2009, മേയ് 28, വ്യാഴാഴ്‌ച

സോളിഡാരിറ്റി ബഷീറിനു എങ്ങനെ വോട്ടു ചെയ്തു?

പൊതു വിദ്യാഭ്യാസ സംരക്ഷകരായിട്ടാണല്ലോ സോളിഡാരിറ്റിയുടെ വേഷം കെട്ട്‌.ആഗോളവത്കരണ വിരുദ്ധതയുടെ ചാമ്പ്യന്മാരുമാണല്ലൊ.കേരളത്തില്‍ ആഗോളവത്കരണനയങ്ങള്‍ വിദ്യാഭ്യാസ രംഗത്ത്‌ തുടക്കമിട്ടതും തീവ്രമായി നടപ്പാക്കിയതും ഇ ടി മുഹമ്മദ്‌ ബഷീറല്ലെ?
എേറ്റവും കൂടുതല്‍ അണ്‍ എയിഡഡ്‌ ഇംഗ്ലീഷ്‌ മീഡിയം സ്കൂളുകള്‍ അനുവദിച്ച, സ്വാശ്രയകോളേജുകള്‍ അനുവദിച്ച പൊതു വിദ്യാഭ്യാസത്തിനു എേറ്റവും വലിയ കോടാലി വെച്ച സ്വകാര്യവത്കരണത്തിന്റെ അപ്പോസ്തലനല്ലേ ബഷീര്‍?
അതുകൊണ്ടുതന്നെ ഡി പി ഇ പി യും എസ്‌ എസ്‌ എയും ആഗോളവത്കരണതാല്‍പര്യങ്ങള്‍ സംരക്ഷിക്കും വിധം നടപ്പാക്കിയതും അദ്ദേഹമല്ലേ? ലൈംഗിക വിദ്യാഭ്യാസവും മതമില്ലാത്ത ജീവനും വന്നപ്പോള്‍ മാത്രമാണോ ആഗോളവത്കരണം വന്നത്‌?
ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്ന എസ്‌ യു സി ഐ ക്കാര്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തി അവര്‍ക്കേ വോട്ടു ചെയ്യുന്നുള്ളൂ.സ്വന്തം സ്ഥനാര്‍ഥിയെ നിര്‍ത്താമായിരുന്നില്ലേ സോളിഡാരിറ്റിക്കും? അതല്ലേ സത്യസന്ധത?
ഭരണവര്‍ഗരാഷ്ട്രീയത്തിലും പ്രധിരോധ രാഷ്ട്രീയത്തിലും ഒരേസമയം കാലിടുന്നത്‌ കാപട്യമല്ലേ?ആഗോളവത്കരണം നടപ്പാക്കിത്തുടങ്ങിയതു മുതല്‍ ഇങ്ങോട്ടു പരിശോധിച്ചാല്‍ കേരളത്തില്‍ ജമാ-അത്ത്‌ വോട്ടു ചെയ്തത്‌ ഭൂരിപക്ഷവും ആഗോളവല്‍ക്കരണത്തെ പിന്താങ്ങുന്ന പാര്‍ട്ടികള്‍ക്കും വ്യക്തികള്‍ക്കുമാണെന്ന് കാണാം.സോളിഡാരിറ്റിക്കും ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനാവില്ലല്ലൊ.
സ്വകാര്യവത്ക്കരണം സംവരണത്തിന്റെ കഴുത്തിലെ കോടാലിയണല്ലോ.അപ്പോള്‍ സ്വകാര്യവല്‍ക്കരണത്തിന്റെ ചാമ്പ്യനായ ബഷീര്‍ എങ്ങനെയാണു മുസ്ലിം താല്‍പര്യം സംരക്ഷിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ