തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് 50% സംവരണം നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനം ലീഗിനുള്ളിൽ ഭിന്നതയുണ്ടാക്കാൻ പറ്റിയ ഒരു വിഷയമാക്കാനുള്ള ശ്രമത്തിലാണ് മാധ്യമം പത്രം(50%സ്ത്രീ സംവരണം,മുസ്ലിം ലീഗ് ത്രിശങ്കുവിൽ-വാർത്ത,മാധ്യമം 09 ആഗസ്റ്റ്26).33% സംവരണം ഇപ്പോൾ തന്നെ നിലവിലുണ്ട്.അതിനനുസരിച്ച് ലീഗ് സ്വന്തം വനിതാ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നുമുണ്ട്.അത് 50-ആക്കിയാൽ പുതിയ എന്ത് പ്രശ്നമാണ് ലീഗിൽ ഉണ്ടാക്കാൻ പോകുന്നത്?
ലീഗിന്റെ പുതിയ പ്രസിഡണ്ട് ഹൈദരലി ശിഹാബ് തങ്ങൾ സുന്നിയുവജനസംഘത്തിന്റെ പ്രസിഡണ്ടു കൂടിയാണ് എന്ന കാര്യം എടുത്തുകാട്ടിയാണ് 'മാധ്യമം' പ്രശ്നം ഉണ്ടാക്കാൻ നോക്കുന്നത്.മുഹമ്മദലി ശിഹാബ് തങ്ങളും മരിക്കുന്നതു വരെ സുന്നികളുടെ ആത്മീയ നേതാവായിരുന്നല്ലോ.അന്നും വനിതാലീഗിനെയും സ്ത്രീകളുടെ സ്ഥാനാർത്ഥിത്വത്തെയും ചൊല്ലി തങ്ങളെയും ലീഗ് സുന്നികളെയും പലരും വിമർശ്ശിച്ചിട്ടുണ്ട്.കൂട്ടത്തിൽ ജമാ-അത്തുകാരും ഉണ്ട്.അതൊന്നും ലീഗിന് ഒരു വിഷയമേ ആയിട്ടില്ല.പിന്നെയാണോ ഇപ്പോൾ!
ലീഗുസുന്നികളെയും ലീഗിനെയും തമ്മിൽ തല്ലിക്കാനുള്ള ഒരവസരം ഉണ്ടാക്കാൻ മാത്രമാണ് മാധ്യമം ഇപ്പോൾ ഈ വിഷയം കുത്തിപ്പൊക്കുന്നത്.ലീഗിലെ മുജാഹിദുകളെയും സുന്നികളെയും തമ്മിൽ ഭിന്നിപ്പിക്കാനും മാധ്യമം ലക്ഷ്യം വെക്കുന്നുണ്ടാകും.വനിതാലീഗുകാരെ ലീഗ് നേതൃത്വത്തിനെതിരെ ഇളക്കിവിടാനുള്ള ശ്രമവും മാധ്യമം വാർത്തയിലുണ്ട്.പോഷകസംഘടനയായി വനിതാലീഗിനെ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും സുന്നികളുടെ എതിർപ്പാണ് അതിനു കാരണമെന്നും ലീഗ് സംസ്ഥാന പ്രവർത്തകസമിതിയിൽ വനിതാലീഗിന്റെ പ്രതിനിധിയില്ലെന്നുമൊക്കെ വാർത്തയിലുണ്ട്.
ഹുസൈൻ രണ്ടത്താണിക്ക് വോട്ട് കൊടുക്കാതിരിക്കാൻ ജമാ-അത്ത് പറഞ്ഞ ഒരു കാരണം മാർക്ക്സിസ്റ്റു പാർട്ടിയുടെ മുസ്ലിംകളെ ഭിന്നിപ്പിക്കൽ നയത്തോട് വിയോജിക്കുന്നത് കൊണ്ടാണെന്നാണ്.ഇപ്പോൾ പിന്നെ 'മാധ്യമം' ചെയ്യുന്നതെന്താണ്? ഭിന്നിപ്പിക്കൽ തന്നെയല്ലേ?
ലീഗിന്റെ ഭാഗത്തുനിന്നും ഈയിടെ ജമാ-അത്തിനെതിരെ കുറിക്കുകൊളൂന്ന നിരവധി വിമർശ്ശനങ്ങൾ ഉയർന്നിരുന്നല്ലൊ.പ്രബോധനത്തിന്റെ നിരവധി ലക്കങ്ങളിൽ അതിനൊക്കെ മറുപടി എഴുതാൻ സ്ഥലം നീക്കിവെക്കേണ്ടി വന്നു എന്നതു തന്നെ ഈ വിമർശ്ശനങ്ങൾ സാരമായിരുന്നു എന്നു വ്യക്തമാക്കുന്നു.ഡോ.എം കെ മുനീർ തന്നെ ശക്തമായ വിമർശ്ശനങ്ങൾ ഉയർത്തിയത് ജമാ-അത്തിന് അവഗണിക്കാൻ കഴിഞ്ഞില്ല. പല ആരോപണങ്ങൾക്കും എതിർ ആരോപണം ഉന്നയിക്കാനേ ജമാ-അത്തിനായുള്ളൂ. ഇതാണ് ലീഗിനെതിരെ ഇത്തരം വാർത്തകളും മറ്റും പടച്ചു വിടാൻ ജമാ-അത്തുകാരെ പ്രേരിപ്പിക്കുന്നത് എന്നു വേണം കരുതാൻ.
മുമ്പ് ലീഗിന്റെ കേന്ദ്ര കമ്മിറ്റിയിൽ പോലും ഒന്നിലേറെ വനിതകൾ ഉണ്ടായിരുന്നെന്നും സ്വാതന്ത്ര്യത്തിനുശേഷമാണ് മുസ്ലിം ലീഗിൽ സ്ത്രീകളോട് ഇത്ര കടുത്ത വിവേചനം ഉണ്ടാവുന്നതെന്നും മാധ്യമം പറയുന്നു.
ജിന്നയുടെ മോഡേണിസ്റ്റ് ലീഗിൽ അതൊക്കെ ഉണ്ടായിരുന്നു.കടുത്ത മതവിശ്വാസികളും ജിന്നയെപോലുള്ള മതേതര ആധുനികരും ലീഗിന്റെ നേതൃത്വത്തിലുണ്ടായിരുന്നു.പരിഷ്കാരികളായ വനിതകളും ഉണ്ടായിരുന്നു.പക്ഷെ അതുകൊണ്ടൊക്കെത്തന്നെ ജമാ-അത്തും മൗദൂദിയുമൊക്കെ ലീഗിന് ശക്തമായി എതിരും ആയിരുന്നല്ലോ.ലീഗുണ്ടാക്കിയ പരിഷ്കരണം ജമാ-അത്തിനുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടോ?
ഇന്ന് സൂന്നികളായ മുസ്ലിം സ്ത്രീകൾ ഉന്നതവിദ്യാഭ്യാസം നേടുകയും തൊഴിൽ നേടുകയും തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്യുന്നത് സാധാരണമായിരിക്കുന്നു. ഇതിന് ജമാ-അത്താണോ കാരണക്കാർ? സർക്കാർ ജോലി പാടില്ലെന്നും തിരഞ്ഞെടുപ്പും വോട്ട് ചെയ്യലുമൊക്കെ ശിർക്കാണെന്നും പറഞ്ഞു നടന്നവർക്ക് ഇതിനാവില്ലല്ലോ.
ആധുനികവത്കരണവും ഇന്ത്യൻ ജനാധിപത്യവും അതിനോടൊക്കെ മുസ്ലിം ലീഗിനെപ്പോലുള്ളവർ എടുത്ത ക്രിയാത്മകവും പ്രായോഗികവുമായ നയസമീപനങ്ങളുമാണ് ഈ നേട്ടങ്ങളുടെ കാരണം.
വനിതാ ജമാ-അത്തും സ്ത്രീകളെ പള്ളിയിൽ പ്രവേശിപ്പിക്കലുമൊക്കെയായി സ്ത്രീ വിമോചനം തുടങ്ങിയിട്ട് വർഷം 70-നടുത്തായല്ലോ. ലീഗിന്റെ കേന്ദ്ര കമ്മിറ്റിയിൽ അന്നുതന്നെ സ്ത്രീകൾ ഉണ്ടായിരുന്നു.ഇപ്പോൾ ഇല്ലാത്തതിൽ വിമർശ്ശനം നടത്തുന്ന ജമാ-അത്തിന്റെ കേന്ദ്രശൂറായിൽ ഒറ്റ സ്ത്രീയെങ്കിലും ഉണ്ടോ? കേരള സംസ്ഥാനകമിറ്റിയിൽ ഒരു സ്ത്രീമാത്രമുണ്ട്.ഇത്രകാലം ഉദ്ധരിച്ചിട്ടും യോഗ്യതയുള്ളവർ ഇല്ലേ?
നമ്മെ പരിഷ്കാരത്തിന് നിർബന്ധിതമാക്കുന്നത് കാലത്തിന്റെ മുന്നോട്ടുള്ള ഗതിയാണ്.മതം പരിഷ്കരിച്ചില്ലെങ്കിലും ജനവും സമൂഹവും പരിഷ്കരിക്കപ്പെടും.സമൂഹത്തിന്റെ ഘടനതന്നെ മാറുമ്പോൾ മതത്തിന് മാറാതിരിക്കാനാവില്ല.മതം കൂടുതൽ ഉദാരവും വൈവിധ്യങ്ങൾ അനുവദിക്കുന്നതും ആകണം. ഇസ്ലാം അങ്ങനെ ആയിരുന്നു ചരിത്രത്തിൽ
ഹജ്ജിലും സോളിഡാരിറ്റിയുടെയും എസ് ഐ ഒവിന്റെയും സമ്മേളനങ്ങളിലും സമരങ്ങളിലും ആണും പെണ്ണും ഇടകലരുന്നു.എന്നാൽ പള്ളിയിൽ മാത്രം കാണാമറയത്ത്!.സമ്മേളനവും സമരവുമൊക്കെ ഇബാദത്താണല്ലോ ജമാ-അത്തുകാർക്ക്.പള്ളിയിലെ ഇബാദത്തിനും പ്രവാചകന്റെ കാലത്ത് സ്ത്രീകൾ പുരുഷന്മാരുടെ പിറകിലായിരുന്നു നിന്നിരുന്നത്.പ്രവാചകന്റെ അത്രപോലും പുരോഗമനം ഇല്ലാത്തവരാണോ ജമാ-അത്തുകാർ.പ്രവാചകന്റെ മാതൃക പിന്തുടരുന്നതല്ലേ ഉത്തമം?
സ്ത്രീകൾക്ക് ഭരണ ചുമതലകൾ നൽകുന്നതിനെപ്പറ്റി ജമാ-അത്തിന്റെ സുവ്യക്തമായ നിലപാടെന്താണ്? സ്ത്രീകൾ നമസ്കാരത്തിനു പുരുഷന്മാർക്ക് നേതൃത്വം നൽകുന്നതിനെ ജമാ-അത്ത് എങ്ങനെ കാണുന്നു.ആമിനാ വദൂദിനെപ്പറ്റി എന്താണ് അഭിപ്രായം?
സ്ത്രീകൾ മുഖം കൂടി മറക്കുന്നതാണ് കൂടുതൽ ഉത്തമം എന്നു കരുതുന്നവരുടെ കൂട്ടത്തിലല്ലേ ജമാ-അത്തും?.വീടാണ് സ്ത്രീകൾക്ക് കൂടുതൽ ഉത്തമമെന്നു തന്നെയല്ലേ ജമാ-അത്തിന്റെയും അഭിപ്രായം?പിന്നെന്തിനീ കുത്തിത്തിരുപ്പ്? സംഘടനാവൽക്കരിക്കപ്പെട്ട മതത്തിൽ നിന്ന് ഇതും ഇതിനപ്പുറവും ഉണ്ടാകും.
സംഘടനാവത്കരിക്കപ്പെട്ട ഈമാൻ
ഈമാൻ (വിശ്വാസം)സംഘടനാബദ്ധമാകുമ്പോൾ അതിൽ ഇഖ്-ലാസ് (ആത്മാർത്ഥത) കുറയും.കാപട്യം കൂടും. പ്രകടനപരത അതിന്റെ മുഖമുദ്രയാകും. മത്സരബുദ്ധിയോടെ പള്ളിയിൽ നടക്കുന്ന പ്രാർത്ഥനകൾ പോലും മൈക്കിലൂടെ എതിരാളികളെ കേൾപ്പിച്ചുകൊണ്ടിരിക്കും.സദഖ കൊടുക്കുന്നത് മറുകൈ പോലും അറിയരുതെന്ന് പ്രവാചകൻ. ആളുകളെ കാണിക്കാൻ ചെയ്യുന്ന സൽപ്രവൃത്തിക്കൊന്നും ദൈവത്തിന്റെ പക്കൽ നിന്ന് പ്രതിഫലമുണ്ടാകുയില്ലെന്ന് പ്രമാണം.എന്നാൽ ദാനധർമ്മങ്ങൾ നോട്ടിസടിച്ചും പത്രത്തിൽ ഫോട്ടോ സഹിതം കൊടുത്തും നിർവ്വഹിക്കപ്പെടുന്നതിനു കാരണം ആരാധനകളുടെയും പുണ്യകർമ്മങ്ങളുടെയും സംഘടനാവത്കരണമാണ്.
2009, ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
താങ്കളും ജബ്ബാറും ഒരേ ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നതിനാല്‍ രണ്ടാള്‍ക്കും കൂടി ഒരു ഗ്രൂപ്പ് ബ്ലോഗിനെ കുറിച്ച് ആലോചിക്കാവുന്നതാണ്.
മറുപടിഇല്ലാതാക്കൂ"അക്കരെ ഇക്കരെ നിന്നാലെങ്ങനെ ആശ തീരും,
നിങ്ങടെ ആശ തീരും"???...
ശിഹാബ് തങ്ങളുടെ മരണത്തോടെ പല മാദ്ധ്യമങ്ങളും തോന്നിയത് പോലെ റിപ്പോര്‍ട്ട് കല്‍ നല്‍കിയപ്പോള്‍ ആ മഹാ വ്യക്തിയെ അവരുടെ ജീവിതം വരച്ചു കാട്ടിയത് മാധ്യമം ആണ്.. അത് നിഷേടിക്കാന്‍ ഓരോള്‍ക്കും ആകില്ല... പിന്നെ സ്തുതി പടലല്ല മാധ്യമത്തിന്‍റെ ധര്‍മം. വെക്തമായ ഒരു ലക്‌ഷ്യം അതിനുണ്ട്.. അതിനനുസരിച്ച് മുന്നോട്ടു പോകും ... അത് തന്നെയാണ് ജനങ്ങളില്‍ ഇത്രയും സ്വീകാര്യമായ ഒരു പത്രമായി അത് തലയെടുപോടെ നില്കുന്നത്...
മറുപടിഇല്ലാതാക്കൂചെമീന് തുള്ളിയാല്‍ എത്രയാ...!!
തങ്ങളുടെ ബ്ലോഗിന്റെ തലകെട്ട് മാറ്റരുത്... അത് ഒരു പുബ്ലിസിടിയാ ..
എന്‍റെ നോമ്പിനെ കുറിച്ചുള്ള ലേഖനത്തില്‍ താങ്കള്‍ താങ്കളുടെ സ്വവര്ക രതിയെ കുറിച്ചുള്ള ലിങ്ക് നല്‍കിയത് കണ്ടു... എന്തെ ആരും അത് വായിച്ചില്ലേ....???:):))
വ്യത്യസ്തമായ അഭിപ്രായം പറയൂന്നവരെ കാഫിറാക്കുന്നത് പൗരോഹിത്യത്തിന്റെ എന്നത്തെയും തന്ത്രമാണ്.തങ്ങളുടെ സ്ഥാപനവൽക്കരിക്കപ്പെട്ടമതം മാത്രമാണ് ശരിയെന്നു കരുതുന്നവർ ഇതര വീക്ഷണങ്ങൾക്ക് നേരെ കണ്ണടക്കും.ബ്രാന്റ് ചെയ്ത് പുറത്താക്കും. ബഹുസ്വരമായ ഇസ്ലാം സാധ്യമാണെന്ന് ഉറച്ചു വിശ്വസിക്കുന്നവനാണ് ഞാൻ. നവപൗരോഹിത്യത്തെ തുറന്നു കാണിക്കാതെ വയ്യ. അതിനാണീ ബ്ലോഗ് തുടങ്ങിയത്.ഇതിനെ അവഗണിച്ചോളൂ.കുറച്ചു പേരെങ്കിലും വായിക്കുമല്ലോ.
മറുപടിഇല്ലാതാക്കൂവായിക്കുക.
ഖുർ-ആൻ സ്വവർഗ്ഗ രതിയെ തള്ളിപ്പറയുന്നുണ്ടോ- ഷംസാദ് ഹുസൈൻ.(പാഠഭേദം-ആഗസ്റ്റ് ലക്കം)
പൌരോഹിത്യം ഇസ്ലാമില്‍ ഇല്ല എന്ന് ഒറച്ചു വിശ്വസിക്കുകയും അതിനെതിരെ പ്രവര്‍ത്തിക്കയും ചെയ്യുന്ന ഒരു വെക്തിയാണ് ഞാന്‍.. താന്‍ പഠിച്ചു മനസിലാക്കിയ ഇസ്ലാം പൂര്‍ണമായും ശരിയാണ് എന്ന് ഒരാള്‍ പരയുനുടെങ്ങില്‍ അതെല്ലേ അയാളുടെ കഴിവ്..പിന്നെ ഒരാള്‍ കഫിരോ അല്ലയോ എന്ന് തീരുമാനിക്കാന്‍ മനുഷ്യര്‍ക്ക് അവകാശമില്ല... ഇസല്മിനെ കുറിച്ച് അറിയാത്തവനെ എങ്ങിനെ ഒരാള്‍ക്ക് കാഫിര്‍ എന്ന് അഭിസംബോതന ചെയ്യാന്‍ കഴിയും? തന്‍റെ അടുത്തുള്ള അമുസ്ലിം സഹോദരനെ അവന്‍റെ വിശ്വാസങ്ങളെ തള്ളിപരയാതെ അവനു ഇസ്ലാമിനെ പരിജയ പെടുതികൊടുകണം.. അവന്‍റെ വിശ്വാസത്തെ ബഹുമാനിക്കണം... അതാണ് ഒരു ശരിയായ മുസ്ലിം... ഖുര്‍ആന്‍ സ്വവര്‍ഗ രതിയെ തള്ളിപരയുനത് അറിയാന്‍ ഒരു ലേഖനം വഴിക്കേണ്ട കാര്യം ഇല്ല... പ്രവാചകന്‍ ലൂത്തിന്റെ സമൂഹതെ നശിപിചത്തിനു കാരണം അത് തന്നെ യാണ്...
മറുപടിഇല്ലാതാക്കൂതാങ്കളുടെ ശ്രമങ്ങള്‍ തുടരുക.. ദൈവം നല്ല മാര്‍ഗം കാണിച്ചു തരട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കാം...
ഒരാൾ വിശ്വാസിയാകുന്നത് (അത് ഏത് വിശ്വാസവുമായിക്കോട്ടെ) അയാൾ വിശ്വസിക്കുന്നത് മാത്രമാണ് യഥാർഥ രക്ഷാമാർഗം എന്ന് വിശ്വസിക്കുമ്പോഴാണ്.
മറുപടിഇല്ലാതാക്കൂഏത് തത്വശാസ്ത്രത്തിനും ഇത് ബാധകമാണ്. എല്ലാം ശരിയെന്നു വിശ്വസിക്കാൻ ഒരാൾക്കും ആവില്ല. കമ്മ്യൂണിസ്റ്റുകാർ കരുതുന്നത് അത് മാത്രമാണ് ഒരേ ഒരു വിമോചനമാർഗം എന്നാണ്. അതുപോലെയാണ് മത വിശ്വാസികളും. ഇത് ഒരു പ്രാഥമിക അറിവാണ്. എല്ലാറ്റിനെയും കൂട്ടിയോജിപ്പിച്ച ഒരു കോക്ടൈൽ ഇസ്ലാം ഇസ്ലാമായിരിക്കില്ല. വാരിവലിച്ചെഴുതിയിട്ട് കാര്യമില്ല. കാര്യമില്ലാത്തത് ആളുകൾ വായിക്കില്ല. പിന്നെ റീ പോസ്റ്റ് പോസ്റ്റിയിട്ട് എന്തു കാര്യം?
സുഹൃത്തേ,
മറുപടിഇല്ലാതാക്കൂഇസ്ലാം ഒരു കാലത്ത് പാടില്ലെന്ന് പറഞ്ഞ പലകാര്യങ്ങളും പണ്ഠിതന്മാർ ഇജ്മാഹ്,ഖിയാസ് എന്നിവയിലൂടെ പിന്നിട് അനുവദനീയമാക്കിയിട്ടുണ്ട്.പോസ്റ്റ് മോർട്ടം,ഫോട്ടോഗ്രാഫി,വീഡിയൊ,അവ്യവദാനം,അങ്ങനെ പലതും.ഇജ്തിഹാദിലൂടെ, പുതിയ സാഹചര്യങ്ങളിലും പുതിയ കണ്ടെത്തലുകളുടെയും ഒരു വിഷയത്തെ പുനർവ്വിചിന്തനത്തിന് വിധേയമാക്കുന്നതിന് ഇസ്ലാം എതിരല്ല.
സത്യസന്ധത ന്യായീകരണങ്ങളിൽ പുലർത്തേണ്ടതില്ലേ? ഒരു സമയത്ത് പറയുന്ന ന്യായം മറ്റൊരു സമയത്ത് എതിരാകാൻ പാടുണ്ടോ?
പറയാനുള്ള കാര്യം മുഴുവൻ വശങ്ങളും സ്പർശ്ശിച്ച് പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്.പോസ്റ്റ് വലുതാകുന്നത്കൊണ്ട് വായിക്കപ്പെടാതെ പോകുന്നെങ്കിൽ പോകട്ടെ.ഉപരിപ്ലവമായി കാര്യങ്ങളെ നോക്കിക്കാണുന്നവർ ഇതൊന്നു വായിച്ചില്ലെങ്കിലും കുഴപ്പമില്ല.
സംവാദമാണ് ഞാൻ ആഗ്രഹിക്കുന്നത്.തർക്കമോ വിവാദമോ അല്ല.
ഞാനുന്നയിക്കുന്ന കാര്യങ്ങൾ ഇന്നയിന്ന കാരണങ്ങളാൽ ശരിയല്ല എന്ന് വ്യക്തമാക്കിത്തന്നാലല്ലേ എനിക്ക് ആവാദം ഉപേക്ഷിക്കാൻ കഴിയുകയുള്ളൂ.മറിച്ച് പരിഹാസവും ഉപദേശവും കൊണ്ടൊക്കെ എന്തു കാര്യം?
kashtam ennallathe enikkonnum parayanilla....
മറുപടിഇല്ലാതാക്കൂജമാഅത്തെ ഇസ്ലാമി പോലുള്ള ഇസ്ലാമിക സംഘടനകള്‍ക്ക് മുസ്ലിം രാജ്യങ്ങളില്‍ വേരോട്ടം ലഭിക്കുകയും അവ ജനകീയ സംഘടനകളായി വളരുകയും ചെയ്തിട്ടുണ്ട്. ഈജിപ്ത്, സുഡാന്‍, ജോര്‍ദാന്‍ പോലുള്ള രാജ്യങ്ങളില്‍ ഇഖ്വാനുല്‍ മുസ്ലിമൂനും ടുണീഷ്യയിലെ ഇസ്ലാമിക് ട്രെന്റ് പാര്‍ട്ടിയും തുര്‍ക്കിയില്‍ റിഫാഹ് പാര്‍ട്ടിയും ബംഗ്ളാദേശില്‍ ജമാഅത്തെ ഇസ്ലാമിയും ഉദാഹരണങ്ങളാണ്. സാമ്രാജ്യത്വശക്തികളുടെ ഉപജാപങ്ങള്‍ക്കിരയായി ഏകാധിപത്യ ഭരണകൂടങ്ങള്‍ ഇസ്ലാമിക പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്തുന്നത് ഈ സംഘടനകളുടെ പരാജയമല്ല. ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ചിടത്തോളം രാജ്യനിവാസികളില്‍ ബഹുഭൂരിഭാഗം വരുന്ന അമുസ്ലിംകളില്‍ ഇസ്ലാമിന്റെ സമാധാനപരവും വ്യവസ്ഥാപിതവുമായ പ്രബോധനമാണ് അതിന്റെ അജണ്ടയില്‍ ഒന്നാമത്തെ ഇനം. ഇസ്ലാമും മുസ്ലിംകളും അങ്ങേയറ്റം തെറ്റിദ്ധരിക്കപ്പെടുകയും ഇസ്ലാംവിരുദ്ധ ശക്തികള്‍ ഏറെ കരുത്താര്‍ജിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ഈ ദൌത്യം എത്രത്തോളം ശ്രമകരമാണെന്ന് ഊഹിക്കാനാവും. എന്നിട്ടും, പ്രബോധനരംഗത്തെ പ്രവര്‍ത്തനങ്ങള്‍ പ്രത്യാശാജനകവും ഫലങ്ങള്‍ പ്രോത്സാഹജനകവുമാണ്. മുസ്ലിം സമൂഹത്തിന്റെ സംസ്കരണമാണ് രണ്ടാമത്തെ മുഖ്യദൌത്യം. ആ രംഗത്തും ചെയ്തേടത്തോളം കാര്യങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ഉണ്ടായിട്ടുണ്ട്. രാജ്യവ്യാപകമായി ഒരു സംഘടിത ഇസ്ലാമിക പ്രസ്ഥാനം സജീവമായി പ്രവര്‍ത്തിക്കുന്നു എന്നതുതന്നെ നിസ്സാര നേട്ടമല്ല. സാമുദായിക രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് ഇലക്ഷന്‍ ഗോദയിലിറങ്ങാന്‍ ജമാഅത്ത് പണ്ടേ ഉദ്ദേശിച്ചിട്ടില്ലാത്തതുകൊണ്ട് ആ തരത്തിലുള്ള ജയാപജയങ്ങള്‍ വിലയിരുത്തുന്നത് പ്രസക്തമല്ല. മതേതര ഇന്ത്യ അഭൂതപൂര്‍വമായ ധാര്‍മികപ്രതിസന്ധിയെ നേരിടുന്ന വര്‍ത്തമാനകാലത്ത് ജമാഅത്തെ ഇസ്ലാമിയുടെ പ്രസക്തി വര്‍ധിച്ചിട്ടേയുള്ളൂ. ഒഴുക്കിനൊത്ത് നീന്തുകയല്ലല്ലോ ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ധര്‍മം.
മറുപടിഇല്ലാതാക്കൂ