കിനാലൂർ പ്രശ്നത്തിൽ മന്ത്രി എളമരം കരീം മാത്രമാണോ നുണപറയുന്നത്?
സോളിഡാരിറ്റി പറയുന്ന പല കാര്യങ്ങളും നുണയല്ലേ?
ചാണകജിഹാദോ?
"ഗ്രാനേഡും ലാത്തിച്ചാർജ്ജും നേരിടേണ്ടിവന്ന കിനാലൂരിലെ വീട്ടമ്മമാരുടെ സ്വാഭാവിക പ്രതികരണം മാത്രമാണ്" ചാണകാഭിഷേകമെന്ന് സോളിഡാരിറ്റി നേതാവ് പി മുജീബ് റഹ്മാൻ(മാധ്യമം,മയ് 18)
സമരത്തിന്റെ മുൻ നിരയിലുണ്ടായിരുന്ന വീട്ടമ്മമാർക്ക് ചാണകവും ബക്കറ്റും വെള്ളവും ചൂലും പെട്ടെന്ന് എവിടന്ന് കിട്ടി? മലക്കുകളിറക്കിക്കൊടുത്തതാണോ? അതിനെന്താ ഇത് ബദ്ർ യുദ്ധമോ?
ചാണകവെള്ളം ബക്കറ്റിലാക്കി മൂടിവെച്ച് മുൻ കൂട്ടി സമരക്കാർ പ്ലാൻ ചെയ്ത് വന്നതാണെന്ന വാർത്ത തെറ്റാണെന്നാണോ സോളിഡാരിറ്റി പറയുന്നത്? ഈ സമരായുധങ്ങൾ സ്ത്രീകൾ കൊണ്ടുവന്നത് തങ്ങളറിഞ്ഞിട്ടേയില്ലെന്നാണോ പറയുന്നത്?
ഗ്രാനേഡും ലാത്തിച്ചാർജ്ജും നടന്നതിന് ശേഷമാണ് ചാണകാഭിഷേകം നടത്തിയത് എന്ന് മുജീബ് റഹ്മാന് ഉറപ്പുണ്ടോ?
സമാധാനസമരം?!
സമാധാനപരമായി സമരം ചെയ്യുന്നവരെ പോലീസ് ഒരു പ്രകോപനവുമില്ലാതെ തല്ലിച്ചതച്ചുവെന്നൊക്കെയാണല്ലോ വാദം.
സമരക്കാർ സമാധാനക്കാരും നിരപരാധികളുമാണെങ്കിൽ ഇത്രയധികം പോലീസുകാർക്കെങ്ങനെ പരിക്കേറ്റു?ഡി വൈ എസ് പിക്കുപോലും ഗുരുതരമായ പരിക്കേറ്റതെങ്ങനേ?
സോളിഡാരിറ്റിക്കാർ അക്രമസമരം നടത്തുന്നവരല്ലെങ്കിൽ ഇവിടെ ഈ അക്രമങ്ങളൊക്കെ നടത്തിയതാര്? കൂടെയുണ്ടായിരുന്ന എസ് ഡി പി ഐ ക്കാരാണോ? ലീഗുകാരാണോ/ കോൺഗ്രസ്സുകാരാണോ? അതോ ബി ജെ പിക്കാരോ?
പോലീസുകാർക്ക് ഗുരുതരമായും ഡി വൈ എസ് പിക്ക് ശസ്ത്രക്രിയ വേണ്ടും വണ്ണവും പരിക്കേൽകാണമെങ്കിൽ സമരം തികച്ചു സമാധാനപരമായിരുന്നിരിക്കാനാണ് സാധ്യത.
ഏതായാലും, 'മുദ്രാവാക്യമില്ല ജാഥയില്ല പതാകയില്ല എന്ന് ശഹാദത്ത് കലിമപോലെ' ചൊല്ലിപ്പഠിച്ചിരുന്ന ജമാ-അത്തെ ഇസ്ലാമി(ഒ അബ്ദുള്ള,ശത്രുക്കളല്ല; സ്നേഹിതന്മാർ,165,ജമാ-അത്ത് മലയാളം സൈറ്റിലെ ജമാ-അത്ത് ചരിത്രവും കാണുക)ക്കാരുടെ യൂത്തന്മാർ ചാണകം,പട്ടിക,കാല്ല് എന്നിത്യാദികളിലേക്ക് കുതിച്ചു ചാടി മുന്നേറുന്നത് കേമം തന്നെ.
രാഷ്ട്രീയപാർട്ടികൾ തങ്ങളുടെ സമരങ്ങൾക്ക് വാർത്താ പ്രാധാന്യം കിട്ടുന്നതിനായി ബോധപൂർവ്വം പോലീസുമായി ഉരസൽ സൃഷ്ടിക്കാറുണ്ട്.സോളിഡാരിറ്റിയും എസ് ഐ ഒയും ആ രീതി ബോധപൂർവ്വം സ്വീകരിച്ചതായാണ് അറിവ്.അത് പ്രാവർത്തികമാക്കിത്തുടങ്ങിയിട്ടുമുണ്ടെന്ന് പറഞ്ഞു കേൾക്കുന്നു.കിനാലൂരിൽ സോളിഡാരിറ്റിയുടെ അത്തരമൊരു പരീക്ഷണത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
രാഷ്ട്രീയത്തിൽ ഒരിടം നേടാനും വരുന്ന പഞ്ചായത്തു തിരഞ്ഞെടുപ്പിൽ യു ഡി എഫുമായി ധാരണയിലെത്താനുമാകാം ഇത്തരം സമരനാടകങ്ങൾ.മുസ്ലിം ലീഗുമായി അത്തരം ചർച്ചകൾ നടത്തിയതായി വാർത്തയും വന്നല്ലോ.
ഹിതപരിശോധന
റോഡിനുവേണ്ടി സ്ഥലം വിട്ടു കൊടുക്കേണ്ട കുടുംബങ്ങളുടെ എണ്ണം 81/82 ആണെന്ന് മന്ത്രിയും കൂട്ടരും.അതിൽ 75 ശതമാനം പേരും സ്ഥലം വിട്ടു കൊടുക്കാൻ തയ്യാറാണെന്നും ഒരു ഹിതപരിശോധനക്ക് തയ്യാറാണെന്നും അവർ പറയുന്നു.
എന്നാൽ മുജീബ് റഹ്മാൻ പാറയുന്നതോ.അരിയെത്ര? പയറഞ്ഞാഴി.
പ്രദേശത്തുകാർ ഭൂരിഭാഗവും ഇതിനെതിരാണെന്നു മാത്രം പറയുന്നു.സ്ഥലം വിട്ടുകൊടുക്കേണ്ടവരെക്കുറിച്ച് വ്യക്തമായി ഒന്നും പറയാതെ ഒഴിഞ്ഞു മാറുന്നു.എന്നിട്ട് കിനാലൂരിലെ സമരാനുകൂലികളുടെ കണക്കെടുക്കാൻ അദ്ദേഹം മന്ത്രിയെ വെല്ലുവിളിക്കുകയും ചെയ്യുന്നു.
നുണപറയുന്നതും ഒളിച്ചുവെക്കുന്നതും മന്ത്രി മാത്രമല്ല.സോളിഡാരിറ്റിയും അത് ചെയ്യുന്നു.രാഷ്ട്രീയത്തിൽ ഇതൊക്കെ സാധാരണമാണ്.സോളിഡാരിറ്റിയും ഇനി അങ്ങനെയൊക്കെ ആയേ മതിയാവൂ.
ഇനി സോളിഡാരിറ്റിക്ക് ഇത്തരം പ്രശ്നങ്ങളിൽ ഇടപെടാനോ അധികപ്രസംഗം നടത്താനോ ഉള്ള ധാർമ്മിക അർഹതയുണ്ടോ? തുടങ്ങിയ കാര്യങ്ങൾ മറ്റൊരു പോസ്റ്റിൽ ആകാം.ഇപ്പോൾ ഇത്ര മാത്രം.
പ്രക്രുതി- പരിസ്തിഥി സ്നേഹം അടുത്ത കാലത്തായി വളരെയധികം കൂടിയിട്ടുണ്ട് ജമാഅത്ത്-സോളി സംഘടനകള്‍ക്ക്. ഈ സ്നേഹത്തിന് ആധാരം എന്താണെന്ന് ചോദിച്ചാല്‍ അവരുടെ മതം എന്നാവും ഉത്തരം . എന്നാല്‍ ഇവരുടെ പരിസ്തിഥി പ്രേമം മനസ്സിലാക്കണമെങ്കില്‍ പരിസ്ഥിതി ചൂഷണത്തിന്റെ അടിസ്ഥാന കാരണമായ അനിയന്ത്രിതമായ ജന്സംഘ്യാ പെരുപ്പത്തെക്കുറിച്ചും ജനസംഘ്യാ നിയന്ത്രണത്തെക്കുറിച്ചും ചോദിച്ചാല്‍ മതി. സന്താനങ്ങള്‍ ദൈവത്തിന്റെ അനുഗ്രഹമാണെന്നും അതു പരമാവധി ഉത്പാദിപ്പിക്കണമെന്നും ആകും മറുപടി (സ്വന്തം സമുദായത്തിന്റെ ആള് ബലം കൂട്ടണമെന്നു വ്യംഗ്യം ).
മറുപടിഇല്ലാതാക്കൂEnte ajooo, ith jamaaathinu ethireyulla muslinkalile mattoru vibhagathinte bloganu.
മറുപടിഇല്ലാതാക്കൂivide kuttam parayumbol jamaathine maathrame parayavooo.
ithentha onnum ariyatha pole.
****സമരത്തിന്റെ മുൻ നിരയിലുണ്ടായിരുന്ന വീട്ടമ്മമാർക്ക് ചാണകവും ബക്കറ്റും വെള്ളവും ചൂലും പെട്ടെന്ന് എവിടന്ന് കിട്ടി? മലക്കുകളിറക്കിക്കൊടുത്തതാണോ? അതിനെന്താ ഇത് ബദ്ർ യുദ്ധമോ?***ഹൊ, ഈ സന്ദേഹിയുടെ ഒരു ബുന്ദി?!! സമ്മതിക്കണം കെട്ടോ! വിരോധം കൊണ്ട് കണ്ണൂകാണാതാകുക എന്നൊക്കെ കേട്ടിട്ടുണ്ട്, അതാണിവിടെ സംഭവിച്ചത്. ചാണകം, ചൂല്, കല്ല്, കലം തുടങ്ങിയവയൊക്കെ ഡല്‍ഹിയില്‍ നിന്നും ഒരാഴ്ച മുന്‍പേ 'ഒാര്‍ഡര്‍' കൊടുത്താല്‍ മാത്രം കിട്ടുന്ന 'മാരകായുധങ്ങളാണല്ലൊ!!'. സമരം നടക്കുബ്ബോള്‍ പോലീസുണ്ടാകും എന്നും ആ പോലീസിനെ നമുക്ക് ഈ 'മാരകായുധം' കൊണ്ട് നേരിടാം എന്നും പറഞ്ഞു കൊടുത്തവരെ സമ്മതിക്കണം അല്ലേ, സന്ദേഹി. ഹേ സന്ദേഹി, എനിക്കൊരു സംശയം സോളിഡാരിറ്റി ഒറ്റക്ക് ഒരു പാട് സമരങ്ങള്‍ ഈ എഴു വര്‍ഷം കൊണ്ട് നടത്തിയിട്ടുണ്ട്. എത്ര എണ്ണം മാര്കിസ്-ഫാസിസ്റ്റ് രീതിയില്‍ അവസാനിച്ചിട്ടുണ്ട്? കിനാലൂര്‍ സമരത്തില്‍ തന്നെ സി പി എമ്മിണ്റ്റെയും ഭൂ മാഫിയകളുടെയും പിണിയാളുകളാണു പോലീസിനെതിരെ കല്ലെറിഞ്ഞത്. എന്നിട്ട് കുറ്റം സോളിഡാരിറ്റിക്കും. ഇനി വേറെ കാര്യം കിനാലൂരില്‍ മറ്റുള്ള പാര്‍ട്ടിക്കാരും സജീവമായി പെങ്കെടുത്തു എന്നിരിക്കെ എല്ലാ ക്രഡിറ്റും സോളിഡാരിറ്റിക്ക് മാത്രം നല്കല്ലേ. എനിക്കെപ്പോഴും ഒന്നേ പറയാനുള്ളൂ, 'വിരോധം ആകാം, അന്ധമാകരുത്'.
മറുപടിഇല്ലാതാക്കൂaarokeyaa ee parayunnad ?
മറുപടിഇല്ലാതാക്കൂsamaram adengane venam ennu kanichu tharunavar araanu
engane cheyyanam
ADB kaaare kari oil oyichado?
police stationil kayari akramichu pradikale irakunado?
aaranu samaram padipikunnad ?
സമരം നടത്തുബ്ബോള് വാഹനങ്ങള്‍ എറിഞ്ഞു പൊളിക്കുക, അന്യരുടെ മേല്‍ കരി ഒായില്‍ ഒഴിക്കുക (ഭാഗ്യം ഇത് മാരകായുധമല്ല കാരണം എല്ലാ വീടുകളിലും സുലഭവും ആളുകള്‍ എപ്പോഴും പോക്കറ്റില്‍ കരുതുന്നതുമാണല്ലോ!!), പ്രിന്‍സിപ്പാള്‍/ഡയറക്ടര്‍ തുടങ്ങിയവരെ ഘെരാവോ ചെയ്യുക (മൂത്രം ഒഴിക്കാന്‍ പോലും സമ്മതിക്കരുത്) അധ്യാപകനെ വിദ്യാര്‍ത്ഥികളുടെ മുന്പില് വെച്ച് തന്നെ മ്രിഗീയമായി വധിക്കുക, എതിരായി പ്രസംഗിക്കുന്ന സക്കറിയ, നിലകണ്ടന് തുടങ്ങീ 'മൂരാചികളെ' 'കൈകാര്യം' ചെയ്യുക തുടങ്ങി ഒരു പാടു കാര്യങ്ങള്‍ നമുക്ക് കാണിച്ചു തന്നത് ആരാ? അവര്‍ക്ക് സോളിഡാരിറ്റി ചാണകമെന്ന 'മാരകായുധമല്ലാതെ' ഒരു സമരം നടത്തിയത് 'പിടിച്ചിരിക്കില്ല'. അപ്പോള്‍ തീര്‍ച്ചയായും അവര്‍ 'തീവ്രവാദികള്‍' തന്നെ!! ഹൊ, ഇവനൊന്നും ബ്ളോഗില്‍ ഒതുങ്ങേണ്ട ആളല്ല. വല്ല ഇണ്റ്റലിജന്സിണ്റ്റെയോ മറ്റോ 'തലപ്പത്ത്' ഇരിക്കേണ്ടവനാ.
മറുപടിഇല്ലാതാക്കൂakramam natathiyath solidaritiyalla.sari.appol pinne bhuu maafiya kaaraan.alle.samaram cheythavarude koottathil ee akrama samaram cheyth parichayamullavarum undallo. sdpi,leeg,BJP angane palarum ivaraarum akramam natathiyuttundaavilla enn sOlidaritykk urapaaNo?
മറുപടിഇല്ലാതാക്കൂi liked the green background of ur blog ha ha
മറുപടിഇല്ലാതാക്കൂചാണകവെള്ളം എന്ന മാരകായുധം ഇടതുപക്ഷഗവര്മെന്റ് ഉടന്‍ നിരോധിക്കണം --അടുത്ത പ്രാവശ്യം യു .ഡി .എഫ് അധികാരത്തില്‍ വന്നാല്‍ സഖാക്കള്‍ അത് ഉപയോഗിച്ച് കളയും.അവര്‍ ഒന്നും ചെയ്യാത്ത പാവങ്ങളാണ--
മറുപടിഇല്ലാതാക്കൂനിങ്ങള് ചാണകത്തിന്റെ കര്‍മശാസ്ത്രം വിശദമായി കീറിമുറിച്ചു ചര്‍ച്ച ചെയൂ. ഞങ്ങളെയും കാത്ത് നില്ക്കുന്ന സാമൂഹത്തിലേക്ക് ഞങ്ങളുടെ പോകാതിരിക്കാന്‍ ഞങ്ങള്‍ക്ക് നിവര്‍ത്തിയില്ല.
മറുപടിഇല്ലാതാക്കൂഎന്തായാലും താല്കാലികമായി ജമാഅത്തെ ഇസ്ലാമിയും സോളിടാരിറ്റിയും തെറ്റിധ്ധരിക്കപ്പെടുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ വിവാദം അവര്‍ക്ക് ഗുനമായിരിക്കുമെന്നാണ് ഇത്രയും കാലത്തെ അവരുടെ പ്രവര്‍ത്തനം വീക്ഷിച്ച്ചപ്പോള് മനസിലായത്.
മറുപടിഇല്ലാതാക്കൂവിവാദങ്ങളെയും തര്‍ക്കങ്ങളെയും അവരുടെ വളര്‍ച്ചക്ക് ഉപകാരിക്കുന്ന തരത്തില്‍ ഇടപെടാനുള്ള കഴിവ് അമ്ഗീകരിച്ചുകൊടുകാതിരുന്നട്ട് കാര്യമില്ല.
വിവാദങ്ങളെയും മറ്റു ആരോപണങ്ങളെയും ജമാതിന്റെ വളര്‍ച്ചക്ക് ഉപകരിക്കുന്ന വിധത്തില്‍ മാറുന്നു അല്ലങ്ങില്‍ മാറ്റുന്നു എന്നത് അത് ജമാഅത്തെ ഇസ്ലാമിയുടെ ക്രെഡിറ്റ് അല്ല , അവര്‍ ഏറ്റെടുത്തിട്ടുള്ള ദൌത്യത്തിന്റെ സവിശേഷത ആണ് ...., ദിവീക സത്യം എത്ര ശ്രമപ്പെട്ടു തളര്‍ത്താന്‍ ശ്രമിച്ചാലും അത് അള്ളാഹു വിജയിപ്പിക്കുക തന്നെ ചെയ്യും. ഇവരല്ലങ്കില് മറ്റൊരു വിഭാഗത്താല്‍.....
മറുപടിഇല്ലാതാക്കൂകൊലപാതകങ്ങള്, വീട് കയറി ആക്രമണം, പൊതുമുതല്‍ നശിപ്പിക്കല്‍ , ഖുര്‍'ആന്‍ അടങ്ങിയ പാഠ പുസ്തകങ്ങള്‍ കത്തിക്കല്‍ , മറ്റു കക്ഷികളുടെ കൊടിയും പോസ്റ്റ്റുകള് , കൊലപാതകങ്ങള്‍.... എന്നീ സല്‍ഗുണ പ്രതിഷേതങ്ങള് ഉള്ളപ്പോള്‍ , പാവം ചാണക വെള്ളത്തിനെ വെറുതെ വിട്ടെക്കൂ ..... "ഒരു ജനതയോടുള്ള വിരോധം അവരോട് അനീതി പ്രവര്‍ത്തിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ" - ഖുര്‍' ആന്‍ (അദ്ധ്യായം - മാ'ഇദ)
മറുപടിഇല്ലാതാക്കൂenthu parayan
മറുപടിഇല്ലാതാക്കൂcommunistkaar oru punar vijaaranakku thayyaraakanam ...illengil avarku thanney dhosham .....
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഈ ബ്ലോഗ് ഇസ്ലാഹികളുടെതോ അതല്ല ഖാദിയാനിയുടെയോ മുസ്ലിം നാമധാരിയായ യുക്തിവാദിയുടെതോ ആയിരിക്കാം. ഇവര്‍ പലകാര്യത്തില് സാമ്യത പുലര്‍ത്തുന്നു. ഒന്ന് ജമാഅത്തുമായി ബന്ധപ്പെട്ടതാണെങ്കില്‍ ഒട്ടും സത്യസന്ധത കാണിക്കേണ്ടതില്ല എന്ന വിഷയത്തില്‍ ഇവര്‍ ഒറ്റക്കെട്ടാണ് രണ്ട്. ഒരിക്കലും ഇക്കാര്യത്തിലൊന്നും സ്വന്തമായി ഒരു നിലപാടും ഇവര്‍ പറയാറില്ല
മറുപടിഇല്ലാതാക്കൂഇനിയും സോളിഡാരിറ്റിക്ക് ഇത്തരം പ്രശ്നത്തില്‍ ഇടപെടാനുള്ള അര്‍ഹതയുണ്ടോ എന്ന കാര്യം ചര്ചചെയ്യുമത്രേ. അപ്പോള്‍ കിനാലൂരില്‍ നടന്നത് അധാര്‍മികമാണെന്നും പക്ഷെ അതിനെതിരെ പ്രതികരിക്കാന്‍ സോളിഡാരിറ്റി അര്‍ഹത നേടിയിട്ടില്ലെന്നുമാണ് സന്ദേഹി പറയുന്നതെങ്കില്‍. ഈ പോസ്റ്റ് തന്നെ നേരത്തെ കുരുത്തം കെട്ടവന് സൂചിപ്പിച്ച പോലെ അന്ധത കൊണ്ട് കണ്ണുകാണാത്ത ഒരു സംശയ രോഗിയുടെ വിലാപമാണ് എന്ന കാര്യത്തില്‍ സംശയമില്ല.
ഈ ബ്ലോഗ് ആരുടെതാണെങ്കിലും അല്പം ലജ്ജയും സത്യസന്ധതയും നല്ലതാണ് എന്ന് ഓര്‍മിപ്പിക്കട്ടേ.