2010, ജൂൺ 16, ബുധനാഴ്‌ച

ഗാന്ധിജിയും ജമാ-അത്തെ ഇസ്ലാമിയും

ഹിന്ദു സമുദായത്തിൽ ജമാ-അത്തെ ഇസ്ലാമിക്ക്‌ ഒരു കൗണ്ടർ പാർട്ടുണ്ടെങ്കിൽ അത്‌ ഗാന്ധിജിയാണെന്നും ആർ എസ്‌ എസ്സല്ല എന്നുമാണ്‌ ജമാ-അത്ത്‌ അമീർ ആരിഫലി സാഹിബ്‌ മാതൃഭൂമി അഭിമുഖത്തിൽ പറയുന്നത്‌.ആറെസ്സെസ്സിന്റെ ഹിന്ദു രാഷ്ട്രവാദമല്ല ഗാന്ധിയുടെ മതാദർ ശ രാഷ്ട്രത്തോടാണ്‌ ജമാ-അത്തിന്റെ ദർശ്ശനത്തെ താരതമ്യം ചെയ്യേണ്ടതെന്ന് അമീർ പറയുന്നു.

ശുദ്ധ അസംബന്ധമാണിത്‌.ജമാ-അത്തിന്റെ സങ്കൽപത്തിലുള്ള ഇസ്ലാമിക രാജ്യം പോലെ ഒരു ഹിന്ദുരാഷ്ട്ര്മ്മാണോ ഗാന്ധിജി വിഭാവനം ചെയ്തത്‌?രാമരാജ്യം എന്നും ഉമറിന്റെ ഭരണം എന്നുമൊക്കെ പറയാവുന്ന പൊതുവായ അർത്ഥത്തിൽ നീതിനിഷ്ഠമായ രാജ്യം എന്നേ അതിനർത്ഥമുല്ലൂ.ഗാന്ധിജി ഉമറിന്റെ ഭരണം എന്നു വിശേഷിപ്പിച്ച പോലെ ജമാ-അത്ത്‌ തങ്ങളുണ്ടാക്കുന്ന രാജ്യം രാമരാജ്യമാണെന്ന് പറയുമോ? ജമാ-അത്തിന്‌ അങ്ങനെ പറയാൻ കഴിയില്ല.

ഗാന്ധിജിയുടെ രാമരാജ്യം മുസ്ലിമിനും ഭരിക്കാൻ കഴിയും. എന്നാൽജമാ-അത്തിന്റെ ഇസ്ലാമിക രാജ്യം ഇസ്ലാം വിശ്വാസിയായ മുസ്ലിമിനെ മാത്രമേ ഭരിക്കാൻ അനുവദിക്കൂ.

ഗാന്ധിജിയുടെ പാർട്ടിയിലെന്നപോലെ രാമരാജ്യത്തിലും മുസ്ലിം തുല്യ പദവി അനുഭവിക്കുന്ന അംഗവും പൗരനും ആയിരിക്കും.എന്നാൽ ജമാ-അത്തെ ഇസ്ലാമിയിൽ ഹിന്ദുവിന്‌ അംഗമാകാൻ കഴിയില്ല.അതിന്റെ ഇസ്ലാമികരാജ്യത്തിലും ഹിന്ദുവും മറ്റ്‌ മതക്കാരും രണ്ടാംതരം പൗരന്മാരായ ദിമ്മികളായിരിക്കും.
ഗാന്ധിജിയുടെ രാമരാജ്യം ഹിന്ദുമതാചാരങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ല.സർവ്വമതപ്രാർത്ഥനപോലെ അത്‌ മതേതര ആത്മീയതയിൽ അധിഷ്ടിതമാണ്‌.

ഗാന്ധിജിക്ക്‌ ഇസ്ലാം മതത്തിൽ ഒരു കൗണ്ടർപ്പാർട്ടുണ്ടെങ്കിൽ അത്‌ ജലാലുദ്ദീൻ റൂമിയെ പോലുള്ള സൂഫി മാർഗ്ഗക്കാരാണ്‌.ജമാ-അത്തെ ഇസ്ലാമിയല്ല.

ജമാ-അത്തും ഗാന്ധിജിയും തമ്മിൽ ഇത്ര ആദർശ്ശപ്പൊരുത്തമുണ്ടെങ്കിൽ അബുൽകലാം ആസാദും മുഹമ്മദ്‌ അബ്ദുറഹ്‌മാൻ സാഹിബും മൊയ്തു മൗലവിയും പോലുള്ള ദേശീയമുസ്ലിംകൾ എന്തുകൊണ്ട്‌ ജമാ-അത്തിൽ ചൃന്നില്ല.ദേശീയ മുസ്ലിംകൾ തങ്ങളുടെ എതിരാളികളായിരുന്നു എന്ന് അമീർ ഈ അഭിമുഖത്തിൽതന്നെ മറ്റൊരിടത്ത്‌ സൂചിപ്പിക്കുന്നുമുണ്ട്‌.ഗാന്ധിയന്മാരായ അവരൊക്കെ ഗാന്ധിയുടെ ഹിന്ദുമതരാഷ്ട്രത്തിന്‌ വേണ്ടിയാണ്‌ പ്രവർത്തിച്ചതെന്നാണോ കരുതേണ്ടത്‌?

ഗാന്ധിജിയുടെ രാമരാജ്യം സർവ്വമതങ്ങളെയും (ഹിന്ദുമതമടക്കം) സമഭാവനയോടെ കാണുന്ന മതേതരരാജ്യമായിരിക്കും എന്നതിനാലാണ്‌ ദേശീയമുസ്ലിംകൾ ഗാന്ധിയന്മാരായത്‌.മൗദൂദിക്ക്‌ ഗാന്ധിസം അംഗീകരിക്കലും ബഹുദൈവാരാധനയായിരുന്നു(ശിർക്ക്‌).

ജമാ-അത്തിന്റെ ഇസ്ലാമികരാജ്യത്തിൽ ഔദ്യോകികമതം ഇസ്ലാം മാത്രമാണ്‌.
രാമനും റഹീമും ഒന്നാണ്‌ ഗാന്ധിക്ക്‌.അതുപോലെ രാമരാജ്യവും ഉമർ ഭരണവും ഒന്നാണ്‌.അത്‌ ഗാന്ധിയൻ മതേതര രാജ്യമാണ്‌. ജമാ-അത്ത്‌ അമീർ കരുതുന്നപോലെ ഹിന്ദുരാഷ്ട്രമല്ല.

ആറെസ്സെസ്സിന്റെ ഹിന്ദുരാഷ്ട്രത്തോടാണ്‌ ജമാ-അത്തിന്റെ ഇസ്ലാമിക രാജ്യത്തിന്‌ സാമ്യം.അവിടെ മുസ്ലിം അടങ്ങിയൊതുങ്ങി കഴിയേണ്ട രണ്ടാം തരം പൗരനായിരിക്കുമല്ലോ.

ഇത്‌ ആറെസ്സെസ്‌ ന്യായം

ആറെസ്സെസ്‌ തങ്ങളുടെ ഹിന്ദുരാഷ്ട്രവാദത്തിന്‌ ഗാന്ധിയെ കൂട്ടു പിടിക്കാറുണ്ട്‌.തങ്ങളുടെ രാമരജ്യം ഗാന്ധിയുടെ രാമരാജ്യമാണെന്നാണ്‌ അവരും പറയാറ്‌.ജമാ-അത്തെ ഇസ്ലാമിയെപോലെ ആറെസ്സെസ്സിനും ഗാന്ധിജിയെ ഹിന്ദുരാഷ്ട്രവാദിയാക്കണം.ഗാന്ധിയുടെ രാമരാജയവും മതവും എന്താണെന്ന് ഇവർ മറച്ചു പിടിച്ചാണ്‌ ഈ വ്യാഖ്യാനം.വാജ്പേയിയെ പോലുള്ള ബി ജെ പി നേതാക്കൾ ഞങ്ങൾ ഗാന്ധിയൻ സോഷ്യലിസ്റ്റുകളാണെന്ന് പറഞ്ഞിട്ടുണ്ട്‌.ഗാന്ധിയുടെ സ്വദേശിയാണ്‌ തങ്ങളുടെ സ്വദേശിജാഗരൺ മഞ്ചെന്നും അവകാശപ്പെടുന്നു അവർ.തങ്ങൾടെ സങ്കുചിത മതരാഷ്ട്രവാദത്തെ വെള്ളപൂശാൻ ഗാന്ധിയെ മറയാക്കുന്നുവെന്ന് മാത്രം.

ഗാന്ധിജി തങ്ങളുടെ ജമാ-അത്തിന്റെ സമ്മേളനത്തിൽ പങ്കെടുത്ത്‌ തങ്ങളെ മുച്ചൂടും പ്രശംസിച്ചിട്ടുണ്ടെന്ന് ജമാ-അത്ത്‌ പറയുന്നു.ആറെസ്സെസ്സും ഇത്‌ തന്നെ പറയാറുണ്ട്‌.തങ്ങളുടെ ശഖ സന്ദർശ്ശിച്ച്‌ ഗാന്ധിജി,ഡോ.സാകിർ ഹുസ്സൈൻ,അംബേദ്കർ,ജയപ്രകാശ്‌ നാരായൺ എന്ന്നിവർ തങ്ങളെ പ്രശംസിച്ചുവെന്ന് ആറെസ്സെസ്സും പറയുന്നു.

ജമാ-അത്തിന്റെ ഹിന്ദുസമുദായത്തിലെ കൗണ്ടർ പാർട്ട്‌ ഗാന്ധിയല്ല.ആശയപരമായെങ്കിലും അത്‌ ആറെസ്സെസ്‌ തന്നെയാണ്‌.ഗാന്ധിസത്തിന്‌ ഇസ്ലാം മതത്തിൽ ഒരു കൗണ്ടർ പാർട്ട്‌ അന്വേഷിക്കുന്നത്‌ തന്നെ എത്രമാത്രം വങ്കത്തമായിരിക്കും എന്ന് ഒന്ന് ആലോചിച്ച്‌ നോക്കൂ.കാരണം ഗാന്ധിസം ഒരു ഹിന്ദു ആശയമോ ജീവിതതത്വശാസ്ത്രമോ ജീവിതരീതിയോ അല്ല.ഗാന്ധിയേയും ഗാന്ധിസത്തെയും ഹിന്ദുയിസമാക്കുന്നത്‌ ജമാ-അത്താണ്‌.നിരവധി ഇസ്ലാം മതപണ്ഠിതന്മാർ ഗാന്ധിയന്മാരായിരുന്നു എന്നോർക്കണം.

വി എസ്‌+കുഞ്ഞാലിക്കുട്ടി=ആദർശ്ശ ജമാ-അത്ത്‌
ജമാ-അത്തിന്‌ വിദേശപ്പണമോ?
പി കെ പ്രകാശും ഇസ്രയേലും മാധ്യമവും

7 അഭിപ്രായങ്ങൾ:

  1. ആരിഫലി സാഹിബിന്റെ തൊലിക്കട്ടി സമ്മതിച്ചിരിക്കുന്നു.
    എന്തിനു പറയണം, അങ്ങേരു മുതല്‍ മോബ്ളാങ് പേനക്കാരനു വരെ വേണ്ടത് അവരവരുടെ ഗാന്ധിയെ തന്നെ. പാവം ബാപ്പു!

    മറുപടിഇല്ലാതാക്കൂ
  2. അതേ അതെ, ആര്‍ എസ്‌ എസും ജമാഅത്തെ ഇസ്‌ലാമിയും ഒന്നാണു! ഇവരെന്തിനാ രണ്ടു രണ്ടായി നില്‍ക്കുന്നത്‌? ആര്‍ എസ്‌ എസ്‌ ശാഖ കൂടുബ്ബോള്‍ ജമാഅത്ത്‌ ശൂറാ കൂടും (ശൂറാ എന്നത്‌ കൂടിയാലോചനാ സമിതിക്ക്‌ പറയുന്നത്‌. വര്‍ക്കിംഗ്‌ കമ്മിറ്റി എന്നൊക്കെ പറയുന്ന പോലെ). ആര്‍ എസ്‌ എസ്‌ കര്‍സേവ ചെയ്യുബ്ബോള്‍ ജമാഅത്തെ ഇസ്‌ലാമി ജനസേവനം ചെയ്യും. എന്തൊരു സാമ്യത!! ഈ മതേതര ഫാഷിസ്റ്റായ ഹമീദും സന്ദേഹിയുമൊക്കെ പറയുന്നത്‌ എത്ര ശരി!! എനിക്കിപ്പോഴല്ലേ മനസ്സിലായത്‌ ജമാഅത്ത്‌ എല്ലാവരെയും തെറ്റിദ്ദരിപ്പിക്കയായിരുന്നു എന്ന്!! ഗാന്ധിയെ മുതല്‍ ഇങ്ങ്‌ ക്രിഷ്ണയ്യര്‍, സ്വാമി അഗ്നിവേശ്‌ എന്തിനു ഈയുള്ളവനെ പോലും ജമാഅത്ത്‌ തെറ്റിദ്ദരിപ്പിച്ചില്ലേ?!! എന്തായാലും ഒരാശ്വാസമുണ്ട്‌ സന്ദേഹിയെയും മതേതര ഫാഷിസ്റ്റിനെയും യുക്തിവാദികളെയും ഇവര്‍ക്ക്‌ തെറ്റിദ്ദരിപ്പിക്കാനായില്ലല്ലോ?!! സമാധാനം! ഇനി സ്വസ്ഥമായിട്ടിരിക്കാം പ്രശ്നങ്ങളൊക്കെ ഒതുങ്ങിയില്ലേ. അല്ല സന്ദേഹി നമ്മുടെ വിദേശ ഫണ്ട്‌ അന്വേഷിച്ചിട്ടെന്തെങ്കിലും തുബ്ബ്‌ കിട്ട്യോ? കിട്ടിയാല്‍ ഒരു കിടിലന്‍ പോസ്റ്റിടണേ..... എനിക്കൊന്ന് ആഘോഷിക്കാനാ.... ഒാരോ നിമിഷവും..... !!!

    മറുപടിഇല്ലാതാക്കൂ
  3. കുരുത്തം കെട്ടവന്‌,

    പൂർണ്ണമായും ആറെസ്സെസ്സും ജമാ-അത്തും സമാനമാണെന്ന് ഞാൻ പറഞ്ഞിട്ടില്ല.ഗാന്ധിയും ഗാന്ധിയുടെ ദർശ്ശനങ്ങളും രാമരാജ്യവും, ജമാ-അത്തിന്റെ ആശയങ്ങൾക്കും ഇസ്ലാമിക രാജ്യത്തിനും സത്തയിലും കാഴ്ചപ്പാടിലും സമാനമേ അല്ല എന്നാണ്‌ ഞാൻ അക്കമിട്ട്‌ പറഞ്ഞത്‌. അതിന്‌ മറുപടിയില്ല.

    അത്‌ ചെയ്യാതെ പതിവു പല്ലവി ആവർത്തിക്കുകയാണ്‌ താങ്കൾ ചെയ്യുന്നത്‌.മൗദൂദിയുടെ ഇസ്ലാമിക രാജ്യത്തിന്‌ ഗാന്ധിയുടെ രാമരാജ്യത്തോടല്ല,ആറെസ്സെസ്സിന്റെ രാമരാജ്യത്തോടാണ്‌ സാമ്യം എന്നു ഞാൻ പറഞ്ഞു. അതെന്തു കൊണ്ടാണെന്നും പറഞ്ഞു.അതിനും മറുപടിയില്ല.
    പ്രസ്തുത അഭിമുഖത്തിൽ ആരിഫലി സാഹിബ്‌ പറയുന്നത്‌ നോക്കു.
    "ആറെസ്സെസ്സിന്റെ ദാർശ്ശനികാടിത്തറ വംശീയാധിപത്യത്തിൽ അധിഷ്ഠിതമാണ്‌.സവർണ്ണാധിപത്യത്തിന്റെ ചിന്താഗതിയാണത്‌.അത്‌ ഒരു മതമോ ആദർശ്ശമോ എന്നനിലയിലല്ല,വംശീയതയാണ്‌ അത്‌.അതിന്റെ ഉള്ളടക്കത്തിൽ തന്നെ ഇങ്ങനെ ഒരു പ്രശ്നമുണ്ട്‌.മുസ്ലിം വംശത്തിൽ പിറന്നവർക്കേ രാജ്യം ഭരിക്കാൻ പാടുള്ളൂ എന്നു പറഞ്ഞാൽ അത്‌ ജനാധിപത്യത്തിൽ അത്ര സൗകര്യമുള്ള കാര്യമല്ല.അത്‌ വംശീയതയാണ്‌".

    ഇതിനാണ്‌ ഞാൻ മറുപടി പറഞ്ഞത്‌.ഗാന്ധിയെക്കുറിച്ച്‌ അമീർ പറഞ്ഞത്‌ ഇതോടൊപ്പമാണ്‌.ജമാ-അത്തും ആറെസ്സെസും തമ്മിൽ ഒരു കേവല താരതമ്യം നടത്തുകയായിരുന്നില്ല എന്റെ ലക്ഷ്യം.

    ഭാരതം ഹിന്ദു രാഷ്ട്രമാക്കണമെന്നും അവിടെ ഭരിക്കേണ്ടവർ ഹിന്ദുക്കളാണെന്നും ഹിന്ദു രാഷ്ട്രവാദികൾ പറയുന്നു.മുസ്ലിംകൾ അനുസരിക്കേണ്ടവരും.ജമാ-അത്ത്‌ ഇന്ത്യയെ 'സാവധാനം സമാധാനമാർഗ്ഗത്തിൽ ജനാധിപത്യരീതിയിൽ'ഇസ്ലാമിക രാജ്യമാക്കണമെന്ന് പറയുന്നു.ആ ഇസ്ലാമിക രാജ്യത്തിൽ ഇസ്ലാം മതവിശ്വാസിയായ മുസ്ലിമിനേ ഭരിക്കാൻ പാടുള്ളു. അതിന്റെ ഉള്ളടക്കത്തിലും ഇങ്ങനെ ഒരു പ്രശ്നമുണ്ട്‌.ഹിന്ദുത്വം അംഗീകരിക്കുന്ന ഹിന്ദുവിനെ(സവർണ്ണനെ)യല്ലേ ആറെസ്സെസ്‌ ഭരിക്കാനനുവദിക്കൂ? ജമാ-അത്ത്‌ മതവിശ്വാസിയായ മുസ്ലിമിനെ മാത്രമേ ഭരണാധികാരിയാക്കുകയുല്ലൂ.രണ്ടും തമ്മിൽ എന്ത്‌ വ്യത്യാസം.ഒന്ന് വംശീയമെങ്കിൽ മറ്റേതും വംശീയം തന്നെ.അല്ലെങ്കിൽ ഉറപായും വർഗ്ഗീയമാണ്‌.ഫലത്തിൽ തമ്മിലെന്തു വ്യത്യാസം?ഗാന്ധിമാർഗ്ഗം ഇതല്ലെന്ന് തീർച്ചയല്ലേ.

    ജനാധിപത്യത്തിൽ അസൗകര്യമാവും എന്ന്.അപ്പോൾ ഹുകൂമത്ത ഇലാഹിയിലോ?അങ്ങിനെയൊക്കെ ആവാം അല്ലേ. ഹിന്ദുരാഷ്ട്രത്തിലെ കാര്യമല്ലേ അമീറേ അവർ പറയുന്നത്‌.നമ്മടെ ശരീ-അത്ത്‌ രാജ്യത്തെ കാര്യവും അങ്ങനെയൊക്കെത്തന്നെയാണല്ലോ.ജനാധിപത്യം കൊണ്ട്‌ ഓട്ടയടക്കല്ലേ സാഹിബേ.

    പ്രയോഗത്തിൽ ഇന്ത്യൻ ജമാ-അത്തും ആറെസ്സെസ്സും സമാനമാണെന്ന് ഞാൻ പറഞ്ഞോ? ആശയതലത്തിൽ ഗാന്ധിസത്തോടല്ല,ഹിന്ദുത്വത്തോടാണ്‌ അടുപ്പമെന്ന് ഞാൻ ഇപ്പോഴും പറയുന്നു.രണ്ടും തത്തുല്യമാണെന്ന് അതിനർത്ഥമില്ല.

    ഗാന്ധിയെ കൂട്ടുപിടിക്കുന്നതിൽ ജമാ-അത്തും ആറെസ്സെസ്സും സമാനത പുലർത്തുന്നു എന്ന് ഞാൻ പറഞ്ഞു.അത്തിന്‌ ഞാൻ ചൂണ്ടിക്കാണിച്ച വസ്തുതകൾക്കും മറുപടിയില്ല.എന്റെ വാദങ്ങളെ നിസ്സാരവൽക്കരിച്ച്‌ പരിഹസിച്ച്‌ മറുപടി പറയാതെ തടിതപ്പുന്നത്‌ ശരിയാണോ?

    കൃഷ്ണയ്യരും നീലകണ്ഠനും മറ്റും അടുത്ത പോസ്റ്റിൽ പരാമർശ്ശ വിഷയമായതിനാൽ ഇപ്പോൾ പ്രതികരിക്കുന്നില്ല.

    സംവാദത്തേക്കാൾ ആക്ഷേപിക്കലും ബ്രാന്റ്ചെയ്യലും മേന്മപറഞ്ഞ്‌ രക്ഷപെടലും ജമാ-അത്തിന്റെ രീതിയായിരിക്കുന്നു.സ്വന്തം വേദിയിൽ തങ്ങൾക്ക്‌ വിജയം ഉറപ്പാക്കുന്ന തരത്തിലുള്ള സംവാദങ്ങൾ തട്ടിക്കൂട്ടുന്നതിൽ മാത്രമാം മിടുക്കരാണവർ.ഒഴിഞ്ഞു മാറാതെ സംവാദത്തിൽ ഏർപ്പെടാൻ സ്നേഹത്തൊടെ കുരുത്തം കെട്ടവനെ ക്ഷണിക്കുന്നു.
    വിദേശപണം പറ്റുന്നത്‌ സംബന്ധിച്ച്‌ സന്ദേഹിയുടെ നിലപാടും അഭിപ്രായവും ആ പോസ്റ്റിൽ തന്നെ വ്യക്തമാക്കിയതാണ്‌.വീണ്ടും മറ്റൊരു പോസ്റ്റിൽ അത്‌ പറയാൻ സാധ്യതയുള്ളതിനാൽ ഇവിടെ പറയുന്നില്ല.

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍2010, ജൂൺ 18 2:11 PM

    ഹിന്ദുത്വം അംഗീകരിക്കുന്ന ഹിന്ദു എങ്ങിനെ ആണെടാ സവ്ര്ണന്‍ ആകുന്നതു ? സവ്ര്ണന്‍ അവരനന്‍ എന്ന് പറഞ്ഞു ഹിന്ദുകളെ തമ്മി തലികാന്‍ ഉള്ള നിന്‍റെ കളി ഇവിടെ വേണ്ട.

    മറുപടിഇല്ലാതാക്കൂ
  5. സന്ദേഹിക്ക് മൃഗ പക്ഷത്ത് കഴുതയാണ്‌ സാമ്യം.
    കാരണങ്ങള്‍ :
    ൧- കഴുത നാലു കാലില്‍ നടക്കുന്നു. സന്ദേഹി കുഞായിരുന്നപ്പോള്‍ നാലുകാലില്‍ നടന്നിരുന്നു. ഇപ്പോഴും ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍, എക്സര്‍സൈസ് ചെയ്യുമ്പോള്‍ ഒക്കെ കഴുതയെ പോലെ നാലു ഊന്നുകളില്‍ നില്‍കാറുണ്ട്.
    ൨. കഴുത ഭക്ഷണം കഴിക്കുന്നു, സന്ദേഹിയും കഴിക്കുന്നു.
    ൩. കഴുതക്ക് ഒന്നും മനസ്സിലാവില്ല, എന്നും സംശയാലുവാണ്‌, സന്ദേഹിയും അങനെ തന്നെ..
    ഇനിയും കാരണങ്ങള്‍ വേണോ ?

    മറുപടിഇല്ലാതാക്കൂ
  6. പക്ഷെ രണ്ടും തുല്യമാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല.... നൊട്ട് ദ പോയിന്റ്

    മറുപടിഇല്ലാതാക്കൂ
  7. ഒ കെ സമീകരണയുക്തി കണ്ടു പിടിച്ചതിൽ സമ്മതിച്ചിച്ചിരിക്കുന്നു.ഈ കഴുത സമവാക്യം ഗാന്ധിജിയേയും ജമാ-അത്തിനെയും സമീകരിച്ച ആരിഫലി സാഹിബിനും ചേരുമല്ലോ.ഈ കഴുതക്ക്‌ ജമാ-അത്ത്‌ പക്ഷത്ത്‌ ആരിഫലി സാഹിബും ഉണ്ടല്ലോ എന്നതിൽ ആശ്വാാാസം!നൊട്ട് ദ പോയിന്റ്


    സംവദിക്കാൻ കയ്യിൽ മരൂന്നില്ലാത്തവർ എവിടെയും കേറി ഇങ്ങനെ ചില സമവാക്യമങ്ങ്‌ പ്രയോഗിക്കും.പല്ലി വാല്‌ മുറിച്ചിട്ട്‌ ഓടുന്നത്‌ പോലെ ഒരു തടിതപ്പൽ.

    മറുപടിഇല്ലാതാക്കൂ