ജമാ-അത്തും സോളിഡാരിറ്റിയും നഖശിഖാന്തം എതിർക്കുന്ന മുതലാളിത്ത വികസനത്തിന്റെ പ്രഖ്യാപിത വക്താവായ കുഞ്ഞാലിക്കുട്ടിയുമായി തിരഞ്ഞെടിപ്പു ചർച്ചക്ക് പോയതുതന്നെ ജമാ-അത്തിന്റെ ഇരട്ടത്താപ്പും കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയകൗശലവുമാണ് വിളിച്ചോതുന്നത്.
ജമാ-അത്തിന്റെ ഉള്ളുപൊള്ളയായ വാചകമടിയെക്കുറിച്ച് കുഞ്ഞാലിക്കുട്ടിക്ക് നല്ല ബോധ്യമുണ്ടക്കണം. അതുകൊണ്ടക്കം ഇങ്ങനെയൊരു ചൂണ്ടൽ ഇട്ടുനോക്കിയത്.ഏതായാലും ജമാ-അത്ത് കേറി കൊത്തി.പുലിവാലാകുകയും ചെയ്തു.വേണു കാർട്ടൂൺ വരക്കാതിരുന്നത് മാധ്യമത്തിൽ വരില്ല എന്നത് കൊണ്ടാകാം.
ജമാ-അത്തിന്റെയും മാധ്യമത്തിന്റെയും കപട രാഷ്ട്രീയത്തെക്കുറിച്ച് കഴിഞ്ഞ പോസ്റ്റുകളിൽ ചൂണ്ടിക്കണിച്ചത് ആവർത്തിക്കുന്നില്ല.അഴിമതി,പക്ഷപാതിത്വം,വർഗീയത,വിമർശനങ്ങളോടുള്ള അസഹിഷ്ണുത,അസത്യപ്രചാരണം ഇതിലൊന്നും ഇവർക്ക് തെളിയാൻ യാതൊരവകാശവുമില്ല എന്ന് അവയിൽ ഞാൻ വ്യക്തമാക്കിയിട്ടുണ്ട്.
വായിക്കുക.
കിനാലൂർ:സോളിഡാരിറ്റി നുണകൾ
മാധ്യമം അതെന്തിന് പൂഴ്ത്തി?
മാധ്യമത്തിന്റെ നെറികേട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ