മാർക്ക്സിസ്റ്റ് പാർട്ടിയിൽ വി എസ് പക്ഷത്തോടാണ് യോജിപ്പെന്ന് മാതൃഭൂമി അഭിമുഖത്തിൽ ജമാ-അത്ത് അമീർ പറയുന്നു.വികസന,സാമ്രാജ്യത്വ വിരുദ്ധ കാഴ്ചപ്പാടുകളിലെ യോജിപ്പാണ് ഇതിന് കാരണമെന്ന് അമീർ പറയുന്നു.
തികച്ചും കപടന്യായം മാത്രമാണിത്.മാർക്ക്സിസ്റ്റ് പാർട്ടിയിലെ ശുദ്ധ ആദർ ശക്കാരെ പിടിക്കാനുള്ള തന്ത്രം.അങ്ങിനെയെങ്കിൽ മുസ്ലിം ലീഗിൽ ആരോടാണ് ആഭിമുഖ്യം? ജമാ-അത്ത് അമീർ പറയണം.എം കെ മുനീറിനോടല്ല,കുഞ്ഞാലിക്കുട്ടിയോടാണേന്ന് അമീർ തുറന്ന് പറയണം.കുഞ്ഞാലിക്കുട്ടിയോട് രഹസ്യബന്ധം നിലനിൽക്കുന്നു എന്നത്തിന്റെ തെളിവാണല്ലോ അദ്ദേഹത്തിന്റെ അഭിമുഖം പ്രബോധനത്തിൽ വന്നത്.അതും തങ്ങൾക്ക് അനുകൂലമായതരത്തിൽ.
ചർച്ചക്ക് ക്ഷണിച്ചതും ജമാ-അത്ത് പോയതും കുഞ്ഞാലിക്കുട്ടി സാഹിബ് ക്ഷണിച്ചിട്ടാണല്ലൊ.അതും അമേരിക്കൻ മൾട്ടി ബഹുരാഷ്ട്രക്കുത്തകകളുടെ സുഹൃത്തായ കോടിശ്വരന്റെവീട്ടിലേക്ക്.
അരണ് കുഞ്ഞാലിക്കുട്ടി? ഗ്ലോബൽ ഇൻ വെസ്റ്റ്‌മന്റ് മീറ്റ്(ജിം)നടത്തിയ ആൾ,അമേരിക്ക ഇറാക്കിൽ നരഹത്യ നടത്തിക്കൊണ്ടിരുന്നപ്പോൾ പോലും ഇറാഖ് യുദ്ധ ഫണ്ടിലേക്ക് കോടികൾ നൽകിക്കൊണ്ടിരുന്ന മൈക്രോസോഫ്റ്റുമായി കരാറിണ്ടാക്കിയ ആൾ,ആഗോളീകരണ വികസനനയങ്ങളെ അപ്പടി ന്യായീകരിക്കുന്ന ആൾ,ഇപ്പോഴും ദേശീയ പാത നാൽപ്പത്തഞ്ച് മീറ്റർ വേണമെന്ന് പറയുന്ന ആൾ,വൈദ്യുതി ബോർഡ് വിഭജിക്കണമെന്ന് പറയുന്ന ആൾ.
ജമാ-അത്തേ,ഇതെന്തൊരു കോമ്പിനേഷനാ.അൾട്രാലെഫ്റ്റും അൾട്രാ രൈറ്റും.തീവ്ര ഇടതുപക്ഷവും പച്ചവെള്ളം തൊടാത്ത വലതുപക്ഷവും ജമാ-അത്തിന്റെ അവസരവാദ മാജിക്കിൽ ഒന്നാകുന്നു.
സായിപ്പിനെ കാണുമ്പോൾ കവാത്തു മറക്കും എന്നൊരു ചൊല്ലുണ്ട്. കുഞ്ഞാലിക്കുട്ടിയെ കണ്ടാൽ ജമാ-അത്ത് നവമുതലാളിത്തത്തെയും വികസനചപ്പടാച്ചിയും മറക്കും.അപ്പോൾ മുസ്ലിം പ്രശ്നം,മുസ്ലിം ഐക്യം,വഖഫ് ബോർഡ് തുണ്ടങ്ങിയ ജീവന്മരണ പ്രശ്നങ്ങൾ മുന്നോട്ടു ചാടും.മുസ്ലിം സമ്പന്നരുടെ സ്പോൺസർഷിപ്പിൽ മുസ്ലിം ഐക്യവേദി ഒന്നു കൂടി പുനരുജ്ജീവിപ്പിക്കാൻ സമയമായി.
ചുരുക്കത്തിൽ മാർക്ക്സിസ്റ്റ് പാർട്ടിയെയും പിണറായിയെയും അടിക്കാനുള്ള ജമാ-അത്തിന്റെ ഒരു വാചകക്കസർത്ത് മാത്രമല്ലേ ഈ മുതലാളിത്ത, സാമ്രാജ്യത്ത വിരുദ്ധത?പിണറായിയെ പോലെ ജമാ-അത്തിന്റെ ഉള്ളൂം പോക്കാണെന്ന് തിരിയുന്നവന് തിരിയും.അല്ലാത്ത ശുദ്ധന്മാർക്ക് ജമാ-അത്തിന് ചുറ്റും കുറെ കാലം നട്ടം തിരിയുമ്പോൾ പിന്നിട് തിരിഞ്ഞ് കൊള്ളൂം.
പണ്ട് സേട്ടുസാഹിബിന്റെ പിന്നാലെ കൂടി ലീഗിനെ പിളർത്തിയതിൽ ജമാ-അത്തിന്റെ പങ്ക് ലീഗ് നേതാക്കൾ മറക്കാതിരിക്കുക.
കൊലവിളിച്ചു നടന്ന മ-അ്ദനിയെ മയക്കുവെടി വെച്ചു വീഴ്ത്തിയ കുഞ്ഞാലിക്കുട്ടി സാഹിബ് തന്നെ ജമാ-അത്തിനെ വീഴ്ത്തും എന്ന് പ്രതീക്ഷിക്കാം.സാഹിബ് ഒരു മുഴം മുമ്പേ എറിയുകയാണെന്ന് തോന്നുന്നു. നാളെ അധികാരത്തിൽ വന്നാൽ എക്സ്പ്രസ് ഹൈവെയും മറ്റു നവമുതലളിത്ത നയങ്ങളും നടപ്പിലാക്കണമെങ്കിൽ ഈ നീർക്കോലികളെ കുരുക്കിലാക്കണം എന്ന് സാഹിബ് മുൻ കൂട്ടി കാണുന്നുണ്ടാകണം.
ജമാ-അത്തിന്റെ വി എസ് സ്തുതി കപടമാണെന്ന് വ്യക്തമാണല്ലോ.ജമാ-അത്ത് വോട്ട് ചെയ്യാൻ തുടങ്ങിയതുമുതൽ അവർ മുടങ്ങാതെ വോട്ടു കൊടുത്ത ഒരാൾ കെ കരുണാകരനായിരുന്നു.അന്ന് ഇടതു പക്ഷത്തോട് അത്ര താൽപര്യമുണ്ടായിരുന്നില്ല ജമാ-അത്തിന്.
നവമുതലാളിത്തത്തിന്റെ കേരളത്തിലെ പ്രോൽഘാടകർക്കെല്ലാം അതിൽ പിന്നെയും പലതവണ വോട്ടു നൽകി.1991-ൽ തുടക്കം കൂറിച്ച നവമുതലാളിത്തത്തോട് രാഷ്ട്രീയ എതിർപ്പുണ്ടാകുന്നത് 2000-വും കഴിഞ്ഞ് കുറെ കഴിഞ്ഞപ്പോൾ മാത്രം.അതും ഇടതുപക്ഷം മതവിശ്വാസികളോടും മുസ്ലിം ന്യൂനപക്ഷത്തോടും അടുത്തപ്പോൾ മാത്രം.അന്നൊക്കെ വി എസുമുണ്ടായിരുന്നു,ഇടതുപക്ഷവുമുണ്ടായിരുന്നു.ജമാ-അത്ത് അപ്പോൾ വലതിന്റൊപ്പം നിന്നു.ഇപ്പോഴത്തെ ഇടതു നാട്യം സി പി എമ്മിന്റെ ആദശവ്യതിയാനത്തിൽ നിന്ന് മുതലെടുക്കാനുള്ള നാടകം മാത്രം.അതൊരു പടുതിരി മാത്രമേ ആവൂ.
ജമാ-അത്തിന് വിദേശപ്പണമോ?
പി കെ പ്രകാശും ഇസ്രയേലും മാധ്യമവും
2010, ജൂൺ 14, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ