2009, ഓഗസ്റ്റ് 5, ബുധനാഴ്‌ച

മാധവിക്കുട്ടിയും ജമാ-അത്തെ ഇസ്ലാമിയും

അന്തരിച്ച പ്രശസ്ത സാഹിത്യകാരി കമലാസുരയ്യയുടെ മൃതദേഹം കേരളത്തിൽ കൊണ്ടുവന്നു തിരുവനന്തപുരത്തെ പാളയം പള്ളിയിൽ കബറടക്കാൻ ചുക്കാൻ പിടിച്ചതിന്റെയും അതു വലിയ ഒരു സംഭവമാക്കാൻ കഴിഞ്ഞതിന്റെയും പേരിൽ ആഹ്ലാദം കൊള്ളുന്നവരാണല്ലോ ജമാ-അത്തുകാർ.വരും തലമുറകൾക്കു മുമ്പിൽ ലോകപ്രശസ്തയായ സാഹിത്യകാരിയുടെ മതം മാറ്റവും അവരുടെ കാഴ്ചപ്പാടുകളും ജമാ-അത്തിനോട്‌ അനുഭാവമുള്ള തരത്തിലായിരുന്നു എന്ന് വരുത്തി തീർക്കാനുള്ള ഒരൊന്നാന്തരം സാഹചര്യം അവർ ഉപയോഗിച്ചു എന്നു കരുതാം. ഏതായാലും മരിക്കും വരെ അവരുടെ മത വിശ്വാസം എത്തരത്തിലുള്ളതായിരുന്നുവെന്ന് ജമാ-അത്തിനെപ്പോലുള്ളവർ കഴിയുന്നതും മറച്ചു പിടിക്കാനാണു ശ്രമിച്ചത്‌.

കമലാസുരയ്യയുടെ ഇസ്ലാമിലേക്കുള്ള മതം മാറ്റത്തിൽ ആഹ്ലാദം കൊണ്ടവരുടെ ആവേശമൊക്കെ ക്രമേണ കെട്ടടങ്ങുന്നതാണു നാം കണ്ടത്‌.ആദ്യമൊക്കെ അവരെ പല പരിപാടികൾക്കും ക്ഷണിച്ചവർ പിന്നീട്‌ ക്ഷണിക്കാതായി. കമലാസുരയ്യ മതം മാറിയിട്ടും പഴയ മാധവിക്കുട്ടി തന്നെയാണെന്നതായിരുന്നു കാരണം.അവർ തന്റെ അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയുന്നത്‌ തുടർന്നു.അത്‌ ഔദ്യോഗിക ഇസ്ലാമിനു എതിരാണോ അല്ലയോ എന്നൊന്നും അവർ ഗൗനിച്ചതേയില്ല.ഇവർക്ക്‌ വട്ടാണെന്ന് മുസ്ലിം മതവിശ്വാസികൾ തന്നെ പറയാൻ തുടങ്ങി.വായിൽ തോന്നിയതൊക്കെ വ്ലിച്ചു പറയുന്ന സ്വഭാവം അവർ നിർത്താത്തതിൽ പലർക്കും അമർഷമുണ്ടായിരുന്നു എന്നതാണു സത്യം.

ഒരു ഇസ്ലാമിക സംഘടനയും മാധവിക്കുട്ടിയേ തങ്ങളുടേതാക്കാൻ പിന്നെ ശ്രമിച്ചില്ല.അതു പൊല്ലാപ്പാകുകയേ ഉള്ളൂ എന്നവർക്കറിയാം.അവരെ 'യതാർത്ഥ' ഇസ്ലാമാക്കാനും ആർക്കും അവസാനം വരെ കഴിഞ്ഞിട്ടില്ല.അതായിരുന്നു മാധവിക്കുട്ടി.ഇവരൊന്നും പഠിപ്പിച്ച്‌ കൊടുത്ത ഇസ്ലാം പഠിച്ചല്ല മാധവിക്കുട്ടി ഇസ്ലാം സ്വീകരിച്ചതെന്ന് പിന്നീടുള്ള അവരുടെ വിളിച്ചു പറയലുകളിനിന്ന് എല്ലാവർക്കും മനസ്സിലായി.

അതുകൊണ്ടുതന്നെയാണു സൃഗാലബുദ്ധിയുള്ള ജമാ-അത്തെ ഇസ്ലാമി മരണത്തിനു ശേഷം അവരെ സ്വന്തമാക്കാനുള്ള കരുനീക്കം നടത്തിയത്‌.ജമാ-അത്തെ ഇസ്ലാമിയുടെ പരമ്പരാഗത ഇസ്ലാമിന്റെ ചതുരവട്ടത്തിനകത്ത്‌ നിൽക്കാൻ മാധവിക്കുട്ടിയെ കിട്ടില്ല എന്നവർക്കറിയാം.അതിനു ശ്രമിച്ചാൽ തലവേദന തീർത്താൽ തീരില്ല എന്നുമവർ മനസ്സിലാക്കിയിട്ടുണ്ടാകും.

മാധവിക്കുട്ടി ഇസ്ലാം മതം സ്വീകരിച്ചതിനു ശേഷം നടത്തിയ അഭിമുഖ സംഭാഷണങ്ങളും പ്രസംഗങ്ങളും ലേഖനങ്ങളും സമാഹരിച്ചു പ്രത്യേകം പ്രസിദ്ധീകരിക്കേണ്ടതുണ്ട്‌. ഇത്‌ മതേതരവാദികൾ ഏറ്റെടുക്കും എന്നു കരുതട്ടെ. ഇല്ലെങ്കിൽ ജമാ-അത്തിനെ പോലുള്ളവർ മാധവിക്കുട്ടിയെ നാളെ പുതിയ വ്യാഖ്യാനങ്ങൾക്കു വിധേയമാക്കും.അതിനുള്ള ശ്രമത്തിന്റെ തുടക്കമായി വേണം ടി മുഹമ്മദ്‌ വേളത്തിന്റെ 'കമലാ സുരയ്യ ഒടുവിൽ പറഞ്ഞത്‌' എന്ന ലേഖനത്തെ കണക്കാക്കാൻ (വാരാദ്യമാധ്യമം-09ജൂലൈ12).

മാധവിക്കുട്ടിക്കുണ്ടായിരുന്നത്‌ യഥാർത്ഥ ഇസ്ലാമിക വിശ്വാസമായിരുന്നില്ലെങ്കിൽ അതു തുറന്നു പറയുന്നതല്ലേ സത്യസന്ധത. ഇല്ലാത്തത്‌ ഉണ്ടെന്ന് പറഞ്ഞിട്ട്‌ ഇസ്ലാമിനു എന്തു നേട്ടം? ദോഷമല്ലേ ഉണ്ടാക്കുകയുള്ളൂ.മാധവിക്കുട്ടിയുടെ വിളിച്ചുപറയലുകളെ ശ്രീ മുഹമ്മദ്‌ ബുദ്ധി പൂർവ്വം മറച്ചു വെക്കുന്നു. എന്നിട്ട്‌ മതേതര സമൂഹം അവരുടെ മതം മാറ്റത്തെ പ്രാധാന്യം കുറച്ചു കണ്ടു എന്നു കുറ്റപ്പെടുത്തുകയും ചെയ്യുന്നു.

മതം മാറുന്നത്‌ മാത്രമല്ല ജനാധിപത്യം. ഇഷ്ടമുള്ള ഏത്‌ ആശയവും സ്വീകരിക്കുന്നതിനേ ജനാധിപത്യമായി അംഗീകരിക്കണം.തങ്ങൾ മതം മാറ്റുന്നവരെ മാധവിക്കുട്ടിയുടെ മറവിൽ സുരക്ഷിതരാക്കുക എന്ന ഗൂഢോദ്ദേശ്യം മാത്രമേ മുഹമ്മദ്‌ വേളത്തിനുള്ളൂ എന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ട.

അപൂർവ്വവ്യക്തിത്വം

കമലാസുരയ്യ അപൂർവ്വ വ്യക്തിത്വത്തിന്നുടമയായിരുന്നു.എഴുത്തിലും പറച്ചിലിലും പ്രവർത്തനത്തിലും കാഴ്ചവെച്ച അപൂർവ്വതയും അപവാദവും മരണത്തിലും അവർ കാഴ്ചവെച്ചു.അവരുടെ കബറടക്ക ചടങ്ങ്‌ കേരളത്തിനു ഒരു പുതിയ അനുഭവമായിരുന്നു.ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും ആണും പെണ്ണും ഒന്നിച്ചു മയ്യിത്ത്‌ നമസ്കരിക്കുകയും കബറിടത്തിൽ മൂന്നു പിടി മണ്ണു വാരിയിടുകയും ചെയ്യുന്ന കാഴ്ച സാംസ്കാരിക കേരളത്തിനു ഒരു നവ്യാനുഭവമായിരുന്നു.അതിനു സാഹചര്യം ഉണ്ടാക്കിയ ജമാ-അത്ത്‌ അഭിനന്ദനമർഹിക്കുന്നുണ്ട്‌.

എന്നാൽ ജമാ-അത്തെ ഇസ്ലാമി ചില ചോദ്യങ്ങൾക്കുത്തരം പറയേണ്ടതുമുണ്ട്‌.

ജമാ-അത്ത്‌ ഉത്തരം പറയുമോ?

1- ഒരു മുസ്ലിം സമുദായാംഗം മറ്റു മതം സ്വികരിച്ചു മരിച്ചാൽ മുസ്ലിംകൾ മാധവിക്കുട്ടിയുടെ കുടുംബം ചെയ്തതു പോലെ വിശാലത കാട്ടുമോ എന്ന് മുഹമ്മദ്‌ വേളം ചോദിക്കുന്നുണ്ടല്ലോ.അത്രത്തോളം വിശാലത കാണിക്കണമെന്ന അദ്ദേഹത്തിന്റെ നിലപാടിനെ അഭിനന്ദിക്കുന്നു.
പക്ഷെ ചോദ്യം അവിടെ നിർത്തരുത്‌. അങ്ങനെയാണെങ്കിൽ മതം ഉപേക്ഷിക്കുന്നവനും ഈ പരിഗണന കിട്ടേണ്ടതല്ലേ. അത്‌ ജനാധിപത്യത്തിൽ പെടില്ലേ?

2-കമലാസുരയ്യയുടെ മകൻ ജയസൂര്യയുടെ വസതിയിലും മുംബൈയിലെ കേരളഹൗസിലും ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകൾ നടന്നു എന്ന് പറയപ്പെടുന്നു.ഇതു ശരിയാണെങ്കിൽ അത്‌ ഇസ്ലാം അനുവദിക്കുന്നുണ്ടോ? മതം മാറിയ ഒരു സാധാരണക്കാരൻ മരിച്ചാൽ അയാളുടെ ബന്ധുക്കൾക്കും ജമാ-അത്തെ ഇസ്ലാമി അവരുടെ മതാചാരം കൂടി നടത്താൻ അനുമതി നൽകുമോ?

3-മാധവിക്കുട്ടിയുടെ മയ്യിത്ത്‌ നമസ്കാരം ആണും പെണ്ണൂം (അതും ഔറത്ത്‌ മറക്കാത്ത അവിശ്വാസിനികൾ) ഒന്നിച്ച്‌ ഇടകലർന്നു നിന്നാണു നടത്തിയത്‌. ഇത്‌ ഒരു സാധാരണ മുസ്ലിം സ്ത്രീ/പുരുഷൻ മരിച്ചാലും ജമാ-അത്ത്‌ അനുവദിക്കുമോ? മുസ്ലിം സ്തീകളെയും ഇങ്ങനെ ആണുങ്ങൾക്കൊപ്പം നിന്ന് നിസ്കരിക്കുവാൻ അനുവദിക്കുമോ?


4-മുസ്ലിം സ്ത്രീയുടെ മയ്യിത്ത്‌ അന്യപുരുഷന്മാർക്ക്‌ കണാനുള്ള അനുവാദം നൽകുമോ?

5-മുസ്ലിം സമുദായത്തിൽ ജനിച്ചു വളർന്ന ഒരു മഹതിയുടെ കബറടക്കം ഇതുപോലെ ഗംഭീരമായും വിശാലമായും നടത്താൻ അനുവദിക്കുമോ?


6-മുസ്ലിംകളല്ലാത്ത കമലാസുരയ്യയുടെ ബന്ധുക്കളും അവരെ സ്നേഹിക്കുന്നവരും മുസ്ലിം മതാചാരമായ മയ്യിത്ത്‌ നമസ്കാരവും മൂന്നു പിടി മണ്ണിടലുമൊക്കെ നടത്തിയതു കണ്ട്‌ കോരിത്തരിച്ചിരിക്കുമല്ലോ ജമാ-അത്തുകാർ.ഒന്നു ചോദിച്ചോട്ടെ.തിരിച്ചായിരുന്നെങ്കിൽ ജമാ-അത്തുകാർ ഒരു സമൂഹ സൗഹൃദ കൂട്ടത്തിൽ ചേരൽ എന്ന നിലയിലെങ്കിലും മറ്റുള്ളവരുടെ ആചാരങ്ങൾ വല്ലതും ചെയ്യാൻ തയ്യാറാകുമോ?നിലവിളക്കു കൊളുത്തലും പൊട്ടു തൊടലും മുസ്ലിംകൾക്ക്‌ നിഷിദ്ധമാണോ അല്ലയോ?

അവസാനം ഒരു ചോദ്യം കൂടി.മാങ്കോസ്റ്റിൻ മരത്തിന്റെ ചുവട്ടിൽ മറവു ചെയ്യണമെന്ന ബഷീറിന്റെ ആഗ്രഹം നടക്കാതെ പോയതെന്തുകൊണ്ടാണ്‌? പള്ളികബറിസ്ഥാനിൽ തന്നെ മറവു ചെയ്യണമെന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ മേൽ സമ്മർദ്ദം ചെലുത്തിയതിന്റെ പിന്നിൽ ആരാണ്‌?അന്ന് ജമാ-അത്തിന്റെ നിലപാടെന്തായിരുന്നു? ഇപ്പോൾ ബഷീറിന്റെ ആഗ്രഹം നടക്കാതെ പോയതിനെക്കുറിച്ചു ജമാ-അത്തെ ഇസ്ലാമി എന്തു പറയുന്നു?അറിഞ്ഞാൽ കൊള്ളാമായിരുന്നു.

21 അഭിപ്രായങ്ങൾ:

 1. എന്തോന്നാ ഈ ജമാത്തെ ഇസ്ലാമി? ഞങ്ങള്‍ സാധാരണക്കാര്‍ക്ക് ഒരു ഇസ്ലാമിയേ അറിയൂ, അത് മുസ്ലിം ആണ്. ഒരു ഇസ്ലാം മത വിശ്വാസിയല്ലാത്ത എനിക്കു തന്നെ താങ്കളുടെ പല ചോദ്യങ്ങള്‍ക്കും ഉത്തരം തരാന്‍ പറ്റും, അതുകൊണ്ട് തന്നെ താങ്കളുടെ ചോദ്യങ്ങളില്‍ മതേതരമെന്ന രീതിയിലുള്ള ഇസ്ലാം വിരോധം നിഴലിക്കുന്നതോടൊപ്പം മാധവിക്കുട്ടിയെ ഇകഴ്ത്തുന്നവര്‍ക്ക് പ്രോല്‍സാഹനവും പുകഴ്ത്തുന്നവര്‍ക്ക് നിരുല്‍സാഹവും പ്രധാനമായിക്കൊട്ടെ എന്ന ചിന്തയും വളരെ വ്യക്തമാണ്.
  @ ഒരു മുസ്ലിം മറ്റൊരു മതം സ്വീകരിച്ചു മരിച്ചാല്‍.... തൃശൂര്‍ ജില്ലയിലെ പടിയൂര്‍ പഞ്ചായത്തിലെ മൂന്നം വാര്‍ഡില്‍ ലൈല എന്ന സ്ത്രീ സ്നേഹിച്ചപുരുഷന്‍ ഹിന്ദുവായതുകൊണ്ട് ഹിന്ദുമതം സ്വീകരിച്ചു, ഒരു ആക്സിഡന്‍റില്‍ ഭാര്യ മരിച്ചു, ഭാര്യയെ ഹിന്ദു ആചാരപ്രകാരം ശവസംസ്കാരം നടത്തിയത് എന്‍റെ നേരിട്ടുള്ള അറിവാണ്. ആ സ്തീയുടെ വീട്ടുകാര്‍ക്ക മനോ വിഷമം ഉണ്ടായിട്ടുണ്ടാകാം, അവര്‍ ശവം വിട്ടുകൊടുക്കാനും താല്‍പര്യപ്പെട്ടിരുന്നു, എന്നാല്‍ ശവം വിട്ടു കൊടുത്തിരുന്നില്ല. അതേ തുടര്‍ന്ന് യാതൊരു പ്രശ്നവും ആ ഏരിയയില്‍ ഉണ്ടായില്ല. ചില സങ്കുചിത മനോഭാവം എല്ലാവരിലുമുണ്ടാകാം, അതാവാം ആ പെണ്‍കുട്ടിയുടെ അച്ഛനെക്കൊണ്ട്(ബാപ്പ) ശവം വിട്ടുകൊടുക്കുവാന്‍ ആവശ്യപ്പെടുവിപ്പിച്ചത്.
  @ ഹിന്ദു ആചാരപ്രകാരം എന്തെങ്കിലും നടത്തിയിട്ടുണ്ടെങ്കില്‍ അതിന്‍ ആ ശവമോ അവരുടെ വിശ്വാസമോ അല്ലെങ്കില്‍ അവരുടെ വിശ്വാസം പിന്തുടരുന്ന ഒരു കൂട്ടമാളുകസ്ളോ എങ്ങിനെ ഉത്തരവാദിയാകും? അവരെന്തിന്‍ ആ ചോദ്യത്തിന്‍ ഉത്തരം തരണം? തീട്ടമായാല്‍ തീട്ടം കൊണ്ടല്ല കഴുകേണ്ടത്, വെള്ളം കൊണ്ടാണ്. ഒരു ഉദാഹരണത്തിന്‍ പറഞ്ഞതാണ്‍ താങ്കളുടെ ആര്‍ത്തി കണ്ട്.
  @ ഒരു ദാധാരണ മുസ്ലിം സ്തീ മരിച്ചാല്‍ താങ്കള്‍ പറഞ്ഞതുപോലെ നടക്കില്ല. അതിന്‍ കാരണം മാധവിക്കുട്ടി മറ്റൊരു മതത്തില്‍ നിന്ന് വന്നതാണ്, അവര്‍ ലോക പ്രശസ്ത എഴുത്തുകാരിയാണ്, അവരുടെ മകളടക്കമുള്ള അടുത്ത ബന്ധുക്കളൊകെ വേറെ ഒരു മത വിശ്വാസികളോ അല്ലാത്തവരോ ആണ്. ഇപ്രകാരം പുതുതായി വന്ന ഒരു സ്ത്രീയുടെ ശവസംസ്ക്കാരം കടുത്ത മത നിലപാടുകളിലൂടെ വിവാദമാക്കുന്നതിനേകാള്‍ മൃദുവായ നിലപാടുകളിലൂടെ അവരുടെ മതാചാരപ്രകാരം തന്നെ ശവസംസ്കാരം നടത്താനുള്ള അവസരം അവര്‍ ബുദ്ധിപൂര്‍വ്വം ഉപയോഗിച്ചതുകാകാം, താങ്കള്‍ ഉദ്ദശിച്ചതുപോലെ ഒരു വിവാദം ഉണ്ടാകാതിരുന്നതില്‍ താങ്കള്‍ക്കുള്ള വിഷമം മറ്റേതൊരു അരാജകവാദിയെപ്പോലെ എനികുമുണ്ട്.
  @ മുസ്ലീം സ്ത്രീയുടെ ശവം കാണാന്‍ ഇപ്പോഴും അന്യ്പുരുഷര്‍ക്ക അനുവാദം ഉണ്ട്. മത വിശ്വാസപ്രകാരം ഉണ്ടോ എന്നെനിക്കറിയില്ല, എന്നാല്‍ ഞങ്ങളുടെ ചുറ്റുവട്ടത്തിലുള്ള ഏതൊരു സ്ത്രീ മരിച്ചാലും ഞാന്‍ പോയിക്കാണാറുണ്ട്, എന്നെ ആരും വിലക്കിയിട്ടില്ല.

  @ @മഹതി എന്നത് താങ്കള്‍ എന്തര്‍ത്ഥത്തിലാണ്‍ ഉദ്ദേശിച്ചതെന്ന് മനസ്സിലാകുന്നില്ല. പ്രശസ്തിയാണെങ്കില്‍ മാധവിക്കുട്ടിയോളം പ്രശസ്തിയുള്ള ഒരു സ്ത്രീ ഇപ്പോള്‍ മുസ്ലീം സമുദായത്തിലുണ്ടോ എന്നറിയില്ല. ഗംഭീരം, വിശാലം എന്നാല്‍...? ആളുകള്‍ കൂടുന്നത് അവരുടെ സ്നേഹപാത്രമാകുമ്പോളാണ്, മാധവിക്കുട്ടിക്കുന്നത് അതുകൊണ്ടാണ്. പിന്നെ ചില പരിപാടികള്‍ ഗംഭീരമാകുന്നത് സംഭാവന കൊണ്ട് മാത്രമല്ല ജനങ്ങളുടെ സ്വയമേയുള്ള പങ്കാളിത്തം കൊണ്ടാണ്. മരണത്തേ തുടര്‍ന്നുള്ള പരിപാടികളൊന്നും ഗംഭീരമാക്കിയുഎടുകാന്‍ ശ്രമിക്കാതിരിക്കുക, ഏറ്റവും ലളിതമായിട്ടെടുക്കലാണ്‍ ഉത്തമം.
  @ ആ മതാനുയായി അല്ലെങ്കില്‍ താങ്കളുദ്ദേശിച്ച ഇസ്ലാമി മറുപടി പറയേണ്ടതു തന്നെ. മറ്റുള്ളവരുടെ മതാചാരത്തില്?്‌ പങ്കെടുത്തില്ലെങ്കിലും അതിനോട് സഹകരികണമെന്ന് നമുക്കാശിക്കാം.

  മറുപടിഇല്ലാതാക്കൂ
 2. എന്താ പറയേണ്ടത്.. അവരെ മനസ്സിലാക്കാൻ ആർക്കും കഴിഞ്ഞില്ല. പിന്ന്നെ അവകാശ വാദങൾ ..അതങ്ങിനെയിരിക്കു. പിന്നെ അനാവശ്യ തർക്കങൾ ..എന്തെങ്കിലുമൊക്കെ വേണ്ടേ.. മലയാ‍ളിക്ക്

  മറുപടിഇല്ലാതാക്കൂ
 3. ആരാണ് യദാര്‍ത്ഥ മുസ്ലിം? പേര് കൊണ്ട് ഒരാളെ മുസ്ലിമായ്‌ വിലയിരുത്താന്‍ കഴിയുമോ? ഹിദായാത് നല്‍കുന്നവന്‍ അള്ളാഹുവാണു. ജമാഅത്തെ ഇസ്ലാമിയോടുള്ള വിരോതം തങ്ങളെ അന്ധന്‍ ആക്കിയിരിക്കുന്നു. കമലാ സുരയ്യയുടെ ജീവിതം ഇത്തരത്തില്‍ ആയിരുന്നു എന്ന് അവരുടെ മകന്‍ വിവരിചിടുണ്ട്. അതില്‍കൂടുതല്‍ നമ്മള്‍ ചര്‍ച്ച ചെയേണ്ട ആവശ്യം ഇല്ല. അവര്‍ ഒരു ജമാഅത്തെ ഇസ്ലാമികാരി ആയിരുന്നു എന്ന് അവരോ ജമാതോ ഇതുവരെ പറഞ്ഞിട്ടില്ല. പിന്നെ എന്ടിനീ കോലാഹലം? യുക്തി വാദികളെ പോലെ അവര്‍ ഒരു മുസ്ലിം അല്ല എന്ന് സൂചിപിക്കണോ? ഹാ കഷ്ടം.. അല്ലാതെ എന്ട് പറയാന്‍?

  മറുപടിഇല്ലാതാക്കൂ
 4. അജ്ഞാതന്‍2009, ഓഗസ്റ്റ് 8 5:51 PM

  മതം ധരിക്കുന്ന വസ്ത്രം പോലെയാണ്. ഇഷ്ടം പോലെ വേണമെങ്കിൽ മാറാം. ജാതി അതല്ല. മാധവിക്കുട്ടി ഇസ്ലാം ആയെങ്കിലും നായർ അല്ലാതായില്ല. ബാലചന്ദ്രൻ ബുദ്ധിസ്റ്റ് ആയെങ്കിലും നായർ അല്ലാതായിട്ടില്ല. പിന്നെ മാധവിക്കുട്ടി ഇസ്ലാമായതിനു പിന്നിലുള്ള കാരണം അവർ തന്നെ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. മതം മാറിയാൽ അവരെ കെട്ടാമെന്നേറ്റ കശ്മലൻ അവരെ പറ്റിച്ചു.പാവം... പിന്നെ അവർ മുസ്ലിങ്ങൾക്കൊരു ബാധ്യതയായി. ജമാ അത്ത് നടത്തിയ ‘സ്വന്തമാക്കൽ’ താങ്കൾ പറഞ്ഞപോലെ തന്നെ. തീർത്തും പരിഹാസ്യം.

  മറുപടിഇല്ലാതാക്കൂ
 5. ജമാ അത്തിനെ വിമര്‍ശിക്കല്‍ മാത്രമാണ് തങ്ങളുടെ ജീവിതത്തിലെ അജണ്ട എന്ന് മനസ്സിലാക്കിയവരുടെ വിലാപങ്ങള്‍ ................

  മറുപടിഇല്ലാതാക്കൂ
 6. പാവം, ജമാഅത്തിനെക്കൊണ്ട് കഞ്ഞികുടിച്ചു പോയ്ക്കോട്ടെ..

  ഓ.ടോ)ചെറുപ്പത്തില്‍ പഠിച്ച ഒരു ചൊല്ലുണ്ട്.
  “കായ്ഫലമുള്ള വൃക്ഷത്തിലേ ഏറു വരൂ..”

  മറുപടിഇല്ലാതാക്കൂ
 7. ഘര്‍വാപസികളുടെ ആക്രോശങ്ങള്‍ http://www.prabodhanam.net/html/issues/Pra_27.6.2009/aboofidal.pdf


  ഇസ്ലാം സമഭാവനയുടെ ദര്‍ശനം - എം.ഡി.നാലപ്പാട് http://www.prabodhanam.net/html/issues/Pra_20.6.2009/nalapatt.pdf


  പ്രബോധനം വാരികയില്‍ സുരയ്യയെ കുറിച്ച് http://www.prabodhanam.net/html/13.6.2009.html

  മറുപടിഇല്ലാതാക്കൂ
 8. ethe polulla sathyanghal eniyum partheekshikku pnne enghaney ulla blogugal entey maileleke ayakumo?

  മറുപടിഇല്ലാതാക്കൂ
 9. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 10. avar ee jeevithathil ninnu vida paranja oru vyakthiyaanu.....avar engine jeevichu, ethu mathaanusaram jeevichu, enthinu muslim aayi, ennulla kaaaryngal nammalekkaal kooduthal padachavanum avarkkum ariyaam....athine kkurichu nammal nigamichu koottunna kaaryangal ethratholam aathmaarthavum, sheriyum aanennulla kaaryam namukku thanne ariyilla...athellam padachavante arivil irikkunna kaaryangal annu......veruthe nammukkariyaatha kaaryangal paranjundaakki athinte peril oru prasthaanathe muzuvan kuttappeduthuka ennullathu enthukondum nammude samskaarathinu yochichathalla............
  mattoru mathathil ninnum islamilekku vanna oraale engane paricharikkaanaano nammude pravaachakan paranjirikkunnath, athu maathrame jama athe islami cheythittulloo........oraalude mayyithu samskaranathil sahaayichu ennathu oru thettaayittu paranjirikkunnath valare apalapaneeyamaanu......

  മറുപടിഇല്ലാതാക്കൂ
 11. vimarshanangal jamaath ennum swagatham cheythite ullu...pakshe maha viddithankal ezhuthumbol enik adhyamayi ente priyapetavarod parayanullath ningal jamaathine padikendath jamaath virudharil ninella

  മറുപടിഇല്ലാതാക്കൂ
 12. sandehi paranjathu, anweshikaruthoo.. marupadiku pakaram, parihasikkunnath moshamalle...

  sandehi parayunnathil sheri undenn njan manassilakkunnu...

  മറുപടിഇല്ലാതാക്കൂ
 13. എന്റെ ഈ പോസ്റ്റിനോട്‌ പ്രതികരിച്ച എല്ലാവർക്കും നന്ദി.പ്രതികരണങ്ങളുടെ പശ്ചാത്തലത്തിൽ ഇത്രകൂടി വ്യക്തമാക്കട്ടെ.

  1- മാധവിക്കുട്ടി മതം മാറിയതിൽ അമർഷമുള്ള ഒരാളല്ല ഞാൻ.അവർ മതം മാറിയത്‌ പലതു കൊണ്ടും നന്നായി എന്നു കരുതുന്ന ഒരാളാണ്‌.കമലാസുരയ്യയോട്‌ ഒരു വിരോധവും എനിക്കില്ല.ഒരിക്കലും ഉണ്ടായിട്ടുമില്ല. മറിച്ച്‌ അവരോട്‌ എനിക്കെന്നും ആരാധനയും അസൂയയുമാണ്‌ തോന്നിയിട്ടുള്ളത്‌.അവരെ അപകീർത്തിപ്പെടുത്താൻ ഈ പോസ്റ്റിൽ ഞാൻ ശ്രമിച്ചതായി വിവേകമുള്ള ആരും പറയില്ല.

  2- കമലാ സുരയ്യയുടെ വലുപ്പവും മഹത്വവും ഉൾക്കൊള്ളാൻ ഒരിക്കലും കഴിയാത്ത ജമാ-അത്തെ ഇസ്ലാമി അവരുടെ മരണത്തെ തങ്ങളുടെ പ്രതിലോമമുഖം മറച്ചു പിടിക്കാനുള്ള ഒന്നാംതരം അവസരമായി കണ്ട്‌ ഉപയോഗിച്ചതിനെ വിചാരണ ചെയ്യുക മാത്രമാണു ഞാൻ ചെയ്തത്‌.കേരളത്തിലെ ഇസ്ലാമിന്റെ പ്രാതിനിധ്യം കയ്യടക്കാനുള്ള ജമാ-അത്തിന്റെ ശ്രമങ്ങളെ മതസ്നേഹികളും മതേതരസ്നേഹികളും ആശങ്കയോടെയാണു കാണുന്നത്‌.കാപട്യം മാത്രം മുഖമുദ്രയായ ഒരു സംഘടന മാധവിക്കുട്ടിയുടെ അതിരുകളില്ലാത്ത സ്നേഹമതത്തെ മായ്ച്ചു കളയാതിരിക്കാനുള്ള ഒരു ഓർമ്മപ്പെടുത്തൽ മാത്രമാണിത്‌.

  3-ജമാ-അത്തിന്റെ സങ്കൽപത്തിലുള്ള ഇസ്ലാം സൂഫികളുടെയോ പരിഷ്കർത്താക്കളുടെയോ സങ്കൽപത്തിലുള്ള ഉദാര ഇസ്ലാം അല്ലതന്നെ.രാഷ്ട്രീയ ഇസ്ലാമിന്റെ ഇന്ത്യയിലെ ഏറ്റവും പ്രബലവാക്താക്കൾ ജമാ-അത്താണ്‌.മതത്തിന്റെ പൂർണ്ണത ശരീ-അത്തു ഭരണം നിലവിൽ വരുന്നതോടെ മാത്രമേ കൈവരികയുള്ളൂ എന്നാണു ജമാ-അത്ത്‌ പറയുന്നത്‌.അങ്ങനെയുള്ള ജമാ-അത്തിന്റെ മതകാർക്കശ്യവും മാധവിക്കുട്ടിയോട്‌ അവർ കാണിച്ച ഔദാര്യവും തമ്മിലുള്ള വൈരുദ്ധ്യം വ്യക്തമാക്കാനാണ്‌ ഞാൻ ഉദ്ദേശിച്ചത്‌.

  4-മാധവിക്കുട്ടി മതം മാറിയശേഷം വിളിച്ചു പറഞ്ഞ കാര്യങ്ങൾ വല്ല മുസ്ലിമായിപ്പിറന്നവനും ആണു പറഞ്ഞിരുന്നതെങ്കിൽ ജമാ-അത്ത്‌ അത്തരക്കാരോട്‌ എന്തു സമീപനമായിരിക്കും സ്വീകരിക്കുക എന്ന് ഒന്നു സങ്കൽപിച്ചുനോക്കൂ.മുസ്ലിമായിപ്പിറന്ന ഒരുവൻ ഇങ്ങനെയൊക്കെപ്പറഞ്ഞാൽ ഒരു തരത്തിലും മാധവിക്കുട്ടിയോട്‌ മറ്റൊരു തരത്തിലും പെരുമാറുന്നത്‌ കാപട്യമല്ലേ? മതം മാറിവന്നതായതിനാലും ലോകപ്രശസ്ത എഴുത്തുകാരിയായതിനാലുമല്ലേ ജമാ-അത്ത്‌ ഈ ആനുകൂല്യം അനുവദിച്ചത്‌? അത്‌ കാപട്യമല്ലേ? ഇങ്ങനെ ഒരു വ്യത്യാസം ഇസ്ലാം അനുവദിക്കുന്നുണ്ടോ? എല്ലാവരെയും ഒരു പോലെ കാണണമെന്നല്ലേ ഇസ്ലാം പഠിപ്പിക്കുന്നത്‌?

  5-മാധവിക്കുട്ടിയുടെ മൃതശരീരത്തോട്‌ കാണിച്ച താൽപര്യവും ആദരവും, ജീവിച്ചിരുന്നപ്പോൾ അവർക്കുണ്ടായിരുന്ന ഹൃദയവിശാലതയോടും അവരുടെ അഭിപ്രായങ്ങളോടും കൂടി കാണിക്കണമെന്നേ ജമാ-അത്തിനോട്‌ പറയാനുള്ളൂ.

  6-യഥാർത്ഥമുസ്ലിം,പൂർണ്ണ മുസ്ലിം ഇതൊക്കെ ജമാ-അത്തടക്കമുള്ളവർ പറയാറുള്ള കാര്യങ്ങളാണ്‌.നിഷ്കളങ്കതയും ഹൃദയവിശാലതയും അതിരുകളില്ലാത്തപ്രേമവും കൈമുതലായുണ്ടായിരുന്ന മാധവിക്കുട്ടിയെ സ്വർഗ്ഗത്തിൽ കടത്തിയിട്ടേ ദൈവം സാങ്കേതികബദ്ധമായമതത്തിൽ വിശ്വസിക്കുന്ന വിശ്വാസികളെ സ്വർഗ്ഗത്തിലേക്കു കടത്തുകയുള്ളു എന്നാണ്‌ ഈയുള്ളവന്റെ ഉറച്ച വിശ്വാസം.

  7-രാഷ്ട്രീയകാര്യങ്ങളിലായാലും ആചാരങ്ങളുടെയും ചടങ്ങുകളുടെയും കാര്യത്തിലായാലും തൊട്ടതിലൊക്കെ ശിർക്കും ഹറാമും കാണുന്നവരുടെ ബഹുസ്വരതയും വിശാലമനസ്കതയും എത്തരത്തിലുള്ളതാണെന്ന് മനുഷ്യസ്നേഹികൾ തിരിച്ചറിയണം.മതേതരത്വത്തേയും ജനാധിപത്യത്തേയുമൊക്കെ ഇസ്ലാമികഭരണം ഭാവിയിൽ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾക്ക്‌ ഉപകരിക്കും എന്നത്‌ കൊണ്ടു മാത്രം അംഗീകരിക്കുന്ന സങ്കുചിത സമീപനമാണ്‌ ജമാ-അത്തിന്റേത്‌.

  8-മാധവിക്കുട്ടിയുടെ ഇസ്ലാമും ജമാ-അത്തെ ഇസ്ലാമിയുടെ ഇസ്ലാമും തമ്മിൽ കടലും കടലാടിയും തമിലുള്ള വ്യത്യാസം ഉണ്ട്‌.ഇതൊന്നും അറിയാതെ മലയാളികൾ കുറെപേരെങ്കിലും ജമാ-അത്തിന്റെ കപടവേഷത്തിൽ വഞ്ചിതരാകാതിരിക്കാൻ വേണ്ടിയാണു ഇത്രയും കുറിച്ചത്‌.

  മറുപടിഇല്ലാതാക്കൂ
 14. കാപട്യത്തിനു കയ്യും കാലും പിടിപ്പിച്ച് അതിനൊരു നീളം കുറഞ്ഞ പാന്റും ധരിപ്പിച്ചാല്‍ അതിന്റെ പേരാണ് ജമാ അത്തെ ഇസ്ലാമി.
  ഈ ചര്‍ച്ചയും വായിക്കാവുന്നതാണ്.

  സമ്മേളന നഗരിയിലേക്ക് “മുശ് രിക്കുകളെ” ആകര്‍ഷിക്കാന്‍ ഹറാമായ പ്രതിമ സ്ഥാപിക്കുന്നേടം വരെ എത്തി നില്‍ക്കുന്നു അവരുടെ കാപട്യം. നാളെ ‘ബാര്‍ അറ്റാച്ഡ് ഹിറാനഗറും‘ വന്നാല്‍ അല്‍ഭുതപ്പെടേണ്ടതില്ല!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അങ്ങനെ ഉണ്ടാകുന്ന കാലത്ത് താങ്ങലെയ് വിളിക്കും ആ ഹിറ സെന്റര് ഉത്ഘാടനം ചെയ്യിക്കാൻ .....വരുമല്ലോ അല്ലേ ??

   ഇല്ലാതാക്കൂ
 15. 1-മാധവിക്കുട്ടിയുടെ കാര്യത്തിൽ മുജാഹിദുകളുടെ 'വിചിന്തനം' വാരിക സത്യസന്ധമായ സമീപനമാണ്‌ സ്വീകരിച്ചതെന്നു തോന്നുന്നു.മുജാഹിദുകൾ പറയുന്ന മതത്തിൽ കമലാസുരയ്യ പെടുന്നില്ല എന്നതിനാൽ ഈ കാര്യത്തിൽ ഒരു കാപട്യം വേണ്ട എന്നവർ തീരുമാനിച്ചതിൽ അവർ അഭിനന്ദനമർഹിക്കുന്നു.

  ജമാ-അത്തെ ഇസ്ലാമിയുടെ പ്രബോധനത്തിൽ 'സഹയാത്രികർ'(അബൂഫിദൽ) എന്ന പംക്തിയിൽ ഇങ്ങനെ വായിക്കാം.
  "കൂട്ടത്തിൽ ഒരു തമാശ.സുറയ്യയെക്കുറിച്ച്‌ ഒരു ലേഖനമോ അനുസ്മരണമോ വരാത്ത ഒരേയൊരു മുസ്ലിം ആനുകാലികം മുജാഹിദ്‌ വിഭാഗത്തിന്റെ വിചിന്തനം വാരികയാണ്‌.സുരയ്യയുടെ തൗഹീദിന്റെ പൂർണ്ണതയെക്കുറിച്ച്‌ അവർക്കിനിയും സംശയം തീർന്നു കിട്ടിയിട്ടുണ്ടാവില്ല.
  മുജാഹിദുകളുടെ ഈ നിലപാടിനെക്കുറിച്ച്‌ ഒരു വായനക്കാരൻ ചോദിക്കുന്നുണ്ട്‌.'കമലാസുരയ്യയുടെ കാര്യത്തിൽ മാധ്യമങ്ങളും മതസംഘടനകളും സ്വീകരിച്ച നിലപാടുകളിൽ ഏതാണ്‌ ശരി! മുജാഹിദ്‌ പ്രസ്ഥാനം ഈ വിഷയത്തിൽ നിസ്സംഗത പുലർത്തിയെന്ന ആരോപണം ശരിയാണോ? ഉത്തരത്തിൽനിന്ന്.'കമലാസുരയ്യയുടെ പഴയ വാക്കുകൾ പോലെ പുതിയവാക്കുകളും വിവാദമായതാണ്‌.അതിനാൽ അവരെ ബ്രാന്റ്‌ ചെയ്യുന്നതിനേക്കാൾ നല്ലത്‌ നിസ്സംഗതയാണെന്ന് മുജാഹിദ്‌ നേതൃത്വത്തിനും തോന്നിക്കാണണം.അവർ ഇസ്ലാമിന്റെ വിശ്വാസകാര്യങ്ങൾ ഉൾക്കൊണ്ടിട്ടുണ്ടെങ്കിൽ നല്ലതു തന്നെ.ഇവർ ഇസ്ലാം ഉൾക്കൊണ്ടിട്ടില്ലെന്ന് സ്ഥാപിക്കുന്ന ലേഖനങ്ങളും പുറത്തു വന്നുകൊണ്ടിരിക്കുന്നു.അതിലും മുജാഹിദുകൾ കക്ഷി ചേരുന്നില്ല...'(വിചിന്തനം09ജൂൺ26)"

  2-മാധവിക്കുട്ടിയുടെ മകൻ എം ഡി നാലപ്പാട്‌ പറഞ്ഞത്‌ ഇങ്ങനെ: 'അമ്മ അറിഞ്ഞ, അനുഭവിച്ച,സ്വികരിച്ച ഇസ്ലാം ദൈവത്തിന്റെ ഇസ്ലാമായിരുന്നു.പുസ്തകങ്ങളുടെ ഇസ്ലാം ആയിരുന്നില്ല.ഇസ്ലാമിനെക്കുറിച്ച്‌ ലക്ഷക്കണക്കിന്‌ പുസ്തകങ്ങളുണ്ട്‌.ആയിരക്കണക്കിന്‌ തത്വശാസ്ത്രങ്ങൾ ഉണ്ട്‌.ഒരുപാട്‌ പണ്ഢിതരും പ്രഭാഷണങ്ങളുമുണ്ട്‌.ഇതൊന്നുമായിരുന്നില്ല അമ്മയുടെ ഇസ്ലാം.വിശ്വാസത്തിന്റെ ഇസ്ലാമായിരുന്നു അമ്മയുടേത്‌'.(പ്രബോധനം, മനോരമ വാർഷികപ്പതിപ്പ്‌)

  3-ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേമിക്കാൻ സ്വാതന്ത്ര്യം നൽകണമെന്നു പറഞ്ഞ കമലാസുറയ്യ തന്നെ പെണ്ണുങ്ങൾ നിസ്കരിക്കാൻ പള്ളിയിൽ പോകുന്നതിനെ വിമർശ്ശിച്ചു.മാധ്യമം വാരിക, കമലാസുരയ്യ അനുസ്മരണലക്കം വായിക്കുക. മാധവിക്കുട്ടുയുടെ ഇസ്ലാം അവരുടെ മാത്രം ഇസ്ലാമായിരുന്നു.സുഫികളുടെ ഇസ്ലാം പോലെ. മാധവിക്കുട്ടിക്കുണ്ടായിരുന്ന ആ സ്വാതന്ത്ര്യം ഓരോ മുസ്ലിമിനും ഉണ്ടാവണം. ശിർക്കും ബിദ്‌-അത്തും പറഞ്ഞ്‌ ശരിയായ ഇസ്ലാമാക്കാൻ ജമാ-അത്തെ ഇസ്ലാമി വരാതിരുന്നാൽ മതി.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഇവിടെ ജന്മന മുസ്ലിമാണെന്ന് വാദിക്കുന്ന ആളുകള് തമ്മിൽ ഇപ്പോഴും അടിപിടി കൂടുകയാണ് .പള്ളി കയറാമോ ,നെഞ്ഞത്ത് കയ്കെട്ടമോ ,പിന്നെയാണ് സ്വന്തമായി പഠിച്ച അല്ലാഹുവാണ് ഏക അഭയം എന്ന് മനസ്സിലാക്കി ഇന്നലെ ഇസ്ലാമിലേക്ക് കടന്നു വന്ന ആ വനിത...ഇസ്ലാമിക പ്രസ്ഥാനമായ ജമാ അത് ഇസ്ലാമി അവര്ക്ക് ഒരു പിന്തുണ കൊടുത്തു .അത് ആരുടെയും കയ്യടി നെടാനോന്നുമല്ല ..അല്ലെങ്കിലും ജമ അതുകാര എന്താണ് ശര്ടിക്കുന്നത് എന്ന് നോക്കി ഇരിക്കുകയല്ലേ ഇവിടെ ചില മാന്യന്മാർ അതെടുത്തു പോസ്ടുമോര്ടം നടത്തി വിടി കല്പ്പിക്കാൻ ....

   ഇല്ലാതാക്കൂ
 16. ഒരു അമുസ്ലിമിനെ ഇസ്ലാമിന്റെ സന്ദേശമെത്തിച്ഛ് സന്മാറ്ഗ്ഗത്തിലേക്ക് ആറ് എത്തിച്ചാലും അത് അല്ലഹുവിന്റദുത്ത് അത് പ്രതിഫലാർഹം തന്നെയാണ്.പിന്നെ ആരുടേയെങ്കിലും ഈമാൻ അളക്കാന് ആർക്കും അർഹതയില്ല.പ്രത്യേകിച്ച് മരിച്ചയാളുടെ.സഹോദരൻ മാർ ശ്രധിക്കുക.

  മറുപടിഇല്ലാതാക്കൂ
 17. സന്നേഹി സംശയങ്ങളല്ലാതെ മറ്റോന്നുമില്ലാത്ത സന്നേഹി വിവരദോശികളോട്‌ സംശയങ്ങള്‍ ഉന്നയിച്ച്‌ ഉത്തരം കിട്ടാതെ ഉത്തരത്തിലെ ചോദ്യമാവാതിരിക്കട്ടെ സകലമാന ഭാവുകങ്ങളും നേരുന്നു.

  മറുപടിഇല്ലാതാക്കൂ