പ്രതികരണം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പ്രതികരണം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 നവംബർ 1, തിങ്കളാഴ്‌ച

ജമാ-അത്തിനു വേണ്ടി ഒപ്പിയവർ ഇതറിഞ്ഞോ?

അങ്ങനെ ജമാ-അത്തെ ഇസ്ലാമിയും ഈ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഒരു കൈ നോക്കി. മൂല്യാധിഷ്ഠിതരാഷ്ട്രീയം കടന്ന് കക്ഷികൾക്കും പക്ഷത്തിനും പിന്തുണ നൽകലുകളും കഴിഞ്ഞ് നേരിട്ട് സ്ഥാനാർത്തികളെ നിർത്തി പക്കാതെരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽ ജമാ-അത്ത് മുങ്ങിക്കുളിച്ചത് ഇപ്പോഴാണ്.

ജനപക്ഷമുന്നണിയായും ജനകീയവികസനമുന്നണിയായുമൊക്കെ വേഷം മാറി കന്നി പരീക്ഷണത്തിൽ തന്നെ വോട്ടു ബാങ്കു രാഷ്ട്രീയത്തിന്റെ എല്ലാ വഷളൻ തന്ത്ര-കുതന്ത്രങ്ങളും അവരും പയറ്റി. ആദർശം വാക്കിൽ നിന്നുപോലും  നീങ്ങിത്തുടങ്ങിയതിന്റെ ഒരു ഗംഭീരതുടക്കമായി ഇത്. പ്രഖ്യാപിത രാഷ്ട്രീയ നിലപാടൊന്നും തെരഞെടുപ്പിൽ സ്ഥാനാർഥികളായപ്പോഴും പ്രചരണ വോട്ടുപിടുത്തങ്ങളിലും പുലർത്തിയില്ല.

സ്ഥാനാർഥികളെ നിർത്തുമ്പോൾ പരിഗണിച്ചയോഗ്യത പരമാവധി വോട്ട് പിടിക്കാൻ അയാൾക്കുള്ള സാധ്യത നോക്കിയാണ്. ഇത് എല്ലാ രാഷ്ട്രീയ പാർട്ടികളും സ്വീകരിക്കുന്ന ഒരു തന്ത്രമാണ്. ഇവിടെ ജമാ-അത്തും സാമ്പത്തികം,തറവാട്/കുടുംബ സ്വാധീനങ്ങൾ എന്നിവയൊക്കെ നോക്കിയാണ് പലയിടത്തും സ്ഥാനാർഥികളെ നിർത്തിയത്. പലയിടത്തും നോമിനേഷൻ കൊടുത്തശേഷം പിൻ വലിക്കുന്ന തിയതിക്ക് മുമ്പായി മറ്റ് സ്ഥാനാർഥികളെ സമീപിച്ച് പലസമ്മർദ്ദങ്ങളിലൂടെയും തങ്ങളുടെ സ്വാധീനത്തെക്കുറിച്ചും മറ്റും അവകാശവാദങ്ങൾ നടത്തിയും പത്രിക പിന്വലിപ്പിക്കാൻ ശ്രമം നടത്തി. ഇന്ന വാർഡിൽ ഞങ്ങളെ പിന്തുണച്ചാൽ ഇന്ന വാർഡിൽ ഞങ്ങൾ പിന്തുണക്കാം തുടങ്ങിയ തരത്തിൽ വോട്ട് ചുളുവിൽ കൂടുതൽ വാങ്ങാനും ജയിക്കാനുമുള്ള പക്കാ തെരഞ്ഞെടുപ്പു കളികൾ ജമാ-അത്തുകാർ പലയിടത്തും നടത്തി. ഇവിടെയൊന്നും ഇരു മുന്നണികളുടെയും തെറ്റായ വികസനനയങ്ങൾക്കെതിരാണ് തങ്ങളെന്ന ജമാ-അത്ത്മുന്നണിയുടെ പ്രഖ്യാപിത നിലപാടുകൾക്ക് അവർ പോലും ഒരു വിലകല്പിച്ചില്ല.

പ്രധാനമായും മുസ്ലിം ലീഗിനെ തോല്പിക്കാൻ ഇടതുപക്ഷത്തിനെ സഹായിച്ച് തങ്ങളും നിർണ്ണായക ശക്തിയാണെന്ന് കാണിച്ചുകൊടുക്കാൻ വേണ്ടിയുള്ള തെരഞ്ഞെടുപ്പ് തന്ത്രമാണ് മലപ്പുറം ജില്ലയിൽ മിക്ക സ്ഥലങ്ങളിലും ജമാ-അത്ത് സ്വീകരിച്ചത്. ഇവിടെ ഇടതുപക്ഷത്തിനോ ജമാ-അത്തിനോ പ്രഖ്യാപിത നിലപാടുകൾ പ്രശ്നമേ ആയില്ല. ചില സ്ഥലങ്ങളിൽ കോൺഗ്രസ്സ് സ്ഥാനാർഥികളെയും പിന്തുണച്ചിട്ടുണ്ടത്രെ.

ലീഗ് വിരുദ്ധ സ്ഥാനാർഥികൾക്ക് എന്ത് യോഗ്യതയാണോ ഉള്ളത് ആ യോഗ്യത/മാനദണ്ഡം അനുസരിച്ച് ഒറ്റ ലീഗ് സ്ഥാനാർഥിയും ഇല്ലാത്ത പോലെയാണ്
ജമാ-അത്ത് നിലപാടെടുത്തത്. ഇവിടെ പരമാവധി ലീഗ് വിരുദ്ധ വോട്ടുകൾ തങ്ങളുടെ പെട്ടിയിലാക്കി തങ്ങളുടെ സ്വാധീനശക്തി ഇരു മുന്നണികൾക്കും കാണിച്ചു കൊടുക്കുക എന്നതാണ് അവരുടെ അജണ്ട.

കിനാലൂരും ഇടതുവികസനവൈകല്യവുമെല്ലാം മറന്ന് ഇടതുപക്ഷവുമായി പരമാവധി അടുക്കാൻ ജമാ-അത്ത് ശ്രമിച്ചത്  കണ്ടു.പ്രദേശിക ഇടതു നേതൃത്വങ്ങളുടെ ദൌർബല്യങ്ങളും ആശങ്കകളും വനിതാസ്ഥാനാർഥികളെ കിട്ടാത്ത സ്ഥിതിയുമൊക്കെ ജമാ-അത്ത് പലയിടത്തും മുതലെടുത്തു. പ്രാദേശിക ഇടതുനേതൃത്വത്തെ സ്വാധീനിച്ച് പല വാർഡുകളും തങ്ങൾക്ക് വിട്ടുതരാൻ ആവശ്യപ്പെട്ടു.പലതും കിട്ടുകയും ചെയ്തു.

ജമാ-അത്ത് തട്ടിക്കൂട്ടിയ മുന്നണിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സാംസ്കാരിക,സാമൂഹിക,പരിസ്ഥിതി പ്രവർത്തകർ ഒപ്പിട്ട അഭ്യർഥന ജമാ-അത്തുകാർ വോട്ടർമാർക്ക് വിതരണം ചെയ്തിരുന്നു. അതിൽ ഇടതു വലതു മുന്നണികളുടെ തെറ്റായ നയങ്ങൾക്കെതിരെ ജനപക്ഷനിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയബദൽ ആയാണ് ജമാ-അത്തു മുന്നണിയെ പരിചയപ്പെടുത്തുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയപ്പോൾ നിസ്സാര വോട്ടുകൾ പോലും നിർണ്ണായകമായ പഞ്ചായത്തു തെരഞ്ഞെടുപ്പിൽ ഇരുമുന്നണികളോടും വോട്ട് കാണിച്ച് വിലപേശി സീറ്റ് തരപ്പെടുത്താനും പിന്തുണ നേടാനും നടത്തിയ തത്വദീക്ഷയില്ലാത്ത കളികളാണ് കാണാൻ കഴിഞ്ഞത്. ബദൽ രാഷ്ട്രീയമെല്ലാം വോട്ട് കൂട്ടാനുള്ള തത്രപ്പാടിൽ ബലികഴിക്കപ്പെട്ടു.ഇതൊക്കെയുണ്ടോ ഒപ്പിട്ടവർ അറിയുന്നു,അന്വേഷിക്കുന്നു!

അടുത്തപോസ്റ്റിൽ

മാധ്യമം പത്രത്തിൽ കുറച്ചു മുമ്പുവരെ സാമ്പത്തികകാര്യ ലേഖനങ്ങൾ എഴുതിയിരുന്ന പി ജെ ജെയിംസ് ജനശക്തിയിലും റെഡ് സ്റ്റാർ മാസികയിലും ഇസ്ലാമിക ഫൈനാൻസിനെ കുറിച്ചെഴുതിയ വിശദമായ പഠനത്തിലെ വിമർശനങ്ങൾ അടുത്ത പോസ്റ്റിൽ ചുരുക്കി അവലോകനം ചെയ്യാം.ജമാ-അത്തുകാരുടെയും സകല ഇസ്ലാമിക സാമ്പത്തിക ബദൽ വാദക്കാരുടെയും പൂച്ച് പുറത്തുചാടിക്കുന്ന ലേഖനമാണത്.(red star,may2010,issue 5,(address) Red Star,R-S,prathap market,Jangpura-B,New Delhi-110014,email:redstarenglish@yahoo.co.in).
ജനശക്തി മാസികയുടെ ജൂൺ,ജൂലൈ ലക്കങ്ങളിലാണെന്നു തോന്നുന്നു ഈ ലേഖനമുള്ളത്.

റെഡ് സ്റ്റാറിൽ ഇങ്ങനെ ഒരു ലേഖനമുള്ളത് യാദൃശ്ചികമായാണ് അറിയാൻ കഴിഞ്ഞത്. ലേഖനത്തിലെ ഉള്ളടക്കം അടുത്തപോസ്റ്റിൽ വായനക്കാരുമായി പങ്കു വെക്കാം

ഇതു കൂടി വായിക്കുക


2010 ജൂൺ 25, വെള്ളിയാഴ്‌ച

ദേശാഭിമാനി മൗദൂദിസം ചർച്ചചെയ്യുന്നു.

ജമാ-അത്തെ ഇസ്ലാമിയെക്കുറിച്ച്‌ ദേശാഭിമാനി പത്രത്തിൽ ഒരു ചർച്ചാപരമ്പര വന്നുതുടങ്ങിയിരിക്കുന്നു.അതിലെ പ്രസക്തമെന്ന് സന്ദേഹിക്ക്‌ തോന്നുന്ന ലേഖനങ്ങളോ ഉദ്ധരണികളോ തുടർന്നുള്ള ചിലപോസ്റ്റുകളിൽ വായിക്കാം.ടി ആരിഫലിയുടെ മാതൃഭൂമി അഭിമുഖത്തോടുള്ളപ്രതികരണങ്ങളും ഉണ്ടാകും.


തേജസ്‌ ലേഖനവും മറുപടിയും

ഗാന്ധിജിയും ജമാ-അത്തെ ഇസ്ലാമിയും

2010 ജൂൺ 14, തിങ്കളാഴ്‌ച

വി എസ്‌+കുഞ്ഞാലിക്കുട്ടി=ആദർശ്ശ ജമാ-അത്ത്‌

മാർക്ക്സിസ്റ്റ്‌ പാർട്ടിയിൽ വി എസ്‌ പക്ഷത്തോടാണ്‌ യോജിപ്പെന്ന് മാതൃഭൂമി അഭിമുഖത്തിൽ ജമാ-അത്ത്‌ അമീർ പറയുന്നു.വികസന,സാമ്രാജ്യത്വ വിരുദ്ധ കാഴ്ചപ്പാടുകളിലെ യോജിപ്പാണ്‌ ഇതിന്‌ കാരണമെന്ന് അമീർ പറയുന്നു.


തികച്ചും കപടന്യായം മാത്രമാണിത്‌.മാർക്ക്സിസ്റ്റ്‌ പാർട്ടിയിലെ ശുദ്ധ ആദർ ശക്കാരെ പിടിക്കാനുള്ള തന്ത്രം.അങ്ങിനെയെങ്കിൽ മുസ്ലിം ലീഗിൽ ആരോടാണ്‌ ആഭിമുഖ്യം? ജമാ-അത്ത്‌ അമീർ പറയണം.എം കെ മുനീറിനോടല്ല,കുഞ്ഞാലിക്കുട്ടിയോടാണേന്ന് അമീർ തുറന്ന് പറയണം.കുഞ്ഞാലിക്കുട്ടിയോട്‌ രഹസ്യബന്ധം നിലനിൽക്കുന്നു എന്നത്തിന്റെ തെളിവാണല്ലോ അദ്ദേഹത്തിന്റെ അഭിമുഖം പ്രബോധനത്തിൽ വന്നത്‌.അതും തങ്ങൾക്ക്‌ അനുകൂലമായതരത്തിൽ.

ചർച്ചക്ക്‌ ക്ഷണിച്ചതും ജമാ-അത്ത്‌ പോയതും കുഞ്ഞാലിക്കുട്ടി സാഹിബ്‌ ക്ഷണിച്ചിട്ടാണല്ലൊ.അതും അമേരിക്കൻ മൾട്ടി ബഹുരാഷ്ട്രക്കുത്തകകളുടെ സുഹൃത്തായ കോടിശ്വരന്റെവീട്ടിലേക്ക്‌.

അരണ്‌ കുഞ്ഞാലിക്കുട്ടി? ഗ്ലോബൽ ഇൻ വെസ്റ്റ്‌മന്റ്‌ മീറ്റ്‌(ജിം)നടത്തിയ ആൾ,അമേരിക്ക ഇറാക്കിൽ നരഹത്യ നടത്തിക്കൊണ്ടിരുന്നപ്പോൾ പോലും ഇറാഖ്‌ യുദ്ധ ഫണ്ടിലേക്ക്‌ കോടികൾ നൽകിക്കൊണ്ടിരുന്ന മൈക്രോസോഫ്റ്റുമായി കരാറിണ്ടാക്കിയ ആൾ,ആഗോളീകരണ വികസനനയങ്ങളെ അപ്പടി ന്യായീകരിക്കുന്ന ആൾ,ഇപ്പോഴും ദേശീയ പാത നാൽപ്പത്തഞ്ച്‌ മീറ്റർ വേണമെന്ന് പറയുന്ന ആൾ,വൈദ്യുതി ബോർഡ്‌ വിഭജിക്കണമെന്ന് പറയുന്ന ആൾ.

ജമാ-അത്തേ,ഇതെന്തൊരു കോമ്പിനേഷനാ.അൾട്രാലെഫ്റ്റും അൾട്രാ രൈറ്റും.തീവ്ര ഇടതുപക്ഷവും പച്ചവെള്ളം തൊടാത്ത വലതുപക്ഷവും ജമാ-അത്തിന്റെ അവസരവാദ മാജിക്കിൽ ഒന്നാകുന്നു.

സായിപ്പിനെ കാണുമ്പോൾ കവാത്തു മറക്കും എന്നൊരു ചൊല്ലുണ്ട്‌. കുഞ്ഞാലിക്കുട്ടിയെ കണ്ടാൽ ജമാ-അത്ത്‌ നവമുതലാളിത്തത്തെയും വികസനചപ്പടാച്ചിയും മറക്കും.അപ്പോൾ മുസ്ലിം പ്രശ്നം,മുസ്ലിം ഐക്യം,വഖഫ്‌ ബോർഡ്‌ തുണ്ടങ്ങിയ ജീവന്മരണ പ്രശ്നങ്ങൾ മുന്നോട്ടു ചാടും.മുസ്ലിം സമ്പന്നരുടെ സ്പോൺസർഷിപ്പിൽ മുസ്ലിം ഐക്യവേദി ഒന്നു കൂടി പുനരുജ്ജീവിപ്പിക്കാൻ സമയമായി.

ചുരുക്കത്തിൽ മാർക്ക്സിസ്റ്റ്‌ പാർട്ടിയെയും പിണറായിയെയും അടിക്കാനുള്ള ജമാ-അത്തിന്റെ ഒരു വാചകക്കസർത്ത്‌ മാത്രമല്ലേ ഈ മുതലാളിത്ത, സാമ്രാജ്യത്ത വിരുദ്ധത?പിണറായിയെ പോലെ ജമാ-അത്തിന്റെ ഉള്ളൂം പോക്കാണെന്ന് തിരിയുന്നവന്‌ തിരിയും.അല്ലാത്ത ശുദ്ധന്മാർക്ക്‌ ജമാ-അത്തിന്‌ ചുറ്റും കുറെ കാലം നട്ടം തിരിയുമ്പോൾ പിന്നിട്‌ തിരിഞ്ഞ്‌ കൊള്ളൂം.

പണ്ട്‌ സേട്ടുസാഹിബിന്റെ പിന്നാലെ കൂടി ലീഗിനെ പിളർത്തിയതിൽ ജമാ-അത്തിന്റെ പങ്ക്‌ ലീഗ്‌ നേതാക്കൾ മറക്കാതിരിക്കുക.

കൊലവിളിച്ചു നടന്ന മ-അ്ദനിയെ മയക്കുവെടി വെച്ചു വീഴ്ത്തിയ കുഞ്ഞാലിക്കുട്ടി സാഹിബ്‌ തന്നെ ജമാ-അത്തിനെ വീഴ്ത്തും എന്ന് പ്രതീക്ഷിക്കാം.സാഹിബ്‌ ഒരു മുഴം മുമ്പേ എറിയുകയാണെന്ന് തോന്നുന്നു. നാളെ അധികാരത്തിൽ വന്നാൽ എക്സ്പ്രസ്‌ ഹൈവെയും മറ്റു നവമുതലളിത്ത നയങ്ങളും നടപ്പിലാക്കണമെങ്കിൽ ഈ നീർക്കോലികളെ കുരുക്കിലാക്കണം എന്ന് സാഹിബ്‌ മുൻ കൂട്ടി കാണുന്നുണ്ടാകണം.

ജമാ-അത്തിന്റെ വി എസ്‌ സ്തുതി കപടമാണെന്ന് വ്യക്തമാണല്ലോ.ജമാ-അത്ത്‌ വോട്ട്‌ ചെയ്യാൻ തുടങ്ങിയതുമുതൽ അവർ മുടങ്ങാതെ വോട്ടു കൊടുത്ത ഒരാൾ കെ കരുണാകരനായിരുന്നു.അന്ന് ഇടതു പക്ഷത്തോട്‌ അത്ര താൽപര്യമുണ്ടായിരുന്നില്ല ജമാ-അത്തിന്‌.

നവമുതലാളിത്തത്തിന്റെ കേരളത്തിലെ പ്രോൽഘാടകർക്കെല്ലാം അതിൽ പിന്നെയും പലതവണ വോട്ടു നൽകി.1991-ൽ തുടക്കം കൂറിച്ച നവമുതലാളിത്തത്തോട്‌ രാഷ്ട്രീയ എതിർപ്പുണ്ടാകുന്നത്‌ 2000-വും കഴിഞ്ഞ്‌ കുറെ കഴിഞ്ഞപ്പോൾ മാത്രം.അതും ഇടതുപക്ഷം മതവിശ്വാസികളോടും മുസ്ലിം ന്യൂനപക്ഷത്തോടും അടുത്തപ്പോൾ മാത്രം.അന്നൊക്കെ വി എസുമുണ്ടായിരുന്നു,ഇടതുപക്ഷവുമുണ്ടായിരുന്നു.ജമാ-അത്ത്‌ അപ്പോൾ വലതിന്റൊപ്പം നിന്നു.ഇപ്പോഴത്തെ ഇടതു നാട്യം സി പി എമ്മിന്റെ ആദശവ്യതിയാനത്തിൽ നിന്ന് മുതലെടുക്കാനുള്ള നാടകം മാത്രം.അതൊരു പടുതിരി മാത്രമേ ആവൂ.
ജമാ-അത്തിന്‌ വിദേശപ്പണമോ?
പി കെ പ്രകാശും ഇസ്രയേലും മാധ്യമവും

2010 മേയ് 24, തിങ്കളാഴ്‌ച

മാധ്യമത്തിണ്റ്റെ നെറികേട്‌

.

 ജമാ-അത്തെ ഇസ്ളാമി, ലീഗ്ചര്ച്ച ജമാ-അത്തിനെ ശരിക്കും പുലിവാല്പിടിപ്പിച്ചു.ജാള്യത മറക്കാന്പല അഭ്യാസങ്ങളും നടത്തുകയാണവര്‍.പി കെ പ്രകാശിനെക്കൊണ്ട്ഹമീദ്ചേന്നമംഗലൂരിണ്റ്റെ പേരു പറയാതെ ലേഖനം എഴുതിപ്പിച്ചു.ഹമീദിണ്റ്റെ മാതൃഭൂമി ലേഖനം ശരിക്കും ജമാ-അത്തിന്കൊണ്ടു എന്നര്ഥം.ഹമീദിണ്റ്റെ ലേഖനമാണെങ്കില്പതിവ്തെറ്റിച്ച്കുറച്ച്ഭേദപ്പെട്ട ഒന്നായിരിരുന്നു താനും.

 മെയ്൨൧ ന്ജമാ-അത്ത്അമീര്ടി ആരിഫലി നടത്തിയ പത്ര സമ്മേളനത്തിലെ വിവാദ പരാമര്ശങ്ങള്മാധ്യമം മുക്കിയതോടൊപ്പം അണികള്ക്ക്വായിച്ച്ആശ്വാസംനേടാനായി ആര്ഒരു ലേഖനം തട്ടിപ്പടച്ചുനല്കി. ആരാണീ ആര്? തലപ്പത്തിരിക്കുന്ന ആള്തന്നെ.ജമാ-അത്തിന്വേണ്ടി പച്ചയായി എഴുതേണ്ടി വരുമ്പോള്സ്വീകരിക്കുന്ന മുഖം മൂടിയാണ് ആര്എന്ന തൂലികാനാമം.ജമാ-അത്തിണ്റ്റെ മുഖം മൂടി നയത്തിണ്റ്റെ ഒരു ചിന്ന സാമ്പിള്ഇതു തന്നെ.

 വലിയ ഒരു ഇലക്ഷന്തന്ത്രം ചീറ്റിപ്പോയതിലുള്ള അസ്ക്യത തീര്ത്താല്തീരാത്തതാണ്‌.സ്ത്രീ സംവരണം അമ്പത്ശതമാനമായതിണ്റ്റെ നേട്ടം ലീഗിണ്റ്റെ ചിലവില്നേടാമെന്നൊരു മോഹം അവര്ക്കുണ്ടായിരുന്നു. കുറ്റിപ്പുറം വനിതാ സമ്മേളനം നടത്തിയത്വരെ അത്മുന്നില്കണ്ടു കൊണ്ടായിരുന്നു.ലീഗിന്ന്സ്ത്രീകളെ കിട്ടാത്തിടത്ത്പെണ്ണൂങ്ങളെ നിര്ത്തി സഹായിക്കുക.അങ്ങനെ സ്ത്രീകളിലൂടെ ജമാ-അത്തിനെ വളര്ത്തുക. ലീഗ്ഇവരുടെ തന്ത്രം കാണാതെ പോകരുത്‌.ഇവരെ സഹായിച്ചാല്അത്നാളെ ലീഗിനു തന്നെ പാരയായിത്തീരും.ലീഗിനെതിരെ എക്സ്പ്രസ്ഹൈവേ,സി പി എമ്മിനെതിരെ കിനാലൂറ്, അടുത്ത ലീഗ്ഭരണത്തില്വീണ്ടും പാര വരും.അത്കൊണ്ട്അടുപ്പിക്കാതിരിക്കുന്നതാണ്ബുദ്ധി.

അല്ലെങ്കിലും ലീഗിന്ഇനി ജമാ-അത്തിണ്റ്റെ പിന്തുണയുടെ എന്താവശ്യമാണുള്ളത്? ഒരു യു ഡി എഫ്അനുകൂല തരംഗം അടുത്ത തിരഞ്ഞെടുപ്പുകളില്ഭൂരിപക്ഷം സീറ്റും തൂത്തു വാരും. ലീഗിന്ബഹുഭൂരിപക്ഷത്തില്മുഴുവന്സീറ്റിലും ജയിക്കാം. കഴിഞ്ഞ തിരഞ്ഞേടുപ്പുകളില്ലീഗ്ജയിച്ചതിലോ തോറ്റതിലോ ജമാ-അത്ത്വോട്ടിന്ഒരു പങ്കുമില്ല.ജമാ-അത്ത്വോട്ടിനേക്കാള്വാന്ഭൂരിപക്ഷത്തിലാണ്ലീഗ്ജയിച്ചത്‌.ഇടതു പക്ഷം ജയിച്ചപ്പോഴും അതായിരുന്നു സ്ഥിതി. പിന്നെന്തിന്അവരുടെ പിന്നാലെ പോകണം? രണ്ടു മുന്നാണികളിലുമില്ലാതെ ഒറ്റക്കു നിന്നവര്തങ്ങളുടെ ശക്തി തെളിയിക്കട്ടെ.

  ആറിണ്റ്റെ ലേഖനം

രാഷ്റ്റ്രീയം തെമ്മാടികള്ക്കുള്ള അവസാന അഭയകേന്ദ്രമാണെന്ന്പാറഞ്ഞാണല്ലോ ആര് ലേഖനം തുടങ്ങുന്നത്‌.അവിടെ എത്തിപ്പെടാനുള്ള യോഗ്യത എന്നോ നേടിയതു കൊണ്ടകാം ജമാ-അത്തും അതിന്ശ്രമിക്കുന്നത്എന്ന്കരുതാം. മൌദൂദിക്കും സ്വന്തം ഭരണഘടനക്കും വിട! ഞങ്ങള്ക്കും ഒരു കൈ നോക്കണം. അതാണ്ജമാ-അത്തിണ്റ്റെ ഇപ്പോഴത്തെ തീരുമാനം. നിര്ലജ്ജമായ നയം മാറ്റത്തിലൂടെയും അവസരവാദവാചകമടികളിലൂടെയും രാഷ്ട്രീയത്തിലേക്ക്കടക്കാന്അവര്എന്നോ യോഗ്യത നേടിക്കഴിഞ്ഞിട്ടുണ്ട്‌.

പിന്നെ അധികാരം കിട്ടുന്നതിന്മുമ്പെ ജമാ-അത്തിനുള്ളിലത്തെ സ്ഥിതി അബ്ദുല്ലയെപോലെയുള്ള ഉള്ളുകല്ലി മുഴുവന്അറിയുന്നവര്ഇതിനകം പുറത്തുപറഞ്ഞു കഴിഞ്ഞിട്ടുണ്ട്‌.തന്പോരിമയും ഒരുതരം ദുഷിച്ച പൌരോഹിത്യവും ജമാ-അത്തിനുള്ളില്നന്നായി ബാധിച്ചിട്ടുണ്ട്എന്നവര്പറയുന്നു.അഴിമതിയും അതിനുള്ളീല്വേണ്ടുവോളമുണ്ടത്രേ.ചാവക്കാട്ടും മലപ്പുറത്തും പുറത്തു വന്ന ചില നിക്ഷേപക തട്ടിപ്പുകളും ആത്മഹത്യവും വരെ ആരും മറന്നിട്ടുണ്ടാവില്ല. അധികാരത്തിലിരുന്ന ബംഗ്ളാദേശില്വലിയ കുംഭകോണങ്ങള്നടത്തിയ ചരിത്രം ജമാ-അത്തിനുണ്ട്‌.പാക്കിസ്ഥാനിലും ജമാ-അത്ത്അക്കാര്യത്തിലൊക്കെ വളരെ മുമ്പോട്ട്പോയിട്ടുണ്ടത്രെ.

 സാമ്രാജ്യത്വ ബന്ധം?

തോമസ്ഐസക്കിണ്റ്റേത്സി ബന്ധമാണെങ്കില്ജമാ-അത്തിനും അത്തരം ബന്ധമില്ലേ? ൯൮ ല്ഹിറാ നഗര്സമ്മേളനത്തില്ജമാ-അത്ത്കെട്ടിയെഴൂന്നള്ളീച്ച്കൊണ്ടുവന്ന ജോണ്എല്എക്സ്പോസിറ്റൊ ആരാണ്പുള്ളി? അമീരിക്കന്സ്റ്റേറ്റിണ്റ്റെ മത കാര്യ ഉപദേഷ്ടാവ്‌.
ജമാ-അത്തെ ഇസ്ളാമി നവലിബറല്സാമ്രാജ്യത്തത്തിന്എതിരാണോ? ബംഗ്ളാദേശില്നവലിബറല്നയങ്ങള്നടപ്പാക്കിയ സര്ക്കാരില്അവര്പങ്കാളിയായിക്കൊണ്ട്ജമാ-അത്ത്തന്നെ അത്ചെയ്തു.അമേരിക്കന്കമ്പനികള്ക്ക്പച്ചപ്പരവതാനി വിരിച്ചു.ജമാ-അത്ത്പിന്തുണക്കുന്ന ഇറാനിലും സുഡാനിലും പിന്തുടരുന്നത്‌.നവലിബറല്സാമ്പത്തിക നയങ്ങളാണ്‌.

പാക്കിസ്ഥാനില്ഒറ്റക്ക്മത്സരിച്ചാല്%സീറ്റ്പോലും ജമാ-അത്തിന്കിട്ടാറില്ല.എന്നാല്പാക്കിസ്ഥാണ്റ്റെ ചരിത്രത്തിലെ എറ്റവും കുപ്രസിദ്ധനായ പട്ടാള മേധാവി സിയാവുല്ഹഖിണ്റ്റെ പട്ടാളമന്ത്രിസഭയില്ജമ്മാ-അത്ത്അംഗമായി.സുള്ഫീക്കര്അലി ഭൂട്ടോയെ തൂക്കിക്കൊന്ന,ഈമേഖലയിലെ സി പദ്ധതികള്ക്ക്മുഴുവന്ചുക്കാന്പിടിച്ച ജനറല്സിയ ആയിരുന്നു പാക്കിസ്ഥാന്കണ്ട ഭരണാധികാരികളില്ജമാ-അത്തിന്ഏറ്റവും സ്വീകാര്യന്‍. 

ജ്മാ അത്തിനെ എതിര്ത്താല്അതെങ്ങനെ സവര്ണ്ണഹിന്ദുപ്രീണനമാകും?

സവര്ണ്ണഹിന്ദുപൊതുബോധത്തിണ്റ്റെ ആധിപത്യം കണ്ടുപിടിച്ചത്ജമാ-അത്തൊന്നുമല്ല.മീഡിയയിലും മതേതരപാര്ട്ടികളിലും ആധിപത്യം നിലനില്ക്കുന്നുണ്ട്‌.അത്മതേതര ജനാധിപത്യ ശക്തികള്തന്നെയാണ്ആദ്യം തിരിച്ചറിഞ്ഞത്‌.എന്നു വെച്ച്ഇസ്ളാമിക വര്ഗീയതയെ എതിര്ത്താല്അതൊക്കെ സവര്ണ്ണ ഹിന്ദുത്വം മൂലമാണെന്ന്പറയുന്നത്ലളിതവല്ക്കരണമാണ്‌.
സ്വന്തം മുഖം രക്ഷിക്കാന്മതേതര പാര്ട്ടികളില്ഹിന്ദുത്വം ആരോപിക്കുന്നത്ജമാ-അത്ത്വര്ഗീയ കാര്ഡ്കളിക്കുന്നതല്ലാതെ പിന്നെന്താണ്? മാധ്യമത്തിണ്റ്റെ സംഭാവനയെ അംഗീകരിക്കുന്ന ആളാണ്' ഈയുള്ളവനും.അതിണ്റ്റെ ഉള്ളിലെ നിഷേധ പ്രവണതകളെ എതിര്ക്കുകയും ചെയ്യണം എന്നാണെണ്റ്റെ അഭിപ്രായം.മാതൃഭൂമിയെക്കാളും മനോരമയെക്കാളും ഞാന്ഇഷ്ടപ്പെടുന്ന പത്രവും മാധ്യമമാണ്‌.

പിണറായിലും കുഞ്ഞാലിക്കുട്ടിയിലും ഒക്കെ ഹിന്ദുത്വക്കാരാണോ? വ്ല്ലാപല്ലിയെയിം എന്എസ്എസിനെയും പ്രീണിപ്പിച്ചാല്ഹിന്ദുവര്ഗീയപ്രീണനം.പി ഡി പി, എന്എല്,ജമാ-അത്ത്ഇവരെ തോളിലെടുത്തിട്ടാലും മുസ്ളിം വര്ഗീയപ്രീണനമല്ല.മര്ദ്ദിത പക്ഷ, ജനാധിപത്യ മതേതര നിലപാടാണതൊക്കെ ജമാ-അത്തിന്‌. മുസ്ളിം വര്ഗീയപ്രീണനം എന്നൊന്ന്തന്നെയില്ലേ

എന്തിനിപ്പോല് ചര്ച്ച

കേന്ദ്രത്തിലും റെയില്വേ വകുപ്പിലും ലീഗ്പിന്തുടരുന്നത്സാമ്രാജ്യത്ത വിരുദ്ധ നയമാണോ?നാളെ കേരളത്തിലും ലീഗ്പിന്തുടരാന്പോകുന്നത്അങ്ങനെയാണെന്ന്ജമാ-അത്തിന്ഉള്വിളി തോന്നുന്നുണ്ടോ? മറ്റുള്ളപാര്ട്ടികളില്കുത്തിത്തിരിപ്പുണ്ടാക്കുന്ന മാധ്യമത്തിണ്റ്റെ നയം ഇപ്പോള്തിരിച്ചടിച്ചിരിക്കയാണ്‌.ലീഗിലും സി പി എമ്മിലും കുത്തിത്തിരിപ്പുണ്ടാക്കിയാല്മാധ്യമ ധര്മ്മം! അത്മറ്റുള്ളവര്ജമാ-അത്തിനെതിരെ ചെയ്താല്സവര്ണ്ണ പ്രീണനം. കണ്ടുപിടുത്തങ്ങള്ഗംഭീരം തന്നെ! 

മാധ്യമം അതെന്തിന്പൂഴ്ത്തി? വായിച്ചില്ലെങ്കില്വായിക്കൂ.