2010, മേയ് 24, തിങ്കളാഴ്‌ച

മാധ്യമത്തിണ്റ്റെ നെറികേട്‌

.

 ജമാ-അത്തെ ഇസ്ളാമി, ലീഗ്ചര്ച്ച ജമാ-അത്തിനെ ശരിക്കും പുലിവാല്പിടിപ്പിച്ചു.ജാള്യത മറക്കാന്പല അഭ്യാസങ്ങളും നടത്തുകയാണവര്‍.പി കെ പ്രകാശിനെക്കൊണ്ട്ഹമീദ്ചേന്നമംഗലൂരിണ്റ്റെ പേരു പറയാതെ ലേഖനം എഴുതിപ്പിച്ചു.ഹമീദിണ്റ്റെ മാതൃഭൂമി ലേഖനം ശരിക്കും ജമാ-അത്തിന്കൊണ്ടു എന്നര്ഥം.ഹമീദിണ്റ്റെ ലേഖനമാണെങ്കില്പതിവ്തെറ്റിച്ച്കുറച്ച്ഭേദപ്പെട്ട ഒന്നായിരിരുന്നു താനും.

 മെയ്൨൧ ന്ജമാ-അത്ത്അമീര്ടി ആരിഫലി നടത്തിയ പത്ര സമ്മേളനത്തിലെ വിവാദ പരാമര്ശങ്ങള്മാധ്യമം മുക്കിയതോടൊപ്പം അണികള്ക്ക്വായിച്ച്ആശ്വാസംനേടാനായി ആര്ഒരു ലേഖനം തട്ടിപ്പടച്ചുനല്കി. ആരാണീ ആര്? തലപ്പത്തിരിക്കുന്ന ആള്തന്നെ.ജമാ-അത്തിന്വേണ്ടി പച്ചയായി എഴുതേണ്ടി വരുമ്പോള്സ്വീകരിക്കുന്ന മുഖം മൂടിയാണ് ആര്എന്ന തൂലികാനാമം.ജമാ-അത്തിണ്റ്റെ മുഖം മൂടി നയത്തിണ്റ്റെ ഒരു ചിന്ന സാമ്പിള്ഇതു തന്നെ.

 വലിയ ഒരു ഇലക്ഷന്തന്ത്രം ചീറ്റിപ്പോയതിലുള്ള അസ്ക്യത തീര്ത്താല്തീരാത്തതാണ്‌.സ്ത്രീ സംവരണം അമ്പത്ശതമാനമായതിണ്റ്റെ നേട്ടം ലീഗിണ്റ്റെ ചിലവില്നേടാമെന്നൊരു മോഹം അവര്ക്കുണ്ടായിരുന്നു. കുറ്റിപ്പുറം വനിതാ സമ്മേളനം നടത്തിയത്വരെ അത്മുന്നില്കണ്ടു കൊണ്ടായിരുന്നു.ലീഗിന്ന്സ്ത്രീകളെ കിട്ടാത്തിടത്ത്പെണ്ണൂങ്ങളെ നിര്ത്തി സഹായിക്കുക.അങ്ങനെ സ്ത്രീകളിലൂടെ ജമാ-അത്തിനെ വളര്ത്തുക. ലീഗ്ഇവരുടെ തന്ത്രം കാണാതെ പോകരുത്‌.ഇവരെ സഹായിച്ചാല്അത്നാളെ ലീഗിനു തന്നെ പാരയായിത്തീരും.ലീഗിനെതിരെ എക്സ്പ്രസ്ഹൈവേ,സി പി എമ്മിനെതിരെ കിനാലൂറ്, അടുത്ത ലീഗ്ഭരണത്തില്വീണ്ടും പാര വരും.അത്കൊണ്ട്അടുപ്പിക്കാതിരിക്കുന്നതാണ്ബുദ്ധി.

അല്ലെങ്കിലും ലീഗിന്ഇനി ജമാ-അത്തിണ്റ്റെ പിന്തുണയുടെ എന്താവശ്യമാണുള്ളത്? ഒരു യു ഡി എഫ്അനുകൂല തരംഗം അടുത്ത തിരഞ്ഞെടുപ്പുകളില്ഭൂരിപക്ഷം സീറ്റും തൂത്തു വാരും. ലീഗിന്ബഹുഭൂരിപക്ഷത്തില്മുഴുവന്സീറ്റിലും ജയിക്കാം. കഴിഞ്ഞ തിരഞ്ഞേടുപ്പുകളില്ലീഗ്ജയിച്ചതിലോ തോറ്റതിലോ ജമാ-അത്ത്വോട്ടിന്ഒരു പങ്കുമില്ല.ജമാ-അത്ത്വോട്ടിനേക്കാള്വാന്ഭൂരിപക്ഷത്തിലാണ്ലീഗ്ജയിച്ചത്‌.ഇടതു പക്ഷം ജയിച്ചപ്പോഴും അതായിരുന്നു സ്ഥിതി. പിന്നെന്തിന്അവരുടെ പിന്നാലെ പോകണം? രണ്ടു മുന്നാണികളിലുമില്ലാതെ ഒറ്റക്കു നിന്നവര്തങ്ങളുടെ ശക്തി തെളിയിക്കട്ടെ.

  ആറിണ്റ്റെ ലേഖനം

രാഷ്റ്റ്രീയം തെമ്മാടികള്ക്കുള്ള അവസാന അഭയകേന്ദ്രമാണെന്ന്പാറഞ്ഞാണല്ലോ ആര് ലേഖനം തുടങ്ങുന്നത്‌.അവിടെ എത്തിപ്പെടാനുള്ള യോഗ്യത എന്നോ നേടിയതു കൊണ്ടകാം ജമാ-അത്തും അതിന്ശ്രമിക്കുന്നത്എന്ന്കരുതാം. മൌദൂദിക്കും സ്വന്തം ഭരണഘടനക്കും വിട! ഞങ്ങള്ക്കും ഒരു കൈ നോക്കണം. അതാണ്ജമാ-അത്തിണ്റ്റെ ഇപ്പോഴത്തെ തീരുമാനം. നിര്ലജ്ജമായ നയം മാറ്റത്തിലൂടെയും അവസരവാദവാചകമടികളിലൂടെയും രാഷ്ട്രീയത്തിലേക്ക്കടക്കാന്അവര്എന്നോ യോഗ്യത നേടിക്കഴിഞ്ഞിട്ടുണ്ട്‌.

പിന്നെ അധികാരം കിട്ടുന്നതിന്മുമ്പെ ജമാ-അത്തിനുള്ളിലത്തെ സ്ഥിതി അബ്ദുല്ലയെപോലെയുള്ള ഉള്ളുകല്ലി മുഴുവന്അറിയുന്നവര്ഇതിനകം പുറത്തുപറഞ്ഞു കഴിഞ്ഞിട്ടുണ്ട്‌.തന്പോരിമയും ഒരുതരം ദുഷിച്ച പൌരോഹിത്യവും ജമാ-അത്തിനുള്ളില്നന്നായി ബാധിച്ചിട്ടുണ്ട്എന്നവര്പറയുന്നു.അഴിമതിയും അതിനുള്ളീല്വേണ്ടുവോളമുണ്ടത്രേ.ചാവക്കാട്ടും മലപ്പുറത്തും പുറത്തു വന്ന ചില നിക്ഷേപക തട്ടിപ്പുകളും ആത്മഹത്യവും വരെ ആരും മറന്നിട്ടുണ്ടാവില്ല. അധികാരത്തിലിരുന്ന ബംഗ്ളാദേശില്വലിയ കുംഭകോണങ്ങള്നടത്തിയ ചരിത്രം ജമാ-അത്തിനുണ്ട്‌.പാക്കിസ്ഥാനിലും ജമാ-അത്ത്അക്കാര്യത്തിലൊക്കെ വളരെ മുമ്പോട്ട്പോയിട്ടുണ്ടത്രെ.

 സാമ്രാജ്യത്വ ബന്ധം?

തോമസ്ഐസക്കിണ്റ്റേത്സി ബന്ധമാണെങ്കില്ജമാ-അത്തിനും അത്തരം ബന്ധമില്ലേ? ൯൮ ല്ഹിറാ നഗര്സമ്മേളനത്തില്ജമാ-അത്ത്കെട്ടിയെഴൂന്നള്ളീച്ച്കൊണ്ടുവന്ന ജോണ്എല്എക്സ്പോസിറ്റൊ ആരാണ്പുള്ളി? അമീരിക്കന്സ്റ്റേറ്റിണ്റ്റെ മത കാര്യ ഉപദേഷ്ടാവ്‌.
ജമാ-അത്തെ ഇസ്ളാമി നവലിബറല്സാമ്രാജ്യത്തത്തിന്എതിരാണോ? ബംഗ്ളാദേശില്നവലിബറല്നയങ്ങള്നടപ്പാക്കിയ സര്ക്കാരില്അവര്പങ്കാളിയായിക്കൊണ്ട്ജമാ-അത്ത്തന്നെ അത്ചെയ്തു.അമേരിക്കന്കമ്പനികള്ക്ക്പച്ചപ്പരവതാനി വിരിച്ചു.ജമാ-അത്ത്പിന്തുണക്കുന്ന ഇറാനിലും സുഡാനിലും പിന്തുടരുന്നത്‌.നവലിബറല്സാമ്പത്തിക നയങ്ങളാണ്‌.

പാക്കിസ്ഥാനില്ഒറ്റക്ക്മത്സരിച്ചാല്%സീറ്റ്പോലും ജമാ-അത്തിന്കിട്ടാറില്ല.എന്നാല്പാക്കിസ്ഥാണ്റ്റെ ചരിത്രത്തിലെ എറ്റവും കുപ്രസിദ്ധനായ പട്ടാള മേധാവി സിയാവുല്ഹഖിണ്റ്റെ പട്ടാളമന്ത്രിസഭയില്ജമ്മാ-അത്ത്അംഗമായി.സുള്ഫീക്കര്അലി ഭൂട്ടോയെ തൂക്കിക്കൊന്ന,ഈമേഖലയിലെ സി പദ്ധതികള്ക്ക്മുഴുവന്ചുക്കാന്പിടിച്ച ജനറല്സിയ ആയിരുന്നു പാക്കിസ്ഥാന്കണ്ട ഭരണാധികാരികളില്ജമാ-അത്തിന്ഏറ്റവും സ്വീകാര്യന്‍. 

ജ്മാ അത്തിനെ എതിര്ത്താല്അതെങ്ങനെ സവര്ണ്ണഹിന്ദുപ്രീണനമാകും?

സവര്ണ്ണഹിന്ദുപൊതുബോധത്തിണ്റ്റെ ആധിപത്യം കണ്ടുപിടിച്ചത്ജമാ-അത്തൊന്നുമല്ല.മീഡിയയിലും മതേതരപാര്ട്ടികളിലും ആധിപത്യം നിലനില്ക്കുന്നുണ്ട്‌.അത്മതേതര ജനാധിപത്യ ശക്തികള്തന്നെയാണ്ആദ്യം തിരിച്ചറിഞ്ഞത്‌.എന്നു വെച്ച്ഇസ്ളാമിക വര്ഗീയതയെ എതിര്ത്താല്അതൊക്കെ സവര്ണ്ണ ഹിന്ദുത്വം മൂലമാണെന്ന്പറയുന്നത്ലളിതവല്ക്കരണമാണ്‌.
സ്വന്തം മുഖം രക്ഷിക്കാന്മതേതര പാര്ട്ടികളില്ഹിന്ദുത്വം ആരോപിക്കുന്നത്ജമാ-അത്ത്വര്ഗീയ കാര്ഡ്കളിക്കുന്നതല്ലാതെ പിന്നെന്താണ്? മാധ്യമത്തിണ്റ്റെ സംഭാവനയെ അംഗീകരിക്കുന്ന ആളാണ്' ഈയുള്ളവനും.അതിണ്റ്റെ ഉള്ളിലെ നിഷേധ പ്രവണതകളെ എതിര്ക്കുകയും ചെയ്യണം എന്നാണെണ്റ്റെ അഭിപ്രായം.മാതൃഭൂമിയെക്കാളും മനോരമയെക്കാളും ഞാന്ഇഷ്ടപ്പെടുന്ന പത്രവും മാധ്യമമാണ്‌.

പിണറായിലും കുഞ്ഞാലിക്കുട്ടിയിലും ഒക്കെ ഹിന്ദുത്വക്കാരാണോ? വ്ല്ലാപല്ലിയെയിം എന്എസ്എസിനെയും പ്രീണിപ്പിച്ചാല്ഹിന്ദുവര്ഗീയപ്രീണനം.പി ഡി പി, എന്എല്,ജമാ-അത്ത്ഇവരെ തോളിലെടുത്തിട്ടാലും മുസ്ളിം വര്ഗീയപ്രീണനമല്ല.മര്ദ്ദിത പക്ഷ, ജനാധിപത്യ മതേതര നിലപാടാണതൊക്കെ ജമാ-അത്തിന്‌. മുസ്ളിം വര്ഗീയപ്രീണനം എന്നൊന്ന്തന്നെയില്ലേ

എന്തിനിപ്പോല് ചര്ച്ച

കേന്ദ്രത്തിലും റെയില്വേ വകുപ്പിലും ലീഗ്പിന്തുടരുന്നത്സാമ്രാജ്യത്ത വിരുദ്ധ നയമാണോ?നാളെ കേരളത്തിലും ലീഗ്പിന്തുടരാന്പോകുന്നത്അങ്ങനെയാണെന്ന്ജമാ-അത്തിന്ഉള്വിളി തോന്നുന്നുണ്ടോ? മറ്റുള്ളപാര്ട്ടികളില്കുത്തിത്തിരിപ്പുണ്ടാക്കുന്ന മാധ്യമത്തിണ്റ്റെ നയം ഇപ്പോള്തിരിച്ചടിച്ചിരിക്കയാണ്‌.ലീഗിലും സി പി എമ്മിലും കുത്തിത്തിരിപ്പുണ്ടാക്കിയാല്മാധ്യമ ധര്മ്മം! അത്മറ്റുള്ളവര്ജമാ-അത്തിനെതിരെ ചെയ്താല്സവര്ണ്ണ പ്രീണനം. കണ്ടുപിടുത്തങ്ങള്ഗംഭീരം തന്നെ! 

മാധ്യമം അതെന്തിന്പൂഴ്ത്തി? വായിച്ചില്ലെങ്കില്വായിക്കൂ.

6 അഭിപ്രായങ്ങൾ:

  1. ഒരു പാട്‌ നിഗൂഢ അജണ്ടകള്‍ മനോഹരമായി ഒളിച്ചുവെച്ച്‌ ജനങ്ങളുടെ മുമ്പില്‍ ആഹ്ലാദചിത്തരായി നില്‍ക്കുന്ന ആ സംഘടനയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച്‌ ഉള്ളുതൊട്ടുള്ള ലേഖനമുണ്ട്‌ (മെയ്‌ 16, 2010) മാതൃഭൂമി ആഴ്ചപ്പതിപ്പില്‍. വിവിധ മാതൃകകളില്‍ക്കൂടി മൗദൂദിയന്‍ ചിന്താഗതികളെ പരിചയപ്പെടുത്തുകയും അതിനടിപ്പെടുത്തുകയും ചെയ്യുന്ന ജമാ അത്തെ ഇസ്ലാമിയുടെ അകകാഴ്ചകള്‍ പരിചയപ്പെടുത്തുന്നു ഹമീദ്‌ ചേന്നമംഗലൂര്‍.

    പൊതുസമ്മതികളിലെ ചതിക്കുഴികള്‍ എന്ന പേരില്‍ എഴുതിയ ലേഖനം ജമാ അത്തെ ഇസ്ലാമി വരുത്തിക്കൂട്ടുന്ന യഥാര്‍ത്ഥ ചതിക്കുഴികള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്‌. പന്ത്രണ്ടുപേജു നീളുന്ന ലേഖനത്തില്‍ മാധ്യമത്തെയും അതിന്റെ സംഘാടകരെയും വിറളിപിടിപ്പിക്കുന്ന ഒട്ടേറെ പരാമര്‍ശങ്ങളുണ്ട്‌. സമൂഹത്തിലെ പ്രഗല്‍ഭവ്യക്തിത്വങ്ങളെ മുന്‍നിറുത്തി നടത്തുന്ന പിന്‍സീറ്റ്‌ ഡ്രൈവിംഗ്‌ എത്രമാത്രം അപകടകരമാവുന്നുവെന്ന്‌ ഹമീദ്‌ വരച്ചുകാട്ടുന്നു. ഒരേസമയം അപകടകരവും അപമാനകരവുമായ വസ്തുതകള്‍. ഇടയ്ക്ക്‌ ചില കവര്‍ ഓര്‍ഗനൈസേഷനുകള്‍ രൂപവത്കരിച്ചുകൊണ്ടും ജമാ അത്തെ ഇസ്ലാമിയുടെ ഇന്റലക്ച്വല്‍ ജിഹാദ്‌ മുന്നോട്ടുപോയി. 'ഫോറം ഫോര്‍ ഡിമോക്രസി ആന്‍ഡ്‌ കമ്മ്യൂണല്‍ ഏമിറ്റി (എഫ്‌.ഡി.സി.എ)യും 'ജസ്റ്റിഷ്യ'യും ഉദാഹരണങ്ങളാണ്‌. ജസ്റ്റിഷ്യ ജമാഅത്തനുകൂല അഭിഭാഷകരുടെ കൂട്ടായ്മയാണെങ്കില്‍ എഫ്ഡിസിഎ രാജ്യത്തിലെ ചില പ്രമുഖ വ്യക്തികളെ മുന്നില്‍ നിര്‍ത്തി മൗദൂദിസ്റ്റുകള്‍ പിന്‍സീറ്റ്‌ ഡ്രൈവിംഗ്‌ നടത്തുന്ന സംഘടനയത്രെ. മുന്‍ സീറ്റില്‍ വി.ആര്‍. കൃഷ്ണയ്യരും താര്‍കുണ്ഠെയും സ്വാമി അഗ്നിവേശുമുള്‍പ്പെടെയുള്ള സമാരാധ്യര്‍. പിന്നില്‍ സംഘടനയുടെ കടിഞ്ഞാണ്‍ കൈയിലെടുത്തുകൊണ്ട്‌ ജമാ അത്ത്‌ പ്രതിനിധികളും. ജനാധിപത്യത്തിനും സമുദായമൈത്രിക്കും വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നു പറയപ്പെടുന്ന ഫോറത്തിന്റെ പ്രണേതാക്കള്‍ സെക്യുലര്‍ ഡിമോക്രസിയെ താത്ത്വികമായിത്തന്നെ തള്ളിക്കളയുന്നവരാണെന്ന്‌ ഒരു പക്ഷേ, കൃഷ്ണയ്യരെപ്പോലുള്ളവര്‍ മനസ്സിലാക്കിയിട്ടില്ല; അല്ലെങ്കില്‍ അതൊന്നും അത്ര കാര്യമാക്കേണ്ടതില്ലെന്ന ഉദാസീനതയ്ക്ക്‌ അവര്‍ സ്വയം കീഴടങ്ങിയിരിക്കുന്നു. ഇത്തരം ഉദാസീനതകളും മനസ്സിലാക്കായ്മകളും സമൂഹത്തിനുമേല്‍ സ്ഫോടനാത്മകമായ സ്ഥിതിവിശേഷമല്ലേ വരുത്തിക്കൂട്ടുക.

    ഇനി മനുഷ്യാവകാശത്തിന്റെ കാര്യത്തിലെ ഇരട്ടത്താപ്പിനെക്കുറിച്ച്‌ ഹമീദ്‌ പറയുന്നത്‌ നോക്കുക: കേരളത്തിലേക്ക്‌ വരുമ്പോഴും മനുഷ്യാവകാശ പ്രശ്നത്തില്‍ ജമാഅത്ത്‌-സോളിഡാരിറ്റി പ്രഭൃതികള്‍ അനുവര്‍ത്തിക്കുന്ന ഇരട്ടത്താപ്പ് പ്രകടമാണ്‌. മിസ്റ്റര്‍ മഅ്ദനിയുടെയും മിസിസ്‌ മഅ്ദനിയുടെയും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി നിരന്തരം ശബ്ദിച്ച മൗദൂദിസ്റ്റുകള്‍ ചേകന്നൂര്‍ മുഹമ്മദ്‌ അബ്ദുള്‍ ഹസന്‍ മൗലവി മതഫാഷിസ്റ്റുകളുടെ കൊലക്കത്തിക്കിരയായ സന്ദര്‍ഭത്തിലും പിന്നീടും ആ ക്രൂരമായ ഉന്മൂലനം ആവശ്യപ്പെടുന്ന ഗൗരവത്തില്‍ ആ വിഷയത്തെ സമീപിക്കാന്‍ തയ്യാറായിട്ടില്ല. ഇത്തരം തയ്യാറില്ലായ്മകളുടെ ജുഗുപ്സാവഹമായ സത്യങ്ങള്‍ പറയാന്‍ കേരളത്തില്‍ ആളില്ലാത്തതാണ്‌ ജമാ അത്തെ ഇസ്ലാമിയുടെയും അവരുടെ ശിങ്കിടിപ്പടയുടെയും വിജയം. അനീതിക്കെതിരെയും ദളിതര്‍ക്കെതിരെയും നടക്കുന്ന അതിക്രമങ്ങളെ തുറന്നുകാണിക്കാനും എതിര്‍ക്കാനും എന്ന പേരില്‍ ഇക്കൂട്ടര്‍ നടത്തുന്ന സകല പരിപാടികളുടെ ഉള്ളിലും നിഗൂഢമായ താല്‍പ്പര്യങ്ങള്‍ ഒളിച്ചുവെച്ചിരിക്കുന്നു. അതിലേക്ക്‌ ചെറിയൊരു വെളിച്ചംവീശാന്‍ ചേന്നമംഗലൂരിന്‌ കഴിയുന്നു എന്നത്‌ ആശ്വാസമത്രെ. മൂര്‍ഖന്റെ വിഷത്തിന്‌ പ്രതിവിധിയുണ്ട്‌; രാജവെമ്പാലയുടേതിനതില്ല എന്ന ജാഗ്രതയിലേക്ക്‌ സമൂഹം ഉണര്‍ന്നെങ്കിലേ രക്ഷയുള്ളൂ. അത്തരം ജാഗ്രതയിലേക്കുള്ള വഴിയായി ഈ ലേഖനത്തെ കണക്കാക്കാം.

    മറുപടിഇല്ലാതാക്കൂ
  2. ****ഹമീദിണ്റ്റെ ലേഖനമാണെങ്കില്‍ പതിവ്‌ തെറ്റിച്ച്‌ കുറച്ച്‌ ഭേദപ്പെട്ട ഒന്നായിരിരുന്നു താനും******
    ഹമീദിണ്റ്റെ ഇതിനു മുന്‍പത്തെ ലേഖനങ്ങളെല്ലാം 'കനപ്പെട്ടതാണെന്ന്' പറഞ്ഞിരുന്ന സന്ദേഹിക്ക്‌ ഇപ്പോഴെന്താണു ഒരു 'ഭേദപെട്ടതായി' തോന്നിയത്‌. അപ്പോള്‍ താങ്കള്‍ക്കും അറിയാം ടിയാന്‍ പറയുന്നതൊക്കെ പുളു. പിന്നെ ജമാഅത്തെ ഇസ്ളാമിക്കെതിരിലല്ലെ എഴുതുന്നത്‌ കിടക്കട്ടെ നമ്മുടെ വക ഒരു 'കൈയടി' കൊള്ളാം. !

    മറുപടിഇല്ലാതാക്കൂ
  3. ഹലോ, momin,നടന്ന് 'പാറ്റുകയാണല്ലൊ?!!', താങ്കള്‍ പറഞ്ഞ ഹമീദ്‌ ചേന്ദമംഗല്ലൂര്‍ വര്‍ഷങ്ങളായി ജമാഅത്തെ ഇസ്ളാമിയെ കുറിച്ച്‌ എഴുതാന്‍ തുടങ്ങിയിട്ട്‌. ഇത്രയും കാലമായിട്ടും പുള്ളി പറഞ്ഞത്‌ വിശ്വസിച്ചവരെ കണ്ടിട്ടില്ല. എന്നു മാത്രമല്ല ടിയാണ്റ്റെ അഭിപ്രായത്തില്‍ ഒരു ജമാഅത്തെ ഇസ്ളാമി മാത്രമല്ല പ്രശ്നം, അവര്‍ വിശ്വസിക്കുന്ന ഖുര്‍ആനും സുന്നത്തുമൊക്കെ പരിഷ്കരിക്കാത്തതാണു പ്രധാന പ്രശനം എന്ന് വിളിച്ചുകൂവുന്നവനാണു ശ്രീ ഹമീദും കാരശ്ശേറിയും ഇ എ ജബ്ബാറുമൊക്കെ. നേരെ ചൊവ്വേ മുസ്ളീങ്ങളെ മൊത്തമായി പറഞ്ഞാല്‍ 'അടി' പാര്‍സലായി വരും എന്ന് മുന്‍ കൂട്ടി കണ്ടതുകൊണ്ടാണു തല്‍ക്കാലം ഇസ്ളാമിനെ ശക്തമായി അവതരിപ്പിക്കുന്ന ജമാഅത്തെ ഇസ്ളാമിയുടെ പിന്നാലെ കൂടാന്‍ കാരണം. ജമാഅത്ത്‌ കഴിഞ്ഞാല്‍ അടുത്തത്‌ സുന്നികളെയും ഖുറ്‍ആനെയുമൊക്കെയാണു ടിയാന്‍ ലക്ഷ്യം വെക്കുന്നത്‌. ഈയിടെ പുള്ളി ബാങ്ക്‌ വിളി മലയാളത്തിലാക്കണം എന്ന് ഇതെ മാത്ര്‍ഫൂമിയില്‍ എഴുതിയിരുന്നു. ആ അഭിപ്രായത്തോടും താങ്കള്‍ക്ക്‌ യോജിപ്പായിരിക്കും എന്ന് കരുതുന്നു കാരണം പുള്ളിക്കാരനാണല്ലൊ പുതിയ(പഴയ) മുഫ്തി. പിന്നെന്താണു ഫയങ്കര 'ഒളിയജണ്ട'യായി പറഞ്ഞത്ത്‌ ആ, ബഹുമാന്യ വ്യക്തിത്വങ്ങളായ ജസ്റ്റിസ്‌ താര്‍കുണ്ഡേ, വി ര്‍ ക്രിഷ്ണയ്യര്‍, സ്വാമി അഗിനിവേശ്‌ തുടങ്ങിയവരെ ദുരുപയോഗം ചെയ്യുന്നു അല്ലെങ്കില്‍ തെറ്റിദ്ദരിപ്പിക്കുന്നു!! ഞാന്‍ ഇത്രയും കാലം മനസ്സിലാക്കിയിരുന്നത്‌ ഇവരൊക്കെ സ്വന്തം ചിന്താശക്തിയും യുക്തിയും ബുദ്ദിയും ഉപയോഗിക്കുന്നവരും മറ്റുള്ളവരുറ്റെ 'പ്രലോഭനങ്ങളിലും' 'തെറ്റിദ്ദരിപ്പിക്കലിലും' വീഴാത്തവരുമാണെന്നാണു. എന്നാലും ഈ ജമാഅത്തുകാരെ 'സമ്മതിക്കാണം' ഇവരൊയൊക്കെ തെറ്റിദ്ദരിപ്പിച്ചവര്‍ 'ചില്ലറക്കാരല്ല!!' ഉറപ്പ്‌. ഇതിനൊക്കെ ഒറ്റവാക്കില്‍ ഒന്നേ പറയാവു 'മഞ്ഞ ബാധിച്ചവനു കാണുന്നതൊക്കെ മഞ്ഞയായി തോന്നും'. ആദ്യമേ ജമാഅത്തെ ഇസ്ളാമിയെ ഇഷ്ടമില്ല അവര്‍ ഇസ്ളാം പറഞ്ഞാലും രാഷ്ട്രീയം പറഞ്ഞാലും പിന്നെ ഇപ്പോള്‍ മൂന്നാം കിട രാഷ്ട്രീയക്കാരണ്റ്റെ നിലവാരത്തിലേക്ക്‌ 'തരം താഴ്ന്ന' നേതാക്കളെ കൂടി കിട്ടിയ സന്തോഷത്തിലാണു. ഈ പറഞ്ഞ രാഷ്ട്രീയകാരൊക്കെ ഇത്‌ മാറ്റി പറയാന്‍ വര്‍ഷങ്ങള്‍ പോലും വേണം എന്നില്ല. 'കൊക്ക്‌ എത്ര കുളം കണ്ടതാ'! ഇനി, ഇതുവരെ ജമാഅത്തെ ഇസ്ളാമിയെ പരിചയമുള്ളവര്‍ക്കൊക്കെ അറിയാം ആരുടേയും സപ്പോര്‍ട്ട്‌ അവര്‍ക്ക്‌ ഒരു കാലത്തും ഇല്ലാതെയാണു ഇത്രയും കാലം പിന്നിട്ടത്‌. ഇപ്പോള്‍ മാത്രം വലതുപക്ഷവും ഇടതുപക്ഷവും പുതുതായി ഒന്നും പറഞ്ഞിട്ടില്ല. വേണമെങ്കില്‍ ഇടതുപക്ഷം വഞ്ചന കാണിച്ചെന്ന് പറയാം. അതാണെങ്കില്‍ ഒരു ജമാഅത്തെ ഇസ്ളാിക്കെതിരില്‍ മാത്രമല്ല താനും. എറെ പ്രതീക്ഷയോടെ അധികാരതീല്‍ കൊണ്ടുവന്ന കേരള ജനതയെ ആദ്യം ചതിച്ചു. പിന്നെ, പിഡിപ്പി യെ ചതിച്ചു. ജനതാദളിനെ പിളര്‍ത്തില്‍ ഇല്ലതാക്കാന്‍ നോക്കി. ഇപ്പോള്‍ ജമാഅത്തിനെതിരെ തിരിഞ്ഞെന്ന് മാത്രം. ശക്തമായ സംഘടനാടിത്തറയുള്ള ജമാഅത്തിനെ പിണറയിക്ക്‌ 'ശരിക്കും' അറിയാത്തതുകൊണ്ടാണു അതിനു മുതിര്‍ന്നെതെന്ന് തോന്നുന്നു. അതല്ലെങ്കില്‍ സക്കറിയെക്കെതിരിലും നീലകണ്ടനെതിരിലും മറ്റും പ്രയോഗിച്ച ഗുണ്ടാ രാഷ്ട്രീയം ഫലപ്രദമായി ജമാഅതിനെതിരിലും പ്രയോഗിക്കാം എന്ന് കരുതികാണും. എതായാലും ഒരു കാര്യം വ്യക്തം അടുത്ത 'ഊഴം' ഐ എന്‍ എല്ലിനാണെന്ന് തോന്നുന്നു. ഇങ്ങനെ ഒാരോ മുസ്ളിം സംഘടനകളെയും ഇല്ലതാകീ അവര്‍ മുസ്ളിം ലീഗിനെ തിരഞ്ഞ്‌ വരും അന്നേരം അവര്‍ക്ക്‌ വേണ്ടി ശബ്ദിക്കാന്‍ കുഞ്ഞാലികുട്ടിയെങ്കിലും ബാക്കിയായാല്‍ മതിയായിരുന്നു!

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍2010, മേയ് 25 10:04 PM

    hadeedinte lEkhanangal gambhrmaanenn njaan paranjittundo?
    hameedinteyum karasseriyuteyum koottaththil enne koottaruthenne paranjittullu.hameedinte ee lekhanam kure visadaamsangal ullathaayathinaalaan bhEdamaanenn paranjath,c p saithalaviyude lekhanavum pusthakavum ith pOle kurre visadaamsangal adangiyathaan.

    vimarsicha vasthuthakalkk akkamitt marupadi parayaathe vimarsicha aaleyo ayalute party-ye kuricho palathu paranj rakshapeeTunnath jamaa=athukaarude oru reethiyaan.

    marxist party vichaarichaal oru muslim party-yeyum illaathaakkaan kazhiyilla.avarude kaaryam thanne parungalilaan.

    മറുപടിഇല്ലാതാക്കൂ
  5. sadique kodungallur2010, ജൂൺ 21 4:21 AM

    "ഒരു ജനതയോടുള്ള വിരോധം അവരോട് അനീതി പ്രവര്‍ത്തിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ" - ഖുര്‍' ആന്‍ (അദ്ധ്യായം - മാ'ഇദ)
    പ്രവര്‍ത്തിക്കല്‍ മാത്രമല്ല , എഴുതലും, പ്രസംഗിക്കലും ഒക്കെ ഇതില്‍ പെടും. നിങ്ങള്‍ കുറ്റം പറയുന്നത് ജമാ'അത്തിനെ അല്ല . മറിച്ച് ഇസ്ലാമിനെയാണ്. അതുകൊണ്ട് വാക്കുകള്‍ ശ്രദ്ധിച്ചു ഉപയോഗിക്കുന്നത് നല്ലതാണു. സാമ്രാജ്യത്ത്വത്തിന്റെയും, ഇസ്‌ലാം വിരുദ്ധരെയും കൂടെ കൂട്ടുന്നത്‌ നല്ലതാണു .... ഒരു ധൈര്യത്തിന്

    മറുപടിഇല്ലാതാക്കൂ
  6. കുരുത്തം കെട്ടവന്‍ : ".....എതായാലും ഒരു കാര്യം വ്യക്തം അടുത്ത 'ഊഴം' ഐ എന്‍ എല്ലിനാണെന്ന് തോന്നുന്നു....." 2010, മേയ് 25 6:33 am

    ഒാ, സന്ദേഹീ,, 25 മെയ്‌ 2010 ഞാന്‍ ഐ എന്‍ എല്ലിനെ പറ്റി ഇവിടെ കമണ്റ്റിയത്‌ അക്ഷരം പ്രതി ശരിയായിരിക്കുന്നു. ദീര്‍ഘ കാലം ഇടതുമുന്നണിയെ പിന്തുണച്ചിരുന്ന ഐ എന്‍ എല്ലിനെ മുന്നണിയില്‍ എടുക്കത്തതിനാല്‍ അവര്‍ സ്വയം മുന്നണി വിട്ടു (ഇനിയും നിന്നാല്‍ സി പി എം ചവിട്ടി പുറത്താക്കുമെന്ന് അവര്‍ക്ക്‌ ബോധ്യം വന്നിരിക്കുന്നു. )

    മറുപടിഇല്ലാതാക്കൂ