2009, മേയ് 9, ശനിയാഴ്‌ച

വിചിത്രം ജമാ-അതതിന്റെ തെരഞ്ഞെടുപ്പ് നയം

1- ബംഗാളില്‍, വിദേശകാര്യമന്ത്രിയായിരുന്ന പ്രണബ്‌ മുഖര്‍ജിക്ക്‌ ജമാ-അത്ത്‌ വോട്ട്‌ കൊടുത്തു.അവിടെ എന്‍ഡി എ ആയിരുന്നോ മുഖ്യ എതിര്‍സ്ഥാനാര്‍ഥി? വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദിനു വോട്ടില്ല.എന്നാല്‍ വിദേശകാര്യമന്ത്രിക്ക്‌ വോട്ട്‌! ഇസ്രായേല്‍-ആണവപ്രശ്നത്തില്‍ കാബിനറ്റ്‌ മന്ത്രിയേക്കാള്‍ കുറ്റക്കാരന്‍ സഹമന്ത്രിയാണോ?
2-ബംഗാളില്‍ ജമാ-അത്ത്‌ പിന്തുണ 10മണ്ഡലങ്ങളില്‍കോണ്‍ഗ്രസിനും 14 മണ്ഡലങ്ങളില്‍ ത്രിണമൂലിനും11 സീറ്റില്‍ ഇടതിനും.അപ്പോള്‍ പാര്‍ലമെന്റില്‍ ഇടതിന്റെ അംഗസംഖ്യ കൂട്ടണമെന്നനയം കേരളത്തില്‍ മത്രമേ ഉള്ളോ? ഒരു കേരള മുഖം മൂടി!
3-ആന്ധ്രയില്‍ 37 പാര്‍ലമന്റ്‌ സീറ്റിലും 267 അസംബ്ലി സീറ്റിലും ജമാ-അത്ത്‌ വോട്ട്‌ കോണ്‍ഗ്രസ്സിനു.4 പാര്‍ലമന്റ്‌ സീറ്റിലും 19 അസ്സംബ്ലി സീറ്റിലും വോട്ട്‌ മറ്റു പാര്‍ട്ടികള്‍ക്ക്‌.
4-ജമാ-അത്ത്‌ വോട്ട്‌ ചെയ്ത മറ്റുള്ളവര്‍ ഇങ്ങനെ...എന്‍ സി പി-22,ബി എസ്‌ പി-10,റ്റി ഡി പി-2ജെ എം എം -2പി എം കെ-2, ഇതിനകം എന്‍ ഡി എ യില്‍ ചേര്‍ന്ന ടി ആര്‍ എസ്‌-1

2 അഭിപ്രായങ്ങൾ:

  1. ബംഗാളില്‍ വിദേശകാര്യ മന്ത്രിയോ?!!!

    ജമാഅത്തിന്റെ വോട്ട് മൊത്തമായി ലീഗിന് തീറെഴുതി തന്നാല്‍ ഈ കസര്‍ത്ത് അവസാനിക്കുമോ?

    മറുപടിഇല്ലാതാക്കൂ