2010, ജൂലൈ 17, ശനിയാഴ്‌ച

മൌദൂദിസം എന്ന വിഷച്ചെടി

ദേശാഭിമാനി ർച്ചയിൽ വന്ന ഒരു ലേഖനം കൂടി കൊടുക്കുന്നു. മൌദൂദിസം എന്ന വിഷച്ചെടി
വി ഫിര്‍ദൌസ്...
ഖുര്‍ ആനില്‍ ഉപയോഗിച്ച ദീന്‍, ഇലാഹ്, മുല്‍ക്, ഉലൂയ്യത്ത്, ഹാകിമിയ്യത്ത് തുടങ്ങിയ ചില പദങ്ങളെ മൌദൂദി അധികാര രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി ദുര്‍വ്യാഖ്യാനിച്ചു. 'ദീന്‍' എന്നാല്‍ മതമെന്നാണ് ഇസ്ളാമിന്റെ സഹജമായ വിവക്ഷയെങ്കില്‍ മൌദൂദി സ്റേറ്റ്, ഭരണകൂടം, അധികാരം എന്നൊക്കെ അര്‍ഥകല്‍പ്പന നടത്തി. 'ഇലാഹ്' എന്നാല്‍ ആരാധ്യന്‍ എന്നാണ് ഇസ്ളാമിന്റെ സാമാന്യ വിവക്ഷയെങ്കില്‍ ഭരണകര്‍ത്താവ് എന്ന് മൌദൂദി അര്‍ഥം നല്‍കി. ഇന്ത്യയിലെ മതനിരപേക്ഷ ഭരണകൂടത്തിന്റെ തലവനെ അനുസരിക്കുന്നവര്‍ ഭരണാധിപനെ ആരാധിക്കുന്നവരും തന്നിമിത്തം 'ഗിര്‍ക്ക്' അഥവാ ബഹുദൈവാരാധന പുലര്‍ത്തുന്നവരുമാണെന്ന് മൌദൂദി സിദ്ധാന്തിച്ചു. "ഇബാദത്ത്'' എന്നാല്‍ സാധാരണ മുസ്ളിമിന്റെ വിവക്ഷയില്‍ ആരാധനയാണ്. മൌദൂദി ഇബാദത്തിനെ അനുസരണമെന്ന് അര്‍ഥം നല്‍കി. പ്രവാചകന്റെയും നാല് ഖലീഫമാരുടെയും കാലശേഷം ലോകത്ത് യഥാര്‍ഥ മുസ്ളിങ്ങളേ ഉണ്ടായിരുന്നില്ല എന്നതരത്തില്‍ അത്യധികം ബാലിശമായ തലങ്ങളിലേക്ക് മൌദൂദിയുടെ വാദഗതികള്‍ പരിണമിക്കുന്നുണ്ട്. മക്കയില്‍നിന്ന് മദീനയിലേക്ക് പലായനം ചെയ്തുചെന്ന് മദീനയില്‍ ഇസ്ളാമിക ഭരണകൂടം സ്ഥാപിച്ചശേഷമാണ് പ്രവാചകന്‍ മതത്തിന്റെ പൂര്‍ണതയെക്കുറിച്ച് സൂചിപ്പിച്ചതെന്നാണ് മൌദൂദി കണ്ടെത്തിയത്. "ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ മതം നാം പൂര്‍ണതയില്‍ എത്തിച്ചുതന്നിരിക്കുന്നു''എന്ന ഖുര്‍ ആന്‍ വാക്യം വിശദീകരിക്കുമ്പോള്‍ മൌദൂദി പറഞ്ഞത് അധികാര പ്രാപ്തിയോടെയാണ് ഇസ്ളാം പൂര്‍ണമായതെന്നും അതിനാല്‍ ഭരണകൂടങ്ങളൊക്കെ ഇസ്ളാമികമാകാത്ത കാലത്തോളം ഇസ്ളാം ശരിയായ ഇസ്ളാമും, മുസ്ളിങ്ങള്‍ ശരിയായ മുസ്ളിങ്ങളും ആയിരിക്കില്ലെന്നുമാണ്. ഇതുപ്രകാരം മൌദൂദിയുടെ ഭാഷയില്‍ ലോകത്തെ കോടിക്കണക്കിനു മുസ്ളിങ്ങളുടെ സ്ഥിതിയെന്തായിരിക്കും? മേല്‍പറഞ്ഞ ഖുര്‍ആന്‍ വാക്യം പ്രതിനിധാനംചെയ്യുന്നത് ഇസ്ളാമിക സന്ദേശങ്ങള്‍ പൂര്‍ണമായും പ്രവാചകന്റെ വേര്‍പാടിന് സമയമാകയും ചെയ്തെന്ന സന്ദേശത്തെയാണ്. ഭരണകൂടം മുസ്ളിങ്ങളുടേതോ ഇസ്ളാമിന്റേതോ അല്ലെങ്കിലും മതസ്വാതന്ത്യ്രം അനുവദിക്കുന്ന എവിടെയും മുസ്ളിങ്ങള്‍ക്ക് ഇസ്ളാംമത വിശ്വാസികളായി തുടരാന്‍ കഴിയും എന്നതാണ് ഖുര്‍ആനിന്റെ നേര്‍ക്കുനേര്‍ പാഠം. ഇസ്ളാമിക ഭരണകൂടം സ്ഥാപിക്കാന്‍വേണ്ടി കുത്സിതമാര്‍ഗങ്ങള്‍ അവലംബിക്കേണ്ട ആവശ്യമോ മതനിരപേക്ഷ വ്യവസ്ഥിതിയോട് കലഹിക്കേണ്ട ആവശ്യമോ മുസ്ളിങ്ങള്‍ക്കില്ല. മറ്റെല്ലാ വ്യവസ്ഥിതികളെയും ക്രൂരമായി തമസ്കരിച്ചുകൊണ്ട് ഇസ്ളാമിക വ്യവസ്ഥിതിക്കായി മനുഷ്യത്വരഹിതങ്ങളായ യത്നങ്ങളില്‍ മുഴുകേണ്ട ആവശ്യം ഇസ്ളാമിനെ മതമായി സ്വീകരിക്കുന്നവര്‍ക്കില്ല എന്നതാണ് ഖുര്‍ആനിന്റെ പാഠം. എന്നിരിക്കെയാണ് മൌദൂദി അനിസ്ളാമിക മതനിരപേക്ഷ ഭരണകൂടങ്ങളെയും ജനാധിപത്യസര്‍ക്കാരുകളെയുമൊക്കെ പൈശാചികശക്തിയായി വിശേഷിപ്പിച്ചിരിക്കുന്നത്, അദ്ദേഹത്തിന്റെ കൃതികളില്‍. മതനിരപേക്ഷ സമൂഹങ്ങളിലെ മുസ്ളിങ്ങളെ തെറ്റിദ്ധാരണകളിലേക്കും വിശ്വാസവൈകല്യങ്ങളിലേക്കും അബദ്ധങ്ങളിലേക്കും നയിക്കുകയല്ലേ യഥാര്‍ഥത്തില്‍ മൌദൂദി ചെയ്തത്? അതുതന്നെയാണ് മൌദൂദിസവും മൌദൂദിയും ചെയ്തതെന്ന് ഇതര മുസ്ളിം സംഘടനകളും അവയുടെ പണ്ഡിതനേതൃത്വവും തിരിച്ചറിയാതിരിക്കുന്നുമില്ല. ഇസ്ളാമിനെയും മുസ്ളിങ്ങളെയും അപകടപ്പെടുത്താന്‍ ശ്രമിച്ച മൌദൂദിയന്‍ തത്വശാസ്ത്രത്തിന് എങ്ങനെയാണ് പൊതുസമൂഹത്തിന്റെ രക്ഷാകര്‍ത്താക്കളായി അരങ്ങത്തെത്താന്‍ കഴിയുക? മതനിരപേക്ഷ ഇന്ത്യയില്‍ ഇസ്ളാം അതിന്റെ പൂര്‍ണരൂപത്തില്‍ നിലനില്‍ക്കുന്നില്ല എന്ന ദുരാശയം മൌദൂദിയന്‍ സാഹിത്യങ്ങളുടെ വരികള്‍ക്കിടയില്‍ പതിയിരിക്കുന്നതുകാണാം. "അപൂര്‍ണമായ ഇസ്ളാമിനെ പൂര്‍ണതയില്‍ എത്തിക്കണമെങ്കില്‍ അധികാരം ഇസ്ളാമിനായിത്തീരണം. ജനാധിപത്യരീതിയില്‍ ഇസ്ളാമിനെ അധികാരത്തിലെത്തിക്കുക സാധ്യമല്ല. അപ്പോള്‍ മുസ്ളിങ്ങള്‍ക്ക് ഭൂരിപക്ഷം ലഭിക്കാനായി ഇന്ത്യയിലുള്ളവരെ പരമാവധി മതം മാറ്റണം. മതം മാറ്റമാകട്ടെ ഇന്ത്യയില്‍ അത്രപെട്ടെന്ന് സാധ്യവുമല്ല. അതിന് പ്രബോധനത്തിന്റെ സാധാരണവും അസാധാരണവുമായ രീതികള്‍ അവലംബിക്കണം. മാറിയ സാഹചര്യത്തില്‍ ആശയപ്രചാരണത്തിലൂന്നിയ പ്രബോധനരീതികള്‍മാത്രം മതിയാകില്ല. അതിനാല്‍ തന്ത്രപരമായ രീതികള്‍ വേണ്ടിവരും. പൊതുസമൂഹത്തിന്റെ കൈയടിയും ശ്രദ്ധയും പിടിച്ചുപറ്റുന്ന പ്രഹസനങ്ങളിലൂടെ പതുക്കെപ്പതുക്കെ ഇസ്ളാമിക പ്രസ്ഥാനത്തിലേക്ക് ആളെ കൂട്ടുക. പൊതുവിഷയങ്ങളില്‍ ഇടപെട്ടും ഇടതുപക്ഷത്തിന്റെ സാമൂഹ്യദൌത്യങ്ങളെ കോപ്പിയടിച്ചും ജനകീയ പരിവേഷം ആര്‍ജിച്ച് മുന്നേറുക''. മേല്‍പറഞ്ഞ രീതിശാസ്ത്രമാണ് ജമാഅത്തെ ഇസ്ളാമി ഇപ്പോള്‍ പിന്തുടരുന്നത്. രാഷ്ട്രീയരംഗത്തിറങ്ങാനുള്ള ശ്രമവും മറ്റും മൌദൂദി നിശിതമായി തള്ളിപ്പറഞ്ഞ പങ്കാളിത്ത ജനാധിപത്യത്തോട് മൌദൂദിസ്റുകള്‍ക്കുള്ള പ്രണയം കൊണ്ടൊന്നുമല്ല. അതിനുപിന്നില്‍ വളരെ ആഴത്തില്‍ പതിയിരിക്കുന്നത് മതരാഷ്ട്രവാദത്തിന്റെ, മാറിയ സാഹചര്യങ്ങള്‍ക്കനുസൃതമായ, തന്ത്രങ്ങളും ദുരുദ്ദേശ്യങ്ങളുംതന്നെയാണ്. ജമാഅത്തെ ഇസ്ളാമിയുടെ രാഷ്ട്രീയമോഹങ്ങള്‍ അവരുടെ ജനാധിപത്യബോധത്തിന്റെ അടയാളങ്ങളായി തെറ്റിദ്ധരിച്ച് ഹര്‍ഷപുളകിതരായി ഇരിക്കുന്നവര്‍ യാഥാര്‍ഥ്യം തിരിച്ചറിയണം. ജമാഅത്തെ ഇസ്ളാമി കേരള മുസ്ളിങ്ങളോട് കാണിച്ച ക്രൂരതകള്‍ക്ക് കൈയും കണക്കുമില്ല. മുസ്ളിം സാമൂഹ്യനവോത്ഥാനത്തെ അതിന്റെ ശരിയായ ദിശയില്‍നിന്ന് വ്യതിചലിപ്പിച്ച്, നവോത്ഥാനത്തിന്റെ സദ്ഫലങ്ങള്‍ സമൂഹത്തിന് ലഭിക്കുന്നതില്‍നിന്ന് തടയിട്ടതില്‍ മുസ്ളിംലീഗിനോളം പങ്ക് ജമാഅത്തെ ഇസ്ളാമിക്കുമുണ്ട്. യഥാര്‍ഥ ഇസ്ളാമിന്റെ അവകാശവാദവുമായി രംഗത്തുവന്ന് ചെറുതെങ്കിലുമായ ഒരു വിഭാഗം മുസ്ളിങ്ങളെ ജമാഅത്തെ ഇസ്ളാമി വഴിതെറ്റിച്ചു. ദുരൂഹ ഇസ്ളാമികതയുടെ തണലില്‍ മതത്തിന്റെ സ്വച്ഛന്ദമായ പാതയില്‍നിന്ന് ചിലരെയൊക്കെ വഴിതിരിച്ചുനടത്തി. സൂഫിസത്തിന്റെയും ആധ്യാത്മികമായ അന്വേഷണങ്ങളുടെയും വഴികളെ മുസ്ളിങ്ങളില്‍ പലര്‍ക്കും അപ്രാപ്യമാക്കി മാറ്റി. മതരാഷ്ട്രവാദത്തിന്റെ തീക്ഷ്ണതയും ആത്മീയതയും ആധ്യാത്മികതയും കൈമോശംവന്ന പലരും മതാത്മക രാഷ്ട്രീയംതന്നെയാണ് ഇസ്ളാമിന്റെ ഇഹലോകവും പരലോകവുമെന്ന് തെറ്റിദ്ധരിച്ചു. വോട്ടവകാശം രേഖപ്പെടുത്തുക, സര്‍ക്കാര്‍ ജോലികള്‍ സ്വീകരിക്കുക, ബഹുസ്വര സമൂഹത്തിലെ പൊതുവേദികളില്‍ പങ്കാളികളാവുക, അന്യമതസ്ഥരുമായി സമ്പര്‍ക്കം പുലര്‍ത്തി മാനവികമായ സാഹോദര്യം നിലനിര്‍ത്തുക എന്നിവയൊക്കെ മതരാഷ്ട്രവാദത്തിന്റെ ചട്ടക്കൂടിലൊതുങ്ങാത്തതും, യഥാര്‍ഥ ഇസ്ളാമിന് വിരുദ്ധവുമായ കാര്യങ്ങളാണെന്ന് പലരെയും തെറ്റിദ്ധരിപ്പിച്ച് പതിറ്റാണ്ടുകളോളം കേരള മുസ്ളിങ്ങളെ അവ്യക്തതയില്‍ നിര്‍ത്തിയവരാണ് ജമാഅത്തെ ഇസ്ളാമിക്കാര്‍. സര്‍ക്കാര്‍ജോലി സ്വീകരിക്കുന്നവര്‍ അനിസ്ളാമിക ഭരണകൂടത്തിന് പാദസേവ ചെയ്യുന്നവരും നിഷിദ്ധമായ ഭക്ഷണം കഴിക്കുന്നവരുമാണ് എന്ന് പല മുസ്ളിം സഹോദരന്മാരെയും തെറ്റിദ്ധരിപ്പിച്ചതിന്റെ പാപക്കറകള്‍ പൊള്ളയായ വാചാടോപവിപ്ളവംകൊണ്ടും മഞ്ഞുപോകുന്നവയല്ല. വോട്ടുചെയ്യുന്നവരുടെ കൈവിരലില്‍ പതിയുന്ന സമ്മതിദാനാവകാശം രേഖപ്പെടുത്തിയതിന്റെ മുദ്രയായ മഷിയടയാളം നരകത്തിലേക്ക് യോഗ്യത നേടിയവരുടെ ദുശ്ചിഹ്നമാണ് എന്നും വിശ്വസിച്ചിരുന്ന മൌദൂദികളുടെ പല തലമുറകള്‍ കേരളത്തില്‍ കഴിഞ്ഞുപോയിട്ടുണ്ട്. അവരില്‍ ചിലരൊക്കെ ഇന്നും മലബാറിന്റെ മുക്കിലും മൂലയിലും പഴയ മൌദൂദിയന്‍ ദുര്‍വിപ്ളവകാലത്തിന്റെ കറുത്ത ഓര്‍മകളുമായി ജീവിച്ചിരിക്കുന്നുണ്ട്. സംശയമുള്ളവര്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പഴയ തലമുറക്കാരായ മുസ്ളിം സഹോദരന്മാരുമായി ബന്ധപ്പെട്ടു നോക്കുക. ഒരുകാലത്ത് മൌദൂദികള്‍ക്ക് ഹറാം (മതവിരുദ്ധം) ആയിരുന്ന പല കാര്യങ്ങളും ഇന്ന് ഹലാലും (അനുവദനീയം) വാജിബും (നിര്‍ബന്ധബാധ്യത) ആയി മാറുന്ന മറിമായത്തിന്റെ രഹസ്യം പിടികിട്ടാതിരിക്കുന്ന പലരെയും കണ്ടെത്താന്‍ കഴിയും. പറഞ്ഞുവരുന്നത് ജമാഅത്തെ ഇസ്ളാമി അനേകം തിന്മകള്‍ കായ്ക്കുന്ന ഒരു വിഷച്ചെടിയാണെന്നാണ്. മുസ്ളിംലീഗ് മുരടിച്ചുപോയ വിഷച്ചെടിയാണെങ്കില്‍ ജമാഅത്തെ ഇസ്ളാമി വളരാന്‍ തന്ത്രങ്ങള്‍ മെനയുന്നുവെന്നുമാത്രം. മതനിരപേക്ഷ സമൂഹത്തിനും രാജ്യത്തിനും ന്യൂനപക്ഷങ്ങള്‍ക്കും ആപല്‍ക്കരമാണ് ജമാഅത്തെ ഇസ്ളാമിയുടെ പല നീക്കങ്ങളും. ജമാഅത്തിന്റെ വര്‍ത്തമാനകാല മുഖംമൂടികളൊന്നും അതിന്റെ ജന്മസിദ്ധമായ തിന്മകളെ നിഷ്പ്രഭമാക്കുന്നില്ല.

6 അഭിപ്രായങ്ങൾ:

  1. ആരുടെ നീകങ്ങളാണു സമൂഹത്തിനു ആപല്‍ക്കരമെന്ന് സക്കറിയയും നീലകണ്ഡനും ജമാഅത്തെ ഇസ്‌ലാമിക്കാരുമൊക്കെ ഈ സമീപകാലത്തു പോലും അനുഭവിച്ചറിഞ്ഞവരാണു. അതിനു മുന്‍പുള്ള വര്‍ഷങ്ങളില്‍ പറയുകയും വേണ്ട! വെട്ടിയും കുത്തിയും എന്തിനു മിണ്ടാപ്രാണികളായ ജന്തു ജീവജാലങ്ങളെ വരെ ഇവര്‍ ചുട്ടുകരിച്ചു. എന്നിട്ട്‌ പ്രസംഗിക്കുന്നു, ദ്ഫൂ, വേശ്യയുടെ ചാരിത്ര്യ പ്രസംഗം എന്നുപോലും പറയാന്‍ പറ്റില്ല. സി പി എം പരിവാര്‍ ഈ കൊച്ചു കേരളത്തില്‍ കാട്ടികൂട്ടിയ അക്രമങ്ങള്‍, കത്തിച്ച ബസുകള്‍, എറിഞ്ഞുടച്ച കാറുകള്‍, കലാലയങ്ങള്‍, കൊത്തിനുറുക്കിയ മന്‍ഷ്യ ജീവനുകള്‍, മ്രിതപ്രായരാക്കിയ യുവാക്കള്‍ ഇവരുടെ കണക്കെടുത്താല്‍ കൊടുംഭീകരര്‍ എന്ന് നാം ആരോപിക്കുന്നവര്‍ പോലും അതിണ്റ്റെ നാലയലത്ത്‌ എത്തില്ല. എതായാലും 'ഹോട്ട്‌ ഡോഗ്‌' പത്രത്തിനു ഇപ്പോള്‍ വേറെ പണിയൊന്നുമില്ലാത്തതുകൊണ്ട്‌ എന്തെങ്കിലും ചവറുകളുമായി ദിവസവും പ്രസിദ്ദീകരിക്കണമല്ലോ! ജമാഅത്തെ ഇസ്‌ലാമി, സി പി എമ്മിനെ പോലെ സംഹാരികളല്ല മറിച്ച്‌ സമൂഹത്തിനു ഗുണകരമായിട്ടുള്ളതെ മാത്രം പ്രദാനം ചെയ്യുന്ന ഒരു കൂട്ടരും മനുഷ്യരുടെ സംഘടനയാണത്‌. അതുകൊണ്ടു തന്നെയാണു ഇവിടെ എന്തൊക്കെ 'ചപ്പടാചികള്‍' വിളബ്ബിയാലും സീതാറാം യെച്ചൂരിയും എസ്‌ രാമചന്ത്രനുമൊക്കെ ജമാഅത്തുകാരെ കണ്ടാല്‍ വഴിമാറിപോകാതെ പറ്റുമെങ്കില്‍ തോളില്‍ കൈയിട്ട്‌ നടക്കുന്നത്‌. കൂടുതല്‍ മലര്‍ന്നു കിടന്നു തുപ്പാതിരിക്കുകയാവും സി പി എം പരിവാറിനു നല്ലത്‌.

    മറുപടിഇല്ലാതാക്കൂ
  2. ഈ ലേഖനം എഴുതിയത് ഒരു മാർക്ക്സിസ്റ്റുകാരനല്ലെന്നും ഇത് വന്നത് ദേശാഭിമാനിയിൽ അല്ലെന്നും കരുതുക എന്തായിരിക്കും കുരുത്തം കെട്ടവന്റെ പ്രതികരണം.ഇതിവിടെ എടുത്തു കൊടുത്തത് ഞാൻ ഒരു മാർക്ക്സിസ്റ്റു പാർട്ടിക്കാരനായതുകൊണ്ടല്ല.

    മറുപടിഇല്ലാതാക്കൂ
  3. ഹ ഹ, സന്ദേഹീ, കിടിലന്‍ ചൊദ്യം!! അങ്ങിനെയൊരു പ്രസിദ്ദീകരത്തില്‍ ഇത്തരം ഒരു കുറിപ്പ്‌ വരുമോ?! ഇനി വന്നാല്‍ അപ്പോള്‍ പറഞ്ഞാല്‍ പോരെ? ദൂരെ പുഴയുണ്ടെന്ന് കേള്‍ക്കുബ്ബോഴേക്കും മുണ്ടഴിച്ച്‌ തലയില്‍ കെട്ടുന്നവനല്ല ഈ 'കുരുത്തം കെട്ടവന്‍'.

    മറുപടിഇല്ലാതാക്കൂ
  4. അതിന് മുണ്ടുടുത്ത് കണ്ടിട്ടില്ലല്ലോ.എപ്പോഴും തലയിൽ കെട്ടി ഒരേ നടപ്പല്ലേ.ആര് പറഞ്ഞാലും അതൊക്കെ പറയാൻ തനിക്കെന്തർഹത എന്ന മട്ടിൽ തിരിഞ്ഞു കുത്താനല്ലേ അറിയൂ.ഒന്നിലും പെടാത്ത ജനം കുറെ ഉണ്ടിവിടെ അവർ ഓരോ വിമർശ്ശനത്തിലെയും കാമ്പെടുത്ത് മനസ്സിൽ കരുതിവെക്കുന്നുണ്ട്.അവർക്ക് വേണ്ടിയാണ് സന്ദേഹി ഇതൊക്കെ പ്രസിദ്ധീകരിക്കുന്നത്.പിന്നെ മാർക്ക്സിസ്റ്റുകാരൻ ചോദിച്ചാലും ലീഗുകാരൻ ചോദിച്ചാലും ആരു ചോദിച്ചാലും ചോദ്യം മറുപടി അർഹിക്കുന്നുണ്ടോ എന്നല്ലേ നോക്കേണ്ടത്.ചോദ്യത്തിനു പകരം ചോദ്യക്കാരനൂ മറുപടി പറഞ്ഞാൽ മതിയോ? വായനക്കർ ചോദ്യത്തിനു മറുപടിയാണ് പ്രതീക്ഷിക്കുന്നത്.

    വിമർശ്ശകരുടെ പുഴ കണ്ണും ചിമ്മി ഊളിയിട്ട്കടക്കാൻ മുണ്ടുടുക്കാതെ തലയിൽ കെട്ടി എപ്പോഴും ഒരേ നടപ്പ് നടക്കുന്നതല്ലേ പരിഹാസ്യം?

    മറുപടിഇല്ലാതാക്കൂ
  5. താങ്കളെഴുതിവിടുന്ന വിഡ്ഡിത്തരങ്ങളില്‍ എന്ത്‌ 'കാബ്ബുണ്ടെന്നാണു' പറയുന്നത്‌. വിദേശഫണ്ടിനെകുറിച്ചെഴുതിയ പോസ്റ്റ്‌ തന്നെ എടുക്കുക. സന്ദേഹി, പറയുന്നു വിദേശഫണ്ട്‌ വാങ്ങുന്നത്‌ തെറ്റല്ല. ഇങ്ങനെ പറയുന്നത്‌ ജമാഅത്തെ ഇസ്‌ലാമി വാങ്ങിയതുകൊണ്ടല്ല പകരം മറ്റു പലരും വാങ്ങി എന്നുറപ്പുള്ളതുകൊണ്ടല്ലേ. എന്നാലോ ജമാഅത്തെ ഇസ്‌ലാമിക്ക്‌ വിദേശ ഫണ്ടുണ്ടെന്ന് ആരോപിക്കാതിരിക്കാനും വയ്യ. ഈ വിദേശ ഫണ്ടിണ്റ്റെ കാര്യം പറയുന്നവരെല്ലാം (സന്ദേഹി ഒഴിച്ച്‌) കൈയില്‍ അധികാരമുള്ളവരാണു. നിയമത്തിണ്റ്റെ വഴി ഉപയോഗിച്ച്‌ എന്തേ ഒരന്വേഷണം നടത്തുന്നില്ല. ആരോപണം ഉന്നയിക്കുന്നവര്‍ക്കറിയാം അന്വേഷിച്ചാല്‍ അതോടെ ഈ 'പുകമറ' ഇല്ലാതാകും. കൊക്കിനു വെച്ചത്‌ ചക്കിനുകൊണ്ടു എന്ന് പറഞ്ഞപോലെ ജമാഅത്തെ ഇസ്‌ലാമിയെ ലക്ഷ്യം വെച്ച്‌ അന്വേഷിച്ചാല്‍ 'കുടുങ്ങുന്നത്‌' സി പി എം, കോണ്‍ഗ്രസ്‌, മുസ്ളിം ലീഗ്‌ തുടങ്ങിയവരാകും. അതിനാല്‍ തന്നെയാണു ആരോപണത്തിനപ്പുറം ആര്‍ക്കും ഒന്നും ചെയ്യാന്‍ താല്‍പര്യമില്ലാത്തത്‌. ഇത്രയും കാലം എഴുതിയിട്ടും പ്രസംഗിച്ചിട്ടും എന്ത്‌ ഭീകര സംഭവം നടന്നാലും അതിണ്റ്റെ പിന്നില്‍ ജമാഅത്തെ ഇസ്‌ലാമി എന്ന് പ്രസ്താവിച്ചിട്ടും. അവരുടെ ഒരു പ്രവര്‍ത്തകനെ പോലും കിട്ടിയില്ലെന്ന് മാത്രമല്ല ദുരന്തബാധിതര്‍ക്ക്‌ അല്ലെങ്കില്‍ അക്രമത്തിനിരയായവര്‍ക്ക്‌ ജമാഅത്തെ ഇസ്‌ലാമി മരുന്നും ഭക്ഷണവും രക്തവും കുടിലും നല്‍കുന്ന കാഴ്ചയാണു കേരള ജനത കണ്ടുകൊണ്ടിരിക്കുന്നത്‌. ഇത്‌ താങ്കളെ പോലുള്ളവരെ കൂടുതല്‍ വിറളി പിടിപ്പിച്ചിരിക്കുന്നു. നിങ്ങളുടെ സമയ ദോഷം എന്നല്ലാതെ എന്ത്‌ പറയാന്‍.

    മറുപടിഇല്ലാതാക്കൂ
  6. parranjathil thanne kadichchu thoongaanum athin marrupadiparrayaanum samayamilla.fundinte kaarayathil njaan parayaanullath pranjittund.sakala paarttikaludeyum kutavum kuravum thondi purathitt vaarthayaakkunna madhyamam pathrathinte aalkkaaraaya jamaa-aththinum ii aaropanangalokke baadhakamallE ennaaN sandehiyute chodyam.

    മറുപടിഇല്ലാതാക്കൂ