രാഷ്ട്രീയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
രാഷ്ട്രീയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 ഒക്‌ടോബർ 26, ചൊവ്വാഴ്ച

ജമാ-അത്തിന്റെ തെരഞ്ഞെടുപ്പ് കളികൾ


അങ്ങനെ ജമാ-അത്തെ ഇസ്ലാമിയും ഈ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഒരു കൈ നോക്കി. മൂല്യാധിഷ്ഠിതരാഷ്ട്രീയം കടന്ന് കക്ഷികൾക്കും പക്ഷത്തിനും പിന്തുണ നൽകലുകളും കഴിഞ്ഞ് നേരിട്ട് സ്ഥാനാർത്തികളെ നിർത്തി പക്കാതെരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽ ജമാ-അത്ത് മുങ്ങിക്കുളിച്ചത് ഇപ്പോഴാണ്.

ജനപക്ഷമുന്നണിയായും ജനകീയവികസനമുന്നണിയായുമൊക്കെ വേഷം മാറി കന്നി പരീക്ഷണത്തിൽ തന്നെ വോട്ടു ബാങ്കു രാഷ്ട്രീയത്തിന്റെ എല്ലാ വഷളൻ തന്ത്ര-കുതന്ത്രങ്ങളും അവരും പയറ്റി. ആദർശം വാക്കിൽ നിന്നുപോലും  നീങ്ങിത്തുടങ്ങിയതിന്റെ ഒരു ഗംഭീരതുടക്കമായി ഇത്. പ്രഖ്യാപിത രാഷ്ട്രീയ നിലപാടൊന്നും തെരഞെടുപ്പിൽ സ്ഥാനാർഥികളായപ്പോഴും പ്രചരണ വോട്ടുപിടുത്തങ്ങളിലും പുലർത്തിയില്ല.

സ്ഥാനാർഥികളെ നിർത്തുമ്പോൾ പരിഗണിച്ചയോഗ്യത പരമാവധി വോട്ട് പിടിക്കാൻ അയാൾക്കുള്ള സാധ്യത നോക്കിയാണ്. ഇത് എല്ലാ രാഷ്ട്രീയ പാർട്ടികളും സ്വീകരിക്കുന്ന ഒരു തന്ത്രമാണ്. ഇവിടെ ജമാ-അത്തും സാമ്പത്തികം,തറവാട്/കുടുംബ സ്വാധീനങ്ങൾ എന്നിവയൊക്കെ നോക്കിയാണ് പലയിടത്തും സ്ഥാനാർഥികളെ നിർത്തിയത്. പലയിടത്തും നോമിനേഷൻ കൊടുത്തശേഷം പിൻ വലിക്കുന്ന തിയതിക്ക് മുമ്പായി മറ്റ് സ്ഥാനാർഥികളെ സമീപിച്ച് പലസമ്മർദ്ദങ്ങളിലൂടെയും തങ്ങളുടെ സ്വാധീനത്തെക്കുറിച്ചും മറ്റും അവകാശവാദങ്ങൾ നടത്തിയും പത്രിക പിന്വലിപ്പിക്കാൻ ശ്രമം നടത്തി. ഇന്ന വാർഡിൽ ഞങ്ങളെ പിന്തുണച്ചാൽ ഇന്ന വാർഡിൽ ഞങ്ങൾ പിന്തുണക്കാം തുടങ്ങിയ തരത്തിൽ വോട്ട് ചുളുവിൽ കൂടുതൽ വാങ്ങാനും ജയിക്കാനുമുള്ള പക്കാ തെരഞ്ഞെടുപ്പു കളികൾ ജമാ-അത്തുകാർ പലയിടത്തും നടത്തി. ഇവിടെയൊന്നും ഇരു മുന്നണികളുടെയും തെറ്റായ വികസനനയങ്ങൾക്കെതിരാണ് തങ്ങളെന്ന ജമാ-അത്ത്മുന്നണിയുടെ പ്രഖ്യാപിത നിലപാടുകൾക്ക് അവർ പോലും ഒരു വിലകല്പിച്ചില്ല.

പ്രധാനമായും മുസ്ലിം ലീഗിനെ തോല്പിക്കാൻ ഇടതുപക്ഷത്തിനെ സഹായിച്ച് തങ്ങളും നിർണ്ണായക ശക്തിയാണെന്ന് കാണിച്ചുകൊടുക്കാൻ വേണ്ടിയുള്ള തെരഞ്ഞെടുപ്പ് തന്ത്രമാണ് മലപ്പുറം ജില്ലയിൽ മിക്ക സ്ഥലങ്ങളിലും ജമാ-അത്ത് സ്വീകരിച്ചത്. ഇവിടെ ഇടതുപക്ഷത്തിനോ ജമാ-അത്തിനോ പ്രഖ്യാപിത നിലപാടുകൾ പ്രശ്നമേ ആയില്ല. ചില സ്ഥലങ്ങളിൽ കോൺഗ്രസ്സ് സ്ഥാനാർഥികളെയും പിന്തുണച്ചിട്ടുണ്ടത്രെ.

ലീഗ് വിരുദ്ധ സ്ഥാനാർഥികൾക്ക് എന്ത് യോഗ്യതയാണോ ഉള്ളത് ആ യോഗ്യത/മാനദണ്ഡം അനുസരിച്ച് ഒറ്റ ലീഗ് സ്ഥാനാർഥിയും ഇല്ലാത്ത പോലെയാണ്
ജമാ-അത്ത് നിലപാടെടുത്തത്. ഇവിടെ പരമാവധി ലീഗ് വിരുദ്ധ വോട്ടുകൾ തങ്ങളുടെ പെട്ടിയിലാക്കി തങ്ങളുടെ സ്വാധീനശക്തി ഇരു മുന്നണികൾക്കും കാണിച്ചു കൊടുക്കുക എന്നതാണ് അവരുടെ അജണ്ട.

കിനാലൂരും ഇടതുവികസനവൈകല്യവുമെല്ലാം മറന്ന് ഇടതുപക്ഷവുമായി പരമാവധി അടുക്കാൻ ജമാ-അത്ത് ശ്രമിച്ചത്  കണ്ടു.പ്രദേശിക ഇടതു നേതൃത്വങ്ങളുടെ ദൌർബല്യങ്ങളും ആശങ്കകളും വനിതാസ്ഥാനാർഥികളെ കിട്ടാത്ത സ്ഥിതിയുമൊക്കെ ജമാ-അത്ത് പലയിടത്തും മുതലെടുത്തു. പ്രാദേശിക ഇടതുനേതൃത്വത്തെ സ്വാധീനിച്ച് പല വാർഡുകളും തങ്ങൾക്ക് വിട്ടുതരാൻ ആവശ്യപ്പെട്ടു.പലതും കിട്ടുകയും ചെയ്തു.

ജമാ-അത്ത് തട്ടിക്കൂട്ടിയ മുന്നണിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സാംസ്കാരിക,സാമൂഹിക,പരിസ്ഥിതി പ്രവർത്തകർ ഒപ്പിട്ട അഭ്യർഥന ജമാ-അത്തുകാർ വോട്ടർമാർക്ക് വിതരണം ചെയ്തിരുന്നു. അതിൽ ഇടതു വലതു മുന്നണികളുടെ തെറ്റായ നയങ്ങൾക്കെതിരെ ജനപക്ഷനിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയബദൽ ആയാണ് ജമാ-അത്തു മുന്നണിയെ പരിചയപ്പെടുത്തുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയപ്പോൾ നിസ്സാര വോട്ടുകൾ പോലും നിർണ്ണായകമായ പഞ്ചായത്തു തെരഞ്ഞെടുപ്പിൽ ഇരുമുന്നണികളോടും വോട്ട് കാണിച്ച് വിലപേശി സീറ്റ് തരപ്പെടുത്താനും പിന്തുണ നേടാനും നടത്തിയ തത്വദീക്ഷയില്ലാത്ത കളികളാണ് കാണാൻ കഴിഞ്ഞത്. ബദൽ രാഷ്ട്രീയമെല്ലാം വോട്ട് കൂട്ടാനുള്ള തത്രപ്പാടിൽ ബലികഴിക്കപ്പെട്ടു.ഇതൊക്കെയുണ്ടോ ഒപ്പിട്ടവർ അറിയുന്നു,അന്വേഷിക്കുന്നു!

അടുത്തപോസ്റ്റിൽ

മാധ്യമം പത്രത്തിൽ കുറച്ചു മുമ്പുവരെ സാമ്പത്തികകാര്യ ലേഖനങ്ങൾ എഴുതിയിരുന്ന പി ജെ ജെയിംസ് ജനശക്തിയിലും റെഡ് സ്റ്റാർ മാസികയിലും ഇസ്ലാമിക ഫൈനാൻസിനെ കുറിച്ചെഴുതിയ വിശദമായ പഠനത്തിലെ വിമർശനങ്ങൾ അടുത്ത പോസ്റ്റിൽ ചുരുക്കി അവലോകനം ചെയ്യാം.ജമാ-അത്തുകാരുടെയും സകല ഇസ്ലാമിക സാമ്പത്തിക ബദൽ വാദക്കാരുടെയും പൂച്ച് പുറത്തുചാടിക്കുന്ന ലേഖനമാണത്.(red star,may2010,issue 5,(address) Red Star,R-S,prathap market,Jangpura-B,New Delhi-110014,email:redstarenglish@yahoo.co.in).
ജനശക്തി മാസികയുടെ ജൂൺ,ജൂലൈ ലക്കങ്ങളിലാണെന്നു തോന്നുന്നു ഈ ലേഖനമുള്ളത്.

റെഡ് സ്റ്റാറിൽ ഇങ്ങനെ ഒരു ലേഖനമുള്ളത് യാദൃശ്ചികമായാണ് അറിയാൻ കഴിഞ്ഞത്. ലേഖനത്തിലെ ഉള്ളടക്കം അടുത്തപോസ്റ്റിൽ വായനക്കാരുമായി പങ്കു വെക്കാം

ഇതു കൂടി വായിക്കുക


2010 ജൂലൈ 21, ബുധനാഴ്‌ച

ജമാ-അത്തിന് വിദേശഫണ്ട് ഇങ്ങനെയൊക്കെ?

ജമാ-അത്തെ ഇസ്ലാമിയുടെ വിദേശഫണ്ടിനെക്കുറിച്ച്മാതൃഭൂമി ദിനപത്രത്തിലെ 'ആക്ഷേപങ്ങളും അഭിപ്രായങ്ങളും' എന്ന പംക്തിയി വന്ന ഒരു വായനക്കാരന്റെ കത്ത്താഴെ കൊടുക്കുന്നു(2010ജൂലായ്‌7).
ജമാ അത്തെ ഇസ്ലാമിയും വിദേശ ഫണ്ടും
"ജമാ അത്തെ ഇസ്ലാമി അസി. അമീ ശൈഖ്മുഹമ്മദ്കാരക്കുന്നിന്റെ പത്രസമ്മേളന റിപ്പോർട്ടിൽ പറയുന്നു.'ജമാ-അത്തെ ഇസ്ലാമിക്കു യാതൊരു വിദേശഫണ്ടും ലഭ്യമാകുനില്ല.('മാതൃഭൂമി മെയ്‌ 30).ശൈഖ്സാഹിബിന്റെ വാക്കുക അങ്ങിനെത്തന്നെ വിശ്വാസിക്കാ പ്രയാസം.സാങ്കേതികാർത്ഥത്തിൽ അവർക്കവിശദീകരണങ്ങളുമുണ്ടാകാം, എന്റെ ഒരു അനുഭവം പരയാം. എതാനും ർഷങ്ങൾക്കുമുമ്പ്കൊദുങ്ങല്ലൂ വിദ്യാഭ്യാസ ഉപ ജില്ലയി ഒരു എയ്ഡഡ്യു,പി സ്കൂ ഇവ വിലക്കു വാങ്ങി-- യൂണിയ യു.പി.സ്കൂ. പോയ ർഷങ്ങളിൽ ലക്ഷങ്ങലുടെ നിർമാണ പ്രവർത്തനങ്ങളാണ്ഇവിദെ നടന്നത്‌.ഇപ്പോഴും പുതിയ കെട്ടിടങ്ങളുടെ പണി നടന്നു കൊണ്ടിരിക്കുന്നു. സാധാരണനിലയി വലിയ കേടുപാടുകളൊന്നുമില്ലാത്ത കെട്ടിടങ്ങ വരെ തകർത്ത്‌, പണത്തിന്റേയും പ്രതാപത്തിന്റേയും ചെറിയൊരു ഹുങ്കെന്നൊണം പുതിയ കെട്ടിടങ്ങ തലയുയർത്തുന്നു ഇതൊന്നും നട്ടിൽനിന്നുള്ള വരുമാനമല്ല.അതു കൊണ്ടു തന്നെയാ പഴയ ഉപയൊഗയൊഗ്യമായ കെട്ടിടങ്ങ പോലും ഇത്ര ലാഘവത്തോദെ തട്ടികളയാ കഴിയുന്നത്‌.അനധികൃതമായി പലപ്പോഴും അറബിക വിദ്യാലയം സന്ദർശ്ശിക്കുന്നു.ഇടക്കിടെ വരുന്ന അറബിക ൽകുന്ന ഫണ്ടാണ ഇങ്ങിനെ കെട്ടിടങ്ങളായും മറ്റും ഉയരുന്നതെന്നാണ്നാട്ടുക്കാരുടെ വിസ്വാസം. പശ്ചാത്തലത്തി ബന്ധപ്പെട്ടവ നാട്ടുകാരുടെ തെറ്റിദ്ധാരണ നീക്കാ വരുമാനത്തിന്റെ സ്രോതസ്സും അറബികളുടെ സന്ദർശ്ശനത്തിന്റെ ഔദ്യോഗിക വിവരങ്ങളും വെളിപ്പെടുത്തിയാ നന്നായിരിക്കും. ഇല്ലെങ്കി അധികാരിക ഇതിനെ കുരിച്ചു സമഗ്രമായ ഒരന്വേഷണം നടത്തുകയും മേലി ഔദ്യോഗികാംഗീകാരമില്ലാതെ വിദേശിക ഇവിടം സന്ദർശ്ശിക്കാതിരിക്കാൻ ർശ്ശന നടപടിക സ്വീകരിക്കുകയും ചെയ്യണം"  (കാതിയാളം അബൂബക്ക,കൊടുങ്ങല്ലൂർ)


വായിച്ചല്ലോ.ഇത്പോലെ പലസ്ഥലത്തുമുള്ള അനുഭവങ്ങ പലർക്കും പറയാനുണ്ടാകും.പത്തോ ഇരുപതോ കുടുംബങ്ങ മാത്രമുള്ള പ്രദേശങ്ങളി വലിയ ജുമാ-അത്ത്പള്ളിക ഉണ്ടാക്കിയ അനുഭവങ്ങളും ഉണ്ട്‌.
ചാന തുടങ്ങുന്നു.
ൺപത്കോടി മുതൽമുടക്കിയാണ്ജമാ-അത്ത്ചാന തുടങ്ങുന്നതെന്ന് ഒരു പത്രത്തി കണ്ടു.ശരിയാണെങ്കി ഇത്ര ചെറിയ സംഘടനക്ക്ഇത്രയും പണം എവിടന്നു കിട്ടുന്നു?
ശൈഖ്ഇതും പറഞ്ഞു
ജമാ-അത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്വിദേശ സഹായം കിട്ടുന്നുണ്ടെന്ന്.അത്നിയമാനുസൃതമാണത്രെ.
അഖ്ബ്ദുള്ള പറഞ്ഞത്
ഖത്ത വിദ്യാഭ്യാസ വകുപ്പിനു കീഴി ചേന്നമംഗലൂ ഇസ്ലാഹിയ കോളേജി താ അധ്യാപകനായെന്ന് അബ്ദുള്ള(ശത്രുക്കളല്ല സ്നേഹിതന്മാ,158). താ മാത്രമല്ല സി ടി അബ്ദുറഹീം(ഇദ്ദേഹം പിന്നീട്ജമാ-അത്ത്വിട്ടു), വി അബ്ദു, അബ്ദുറഹ്മാ ഇവരൊക്കെ ഖത്ത ഗവൺമന്റ്ശംബളത്തി ചേന്നമങ്ങലൂ ഇസ്ലാഹിയാ കോളേജി അധ്യാപകരായവരാണെന്ന്  അബ്ദുള്ള പറയുന്നു.ഇതും ഫണ്ടുതന്നെ.ശൈഖ്സാഹിബ്പറഞ്ഞ വിദ്യാഭ്യാസ സഹായത്തിന്റെ സ്വഭാവം ഇതിനപ്പുറവും പ്രതീക്ഷിക്കാം.
റാബിത്വ
ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം ജി ആയി അറിയപ്പെടുന്ന മുസ്ലിം വേൾഡ്ലീഗ്സ്ഥാപിച്ചതി വരെ മൗദൂദിക്ക്പങ്കുട്‌.അദ്ദേഹം അതിന്റെ സ്ഥാപകാംഗമാണത്രെ.റാബിത്വ എന്നറിയപ്പെടുന്ന സംഘടനയി ഇന്ത്യ ജമാ-അത്തിന്റെ സമുന്നതരായ നേതാക്ക എന്നും അംഗമാണ്‌.റാബിത്വയി നിന്ന് ഇസ്ലാമിക സേവനത്തിന്സാമ്പത്തിക സഹായം പറ്റുന്ന നേതാക്കളും പണ്ഡിതരും കൂടുത പേരുള്ളത്ജമാ-അത്തിലാണെന്ന് കേൾക്കുന്നു.റാബിത്വയുടെ ഹിയിലുള്ള ഓഫീസി പോയി പണം പറ്റുന്നത്നിയമ വിധേനയാണോ അല്ലയോ എന്നറിയില്ല. ആരോപണം നിഷേധിക്കുമോ?സത്യാവസ്ഥ ഏതെങ്കിലും ജമാ-അത്തുകാ വ്യക്തമാക്കിയാ നന്നായിരുന്നു.

ലോകം ഒരു ഗ്രാമമായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത്വിദേശത്ത്നിന്ന് ഒരു സഹായവും കൈപറ്റരുത്എന്ന അഭിപ്രായം സന്ദേഹിക്കില്ല.പക്ഷെ ആര്‌? ർക്ക്‌? എന്തിന്‌? സഹായം ൽകുന്നു എന്നത്പ്രധാനമാണ്‌.സഹായം ൽകുന്നവരുടെയും സ്വീകരിക്കുന്നവരുടേയും താൽപര്യങ്ങൾ പരിശോധിക്കപ്പെടേണ്ടതാണ്‌.

റാബിത്വയുടെ ദൗത്യത്തെ കുറിച്ച്ദേശാഭിമാനി ർച്ചയിൽ കെ ടി കുഞ്ഞിക്കണ്ണ എഴുതിയ ലേഖനം അടുത്ത പോസ്റ്റി കൊടുക്കുന്നു അതുകൂടി വായിക്കുക.

വിദേശഫണ്ടിന്എവിടെ തെളിവ്‌?

ജമാ-അത്തും പോപ്പുല ഫ്രണ്ടും തങ്ങൾക്ക്വിദേശഫണ്ട്കിട്ടുന്നതിന്തെളിവെവിടെ എന്ന് ചോദിക്കാറുണ്ട്‌.അവ വാർത്ത വായിക്കണം.

ന്യൂഡ ഹി:ഭീകരപ്രവർത്തകർക്ക്വിദേശത്തു നിന്ന് പണമെത്തുന്നത്നിരീക്ഷിക്കാനും തടയാനും ഇന്ത്യയി കാര്യക്ഷമമായ സംവിധാനങ്ങളില്ലെന്ന് അന്താരാഷ്ട്ര സംഘടന.കള്ളപ്പണം വെളുപ്പിക്ക,ഭീകരസംഘടനകളുടെ പണമൊഴുക്കു രീതി തുടങ്ങിയവ നിരീക്ഷിക്കുന്ന ഫിനാൻഷ്യൽ ആക്ഷ ടാസ്ക്ഫോഴ്സ്എന്ന സംഘടനയുടെ റിപ്പോർട്ടിലാണ്കുറ്റപ്പെടുീത്ത.(ദേശാഭിമാനി 2010ജൂലൈ21).
സന്നദ്ധ സംഘടനക മുഖേന വരുന്ന പണം എന്തിന്ഉപയോഗിക്കുന്നു എന്ന് നിരീക്ഷിക്കാനുള്ള സംവിധാനവും ഇല്ലെന്നും,കള്ളപ്പണം വെളുപ്പിക്കുനതിന്ഇതുവരെ രാജ്യത്ത്ഒരാളെയും ശിക്ഷിച്ചില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ടത്രെ.ഇന്ത്യ അടിയന്തിരമായി നടപ്പാക്കേണ്ട നിർദ്ദേശങ്ങളും സംഘടന മുന്നോട്ട്വെച്ചിട്ടുണ്ടെന്നും വാർത്ത പറയുന്നു.

അപ്പോ ദൗർബല്യം നന്നായി ആറിയുന്ന ഇത്തരം സംഘടനക വെല്ലുവിളിക്കുന്നതി അത്ഭുതമില്ല.പിന്നെ ബ്ലാക്ക്മണിയിലൂടെ വരുന്ന വിദേശ പണം ഒരു ർക്കാരും അന്വേഷിക്കാ പോകുന്നില്ല.എല്ലാ ഭരണപാർട്ടികൾക്കും ഉള്ള അധോലോകബന്ധം തന്നെ കാരണം.അതിന്റെ മറവി ർഗ്ഗീയ,ഭീകര,മൗലികവാദസംഘടനക അവസരം ഉപയോഗപ്പെടുത്തുന്നു.ഹവാല കേസുകളൊക്കെ തുമ്പില്ലാതെ അവസാനിക്കുന്നത്അത്പലപ്രമുഖരിലേക്കും നീളും എന്നതിനാലാണ്‌.ഭീകര സംഘടനക ബ്ലാക്ക്മെയ്ല്ചെയ്യാനും ഇടയുണ്ട്‌.

ജമാ-അത്ത്ഒരു ഭീകര സംഘടനയാണെന്ന് സന്ദേഹി പറഞ്ഞിട്ടില്ല.ജമാ-അത്തിന്റെ വിദേശഫണ്ടും ഇങ്ങനെയൊക്കെയാകും തെളിവില്ലാത്തതാവുന്നതെന്ന് സൂചിപ്പിച്ചെന്നേയുള്ളൂ.



(തേജസ് ലേഖനവും മറുപടിയും)