു ചെയ്യാന്‍ പാടില്ല എന്നായിരുന്നു നയം.
അതിപ്പോള്‍ വന്നുവന്ന് കഴിയുന്നതും കൂടുതല്‍ കമ്യൂണിസ്റ്റുകാരെ പര്‍ലമെന്റില്‍ എത്തിക്കണം എന്നതുവരെ എത്തി.കമ്യൂണിസ്റ്റുകാരെപ്പോലെ നയം മാറ്റത്തില്‍ ജമാ-അത്തും ഒരേ തൂവല്‍ പക്ഷിതന്നെ.
ഇത്രയും പറഞ്ഞത്‌ ജമാ-അത്തുകാരുടെ ചില ശിര്‍ക്കുകള്‍ ചൂണ്ടിക്കാണിക്കാനാണു.ജമാ-അത്തുകാരും സോളിഡാരിറ്റിക്കാരുമായ ഉദ്യോഗസ്ഥരും തൊഴിലാളികളും ഒക്കെ മതേതര പ്രസ്ഥാനങ്ങളുടെയോ മുസ്ലിം ലീഗിന്റെയോ തൊഴിലാളി-സര്‍വീസ്‌ സംഘടനകളിലും മറ്റും അംഗങ്ങളാകുന്നത്‌ സാധാരണമാണിപ്പോള്‍. പോഷകസംഘടനയില്‍ പ്രവര്‍ത്തിക്കുന്നത്‌ ശിര്‍ക്കല്ലെങ്കില്‍ മാത്ര്സംഘടനയില്‍ പ്രവര്‍ത്തിക്കുന്നത്‌ ശിര്‍ക്കാകുമോ? (അപൂര്‍ണ്ണം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ