തോമസ് ഐസക് ജമാ-അത്തിന് വിദേശപ്പണം കിട്ടുന്നുണ്ടെന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഫ്രാങ്കി സി ഐ എ ബന്ധം ഉയർത്തിക്കാട്ടി ജമാ-അത്തു നേതാക്കൾ അതിനെ പ്രധിരോധിച്ചു.
ജമാ-അത്തിനെതിരെ തിവ്രവാദ-വർഗ്ഗീയ ആരോപണങ്ങൾ സി പി എം നേതാക്കൾ ഉന്നയിച്ചപ്പോൾ സി പി എമ്മിനെതിരെ ഹിന്ദു വർഗ്ഗീയപ്രീണനം ആരോപിച്ച് ജമാ-അത്ത് നേതൃത്വം അതിനെ പ്രധിരോധിക്കുന്നു.
നമ്മുടെ ഇടത് വലത് രാഷ്ട്രീയക്കാർ തങ്ങളുടെ സങ്കുചിത, താൽക്കാലിക രാഷ്ട്രീയനേട്ടങ്ങൾക്കായി വർഗ്ഗീയതയേയും തീവ്രവാദത്തെയും സാമ്രാജ്യത്വ-ചാരാരോപണത്തെയും ലാഘവബുദ്ധിയോടെ എടുത്തുപയോഗിക്കുന്നത് ജമാ-അത്തിനെ പ്പോലെയുള്ളവരെ എങ്ങിനെയൊക്കെ സഹായിക്കുന്നു എന്ന് മനസ്സിലാക്കാൻ ഇത് നല്ലൊരവസരമാണ്.
വിദേശപ്പണം കിട്ടുന്നു എന്നൊക്കെ ചുമ്മാതങ്ങു പ്രസ്ഥാവനയിറക്കി പൊടിയ്യും തട്ടിപ്പോകുന്ന തോമസ് ഐസകുമാരും പിണറായി വിജയന്മാരും ജമാ-അത്തിനത് കൊണ്ട് വല്ല പരിക്കും പറ്റുന്നില്ലെന്ന കാര്യം ചിന്തിക്കുന്നേയില്ല.ഒരു ഉത്ത്രവാദിത്വവുമില്ലാതെ ഇങ്ങനെ പ്രസ്താവന ഇറക്കുന്നത് യഥാർത്തത്തിൽ ജമാ-അത്തിന് ഗുണമേ ചെയ്യുന്നുള്ളൂ.
ജമാ-അത്താണെങ്കിൽ വിമർശ്ശിക്കുന്നവരെ ബ്രാന്റ് ചെയ്ത് എന്തെങ്കിലും തരത്തിൽ അവരെ മുദ്ര കുത്തി ആരോപണങ്ങളെ മറച്ചുപിടിക്കുകയും ചെയ്യും.ഞാൻ ഹമീദിന്റെയും കാരശ്ശേരിയുടെയും ബ്രാന്റിൽ പെട്ടയാളാണവർക്ക് എന്ന് കമന്റ് വായിക്കുമ്പോൾ മനസ്സിലാകുന്നു.സി പി എം ഹിന്ദു വർഗ്ഗീയതയുടെയും,ഭൂമാഫിയയുടെയും നവമുതലാളിത്തത്തിന്റെയും ഒക്കെ ആൾക്കാരാണെന്ന് പറഞ്ഞ് ആരോപണങ്ങൾക്ക് മറുപടിപറയാതെ അവർ തടിതപ്പുന്നു.യൂത്ത് ലീഗ് നേതാക്കളെ സാമ്രാജ്യത്ത ദാസന്മാരെന്ന് വിളിക്കുന്നു.ഇതൊക്കെയണ് അവരുടെ രീതി.
ജമാ-അത്തിനെതിരെ അരോപണങ്ങൾ ഉന്നയിക്കുന്നവർ ഇത്തരത്തിലുള്ളവരായതുകൊണ്ടാണ് അതിനൊക്കെ എതിരായ ജമാ-അത്തിനെ അവർ എതിർക്കിന്നത് എന്നാണ് ജമാ-അത്ത് പ്രതികരണം.ഇവരൊക്കെ ഇതിന്റെ ആളുകളണ്. അതംഗീകരിക്കുന്നു. അപ്പോൾ ജമാ-അത്തോ? അവർ പരിശുദ്ധന്മാരാണോ?
ഹിന്ദുപ്രീണനം/മുസ്ലിം പ്രീണനം
ജമാ-അത്തിനെ എതിർത്താൽ അത് ഹിന്ദുപ്രീണനം.അപ്പോൾ എൻ എസ് എസ്സിനെയും എസ് എൻ ഡി പി യെയും ആർ എസ് എസ്സിനെയും സിപി എം എതിർക്കുമ്പോൾ അത് മുസ്ലിം പ്രീണനമായിരുന്നോ?പിഡിപി യെയും ഐ എൻ എല്ലിനെയും കൂടെ കൂട്ടിയതും ജമാ-അത്തിന്റെ പി ന്തുണ സ്വീകരിച്ചതും മുസ്ലിം പ്രീണനമായിരുന്നില്ലെന്നുണ്ടോ? ഇനി അതൊന്നും മുസ്ലിം വർഗ്ഗീയപ്രീണനമല്ലെങ്കിൽ എന്തു ചെയ്യുമ്പോഴാണ്,എന്തുപറയുമ്പോഴാണ് അല്ലെങ്കിൽ ആരെ കൂടെ കൂട്ടുമ്പോഴാണ് മുസ്ലിം വർഗ്ഗീയ പ്രീണനമാകുക?അല്ലെങ്കിൽ മുസ്ലിം വർഗ്ഗീയ പ്രീണനം എന്നൊന്ന് ഭൂമുഖത്ത് ഇല്ലാത്തതും സംഭവികാത്തതുമായ ഒന്നാണെന്നാണോ ജമാ-അത്ത് പറയുന്നത്?
ഇപ്പോൽ ദളിതന്റെ കാര്യം കൂടിപ്പറഞ്ഞ് പിടിച്ചു നിൽക്കാൻ നോക്കുകയാണ് ജമാ-അത്ത് അമീർ.
മാധ്യമം പത്രം മുസ്ലിം വർഗ്ഗീയവികാരം ബുദ്ധിപൂർവ്വം ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുകയാണ്.ഇത് കഴിഞ്ഞ പോസ്റ്റുകളിൽ സൂചിപ്പിച്ചകാര്യമാണ്.
സാമ്രാജ്യത്ത ഇസ്രായേൽ ബന്ധം
കേരളാ കോൺഗസ്സുകളുടെ ലയനത്തിന് പിന്നിൽ ഇന്ത്യയിലെ അമേരിക്കൻ എംബസ്സി ചരടു വലിച്ചതായി മാധ്യമത്തിൽ പി കെ പ്രകാശ് തന്നെയാണ് റിപ്പോർട്ട് ചെയ്തത്.എന്നിരിക്കെ പ്രകാശിന്റെ ഉറ്റ തോഴനായ വി എസ് ക്രിസ്ത്യൻ വർഗ്ഗീയതയും മുസ്ലിം വർഗ്ഗീയതയും ശക്തി പ്രാപിക്കുന്നു എന്ന് പറഞ്ഞതിനോട് പ്രകശ് എന്തിന് വിയോജിക്കണം?
മുസ്ലിം വർഗ്ഗീയതയുടെ ഈ ഒത്തു ചേരലിന്റെ പിന്നിലും സൗദിയിലൂടെയും മറ്റും അമേരിക്കൻ ചരടുവലി ഇല്ലെന്ന് മേറ്റ്ല്ലാം ഭൂതക്കണ്ണാടി വെച്ചുനോക്കുന്ന പ്രകശന് ഉറപ്പാണോ? ഇവിടെ എന്താ അങ്ങനെ നോക്കാത്തത്?
തന്റെ ഇപ്പോഴത്തെ മുതലാളിയായ ഒ അബ്ദു റഹ്‌മാനും പഴയ ഒരു മുതലാളിയായിരുന്ന ഒ അബ്ദുള്ളയും ചേണ്ടമങ്ങലൂർ ഇസ്ലാമിയാ കോളേജിൽ അധ്യപകരായി നിയമിക്കപ്പെട്ടത് ഖത്തർ ഗവണ്മെന്റിനാലാണെന്ന് ഒ അബ്ദുള്ള തന്റെ പുസ്തകത്തിൽ പറയുന്ന്നു.ഇതെന്താ കഥ എന്നൊന്ന് പ്രകാശിന് അന്വേഷിച്ചുകുടേ? ഇതിലൊരാൾ പണ്ട് പാമോയിൽ വിരുദ്ധ സരത്തെ കളിയാക്കി മാധ്യമത്തിൽ ലേഖനവും എഴുതിയിരുന്നു.അന്നിതേ മാതിരി ജമാ-അത്ത് സാമ്രാജ്യത്ത വിരുദ്ധരായിരുന്നില്ലല്ലൊ.അതിന്റെയൊക്കെ മർക്കറ്റ് പിന്നല്ലെ അവർക്ക് മനസ്സിലായത്.
അഫ്ഗാനിസ്ഥനിലും മറ്റിടങ്ങളിലും അമേരിക്കൻ സാമ്രാജ്യമൊഹങ്ങൾക്ക് ചൂട്ടു പിടിച്ചു കൊടുത്ത സൗദി അറേബ്യയിലെ റാബിത(മുസ്ലിം വേൾഡ് ലീഗ്) എന്ന ഭീമൻ എൻ ജി ഒ യുമായി ഇവിടത്തെ ജമാ-അത്ത് നേതാക്കൾക്കുള്ള രക്തബന്ധത്തെ കുറിച്ചും പ്രകാശന് അന്വേഷിച്ചാലെന്താ.മൗദൂദി ഈ എൻ ജി ഒ യുടെ സ്ഥപകരിലൊരാളാണ് കെട്ടൊ.
റിച്ചാർഡ് ഫ്രാങ്കിയെക്കാളും അമേരിക്കൻ സി ഐ എ യുമായി ബന്ധമുള്ള ഒരാളെ (എസ്പോസിറ്റൊ) കേരളത്തിലെ ജമാ-അത്തിന്റെ ഹിറാ നഗർ സമ്മേളനത്തിലേക്ക് എഴുന്നള്ളീച്ചതിന്റെ പിന്നിലെ ഗുട്ടൻസും പ്രകശിന് അന്വേഷിക്കാവുന്നതാണ്.
കേരളത്തിലെ ജമാ-അത്തിന് റിയൽ എസ്റ്റേറ്റ്, കൺസ്ട്രക്ഷൻ ലോബിയുമായി യാതൊരു ബന്ധവുമില്ലേ?പ്രകാശന് നെഞ്ചത്ത് കൈവെച്ച് പറയാമോ?
മുസ്ലിം ലീഗുമായി പത്രക്കാരെപ്പേടിച്ച് ചർച്ചക്ക് പോയത് ആരുടെ വീട്ടിലേക്കായിരുന്നു? റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസക്കച്ചവട ഭീമനായ കോടിശ്വരൻ എം പി യുടെ വീട്ടിലേക്ക്! മാത്രമല്ല അദ്ദേഹത്തിന് അമേരിക്കൻ കമ്പനികളോടുള്ള വേഴ്ച ജമാ-അത്തിന് പ്രശ്നവുമായില്ല.അമേരിക്കൻ കുത്തകകളെ വികസിപ്പിക്കുന്ന ബിസിനസ്സുകാരൻ ദോസ്ത്.കിനാലൂരിൽ റോഡ് വികസിപ്പിക്കുന്ന കരീം മൂരാച്ചി.മാർക്ക്സിസ്റ്റുകാരുടെ കാപട്യം ജമാ-അത്ത് അപ്പടി കോപ്പിയടിക്കുകയാണല്ലേ?
ജമാ-അത്തിന് പിടിക്കാത്തവരെ, അല്ലെങ്കിൽ അവർക്ക് സ്തുതി പാടാൻ കിട്ടാത്തവരെ അവർ ഒരു ബ്രാന്റിൽ പെടുത്തി അവസരം കിട്ടിയാൽ ആക്രമിക്കും.മന്ത്രി പ്രേമചന്ദ്രൻ പ്രിയനാണ്.കാരണം അവരുടെ സ്റ്റേജിൽ വന്ന് സുഖിപ്പിക്കാറുണ്ട്.മന്ത്രി കരീമോ എം കെ മുനീറോ കഥാകൃത്ത് എൻ എസ് മാധവനോ അത് ചെയ്യാറില്ല. അവർ മാധ്യമത്തിന്റെയും ജമാ-അത്തിന്റെയും ഇരകളാവാറുമുണ്ട്.
മാതൃഭൂമി സംഘപരിവാറിനെ വിമർശ്ശിക്കുന്നവരെ പടിക്കു പുറത്ത് നിർത്തുന്നു എന്ന് മാധ്യമം ആരോപിക്കുന്നു. കെ വേണു വിനോട് മാധ്യമവും അതാണ് ചെയ്തതെന്ന് ഹമീദ് ചേണ്ടമംഗലൂർ ലേഖനത്തിൽ പറയുന്നുണ്ടല്ലോ.
പി കെ പ്രകാശും ഇസ്രയേലും മാധ്യമവും
2010, ജൂൺ 5, ശനിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ജമാഅത്തിണ്റ്റെ വിദേശ ഫണ്ട് അന്വേഷിച്ച് കണ്ടുപിടിച്ചാല്‍ പോരെ, സന്ദേഹി? അധികാരത്തിലുള്ളവരാണല്ലോ പറയുന്നത്. വെറുതെ പീടിക തിണ്ണയില്‍ 'രാഷ്ട്രീയം' പറയുന്ന നാടന്‍മാരല്ലല്ലോ? എന്തേ അന്വേഷിക്കാന്‍ ഒരു മടി? കാരണം ആരോപണം ഉന്നയിക്കുന്നവര്‍ക്ക് വ്യക്തമായി അറിയാം വിദേശ ഫണ്ട് പോയിട്ട് ഒരു ഹവാല പോലും കാണില്ലെന്ന്. അന്വേഷണ റിപ്പോര്‍ട്ട് വെളിച്ചത്തു വിട്ടാല്‍ ജമാഅത്തിണ്റ്റെ ഗ്ളാമര്‍ ഒന്നുകൂടി വര്‍ധിക്കും. അതല്ലേ ആരോപണം ഉന്നയിച്ച് 'പൊടിയും' തട്ടി പോയത്! പിന്നെ ആരോപണം ഉന്നയിക്കുന്നവര്‍ ആരാണെന്ന് നാട്ടുകാര്‍ക്കറിയണമല്ലോ അതിനാണു അവരുടെ 'തങ്കപ്പെട്ട സ്വാഭാവം' ഗുണം ഒാര്‍മിക്കുന്നത്. അല്ലാതെ ബ്രാന്‍ഡ് ചെയ്യാനല്ല. വെറും ബ്രാന്‍ഡ് ചെയ്യലായിരുന്നെങ്കില്‍ എന്തേ അതിനു ശേഷം തോമസ് ഐസക്ക് 'വിദേശം' എന്നുള്ള വാക്കു പോലും ജമാഅത്തിനെതിരില്‍ ഉരുവിടാതിരുന്നു. സന്ദേഹിയെ തെണ്ടി, ചെറ്റ (ക്ഷമിക്കുക) എന്നൊക്കെ ഞാന്‍ വിളിക്കണമെങ്കില്‍ മിനിമം ഞാന്‍ ഇതൊന്നുമല്ലാതിരിക്കണം, എങ്കിലേ എനിക്കത് സാധ്യമാകു. അപ്പോഴേ നാട്ടുകാരത് വിശ്വസിക്കു. സമകാലിക രാഷ്ട്രീയത്തില്‍ ജമാഅത്തെ ഇസ്‌ലാമിയെ 'തെറി' പറയാനും ആക്ഷേപിക്കാനും മാത്രം 'മെച്ചം' ഒരു രാഷ്ട്രീയ പാര്‍ട്ടിക്കുമില്ല. ജമാഅത്തിനെക്കാള്‍ 'പുഴുത്തു'നാറിയ വ്യവസ്തിതിയുമായി ജനങ്ങള്‍ക്കിടയില്‍ നടക്കുന്നവരാണു അവര്‍ക്കെതിരില്‍ 'കുതിര' കയറാന്‍ വരുന്നത്. അതു തന്നെയാണു ജമാഅത്തെ ഇസ്‌ലാമിയുടെ വിജയവും. ഇനി പി കെ പ്രകാശ് 'മാധ്യമ'ത്തില്‍ എന്തെഴുതണം എന്ന് സന്ദേഹിയോ ഹമീദോ അല്ല തീരുമാനിക്കേണ്ടത്. പ്രകാശ് എഴുതാത്തതൊക്കെ സന്ദേഹിക്കോ ഹമീദിനോ എറ്റെടുക്കുകയോ അല്ലെങ്കില്‍ വിശ്വാസമുള്ള മറ്റൊരാളെ എല്‍പിക്കുകയോ ചെയ്യുന്നതല്ലേ, ഈ 'കല്‍പിക്കാനും' ഉപദേശിക്കാനും നില്‍ക്കുന്നതിനേക്കാള്‍ ഭംഗി! ദേ ബി ആര്‍ പിയും ജമാഅത്തിണ്റ്റെ വാദത്തെ പിന്താങ്ങുന്നു. ഹമീദ്, കാരശ്ശേരി, മുനീറ്‍ പ്രഭ്രതികള്‍ എത്ര 'കൈ കാലിട്ടടിച്ചിട്ട്' എന്താ കാര്യം?! സാംസകാരിക നായകരും പ്രബുദ്ദരായ ജനങ്ങളും ജമാഅത്ത് പറയുന്നതേ വിശ്വസിക്കു.
മറുപടിഇല്ലാതാക്കൂകുരുത്തംകെട്ടവൻ പറയുന്നു
മറുപടിഇല്ലാതാക്കൂ"ജമാഅത്തിനെക്കാള്‍ 'പുഴുത്തു'നാറിയ വ്യവസ്തിതിയുമായി ജനങ്ങള്‍ക്കിടയില്‍ നടക്കുന്നവരാണു അവര്‍ക്കെതിരില്‍ 'കുതിര' കയറാന്‍ വരുന്നത്."
തങൾ പുഴുത്തു നാറിഅയവരാണ്..പക്ഷേ തങളേക്കാൾ നാറിയവർ തങൾക്കെതിരെ കുതിര കയറാൻ വരുന്നു..!സ്വന്തം സ്വത്വം പുറത്തുവരുന്നത് കണ്ടില്ലേ...!
അതായത് നാറികളെ നാറികൾക്ക് വിമർശിക്കാൻ പാടില്ല.
സന്ദേഹിയുടെ പോസ്റ്റിൽ പറഞ കാര്യങളെ നൂറുശതമാനം പിന്തുണകുകയാണ് കുരുത്തംകെട്ടവന്റെ കമന്റ്.ഗുരുത്വമില്ലാത്തവൻ എന്ന് സ്വയം സമ്മതിക്കുന്നവർക്ക് ഇങനെയല്ലേ പ്രതികരിക്കാനാകൂ.
എണ്റ്റെ കമണ്റ്റു മുഴുവന്‍ വായിച്ചിട്ട് 'സന്ദേഹി'ക്ക് അതാണു മനസ്സിലായതെങ്കില്‍ ഒരു കാര്യം മനസ്സിലായി താങ്കളൂടെ ചിന്തയും ബുദ്ദിയും എത് രീതിയില്‍ 'പ്രവര്‍ത്തിക്കുന്നു' എന്ന്. എതായാലും തല്‍ക്കാലം താങ്കളൂടെ 'പുഴുത്തു നാറിയ' വ്യവസ്തിതിയെക്കാള്‍ ഞാന്‍ പിന്തുണക്കുന്നത് 'നാറിയ'(താങ്കളുടെ ഭാഷയില്‍) ജമാഅത്തിണ്റ്റെ വ്യവസ്ഥയെ ആണു. ഒാക്കെ.
മറുപടിഇല്ലാതാക്കൂഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഅജ്ഞാത,റസാക്ക്,
മറുപടിഇല്ലാതാക്കൂനിങൾക്ക് തർക്കിക്കാൻ അറിയില്ല.തർക്കം എന്നാൽ എന്താണെന്ന് അറിയില്ല.വെറുതെ ബഹളം വെച്ച് ആളുകളുടെ ശ്രദ്ധ തിരിക്കാൻ മാത്രം അറിയാം.അതുകൊണ്ടാണ് പോസ്റ്റിലും കമന്റുകളിലും പറഞിട്ടുള്ള വസ്തുതകൾക്ക് മറുപടി പറയാനാകാതെ സ്വന്തം പുണ്ണുകൾ ചൊറിഞ് രസിക്കുനത്.നിങൾക്ക് അതിനേ കഴിയൂ.
സിംഹവാലന്‍ അണ്ണോ, പോസ്റ്റില്‍ എന്തു പറഞ്ഞു എന്നാണു താങ്കള്‍ പറയുന്നത്.!! എനിക്കും പറഞ്ഞൂടെ സിംഹവാലന്‍ അണ്ണന്‍ കമണ്റ്റുന്നത് 'വിദേശ' ഫണ്ട് കൈപറ്റിയാണെന്ന്. ആരോപണം ആര്‍ക്കും ഉന്നയിക്കാം. ഉത്തരവാദപെട്ട ഒരു സ്ഥാനത്തിരുന്നു തോമസ് ഐസക് ആരോപിച്ചതുകൊണ്ടാണു പറഞ്ഞത്, അണ്ണോ, ഭരണം കൈയിലുണ്ടല്ലോ, വെറുതെ പീടിക തിണ്ണയില്‍ 'രാഷ്ട്രീയം' പറയുന്നവനെ പോലെ 'ചപ്പടാചി' പറയാതെ അന്യേഷിക്കണ്ണാ. എന്തേ, അന്യേഷിക്കാന്‍ പറഞ്ഞപ്പോള്‍ 'പൊടിയും തട്ടി' പോയത്?!! ഇതുപോലൊരു ചപ്പടാചി വര്‍ത്തമാനം നേരത്തെ കിനാലൂര്‍ വിഷയത്തിലും ടിയാന്‍ 'തട്ടുകയുണ്ടായി'. എന്താണെന്നോ, കിനാലൂരില്‍ ഹിതപരിശോധന വേണമെന്ന്. സമരം നടത്തുന്നവരും അല്ലാത്തവരും അത് പുള്ളിയുടെ 'ചപ്പടാചിയാ'ണെന്ന് അറിഞ്ഞുകൊണ്ട് തന്നെ, സമ്മതം മൂളി. ഇപ്പോള്‍ ഹിത പരിശോധന എന്നൊക്കെ കേള്‍ക്കുബ്ബോഴേക്കും ഈ വിദേശ ഫണ്ട് മന്ത്രി അവിടന്ന് മുങ്ങുന്നു എന്നാണു കേള്‍വി!!.
മറുപടിഇല്ലാതാക്കൂപിണറായി വിജയന്‍ ഈയിടെ ഗള്‍ഫില്‍ നിന്നും പിരിച്ചെടുത്ത പണത്തെ എന്തു പറയും?!! കേള്‍ക്കാന്‍ കൊതിയുണ്ട്?
മറുപടിഇല്ലാതാക്കൂ