2009, ജൂലൈ 21, ചൊവ്വാഴ്ച

ജമാ-അത്തെ ഇസ്ലാമിയുടെ വൈരുദ്ധ്യാത്മക ഇസ്ലാമിക വാദം

ജമാ-അത്തെ ഇസ്ലാമിയുടെ ഭരണ ഘടനയുടെ വിശകലനത്തിൽ നിന്നും ആ സംഘടനയുടെ പ്രത്യയ ശാസ്ത്രവും അടിത്തറയും എത്രമാത്രം ദുർബലമാണെന്ന്‌ നാം കണ്ടു കഴിഞ്ഞു. നവസാമൂഹിക പ്രസ്ഥനത്തിന്റെയും പുരോഗമന,ജനാധിപത്യ,മതേതരത്വത്തിന്റെയും മുഖം മൂടികൾ ധരിച്ചു കൊണ്ട്‌ പുത്തൻ വേഷങ്ങളിൽ അവതരിച്ചാലും തങ്ങളുടെ ആശയവൈരുദ്ധ്യങ്ങൾ ഏറെക്കാലം അവർക്കു മറച്ചു വെക്കാനാവില്ല.

കമ്മ്യൂണിസ്റ്റുകാർ ഒരു കാലത്ത്‌ ട്രാക്ടറിനും കമ്പ്യൂട്ടറിനും എ ഡി പി വായ്പക്കും ഒക്കെ എതിരായിരുന്നു.ഇപ്പോൾ അവർ സ്വാശ്രയകോളേജിന്റെയും അമ്യൂസ്മെന്റ്പാർക്കിന്റെയും ഒക്കെ സഹായികളും നടത്തിപ്പുകാരും ആയി മാറി.അവരുടെ കമ്യൂണിസം പോലെ അടിസ്ഥാനരഹിതവും അസംബന്ധവുമായ ഒന്നായി മാറുകയാണ്‌ ജമാ-അത്തിന്റെ ഇസ്ലാമിസവും.

ജമാത്തെ ഇസ്ലാമിയുടെ തിരഞ്ഞെടുപ്പ്‌ നയം മാറ്റങ്ങൾ,മാറുന്ന ന്യായീകരണങ്ങൾ

ജമാ-അത്തിന്റെ ഔദ്യോഗിക വെബ്‌ സൈറ്റിൽ തിരഞ്ഞെടുപ്പ്‌ നയം [നിലപാടുകൾ]എന്ന തലക്കെട്ടിൽ കൊടുത്ത കാര്യങ്ങളിലൂടെ അവരൂടെ നയം മാറ്റത്തിന്റെ ന്യായീകരണങ്ങൾ എടുത്തുകാണിക്കുക മാത്രമാണിവിടെ.

1- നിഷിദ്ധവും അനിസ്ലാമികവുമായ വ്യവസ്ഥിതിയെ താങ്ങി നിർത്താനോ അത്തരമൊരു വ്യവസ്ഥിതിക്കുവേണ്ടി നിലകൊള്ളുന്ന പാർട്ടികളെ അധികാരത്തിലേറ്റാനോ മുസ്ലിംകൾക്ക്‌ പാടില്ല.(1952-ലെ പൊതുതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജമാ-അത്ത്‌ അമീർ അബുല്ലൈസ്‌ നദ്‌വി)
2-ദൈവത്തിന്റെ പരമാധികാരം എന്ന സിദ്ധാന്തത്തിനനുസൃതമായി ഉപാധികളോടെ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാം.
-1961
3-തിരഞ്ഞെടുപ്പിൽ പങ്കെടുത്താൽ ഭരണഘടനയിൽ മാറ്റം വരുത്താൻ തക്കവണ്ണം പൊതുജനാഭിപ്രായം അനുകൂലമാകുമ്പോൽ പങ്കെടുക്കാം. അതായിട്ടില്ലാത്തതിനാൽ ഇപ്പോൾ പാടില്ല.

4-ഇസ്ലാമിന്റെയും മുസ്ലിംകളുടെയും താൽപര്യങ്ങൾക്കു വേണ്ടി മാത്രം തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിന്റെ ചില രൂപങ്ങൾ അനുവദനീയമാവാം.
5-മുൻ തീരുമാനങ്ങളുടെ വെളിച്ചത്തിൽ 1967-ലെ തിരഞ്ഞെടുപ്പിലും പങ്കെടുക്കേണ്ടതില്ല. 1966-ലെ ശൂറ

6-ഇസ്ലാമിന്റെ ബദ്ധ വൈരികൾ,സമഗ്രാധിപത്യം,ഏകാധിപത്യം ഇവ അധികാരമേൽക്കുമെന്ന അശങ്കയുണ്ടെങ്കിൽ വോട്ടിനുള്ള വിലക്ക്‌ എടുത്തുകളയാം-1974
7-ഇസ്ലാമിന്റേയും മുസ്ലിം കളുടെയും താൽപര്യങ്ങളെ സേവിക്കുന്ന വ്യക്തികൾ അസംബ്ലിയിലും പാർലമെന്റിലും എത്തപ്പെടാതിരിക്കുന്നുണ്ടെങ്കിൽ അതിനായും വോട്ട്‌ വിലക്ക്‌ എടുത്തു കളയാം.
8-ജമാ-അത്തിന്റെ ലക്ഷ്യം മുമ്പിൽ വെച്ചു കൊണ്ട്‌ അതിന്റെ നയപരിപാടികൾ പ്രാവർത്തികമാക്കുന്നതിനു വേണ്ടി ഗ്രാമ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാം.
9-ഇസ്ലാമിന്റെയും ഇസ്ലാമികപ്രസ്ഥാനത്തിന്റെയും അനിവാര്യ താൽപര്യങ്ങൾക്കുവേണ്ടി,ജമാ-അത്തിന്റെ തീരുമാനങ്ങൾക്കനുസൃതമായി രാഷ്ട്രീയസ്ഥാപനങ്ങളെ പ്രയോജനപ്പെടുത്താം.
10-പോളിസിയിൽ പറയുന്ന 'സമാധാനപരവും നിയമാനുസൃതവും'എന്നതിന്റെ വിവക്ഷയിൽ തിരഞ്ഞെടുപ്പു രാഷ്ട്രീയവും ഉൾപ്പെടുന്നു.-1981-86
/{നിയമാനുസൃതം എന്നവാക്ക്‌ ജമാ-അത്ത്‌ ഭരണ ഘടനയിൽ ഉണ്ടോ?ഇനി ഉണ്ടെങ്കിൽ തന്നെ പ്രവർത്തന മാർഗ്ഗത്തിലെ സമാധാനപരവും നിയമാനുസൃതവും എന്നതിൽ തിരഞ്ഞെടുപ്പ്‌ എങ്ങനെ ഉൾപ്പെടും? ഭരണ ഘടനയിൽ അംഗത്തിന്റെ ഉത്തര വാദിത്വങ്ങളിലും ഉദ്ദിഷ്ട മാനദണ്ഡങ്ങളിലും വ്യക്തമായി പറഞ്ഞ കാര്യങ്ങൾ തിരഞ്ഞെടുപ്പിന്‌ എതിരല്ലേ?}/

11-ഇലക്ഷനിൽ നിന്നുള്ള ജമാ-അത്തിന്റെ വിട്ടുനിൽപ്‌ നിലവിള്ള രാഷ്ട്രീയ സംവിധാനത്തോടുള്ള അനിഷ്ടം കൊണ്ടല്ല.ഇലക്ഷനിൽ പങ്കെടുക്കാനുള്ള അനുയോജ്യമായ പരിസ്ഥിതിയല്ല ഇപ്പോൾ ഉള്ളത്‌ എന്നത്‌ കൊണ്ടാണ്‌.1983-ൽ അമീർ.
12-വോട്ടിംഗ്‌ നിരോധനം എടുത്ത്‌ കളയുന്നു.നല്ല വ്യക്തികൾക്ക്‌ വോട്ട്‌ ചെയ്യാം.സമഗ്രാധിപത്യ പാർട്ടികൾക്ക്‌ പാടില്ല.ജനാധിപത്യത്തിന്റെ പുനസ്ഥാപനം ആവശ്യമാണ്‌-1985

13-ഫാഷിസത്തിനെതിരെ മതേതരത്വത്തിന്‌ വോട്ട്‌.മൂല്യാധിഷ്ഠിത രാഷ്ട്രീയം.1995,99,2004

2004 വരെ ആഗോളീകരണമോ സാമ്രാജ്യത്തമോ ജമാ-അത്തിന്റെ തിരഞ്ഞെടുപ്പു നയത്തിൽ വിഷ്യമായില്ല.1991 മുതൽ തന്നെ ഇടതുപാർട്ടികൾ, എസ്‌ യു സി ഐ, നക്സലൈറ്റുകൾ എന്നിവർ അവയെ മുഖ്യ പ്രശ്നമായി കണ്ടിരുന്നു.


തെരഞ്ഞെടുപ്പുനയം-പ്രസക്തഭാഗങ്ങൾ

"1952-ലെ ഈ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ മുസ്ലിംകള്‍ പൊതുവെ ഗുരുതരമായ ആശയക്കുഴപ്പത്തില്‍ അകപ്പെട്ടു. മലബാറില്‍മാത്രം മുസ്ലിംലീഗ്
പുനര്‍ജീവിപ്പിക്കപ്പെടുകയുണ്ടായി. വിഭജനത്തിന്റെയും ആത്യന്തിക സാമുദായികതയുടെയും തിക്തസ്മരണകള്‍ പച്ചയായി നിലനിന്നിരുന്നതിനാല്‍ മലബാറില്‍പോലും നല്ലൊരു വിഭാഗം മുസ്ലിംകള്‍ ആശയക്കുഴപ്പത്തിലായിരുന്നു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലാവട്ടെ, അവരെ ഇതികര്‍ത്തവ്യതാ മൂഢത വ്യാപകമായിത്തന്നെ പിടികൂടി. ഒരുവശത്ത് മുസ്ലിംകളെ തികച്ചും നിരാശപ്പെടുത്തിയ നാഷനല്‍ കോണ്‍ഗ്രസ്. മറുവശത്ത്, ആത്യന്തിക വര്‍ഗീയതയുടെ വക്താക്കള്‍. രണ്ടിനും മധ്യേ, നാസ്തികരും മതനിഷേധികളുമായ കമ്യൂണിസ്റുകളും അവരില്‍നിന്ന് വളരെയൊന്നും ഭിന്നരല്ലാതിരുന്ന സോഷ്യലിസ്റുകളും. ഇവര്‍ക്കെല്ലാം വേണ്ടി മുസ്ലിംകളെ അണിനിരത്താന്‍ രംഗത്തിറങ്ങിയവര്‍ സമുദായത്തിലുണ്ടായിരുന്നുവെങ്കിലും മുസ്ലിംജനസാമാന്യത്തില്‍ വിശ്വാസവും പ്രതീക്ഷയും വളര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. എത്രത്തോളമെന്നാല്‍, അന്നോളം കോണ്‍ഗ്രസ്സിനോട് ഒട്ടിനിന്ന ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിലെ ചില പ്രമുഖ പണ്ഡിതന്മാര്‍ പോലും ഇലക്ഷന്‍ ബഹിഷ്കരിക്കാനാണ് മുസ്ലിംകളെ ആഹ്വാനം ചെയ്തത്.
ഈ പശ്ചാത്തലത്തിലായിരുന്നു 'തെരഞ്ഞെടുപ്പ് പ്രശ്നവും ഇന്ത്യന്‍ മുസ്ലിംകളും' എന്ന പ്രൌഢമായ ലേഖന പരമ്പര ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി അമീര്‍ മൌലാനാ അബുല്ലൈസ് നദ്വി തയ്യാറാക്കി പ്രസിദ്ധീകരിച്ചത് ('മുസ്ലിംകളും വരാനിരിക്കുന്ന തെരഞ്ഞെടുപ്പും' എന്ന പേരില്‍ 'പ്രബോധനം' പ്രതിപക്ഷപത്രം വാള്യം 3, ലക്കം 10 മുതല്‍ അത് പ്രസിദ്ധീകരിച്ചിട്ടുണ്ട്) ജനാധിപത്യത്തില്‍ തെരഞ്ഞെടുപ്പുകളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞതോടൊപ്പം, പാശ്ചാത്യന്‍ ജനാധിപത്യത്തിന്റെയും ഇലക്ഷന്‍ സമ്പ്രദായത്തിന്റെയും ദൂഷ്യങ്ങള്‍ ഇസ്ലാമിക വീക്ഷണത്തിലൂടെ അമീര്‍ പ്രസ്തുത ലേഖനത്തില്‍ അനാവരണം ചെയ്യുകയുണ്ടായി.
അതുപോലെ നിഷിദ്ധവും അനിസ്ലാമികവുമായ വ്യവസ്ഥിതിയെ താങ്ങിനിര്‍ത്താനോ അത്തരമൊരു വ്യവസ്ഥിതിക്കുവേണ്ടി നിലകൊള്ളുന്ന പാര്‍ട്ടികളെ അധികാരത്തിലേറ്റാനോ മുസ്ലിംകള്‍ക്ക് പാടില്ലെന്ന ജമാഅത്തിന്റെ വീക്ഷണഗതിയും അദ്ദേഹം വ്യക്തമാക്കി.
…… ഒരു അനിസ്ലാമിക വ്യവസ്ഥിതിയുടെ കീഴില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കുന്നത് ഇസ്ലാമിക പ്രസ്ഥാനത്തിന് ആശാസ്യമാണോ? ഇന്ത്യയിലെ മതേതര ജനാധിപത്യ വ്യവസ്ഥിതി, ബ്രിട്ടീഷിന്ത്യന്‍ ഭരണക്രമത്തെപ്പോലെത്തന്നെ തീര്‍ത്തും നിഷിദ്ധവും അനിസ്ലാമികവുമാണെന്ന് വിധിയെഴുതാമോ? തെരഞ്ഞെടുപ്പ് അനിസ്ലാമിക വ്യവസ്ഥയുടെ ഭാഗം തന്നെയാണെങ്കിലും, വ്യവസ്ഥിതിയുടെ മാറ്റത്തിനുവേണ്ടി അതിനെ എന്തുകൊണ്ട് പ്രയോജനപ്പെടുത്തിക്കൂടാ? സമ്മതിദാനാവകാശംപോലും വിനിയോഗിക്കാതെയുള്ള നിഷ്ക്രിയത്വം രാജ്യത്ത് ഇസ്ലാമിനും മുസ്ലിംകള്‍ക്കും ദ്രോഹകരമായ ശക്തികള്‍ അധികാരത്തില്‍ വരാന്‍ ഇടവരുത്തുകയില്ലേ? ഇത്തരം, പ്രസക്തങ്ങളായ നിരവധി ചോദ്യങ്ങള്‍ നിരന്തരം ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി..
…..ഇലക്ഷന്‍ പ്രശ്നത്തെക്കുറിച്ച് ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ ഉന്നതാധികാര സമിതിയായ മജ്ലിസ് ശൂറാ വിചിന്തനം ആരംഭിച്ചത് 1960 മുതല്‍ക്കായിരുന്നു. 1961 ജൂലായ് 15 മുതല്‍ 18 വരെ സമ്മേളിച്ച കേന്ദ്ര മജ്ലിസ് ശൂറാ, ഇലക്ഷന്‍ പ്രശ്നത്തെക്കുറിച്ച വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം, അതിന്റെ വിവിധ വശങ്ങളെപ്പറ്റി വിചിന്തനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു സബ്കമ്മിറ്റിയെ നിയോഗിക്കുകയുണ്ടായി
…… അടിസ്ഥാന പ്രമാണങ്ങളില്‍നിന്ന് വ്യതിചലിക്കാതെ, പരിതസ്ഥിതികളെ വിലയിരുത്തി, ആര്‍ജവത്തോടും സത്യസന്ധതയോടുംകൂടി തീരുമാനങ്ങളെടുക്കുക; ഭിന്നസാഹജര്യങ്ങളില്‍ തീരുമാനങ്ങള്‍ തിരുത്തുകയോ പരിഷ്കരിക്കുകയോ റദ്ദാക്കുകയോ ചെയ്യേണ്ടിവരുമ്പോള്‍ അറച്ചുനില്‍ക്കാതെ സധൈര്യം അതിന് സന്നദ്ധമാവുക- ഇതാണ് ജീവസ്സുറ്റ പ്രസ്ഥാനങ്ങളുടെ, വിശിഷ്യാ ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ സ്വഭാവം. തീരുമാനങ്ങളിലും നയങ്ങളിലും സമീപനങ്ങളിലുമുള്ള മാറ്റം പ്രതിയോഗികളും ശത്രുക്കളും പ്രചാരണായുധങ്ങളായി കൊണ്ടുനടക്കുമെന്നതും അനുഭവസത്യമാണ്. എന്നാല്‍, മാറ്റങ്ങള്‍ക്കു വിധേയമാവാത്ത ഒരു പ്രസ്ഥാനവും ഭൂമുഖത്തുണ്ടായിട്ടില്ലെന്നതുകൊണ്ട് ഇത്തരം പ്രചാരണങ്ങള്‍ വലുതായ പ്രയോജനമൊന്നും ആര്‍ക്കും ചെയ്യാറില്ല. കേരളത്തിലെ മുസ്ലിം മതസംഘടനകള്‍ തന്നെ, ഒട്ടുവളരെ നയംമാറ്റങ്ങളിലൂടെ കടന്നുവന്നതിന്റെ ഉദാഹരണങ്ങള്‍ സുലഭമാണ്
…….. റിപ്പോര്‍ട്ടിലെ ശിപാര്‍ശകളുടെയും ജമാഅത്തിന്റെ അകത്തുനിന്നും പുറത്തുനിന്നും ലഭിച്ച അഭിപ്രായങ്ങളുടെയും വെളിച്ചത്തില്‍ സവിസ്തരമായ ചര്‍ച്ചകള്‍ നടത്തിയ ശൂറാ താഴെ പറയുന്ന തീരുമാനങ്ങള്‍ അംഗീകരിച്ചു:
ഒരാള്‍ ദൈവേതര ഭരണവ്യവസ്ഥക്കു കീഴില്‍ ദൈവേതര ഭരണവ്യവസ്ഥ നടത്തേണ്ടതിനായി തെര
ഞ്ഞെടുപ്പില്‍ മത്സരിക്കുകയും അസംബ്ളിയില്‍ പോവുകയും ചെയ്യുന്ന പക്ഷം അത് തൌഹീദിന് വിരുദ്ധവും
പാടില്ലാത്തതുമാണ്.
എന്നാല്‍, മനുഷ്യന്റെ പരമാധികാരത്തിനു പകരം ദൈവത്തിന്റെ പരമാധികാരം എന്ന സിദ്ധാന്തത്തിനനുസൃതമായി ഭരണഘടന മാറ്റാന്‍ താഴെ പറയുന്ന ഉപാധികളോടെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാവുന്നതാണ്:
1. പൊതുജനാഭിപ്രായം ഏതെങ്കിലും ഒരു വ്യവസ്ഥക്കനുകൂലമാവുക എന്നതുതന്നെ പ്രായോഗിക തലത്തില്‍ അത് സ്ഥാപിതമാവാന്‍ മതിയാവുന്ന സ്ഥിതി രാജ്യത്തുളവാകുക.
2. രണ്ടാതെരഞ്ഞെടുപ്പില്‍ പങ്കെടുത്താല്‍ ഭരണഘടനയില്‍ മാറ്റം വരുത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാന്‍ മാത്രം
പൊതുജനാഭിപ്രായം അനുകൂലമായിത്തീരുക.
മത്തെ ഉപാധി പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍, ഇന്നത്തെ സ്ഥിതിയില്‍, പ്രസ്തുത ലക്ഷ്യത്തിനു വേണ്ടി ജമാഅത്ത് ഇലക്ഷനില്‍ പങ്കെടുക്കുന്ന പ്രശ്നം ഉത്ഭവിക്കുന്നില്ലഇസ്ലാമിന്റെയും മുസ്ലിംകളുടെയും ക്രിയാത്മകമോ നിഷേധാത്മകമോ ആയ താല്‍പര്യങ്ങള്‍ക്കു വേണ്ടി മാത്രം ഒരാള്‍, ഒരു ദൈവേതര വ്യവസ്ഥിതിയുടെ തെരഞ്ഞെടുപ്പില്‍ പങ്കടുക്കുന്നത് അനുവദനീയമാണോ അല്ലേ എന്ന പ്രശ്നവും ശൂറാ പര്യാലോചിക്കുകയുണ്ടായി. അതിന്റെ ചില രൂപങ്ങള്‍ അനുവദനീയമാവാമെന്ന് ശൂറാ ഭൂരിപക്ഷാഭിപ്രായ പ്രകാരം തീരുമാനിച്ചു.

…….. വീണ്ടും ഇലക്ഷന്‍ പ്രശ്നം മജ്ലിസ് ശൂറാ പരിഗണിക്കുന്നത്, 1967-ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ്, 1966 ജൂലൈ 15 മുതല്‍ 22 വരെ ചേര്‍ന്ന യോഗത്തില്‍വെച്ചാണ്. മുന്‍ തീരുമാനങ്ങളുടെ തന്നെ വെളിച്ചത്തില്‍, ജമാഅത്ത് ഇലക്ഷനില്‍ പങ്കെടുക്കേണ്ടതില്ലെന്നായിരുന്നു യോഗത്തിന്റെ അന്തിമ തീരുമാനം. എന്നാല്‍, പുതുതായി ചില തീരുമാനങ്ങള്‍ കൂടി ശൂറാ കൈക്കൊള്ളുകയുണ്ടായി:
1. നിലവിലുള്ള ഭരണവ്യവസ്ഥ അനിസ്ലാമികവും സത്യവിരുദ്ധവുമാണെന്ന് മനസ്സിലാക്കിക്കൊണ്ടു തന്നെ ഇസ്ലാമിന്റെയും മുസ്ലിംകളുടെയും സുപ്രധാന താല്‍പര്യങ്ങള്‍ക്കു വേണ്ടി ഇലക്ഷനില്‍ പങ്കെടുക്കല്‍ അനുവദനീയമാണ്.
2. മറ്റേതെങ്കിലും സംഘടനയോ വ്യക്തിയോ ജമാഅത്ത് അംഗീകരിക്കുന്ന ലക്ഷ്യങ്ങള്‍ക്കു വേണ്ടി 1967-ലെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയാണെങ്കില്‍ താത്വികമായി അതിനെ, അഥവാ അയാളെ പിന്താങ്ങാവുന്നതാണ്.
3. 1967- ലെ തെരഞ്ഞെടുപ്പ് നടക്കുന്നതിനു മുമ്പ് വിവിധ നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പട്ടിക
പുറത്തുവന്നാല്‍ മജ്ലിസ് ശൂറാ യോഗം വിളിക്കുന്നതും ഏതെങ്കിലും നിയോജക മണ്ഡലത്തിലെ ജമാഅത്തംഗങ്ങളില്‍നിന്ന് വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതിലുള്ള വിലക്ക് എടുത്തുകളയേണ്ടതുണ്േടാ എന്ന് തീരുമാനിക്കുന്നതുമാണ്.
……. നിരോധം റദ്ദാക്കുന്നതു തെരഞ്ഞെടുപ്പ് ഫലത്തില്‍ സ്വാധീനം ചെലുത്തുമെങ്കില്‍, താഴെ പറയുന്ന പരിതസ്ഥിതികളില്‍ വോട്ടിംഗ് വിലക്ക് എടുത്തുകളയാവുന്നതാണ് എന്നായിരുന്നു തീരുമാനം:
1. ഇസ്ലാമിന്റെയോ മുസ്ലിംകളുടെയോ ബദ്ധവൈരികളായ ഏതെങ്കിലും പാര്‍ട്ടിയോ വിഭാഗമോ അധികാരത്തില്‍ വന്നേക്കുമെന്നു ശക്തിയായ ആശങ്കയുണ്ടായിരിക്കുക.
2. സമഗ്രാധിപത്യപരമോ ഏകാധിപത്യപരമോ ആയ വ്യവസ്ഥ സ്ഥാപിക്കുവാനുദ്ദേശിക്കുന്ന വല്ല പാര്‍ട്ടിയോ വിഭാഗമോ അധികാരത്തില്‍ വന്നേക്കുമെന്ന ശക്തിയായ ആശങ്കയുണ്ടായിരിക്കുക.
3. ഇസ്ലാമിന്റെയും മുസ്ലിംകളുടെയും പ്രധാന താല്‍പര്യങ്ങളോട് യോജിപ്പും അനുഭാവവും വെച്ചുപുലര്‍ത്തുകയും ഇസ്ലാമിന്റെയും മുസ്ലിംകളുടെയും താല്‍പര്യങ്ങളെ സംരക്ഷിക്കുമെന്ന് വാഗ്ദത്തം നല്‍കുകയും ചെയ്യുന്ന ഏതെങ്കിലും പാര്‍ട്ടിയോ വിഭാഗമോ അധികാരത്തില്‍ വരുമെന്ന ശക്തിയായ പ്രതീക്ഷയുണ്ടായിരിക്കുക.
4. ഇസ്ലാമിന്റെയും മുസ്ലിംകളുടെയും പ്രധാന താല്‍പര്യങ്ങളെ സേവിക്കുന്ന വ്യക്തികള്‍ സംസ്ഥാന അസംബ്ളികളിലോ പാര്‍ലമെന്റിലോ എത്തിപ്പെടാതിരിക്കുക.
1974 ജൂണില്‍ ബാംഗ്ളൂരില്‍ സമ്മേളിച്ച മജ്ലിസ് ശൂറയാണ് ഇലക്ഷന്‍ പ്രശ്നം സമഗ്രമായി ചര്‍ച്ച ചെയ്ത ശേഷം, സുപ്രധാനമായ ചില തീരുമാനങ്ങള്‍ കൈക്കൊണ്ടത്. അതിപ്രകാരം സംഗ്രഹിക്കാം:

ജമാഅത്തെ ഇസ്ലാമിക്ക് യുക്തമായ സന്ദര്‍ഭത്തില്‍ സ്വന്തം തത്ത്വങ്ങള്‍ക്കു വിധേയമായി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാവുന്നതാണ്. എങ്കിലും ജമാഅത്തിന്റെ സന്ദേശം വിവിധ മതക്കാരും ജാതിക്കാരുമായ ഭാരത ജനതയുടെ മധ്യത്തില്‍ ഇതേവരെ ഗണ്യമായ തോതില്‍ പ്രചരിപ്പിക്കുന്നതിനോ പൊതുജനാഭിപ്രായത്തിന്റെ വലിയൊരു ഭാഗത്തെ ജമാഅത്തിന്റെ ആദര്‍ശ ലക്ഷ്യങ്ങള്‍ക്കനുകൂലമാക്കിത്തീര്‍ക്കുന്നതിനോ സാധിച്ചിട്ടില്ലാത്തതിനാല്‍, ഇന്ത്യയിലെ നിയമ നിര്‍മാണ സഭകളിലേക്കുള്ള അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ജമാഅത്തു പങ്കെടുക്കുന്നതല്ല.


…… ജമാഅത്തിന്റെ ലക്ഷ്യം മുമ്പില്‍ വെച്ചുകൊണ്ട്, അതിന്റെ നയപരിപാടികള്‍ പ്രാവര്‍ത്തികമാക്കുന്നതിനു വേണ്ടി ഗ്രാമ-പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാവുന്നതാണെന്നും കേന്ദ്ര മജ്ലിസ് ശൂറാ തീരുമാനിച്ചു. ഇവ്വിഷയകമായി, ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ സ്വാധീനം ലഭിക്കുകയും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രായോഗികമായി പങ്കടുക്കാന്‍ സാധ്യത തെളിയുകയും ചെയ്യുന്ന പ്രദേശങ്ങളുടെ സര്‍വെ നടത്താന്‍ രണ്ട് സബ് കമ്മിറ്റികള്‍ നിയോഗിക്കപ്പെടുകയുണ്ടായി. കമ്മിറ്റികളുടെ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ ചുരുങ്ങിയത് 100 ഗ്രാമങ്ങളെങ്കിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമാണെന്ന് ബോധ്യമായാല്‍ മാത്രം ജമാഅത്ത്, ഗ്രാമപഞ്ചായത്ത് ഇലക്ഷനില്‍ പങ്കെടുക്കുന്നതിന് പ്രായോഗിക നടപടികള്‍ സ്വീകരിക്കുകയുള്ളുവെന്നും തീരുമാനിക്കപ്പെട്ടു.
…… ബാംഗ്ളൂര്‍ സമ്മേളനത്തില്‍ താഴെ കൊടുത്ത പ്രമേയവും അംഗീകരിക്കപ്പെടുകയുണ്ടായി:
"ഇന്ത്യയില്‍ നിലവിലുള്ള ഭരണക്രമം ജനാധിപത്യത്തിലധിഷ്ഠിതമാണ്. ജനങ്ങള്‍ക്ക് ശരിയായ മാര്‍ഗദര്‍ശനവും ശിക്ഷണവും നല്‍കുകയാണെങ്കില്‍ അവരുടെ വിധി ഇസ്ലാമിക വ്യവസ്ഥയുടെ സംസ്ഥാപനത്തിനനുകൂലമായി ഉപയോഗപ്പെടുത്താന്‍ തികഞ്ഞ സാധ്യതയുണ്െടന്നതിനാല്‍ നിലവിലുള്ള ഈ ഭരണ സമ്പ്രദായം നമ്മെ സംബന്ധിച്ചേടത്തോളം അഭിലഷണീയമാണ്. എന്നാല്‍ ഇവിടത്തെ ജനപ്രതിനിധികള്‍ ഏതൊരു ഭരണവ്യവസ്ഥയുടെ ആവിഷ്കാരത്തിനാണോ നിശ്ചയം ചെയ്തിരിക്കുന്നത് ആ വ്യവസ്ഥ, ദൈവത്തിന്റെ അധികാര പദവിയുടെ അംഗീകാരത്തിലോ ദൈവത്തിന്റെ പരമാധികാര വിഭാവനയിലോ അധിഷ്ഠിതമല്ല. പ്രത്യുത, ജനങ്ങളുടെ തന്നെ സ്വന്തം ആധിപത്യത്തിലും പരമാധികാര സങ്കല്‍പത്തിലുമധിഷ്ഠിതമാണ്. ഈ സമ്പ്രദായം ദൈവത്തിന്റെ ആധിപത്യത്തിനോ പരമാധികാരി ദൈവമാണെന്ന മൌലിക സങ്കല്‍പത്തിനോ യാതൊരു ഉറപ്പും നല്‍കുന്നില്ല. അതിനാല്‍ ഈ വ്യവസ്ഥ അതിന്റെ അടിസ്ഥാനം പരിഗണിക്കുമ്പോള്‍ അനിസ്ലാമികവും സത്യവിരുദ്ധവുമാണ്. അതിനാല്‍ ഈ വ്യവസ്ഥയിലെ അബദ്ധവും അപകടവും അതിന്റെ ദുരന്തഫലങ്ങളും ജമാഅത്ത് വ്യക്തമാക്കിക്കൊണ്ടിരിക്കും. അതിനെതിരില്‍ ഇസ്ലാമിക വ്യവസ്ഥയുടെ സത്യനിഷ്ഠയും പ്രയോഗ തലത്തിലുള്ള അതിന്റെ അനുഗ്രഹങ്ങളും വിവരിച്ചുകൊടുക്കും. ഈ ദ്വിവിധ ശ്രമങ്ങളിലൂടെ രാജ്യ നിവാസികളെ സത്യമതത്തിലേക്കു പ്രബോധനം ചെയ്യുന്നതായിരിക്കും. നിലവിലുള്ള ഭരണവ്യവസ്ഥയെക്കുറിച്ചു മുമ്പ് അംഗീകരിച്ച ഈ തീരുമാനം ഇപ്പോഴും നിലവിലുണ്ട്.
"ഇതോടൊപ്പം തന്നെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പ്രചാരണത്തിനും മൊത്തത്തിലുള്ള താല്‍പര്യങ്ങള്‍ക്കും വേണ്ടി നിലവിലുള്ള ഭരണകൂടത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ-സാമൂഹികക്ഷേമ സ്ഥാപനങ്ങളില്‍നിന്ന് ശറഇന്റെ പരിധിക്കകത്തു നിന്നുകൊണ്ട് പ്രയോജനങ്ങള്‍ സ്വീകരിക്കുകയും അവയെ കൂടുതല്‍ പ്രയോജനകരമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നതാണ്. കൂടാതെ, ഇസ്ലാമിന്റെയും ഇസ്ലാമിക പ്രസ്ഥാനത്തിന്റെയും അനിവാര്യ താല്‍പര്യങ്ങള്‍ക്കു വേണ്ടി, ജമാഅത്തിന്റെ തീരുമാനങ്ങള്‍ക്കനുസൃതമായി, രാഷ്ട്രീയസ്ഥാപനങ്ങളെയും പ്രയോജനപ്പെടുത്താവുന്നതാണ്. ഉപര്യുക്തമായ എല്ലാ രൂപത്തിലും, ഈ പ്രയോജനപ്പെടുത്തല്‍ കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്ന കാര്യം പ്രത്യേകം ദീക്ഷിക്കുന്നതായിരിക്കും."
……. രാജ്യത്തിലെ വ്യവസ്ഥിതിയെക്കുറിച്ചുള്ള ചര്‍ച്ചയില്‍, അത് അനിസ്ലാമികവും സത്യവിരുദ്ധവുമാണെന്നും അത് മാറ്റുകയും തദ്സ്ഥാനത്ത് സത്യവ്യവസ്ഥ
സ്ഥാപിക്കുകയുമാണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരും പൊതുവെ അംഗീകരിക്കുകയുണ്ടായി.
….. "വിശ്വസ്തതക്കും സത്യസന്ധതക്കും നിരക്കാത്തതോ, വര്‍ഗീയവൈരവും വര്‍ഗീയസംഘട്ടനവും നാട്ടില്‍ കലാപവും സൃഷ്ടിക്കുന്നതോ ആയ എല്ലാ കാര്യങ്ങളില്‍നിന്നും ജമാഅത്ത് വിട്ടുനില്‍ക്കുന്നതാണ്. 'സമാധാനപരവും നിയമാനുസൃതവും' എന്നതിന്റെ വിവക്ഷയില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പങ്കെടുക്കുന്നതും ഉള്‍പ്പെടുന്നു. ആകയാല്‍ ജമാഅത്ത് സ്വന്തം തത്വങ്ങള്‍ക്കു വിധേയമായി യുക്തമായ സന്ദര്‍ഭത്തില്‍ തെരഞ്ഞെടുപ്പില്‍ പങ്കെടക്കുന്നതാണ്."
……. 1983 ഏപ്രില്‍ മാസത്തില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി അമീര്‍ മൌലാനാ അബുല്ലൈസുമായി 'ഖൌമി ആവാസ്' പത്രത്തിന്റെ പ്രതിനിധി നടത്തിയ ഇന്റര്‍വ്യൂയില്‍ ഇപ്രകാരം ചോദിക്കുകയുണ്ടായി: "നിലവിലുള്ള ജനാധിപത്യ സംവിധാനത്തില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണോ, ജമാഅത്ത് തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കാത്തത്?"
അമീര്‍ മറുപടി നല്‍കി: "ജമാഅത്ത് തെരഞ്ഞെടുപ്പുകളില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള കാരണം ചോദ്യത്തില്‍ സൂചിപ്പിച്ചതല്ല. പാശ്ചാത്യന്‍ ജനാധിപത്യവും ഇസ്ലാമിക ജനാധിപത്യവും തമ്മില്‍ അന്തരമുണ്ട്.
പാശ്ചാത്യ ജനായത്തത്തിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയസംവിധാനം അതിന്റെ എല്ലാ വശങ്ങളോടുംകൂടി സ്വീകാര്യമാണെന്നു ഞങ്ങള്‍ കരുതുന്നില്ല. എന്നാല്‍ ഏകാധിത്യപരവും സമഗ്രാധിപത്യപരവുമായ സംവിധാനങ്ങളെ അപേക്ഷിച്ച് ഈ സംവിധാനം എത്രയോ മെച്ചപ്പെട്ടതും മുന്‍ഗണനാര്‍ഹവുമാകുന്നു. അതിനാല്‍ ഇലക്ഷനില്‍നിന്നുള്ള ജമാഅത്തിന്റെ വിട്ടുനില്‍പിനെ നിലവിലുള്ള രാഷ്ട്രീയ സംവിധാനത്തോടുള്ള അനിഷ്ടവുമായി ബന്ധിപ്പിക്കുന്നത് ശരിയല്ല. ഇലക്ഷനില്‍ പങ്കെടുക്കാന്‍ അനുയോജ്യമായ പരിസ്ഥിതിയല്ല ഇപ്പോള്‍ ഉള്ളത് എന്നതാണ് അതിന്റെ യഥാര്‍ഥ കാരണം. അനുയോജ്യമായ സന്ദര്‍ഭത്തില്‍ ജമാഅത്തിനു തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാവുന്നതാണെന്ന് ഞങ്ങളുടെ പോളിസി പ്രോഗ്രാമില്‍ എഴുതിയത് നിങ്ങള്‍ക്കു കാണാന്‍ കാഴിയും."
…… നല്ലവരും വിശ്വസ്തരും സേവനതല്‍പരരും ഉത്തരവാദിത്വബോധമുള്ളവരും കാര്യനിര്‍വഹണശേഷിയുള്ളവരുമായ ആളുകള്‍ തെരഞ്ഞെടുക്കപ്പെടുന്നതിനുവേണ്ടി ജമാഅത്ത് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ ക്രിയാത്മക പങ്കാളിത്തം വഹിക്കും. അതിനായി ജമാഅത്ത് വ്യക്തിസംഭാഷണം, സ്കോഡുകള്‍, പൊതുപ്രഭാഷണങ്ങള്‍, കവലയോഗങ്ങള്‍, ലഘുലേഖാ വിതരണം തുടങ്ങി മുഴുവന്‍ മാര്‍ഗങ്ങളും അവലംബിക്കും"

ജമാ-അത്തെ ഇസ്ലാമിയുടെ ആശയ വൈരുദ്ധ്യങ്ങൾ,പ്രയോഗവൈരുദ്ധ്യങ്ങൾ

ജമാ-അത്തിന്റെ ഔദ്യോഗിക മലയാളം വെബ്സൈറ്റിൽ കൊടുത്ത 'ആദർശ്ശം,ലക്ഷ്യം,സമ്മേളനങ്ങൾ,ചരിത്രം,പോളിസി&പ്രോഗ്രാം എന്നിവ വായിക്കുമ്പോൾ അതിലും അവരുടെ ആശയ-പ്രായോഗിക വൈരുധ്യങ്ങൾ കാണാൻ കഴിയും.

വൈരുദ്ധ്യങ്ങൾ ഒറ്റനോട്ടത്തിൽ

1-കോടതികൾ,നിയമ നടത്തിപ്പിൽ സഹായിക്കുന്ന ജോലികൾ,ഗവണ്മെന്റിന്റെ ഉപകരണമായി പ്രവർത്തിക്കൽ ഒക്കെ ജമാ-അത്ത്‌ ഭരണഘടനയിൽ നിഷിദ്ധം. എന്നാൽ പോളിസി- പ്രോഗ്രാമിൽ നിയമ സഹായം , നിയമ സംരക്ഷണം,നിയമ വാഴ്ച ഇവ ജമാ-അത്തുകാർ ചെയ്യേണ്ട പുണ്യ സേവന പ്രവർത്തനങ്ങൾ.
2-പതാക,മുദ്രാവാക്യം,പ്രകടനം എനീ രാഷ്ട്രീയ ശൈലികൾ ഇല്ലാത്തപ്രവർത്തന ശൈലിയിൽ അഭിമാനിച്ചിരുന്ന ജമാ-അത്തിന്റെ വിദ്യാർത്ഥി- യുവജന സംഘടനകൾക്ക്‌ അതേ ശൈലി ഇപ്പോൽ മാതൃകാശൈലിയായിരിക്കുന്നു.പണിമുടക്കുകൾക്കും ബന്ദിനും പിക്കറ്റിങ്ങിനും എതിരായിരുന്നവർ ഇപ്പോൾ ആ രാഷ്ട്രീയ ശൈലികളുടെ പ്രയോക്താക്കളായിരിക്കുന്നു.
3-സുപ്രധാനസർക്കാർ ജോലികൾ മുസ്ലിമിന്‌ നിഷിദ്ധമാണെന്ന്‌ ജമാ-അത്ത്‌ ഭരണഘടന. മുസ്ലിം പിന്നോക്കാവസ്ഥ ദൂരീകരിക്കാൻ ആദ്യം ഈ നിഷിദ്ധം എടുത്തു കളയേണ്ടേ? ഇല്ലെങ്കിൽ പിന്നെ സർക്കാരിനോട്‌ ആവശ്യപ്പെടുന്നതിൽ എന്തർത്ഥം? അങ്ങനെ ചെയ്തില്ലെങ്കിൽ പിന്നോക്കാവസ്ഥക്ക്‌ ജമാ-അത്തിനും പങ്കുണ്ടാവില്ലേ?
4-ഭണഘടനയിൽ നിയമ നിർമ്മാണ സഭകൾ നിഷിദ്ധം.എന്നാൽ പോളിസി-പ്രോഗ്രാമിൽ നിയമനിർമ്മാണ സഭകൾക്ക്‌ അതിപ്രാധാന്യം.

5-ഒരുഭാഗത്ത്‌ പൊതു വിദ്യാഭ്യാസത്തെ തകർക്കുന്ന ആഗോളീകരണ നയങ്ങളെ ചെറുക്കണമെന്ന്‌ പറയുന്നു. അതേ പോളിസി പ്രോഗ്രാമിൽ തന്നെ പൊതു വിദ്യാഭ്യാസത്തിന്‌ ഭീഷണിയാകുന്ന പുതിയ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങണമെന്നും അവ കാര്യക്ഷമമാക്കണമെന്നും പറയുന്നു.
6-അതുപോലെ ആരോഗ്യരംഗത്തെ സ്വകാര്യവത്കരണത്തിനെതിരെയും ധർമ്മാശുപത്രികളുടെ പ്രാധാന്യത്തെ കിറിച്ചും പറയുന്നു. അതേ സമയം സ്വന്തമായുള്ള സ്വാകാര്യ ആശുപത്രികളുടെ സേവനത്തെയും പ്രാധാന്യത്തെയും എടുത്തുപ്രയുന്നു.

ഇങ്ങനെ തുടങ്ങി പലതും കണ്ടെത്താൻ കഴിയും. അവയിലൂടെ ഒന്നു കണ്ണോടിച്ചു നോക്കൂ.
ഇതാ അവയിലെ പ്രസക്ത ഭാഗങ്ങൾ.

-മനുഷ്യന്റെ മേല്‍ നിയമനിര്‍മാണത്തിന്റെ പരമാധികാരം അവന്റെ സ്രഷ്ടാവും യജമാനനുമായ അല്ലാഹുവിന് മാത്രമേയുള്ളൂ. "അറിയുക! അവന്റേതുമാത്രമാകുന്നു സൃഷ്ടി. അവന്റേതു മാത്രമാകുന്നു ശാസനയും." (അല്‍ അഅ്റാഫ്: 54)
"ശാസനാധികാരം അല്ലാഹുവിനല്ലാതെ ആര്‍ക്കുമില്ല. അവന്നല്ലാതെ മറ്റാര്‍ക്കും നിങ്ങള്‍ അടിമപ്പെടരുതെന്ന് അവന്‍ ആജ്ഞാപിച്ചിരിക്കുന്നൂ." (യൂസുഫ്: 40)
"അല്ലാഹു അവതരിപ്പിച്ച നിയമങ്ങളനുസരിച്ച് നീ അവരുടെ വ്യവഹാരങ്ങളില്‍ വിധി നടത്തുക. അവരുടെ ഇഛകളെ പിന്‍പറ്റാതിരിക്കുക. ഇവര്‍ നിന്നെ വിഷമിപ്പിച്ച്, അല്ലാഹു നിനക്കവതരിപ്പിച്ചു തന്നിട്ടുള്ള സന്മാര്‍ഗത്തില്‍നിന്ന് അണു അളവ് വ്യതിചലിപ്പിക്കുന്നതിനെ സൂക്ഷിക്കുക." (അല്‍ മാഇദ: 49)
"അല്ലാഹുവില്‍ ദൃഢവിശ്വാസമുള്ള ജനതയ്ക്ക് അല്ലാഹുവിനേക്കാള്‍ ഉത്തമമായ വിധി നല്‍കുന്നവനാരാണുള്ളത്?" (അല്‍ മാഇദ: 50)
ആരാധനാരംഗമെന്നപോലെ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക-രാഷ്ട്രീയ-ഭരണമേഖലകളെല്ലാം തൌഹീദിലധിഷ്ഠിതവും അതില്‍നിന്ന് രൂപംകൊണ്ടതുമായിരിക്കണം

വിവാഹം, വിവാഹമോചനം, ബഹുഭാര്യാത്വം, ദാമ്പത്യമര്യാദകള്‍, മാതാപിതാക്കളോടുള്ള ബന്ധം, മക്കളോടുള്ള സമീപനം, അയല്‍ക്കാരോടുള്ള നിലപാട് പോലുള്ളവയെല്ലാം എവ്വിധമാണെന്ന് തീരുമാനിക്കാനുള്ള പരമാധികാരം പ്രപഞ്ചനാഥനായ അല്ലാഹുവിനാണ്; മറ്റാര്‍ക്കും അതില്ല- ഇതംഗീകരിക്കലും തൌഹീദിന്റെ അവിഭാജ്യഘടകമാണ്. അവയെല്ലാം ഭൌതികകാര്യങ്ങളാണെന്നും അതിനാല്‍ മനുഷ്യന്‍ അവ സ്വഹിതാനുസാരം തന്നെ സ്വീകരിക്കേണ്ടതാണെന്നും മതവും ദൈവവുമൊന്നും അവയിലിടപെടരുതെന്നും വിശ്വസിക്കുകയും വാദിക്കുകയും ചെയ്യുന്നത് ശാസനാധികാരത്തിലുള്ള അല്ലാഹുവിന്റെ ഏകത്വത്തിന് വിരുദ്ധവും ഗുരുതരമായ അബദ്ധവുമാണ്.


പതാക, മുദ്രാവാക്യങ്ങള്‍, പ്രകടനങ്ങള്‍ തുടങ്ങിയ രാഷ്ട്രീയ ശൈലികളോ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പങ്കാളിത്തമോ ഇല്ലാതിരുന്ന ജമാഅത്തെ ഇസ്ലാമിയെസ്സംബന്ധിച്ചിടത്തോളം അതിന്റെ പ്രവര്‍ത്തകരെ കര്‍മോല്‍സുകരാക്കാനും ശക്തിപ്രകടനത്തിനുമുള്ള അവസരങ്ങള്‍ വ്യവസ്ഥാപിതവും ആസൂത്രിതവുമായി സംഘടിപ്പിക്കപ്പെടുന്ന അതിന്റെ സംസ്ഥാന സമ്മേളനങ്ങളായിരുന്നു.

ആതുരശുശ്രൂഷാ രംഗത്ത് കേരള ജമാഅത്തെ ഇസ്ലാമിയുടെ സംരംഭങ്ങള്‍ എടുത്തുപറയത്തക്കതാണ്. ശാന്തി ഹോസ്പിറ്റല്‍(ഓമശ്ശേരി), അന്‍സാര്‍ ഹോസ്പിറ്റല്‍(പെരുമ്പിലാവ്), അല്‍ഹുദാ ട്രസ്റ് ഹോസ്പിറ്റല്‍(ഹരിപ്പാട്), ഐ.എം.ടി. ഹോസ്പിറ്റല്‍(കൊടുങ്ങല്ലൂര്‍) എന്നിവ സേവനരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിരിക്കുന്നു.
പോളിസി & പ്രോഗ്രാം

പോളിസിയുടെ താല്‍പര്യങ്ങള്‍

ബഹുദൈവത്വം, നിരീശ്വരത്വം എന്നിവയുടെയും അതുപോലുള്ള ഇതര അബദ്ധ സിദ്ധാന്തങ്ങളുടെയും -ഉദാഹരണം സര്‍വമത സത്യവാദം-ദൂഷ്യങ്ങളും അവയില്‍ തങ്ങള്‍ക്ക് നഷ്ടം മാത്രമാണുള്ളതെന്ന യാഥാര്‍ത്ഥ്യവും അവര്‍ക്ക് വ്യക്തമാവുക.
അനിസ്ലാമിക വിഭാവനകളില്‍ നിന്ന് മനസ്സ് ശുദ്ധമാവുക.
പിന്നാക്കാവസ്ഥയുടെ ദൂരീകരണത്തിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുക. തൊഴിലിലും വിദ്യാഭ്യാസത്തിലും മുസ്ളിംകള്‍ക്ക് ന്യായമായ സംവരണം ഏര്‍പെടുത്തുക.

ഖാദിയാനിസത്തെയും മതപരിത്യാഗത്തെയും തടയുവാന്‍ നടപടികള്‍ സ്വീകരിക്കുക

പ്രകൃതി വിപത്തുകള്‍, സാംക്രമിക രോഗങ്ങള്‍, കലാപങ്ങള്‍ എന്നിവക്ക് വിധേയരായവരെ മത സാമുദായിക പരിഗണന കൂടാതെ പുനരധിവസിപ്പിക്കാനും, അവരെ സാമ്പത്തികമായും ചികിത്സാപരമായും നിയമപരമായും സഹായിക്കുവാനും യത്നിക്കും.
നീതിരഹിതമായ നിയമങ്ങള്‍ക്കും നിയമങ്ങളുടെ ദുര്‍വ്യാഖ്യാനങ്ങള്‍ക്കും, സര്‍ക്കാര്‍ മെഷിനറിയുടെയും പോലീസിന്റെയും നിയമ രഹിത നടപടികള്‍ക്കും ഇരയായ ആളുകള്‍ക്ക് നിയമ സഹായം നല്‍കുന്നതിന് കേന്ദ്ര സംസ്ഥാന തലങ്ങളില്‍ ശ്രമം നടത്തും. മര്‍ദിതര്‍ക്ക് നിയമ സഹായം എത്തിക്കുന്നതിന് പുറമെ, എല്ലാ പൌരന്മാര്‍ക്കും തത്വത്തില്‍ ലഭിച്ചിട്ടുള്ളതെങ്കിലും പ്രയോഗതലത്തില്‍ നിഷേധിക്കപ്പെടുന്ന നിയമസംരക്ഷണത്തെക്കുറിച്ച് അറിയാനുള്ള അവകാശമുള്‍പ്പടെ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കും.
ഇസ്ലാമിക ബാങ്കിങ്ങിനെക്കുറിച്ച്, അതിന്റെ സ്ഥാപനം സുസാധ്യമായിത്തീരും വണ്ണം നിയമനിര്‍മാണ സ്ഥാപനങ്ങളിലും ജനകീയ തലത്തിലും, പൊതുജനാഭിപ്രായം സ്വരൂപിക്കുക
.
ഓരോ ഹല്‍ഖയിലെയും ചരുങ്ങിയത് പത്ത് ശതമാനം ശാഖകളിലെങ്കിലും ,തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ ഫലപ്രദമായി പങ്കെടുക്കാന്‍ സാധിക്കുമാറ്, പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുക.

മാധ്യമങ്ങളില്‍ സ്വാധീനത്തിനും മാധ്യമ ചര്‍ച്ചകളില്‍ നിറഞ്ഞ പങ്കാളിത്തത്തിനും വേണ്ടി ഒരു സ്വതന്ത്ര വകുപ്പിന്റെ രൂപീകരണം.
ഇസ്ലാമിക ബാങ്കിങ്ങിനെ വൈജ്ഞാനിക-നിയമനിര്‍മാണ വൃത്തങ്ങളില്‍ പരിചയപ്പെടുത്തല്‍

17. ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരമുയര്‍ത്താനും നടത്തിപ്പ് കൂടുതല്‍ ഭദ്രവും കാര്യക്ഷമവുമാക്കാനും ഉചിതമായ നടപടി കള്‍ സ്വീകരിക്കും. വിദ്യാര്‍ത്ഥികളുടെ ബുദ്ധിപരവും സര്‍ഗ്ഗ പരവുമായ കഴിവുകള്‍ പോഷിപ്പിക്കാന്‍ ആവശ്യമായ സംവിധാനങ്ങളുണ്ടാക്കും. മാറിയ സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ദിശാബോധം ലഭിക്കാനും കാലാനുസൃതമായ പരിഷ്കരണങ്ങള്‍ ഉള്‍ക്കൊള്ളാനും സഹായകമായ ഒരുമാര്‍ഗ്ഗ രേഖ തയ്യാറാക്കും. ഇസ്ലാമിക പാഠ്യപദ്ധതി പുനരാവിഷ്കരിക്കും.
18. ഉന്നത കലാലയങ്ങളോടനുബന്ധിച്ച് ഹോസ്റലുകള്‍ സ്ഥാപിക്കാന്‍ പ്രോത്സാഹനം നല്‍കും. നമ്മുടെ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ രക്ഷാകര്‍ത്താക്കള്‍ക്ക് പ്രത്യേക ബോധവത്കരണ ക്ളാസ്സുകള്‍ നടത്തും. ഇതിനായി തെരഞ്ഞെടുത്ത പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലന കോഴ്സുകള്‍ നടത്തും.
19. ഇംഗ്ളീഷ് മീഡിയം സ്കൂളുകളിലെ മതധാര്‍മ്മിക പഠനം (ങീൃമഹ ഇഹമ) കാര്യക്ഷമമാക്കാന്‍, സിലബസ് പരിഷ്കരിക്കുകയും ബന്ധപ്പെട്ട അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യും.
20. പ്രൈമറി - സെക്കണ്ടറി ക്ളാസ്സുകളിലേക്ക് ഇംഗ്ളീഷില്‍ ഇസ്ലാമിക പാഠപുസ്തകങ്ങള്‍ തയ്യാറാക്കും.
21. മുസ്ലിം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ധാര്‍മ്മിക ബോധനത്തിന്നും മതബോധനത്തിന്നും വ്യവസ്ഥാപിത പാഠ്യപദ്ധതിയും റഫറന്‍സ് പുസ്തകങ്ങളും തയ്യാറാക്കും.
22. വനിതാ വിദ്യാഭ്യാസത്തിന് കൂടുതല്‍ പരിഗണന നല്‍കും. ആവശ്യവും സാധ്യതയുമനുസരിച്ച് കൂടുതല്‍ വനിതാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ പ്രോത്സാഹനം നല്‍കും.

. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകളുടെ വെളിച്ചത്തില്‍ മുസ്ലിം പിന്നോക്കാ വസ്ഥ ദൂരീകരിക്കാനും സമുദായത്തിന്റെ വിദ്യാഭ്യാസ - സാമ്പത്തിക - സാമൂഹ്യ ഉന്നമനം സാധിക്കാനും സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തും.

ഫാഷിസത്തെ തടയിടുന്നതിനും ജനാധിപത്യമൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പൊതുജനാഭിപ്രായം അനുകൂലമാക്കാന്‍ ശ്രമിക്കും. നിയമനിര്‍മ്മാണസ്ഥാപനങ്ങളിലേക്കുളള തെരെഞ്ഞെടുപ്പുകളില്‍ ഫലപ്രദമാംവിധം സ്വാധീനം ചെലുത്താന്‍ ശ്രമിക്കും.
19. അസംബ്ളി, പാര്‍ലമെന്റ് തെരെഞ്ഞെടുപ്പു വേളകളില്‍ സമ്മതിദായകരെ

സാമ്പത്തിക ചൂഷണം, അഴിമതി, കൈക്കൂലി, സ്വജനപക്ഷപാതം, നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ്, ലോട്ടറി, വിദ്യാഭ്യാസത്തിന്റെയും ചികിത്സയുടെയും കച്ചവടവല്‍ക്കരണം, അസന്തുലിതമായ വികസനരീതികള്‍, പാരിസ്ഥിതിക പ്രശ്നങ്ങള്‍ തുടങ്ങിയവയുടെ ഗുരുതമായ പ്രത്യാഘാതങ്ങളിലേക്ക് ജനശ്രദ്ധ ക്ഷണിക്കുകയും അവയ്ക്കെതിരെ ജനകീയ കൂട്ടായ്മക്ക് ശ്രമിക്കുകയും ചെയ്യും.

സമുദായത്തിലെ വ്യാപാരികളുമായും വ്യവസായികളുമായും ബന്ധം ശക്തിപ്പെടുത്തും. പ്രധാന പട്ടണങ്ങളില്‍ ഇതിനാവശ്യമായ സംവിധാനമുണ്ടാക്കും.

ആഗോളവല്‍ക്കരണത്തിന്റെ കെടുതികളെയും, അതിന്റെ ഫലമായി എഫ്.ഡി.ഐ, സെസ്, സബ്സിഡി നിര്‍ത്തലാക്കല്‍, ആരോഗ്യ-വിദ്യാഭ്യാസാദി ജീവിതാവശ്യങ്ങളുടെ സ്വകാര്യവല്‍ക്കരണമുള്‍പ്പെടെ സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാകുന്ന ജനവിരുദ്ധ നടപടികളേയും എതിര്‍ക്കും. അടിസ്ഥാനജീവിതാവശ്യങ്ങളുടെ നിര്‍വ്വഹണം സര്‍ക്കാറിന്റെ ചുമതലയാണെന്ന യാഥാര്‍ത്ഥ്യം ഊന്നിപ്പറയും. സാമൂഹിക ഉത്തരവാദിത്തങ്ങളില്‍നിന്ന് സര്‍ക്കാറുകളുടെ ഒഴിഞ്ഞുമാറ്റം, വെളളം, വൈദ്യുതി തുടങ്ങിയ മേഖലകളുടെ സ്വകാര്യവല്‍ക്കരണം, ചെറുകിട വ്യാപാര-കാര്‍ഷിക മേഖലകളുടെ കുത്തകവല്‍ക്കരണം മുതലായവയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ബഹുജനങ്ങളെ ബോധവല്‍ക്കരിക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പില്‍ ക്രയാത്മകമായ പങ്ക് വഹിക്കും. അസംബ്ളി-പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളെ കേരളത്തില്‍ ആവശ്യമായ രാഷ്ട്രീയ ദിശാമാറ്റത്തിന് അനുഗുണമായി ഉപയോഗപ്പെടുത്തും. ഇതിനായി സമൂഹത്തെ സജ്ജമാക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍,
സര്‍ക്കാര്‍ ഇതര ഏന്‍സികളുടെയും മറ്റു സന്നദ്ധ സംഘടനകളുടെയും
സേവന പദ്ധതികളെ കുറിച്ച് പഠിക്കാനും പ്രവര്‍ത്തകര്‍ക്ക് മാര്‍ഗ
നിര്‍ദേശം നല്‍കാനും സംവിധാനമുണ്ടാക്കും.

പൊതു വിദ്യാലയങ്ങള്‍ പ്രൈമറി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍
സര്‍ക്കാര്‍ ആശുപത്രികള്‍ തുടങ്ങി സാധാരണക്കാര്‍ക്കുപകാരപ്പെടുന്ന
സ്ഥാപനങ്ങളുടെ നിലനില്‍പ്പിനും കാര്യക്ഷമതക്കും വേണ്ടി യത്നി
ക്കും. ഇതിനായി സര്‍ക്കാറിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും
സമ്മര്‍ദ്ദം ചെലുത്തുകയും ജനങ്ങളെ ബോധവല്‍ക്കരിക്കുകയും
ചെയ്യും.
ധര്‍മ്മാശുപത്രി സങ്കല്‍പം ആരോഗ്യമേഖലയില്‍ നിന്ന് ഏതാണ്ട് അപ്രത്യക്ഷമായി കഴിഞ്ഞു. ചികില്‍സ താങ്ങാനാവാത്ത ഭാരമായി മാറി. രോഗനിര്‍ണ്ണയത്തിന് തന്നെ ഭാരിച്ച ചെലവുകള്‍ പാവപ്പെട്ടവര്‍ക്ക് വലിയ പ്രയാസമായി മാറിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കും.

4 അഭിപ്രായങ്ങൾ:

  1. രാ
    മുസ്ലിങ്ങളെ ഈ നാട്ടില്‍ നിന്നും ഓടിചാലെ ഇവിടെ സമാധാനം ഉണ്ടാകു. ഈ പരട്ടകള്‍ കാരണം ലോകത്തിനു ഇപ്പോള്‍ സമാധാനമില്ല..thendi theevravaadhikal

    മറുപടിഇല്ലാതാക്കൂ
  2. സുഹ്രുത്തെ, അന്ധന്‍,
    ഇമ്മാതിരി അഭിപ്രായങ്ങള്‍ ദയവു ചെയ്തു പറയാതിരിക്കുക.ഒരു മത വിഭാഗത്തിലെ ചില വിവരദോഷികളുടെ പ്രവ്രിത്തി മൂലം ആ സമൂഹം മുഴുവന്‍ ചീത്തവിളി കേള്‍ക്കെണ്ടി വരുന്നതു ദൌര്‍ഭാഗ്യകരം ആണു.
    ഈ ഭാരതഭൂമിയെ സ്വന്തം ജീവനെക്കാള്‍ സ്നേഹിക്കുന്ന എത്രയോ മുസ്ലിം സഹോദര്‍ങ്ങളെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടുണ്ടു.

    മറുപടിഇല്ലാതാക്കൂ
  3. ഇന്ത്യയില്‍ ഏറ്റവും സമാധാനപരമായി പ്രവര്‍ത്തിക്കുന്ന സംഘടന ജമാഅത്തെ ഇസ്ലാമി ആണ്.

    മറുപടിഇല്ലാതാക്കൂ
  4. ജമാഅത്തെ ഇസ്ലാമി പോലുള്ള ഇസ്ലാമിക സംഘടനകള്‍ക്ക് മുസ്ലിം രാജ്യങ്ങളില്‍ വേരോട്ടം ലഭിക്കുകയും അവ ജനകീയ സംഘടനകളായി വളരുകയും ചെയ്തിട്ടുണ്ട്. ഈജിപ്ത്, സുഡാന്‍, ജോര്‍ദാന്‍ പോലുള്ള രാജ്യങ്ങളില്‍ ഇഖ്വാനുല്‍ മുസ്ലിമൂനും ടുണീഷ്യയിലെ ഇസ്ലാമിക് ട്രെന്റ് പാര്‍ട്ടിയും തുര്‍ക്കിയില്‍ റിഫാഹ് പാര്‍ട്ടിയും ബംഗ്ളാദേശില്‍ ജമാഅത്തെ ഇസ്ലാമിയും ഉദാഹരണങ്ങളാണ്. സാമ്രാജ്യത്വശക്തികളുടെ ഉപജാപങ്ങള്‍ക്കിരയായി ഏകാധിപത്യ ഭരണകൂടങ്ങള്‍ ഇസ്ലാമിക പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്തുന്നത് ഈ സംഘടനകളുടെ പരാജയമല്ല. ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ചിടത്തോളം രാജ്യനിവാസികളില്‍ ബഹുഭൂരിഭാഗം വരുന്ന അമുസ്ലിംകളില്‍ ഇസ്ലാമിന്റെ സമാധാനപരവും വ്യവസ്ഥാപിതവുമായ പ്രബോധനമാണ് അതിന്റെ അജണ്ടയില്‍ ഒന്നാമത്തെ ഇനം. ഇസ്ലാമും മുസ്ലിംകളും അങ്ങേയറ്റം തെറ്റിദ്ധരിക്കപ്പെടുകയും ഇസ്ലാംവിരുദ്ധ ശക്തികള്‍ ഏറെ കരുത്താര്‍ജിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ഈ ദൌത്യം എത്രത്തോളം ശ്രമകരമാണെന്ന് ഊഹിക്കാനാവും. എന്നിട്ടും, പ്രബോധനരംഗത്തെ പ്രവര്‍ത്തനങ്ങള്‍ പ്രത്യാശാജനകവും ഫലങ്ങള്‍ പ്രോത്സാഹജനകവുമാണ്. മുസ്ലിം സമൂഹത്തിന്റെ സംസ്കരണമാണ് രണ്ടാമത്തെ മുഖ്യദൌത്യം. ആ രംഗത്തും ചെയ്തേടത്തോളം കാര്യങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ഉണ്ടായിട്ടുണ്ട്. രാജ്യവ്യാപകമായി ഒരു സംഘടിത ഇസ്ലാമിക പ്രസ്ഥാനം സജീവമായി പ്രവര്‍ത്തിക്കുന്നു എന്നതുതന്നെ നിസ്സാര നേട്ടമല്ല. സാമുദായിക രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് ഇലക്ഷന്‍ ഗോദയിലിറങ്ങാന്‍ ജമാഅത്ത് പണ്ടേ ഉദ്ദേശിച്ചിട്ടില്ലാത്തതുകൊണ്ട് ആ തരത്തിലുള്ള ജയാപജയങ്ങള്‍ വിലയിരുത്തുന്നത് പ്രസക്തമല്ല. മതേതര ഇന്ത്യ അഭൂതപൂര്‍വമായ ധാര്‍മികപ്രതിസന്ധിയെ നേരിടുന്ന വര്‍ത്തമാനകാലത്ത് ജമാഅത്തെ ഇസ്ലാമിയുടെ പ്രസക്തി വര്‍ധിച്ചിട്ടേയുള്ളൂ. ഒഴുക്കിനൊത്ത് നീന്തുകയല്ലല്ലോ ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ധര്‍മം.

    മറുപടിഇല്ലാതാക്കൂ