2009, മേയ് 28, വ്യാഴാഴ്‌ച

എം കെ മുനീര്‍ ജമാ-അത്തിനെതിരെ

മുസ്ലിം ലീഗ്‌ നേതാവും മുന്‍ മന്ത്രിയുമായ എം കെ മുനീര്‍ മാത്ര്ഭൂമി ആഴ്ചപ്പതിപ്പില്‍(09മെയ്‌ 31) എഴുതിയ ലേഖനത്തില്‍ ജമാ-അത്തിനെതിരെ പറഞ്ഞ ഭാഗം ഇങ്ങനെ.
"പൊള്ളയായ സാമ്രാജ്യത്വ വിരോധം"
"ബാബരിമസ്ജിദ്‌ ധ്വംസനാനന്തര കാലഘട്ടത്തിലും അതിനു മുമ്പും വര്‍ഗീയ-തീവ്രവാദ രാഷ്ട്രീയത്തില്‍ എറ്റവും അഭിരമിച്ച സംഘടനയാണു ജമാ-അത്തെ ഇസ്ലാമി.സാമ്രാജ്യത്തവിരോധം,ആഗോളീകരണ വിരുദ്ധത,പരിസ്ഥിതി പ്രണയം,ആദിവാസി ദളിത്‌ ശാക്തീകരണമെന്നിവയുടെയൊക്കെ മൊത്തക്കച്ചവടക്കാര്‍ തങ്ങളാണെന്ന ഭാവേനയാണു രണ്ടു ദശാബ്ദത്തിലേറെയായി അത്‌ കേരളത്തില്‍ പ്രവര്‍ത്തിച്ചു വരുന്നത്‌..ഇടതുപക്ഷ പ്രത്യയശാശ്ത്രത്തിനു വേരോട്ടമുള്ള കേരളത്തില്‍ ഒരു ഇടതുപക്ഷ പ്രതീതിയാഥാര്‍ഥ്യം സ്രിഷ്ടിക്കാനും ഇടതുപക്ഷത്തേക്കാള്‍ ഇടതുവീര്യമുള്ള കൂട്ടര്‍ തങ്ങളാണെന്നു വരുത്തിത്തീര്‍ക്കാനും അതുവഴി കേരളീയ സമൂഹത്തില്‍ പൊതുസമ്മതിനേടാനുമായിരുന്നു ഈ പ്രച്ഛന്ന വേഷം ജമാ-അത്തെ ഇസ്ലാമി സ്വീകരിച്ച്ത്‌. തങ്ങളുടെ മാധ്യമങ്ങള്‍ വഴിയും ഈ മാധ്യമങ്ങള്‍ ചെല്ലും ചെലവും കൊടുത്ത്‌ സുഖിപ്പിച്ചു നിര്‍ത്തിയ എഴുത്തുകാര്‍ വഴിയും ജമാ-അത്തെ ഇസ്ലാമി അവരുടെ ഗൂഢ കാര്യപരിപാടികള്‍ക്ക്‌ ഊടും പാവും നല്‍കി.
ഇങ്ങനെയുള്ള സാമ്രാജ്യത്ത വിരോധത്തിന്റെ ഒരു വികാര പാരമ്യ വേളയിലാണു ഇ അഹമ്മദ്‌ കടുത്ത സാമ്രാജ്യത്താനുകൂലിയാണെന്ന വെളിപാടു ജമാ-അത്തെ ഇസ്ലാമിക്കുണ്ടാകുന്നത്‌. അദ്ദേഹം ഇന്ത്യ-അമേരിക്ക ആണവകരാറിനെ അനുകൂലിച്ചു എന്നതായിരുന്നു ഈ അഭിനവ ഇടതു പക്ഷത്തിന്റെ ആരോപണം.ആണവ കരാര്‍ നടപ്പാക്കിയ കേന്ദ്ര മന്ത്രി സഭയില്‍ സഹമന്ത്രിസ്ഥാനം വഹിച്ചു പോന്ന ഇ അഹമ്മദിനെതിരെ വോട്ടു ചെയ്യാന്‍ അവര്‍ ആഹ്വാനം നല്‍കി.അതേസമയം മന്മോഹന്‍ സിംഗിനൊപ്പം ആണകരാറിനൂ അന്തിമ രൂപം നല്‍കുന്നതില്‍ അഹോരാത്രം യത്നിച്ച വിദേശകാര്യമന്ത്രി പ്രണബ്‌ മുഖര്‍ജിയെ ബംഗാളില്‍ പിന്തുണക്കുകയാണു ജമാ-അത്തെ ഇസ്ലാമി ചെയ്തത്‌. കശ്മീര്‍ ജമാ-അത്തെ ഇസ്ലാമിയും ഇന്ത്യന്‍ ജമാ-അതെ ഇസ്ലാമിയും രണ്ടും രണ്ടാണെന്നും അവരുടെ നയസമിിപനങ്ങള്‍ വ്യത്യസ്തമാണെന്നും ജമാ-അത്തുകാര്‍ പറയാറുണ്ട്‌.എന്നാല്‍ ഇന്ത്യന്‍ ജമാ-അത്തെ ഇസ്ലാമിയുടെ ഭാഗമായ ബംഗാള്‍ ജമാ-അത്തെ ഇസ്ലാമിയും കേരള ജമാ-അത്തെ ഇസ്ലാമിയും ആണവകരാറിന്റെ കാര്യത്തില്‍ എതിര്‍ ധ്രുവങ്ങളിലാണു നിലയുറപ്പിച്ചതെന്നാണു പ്രണബിനുള്ള ബംഗാള്‍ ജമാ-അത്തിന്റെ പിന്തുണ കാണിക്കുന്നത്‌.ആണവകരാര്‍ നടപ്പാക്കാനുള്ള തീവ്ര യത്ന പരിപാടിയില്‍ മുഴുകിയ വിദേശ മന്ത്രാലയത്തിന്റെ തലവനു ഊഷ്മള പിന്തുണയും ആ കരാര്‍ പ്രയോഗ തലത്തില്‍ വരുത്തുന്നതിനു കാര്യമായ പങ്കില്ലാതിരുന്ന സഹമന്ത്രിക്ക്‌ സാമ്രജ്യത്ത ദാസപ്പട്ടവും പതിച്ചു കൊടുക്കുന്ന സമിിപനത്തിലെ പരിഹാസ്യമായ വൈരുധ്യാത്മകത ജമാ-അത്തെ ഇസ്ലാമി വിശദീകരിച്ചേ മതിയാകൂ.
വളരെ ശ്രദ്ധേയമായ വസ്തുത,ആണവകരാറിനെച്ചൊല്ലി യു പി എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍ വലിച്ച ഇടതുപക്ഷം തിരഞ്ഞെടുപ്പു വേളയില്‍ ഒരിക്കല്‍ പോലും ദേശീയതലത്തില്‍ അതൊരു ചര്‍ച്ച പോലുമാക്കിയില്ല എന്നതാണു.ആണവകരാറും ഇസ്രായേല്‍ ആയുധക്കരാറുമൊക്കെ ഇടതുപക്ഷവും ജമാ-അത്തും കൂലം കുഷ ചര്‍ച്ചകള്‍ക്ക്‌ വിധേയമാക്കിയത്‌ കേരളത്തില്‍ മാത്രമാണു.തിരഞ്ഞെടുപ്പിനു തൊട്ടു മുന്‍പുള്ള രണ്ടുമാസത്തോളം ദേശാഭിമാനി പത്രത്തിന്റെ മുന്‍പേജില്‍ ഇന്ത്യ-ഇസ്രായേല്‍ ബന്ധത്തെപ്പറ്റിയുള്ള വെണ്ടയ്ക്കാ വാര്‍ത്തകളായിരുന്നു അനുദിനം കൊടുത്തിരുന്നത്‌. ആത്മാര്‍ഥതയുള്ള ഇസ്രായേല്‍ വിരോധമോ പലസ്തീന്‍ ജനതയോടുള്ള നിഷ്കപടമായ അനുഭാവമോ അല്ല, മറിച്ച്‌ മുസ്ലിങ്ങളുടെ ഇസ്രായേല്‍ വിരുദ്ധമനോഭാവം വര്‍ഗ്ഗീയമായി ചൂഷണംചെയ്ത്ബാലറ്റുപെട്ടി നിറയ്ക്കാമെന്ന കുത്സിതബുദ്ധിയാണു സി.പി.എമ്മിനെ നയിച്ചത്‌. അതിനിടെ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ഇസ്രായേലുമായുണ്ടാക്കിയ ഉടമ്പടികളെ സമര്‍ഥമായി തമസ്കരിക്കുകയും ചെയ്തു അവര്‍.
കേരളത്തില്‍ ജമാ അത്തെ ഇസ്ലാമി പതിനെട്ട്‌ ലോക്സഭാ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിനെയും രണ്ടെണ്ണത്തില്‍ യു.ഡി.എഫിനെയുമാണു പിന്തുണച്ചത്‌. വയനാട്ടില്‍ മത്സരിച്ച എം.ഐ.ഷാനവാസും പൊന്നാനിയില്‍ മത്സരിച്ച ഇ.ടി.മുഹമ്മദ്‌ ബഷീറുമായിരുന്നു സാമ്രാജ്യത്വവിരോധത്തിന്റെ ധ്വജവാഹകരായി ചമയുന്ന ജമ അത്തിന്റെ വോട്ടുകിട്ടാന്‍ 'ഭാഗ്യം' ചെയ്ത്‌ യു.ഡി.എഫ്‌.സ്ഥാനാര്‍ഥികല്‍.ആന്വസ്‌ കരാറിനെ സംബന്ധിച്ച ചര്‍ച്ചകല്‍കേരളത്തിലെ ദ്ര്ശ്യമാധ്യമങ്ങളില്‍ പൊടിപടലമുയര്‍ത്തിയിര്യ്ന്ന സമയത്ത്‌ ഈ ഉഭയ കക്ഷി കരാരിനെ കുറിച്ചുള്ള കോണ്‍ഗ്രസ്സിന്റെ വാദമുഖങ്ങള്‍ ഏറ്റവും സമര്‍ഥമായും യുക്തിഭദ്രമായും അവതരിപ്പിച്ചത്‌ ഷാനവാസായിരുന്നു.അദ്ദേഹത്തിനു വോട്ടു കൊടുക്കാന്‍ തീരുമാനിച്ചപ്പോള്‍ ജമാ-അത്തെ ഇസ്ലാമിയുടെ സാമ്രാജ്യത്വ വിരോധം ഉരുകിയൊലിച്ചു പോയെങ്കില്‍ അതിനര്‍ഥം സാമ്രാജ്യത്വത്തോടുള്ള എതിപ്പല്ല, മറ്റു ചില സ്വാര്‍ഥ പരിഗണനകളാണു ഈസംഘടനകളുടെ നയനിലപാടുകളെ നിര്‍ണ്ണയിക്കുന്നതെന്നാണു.
ഇതിലും രസകരമായ നിലപാടാണു ഇ.ടി.മുഹമ്മദ്‌ ബഷീറിന്റെ കാര്യത്തിലുണ്ടായത്‌. മുസ്ലിം ലീഗിന്റെ സമുന്നതരായ രണ്ടു നേതാക്കളാണു ഇ.അഹമ്മദും ഇ.ടി.മുഹമ്മദ്‌
ബഷീറും.ഒരേ പാര്‍ട്ടിയുടെ ഭാഗമായ ഈരണ്ടു നേതാക്കള്‍ സാമ്രാജ്യത്വവിരോധത്തിന്റെ കാര്യത്തിലോ ആണവക്കരാര്‍ വിഷയത്തിലോ വ്യത്യസ്ത നിലപാടുകള്‍ ഉള്ളവരല്ല. എന്നിട്ടും ഇ അഹമ്മദിനെ വൈരനിര്യാതനബുദ്ധിയോടെയും ഇ ടി മുഹമ്മദ്ഭഷീറിനെ നേരെതിരിച്ചും ജമാ-അത്തെ ഇസ്ലാമി കാണുന്നുണ്ടെങ്കില്‍ അതിന്റെ ഗുപ്ത രാഷ്ട്രീയം തിരയേണ്ടത്‌ സാമ്രാജ്യത്വ വിരോധത്തിന്റെ ശൂന്യ അറകളിലല്ല.ഇതിനെ ഹിപ്പോക്രസി എന്നല്ലാതെ എന്തു പറയാന്‍.ജമാ-അത്തെ ഇസ്ലാമിയുടെ സാമ്രാജ്യത്വ വിരോധം അത്മാര്‍ഥത ഇല്ലാത്തതും തരാതരം പോലെ ഉരുത്തിരിഞ്ഞു വരുന്ന സംഘടനയുടെ ഗൂഢതാല്‍പര്യങ്ങള്‍ക്ക്‌ അനുസ്ര്തമായി പാകപ്പെടുത്തുന്നതാണെന്നുമാണു ഇതെല്ലാം വ്യക്തമാക്കുന്നത്‌.ഷാനവാസില്‍ സാമ്രാജ്യത്വാനുകൂല്യത്തിന്റെ ഒരു കണികപോലും കണ്ടെത്താതിരുന്ന ജമാ-അത്തും തദ്ര്ശസംഘടനകളും ശശിതരൂരിലും കെ വി തോമസിലും അത്‌ വേണ്ടുവോളം കണ്ടെത്തുക മാത്രമല്ല, അവരെ തോല്‍പിക്കാന്‍ അരയും തലയും മുറുക്കി രംഗത്ത്‌ വരുകയും ചെയ്തു.ശശിതരൂരിനു തിരുവനന്തപുരത്തു ലഭിച്ച കനത്ത ഭൂരിപക്ഷം തെളിയിക്കുന്നത്‌ ഇത്തരം സംഘടനകള്‍ വെറും കടലാസു പുലികള്‍ മാത്രമാണെന്നാണു.മുസ്ലിം സമുദായം രാഷ്ട്രീയ ഉദ്ബുദ്ധതയില്‍ ആരുടെയും എലിക്കെണികളിലല്ല.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പിന്തുണയ്ക്കാന്‍ ജമാ അത്തെ ഇസ്ലാമി കണ്ടെത്തിയ മൂലകാരണങ്ങളിലൊന്നു നരേന്രന്‍ ക്കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയാതെ പറഞ്ഞ സ്പെഷല്‍ റിക്രൂട്ട്‌മന്റ്‌ നടപ്പക്കാന്‍ യു.ടി.എഫ്‌.ഭരണക്കൂടം ശുഷ്കാന്തി കാണിച്ചില്ല എന്നതായിരുന്നു.2006-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം അധികാരത്തില്‍ വരികയും സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ നടപ്പിലാക്കാനെന്ന നാട്യത്തില്‍ പാലൊളി കമ്മിറ്റി ഉണ്ടാക്കുകയും അതില്‍ ജമാ അത്തെ ഇസ്ലാമിയുടെ വക്താവിനെ ഉള്‍പ്പെടുത്തുകയും ചെയ്തു. മാസങ്ങള്‍ നീണ്ടു നിന്ന അധരവ്യായാമങ്ങള്‍ക്കും ന്യൂനപക്ഷ വോട്ടുകളില്‍ കണ്ണും നട്ടുള്ള ചിന്തന്‍ ബൈഠക്കുകള്‍ക്കും ശേഷം പാലൊളി കമ്മിറ്റി എത്തിച്ചേര്‍ന്ന നിഗമനം ഇതാണു-സ്പെഷല്‍ റിക്രൂട്ട്‌മന്റ്‌ നടപ്പില്‍ വരുത്തുക പ്രയാസമാണു.അതിനാല്‍ വേറെ മാര്‍ഗങ്ങള്‍ ഉണ്ടോ എന്നാരായണം. മുസ്ലിം ലീഗ്‌ സ്പെഷല്‍ റിക്രൂട്ട്‌മന്റ്‌
വിഷയത്തില്‍ വാതിലുകള്‍ അടച്ചിരുന്നില്ല. കേരളത്തിലെ സാമുദായിക സന്തുലിതാവസ്ഥയെ പോറലേല്‍പിക്കാത്ത വിധത്തില്‍ അതെങ്ങനെ യാഥാര്‍ഥ്യമാക്കമെന്നതായിരുന്നു അക്കാലത്ത്‌ ഞങ്ങളുടെ സജീവ ചിന്താവിഷയം. എന്നാല്‍ ആ വിഷയത്തെ ജമാ അതെ ഇസ്ലാമി എന്നെന്നേക്കുമായി ചവറ്റുകുട്ടയിലേക്കെറിഞ്ഞു.
ജമാ-അത്തിന്റെ യുവജനസംഘടനയായ സോളിഡാരിറ്റിയെ മുൻ നിർത്തിയാണു മാത്യ സംഘടന എക്സ്പ്രസ്‌ ഹൈവേക്ക്‌ എതിരെയുള്ള യുദ്ധമുഖം തുറന്നത്‌. അന്ന് പരിസ്ഥിതിവാദത്തിന്റെ പ്രാണേതാക്കളായി രംഗത്തു വന്ന സോളിഡാരിറ്റിക്കാർ മരം മുറിച്ചും മലതുരന്നും നദി നികത്തിയും നിർമ്മിക്കുന്ന എക്സ്പ്രസ്‌ ഹൈവേ പരിസ്ഥിതിയെ തകർക്കുന്ന വിനാശ പാതയാണെന്നും അതിനാൽ അത്‌ അനിസ്ലാമികമാണെന്നുമായിരുന്നു പറഞ്ഞിരുന്നത്‌. എക്സ്പ്രസ്‌ ഹൈവേ എന്ന പേരുതന്നെ ശരിയല്ലെന്നും അവർ മൊഴിഞ്ഞു . ഇ.കെ.. നായനാരാണു അതിവേഗ പാതയ്ക്ക്‌ ആ പേരു നൽകിയതെന്നകാര്യം അവർ സൗകര്യപൂർവ്വം വിസ്മരിച്ചു. ഇടതുപക്ഷത്തിന്റെ അധികാരപ്രവേശത്തോടെ എക്സ്പ്രസ്‌ ഹൈവേ തെക്കു-വടക്കു സൗഹ്യദപാത എന്ന നവനാമത്തിൽ അവതിരിച്ചു. പേരിൽ സൗഹ്യദം എന്ന പദമുള്ളതു കൊണ്ടാണോ തെക്കു-വടക്ക്‌ എന്ന ദിശാ സൂചകമുള്ളതു കൊണ്ടാണോ എന്നറിയില്ല ഇപ്പോൾ സോളിഡാരിറ്റിക്കാർക്ക്‌ മിണ്ടാട്ടമില്ല.മരം മുറിക്കാതെയും മണ്ണെടുക്കാതെയും നിർമ്മിച്ചേക്കാവുന്ന ഈ സൗഹൃദപാത മാനത്തുകൂടിയാണു പോകുകയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു).

അപ്പോള്‍ ഇതൊന്നും ശിര്‍ക്കല്ലേ?

മതേതരത്വം,ദേശീയത,സോഷ്യലിസം,ജനാധിപത്യം തുടങ്ങിയ 'അനിസ്ലാമിക'ങ്ങളെ ലക്ഷ്യമോ ആദര്‍ശമോ ആക്കുന്നത്‌ ശിര്‍ക്കാണല്ലോ ജമാ-അത്തിനു.അതുകൊണ്ടു തന്നെ മുസ്ലിം ലീഗില്‍ അംഗമാകുന്നത്‌ പോലും ശിര്‍ക്കാണു താനും.സര്‍ക്കാര്‍ ജോലിസ്വീകരിക്കുന്നതും വോട്ടുചെയ്യുന്നതും ശിര്‍ക്കല്ലാതായതുപോലെ ഇതും ശിര്‍ക്കല്ലാതാകുന്നത്‌ എപ്പോഴാണെന്നറിയില്ല.
തൊണ്ണൂറുകള്‍ വരെ കമ്മ്യൂണിസ്റ്റുഭൌതികവാദത്തിനെതിരെ ആര്‍ എസ്‌ എസ്സുമായി സഹകരിക്കാം എന്ന നിലപാടുണ്ടായിരുന്നു ജമാ-അത്തിനു.ആദ്യം വോട്ടു ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ നിയമസഭയിലേക്കു മാത്രമേ കമ്യൂണിസ്റ്റുകാര്‍ക്കു വോട്ടു ചെയ്യാന്‍ പാടുള്ളൂ എന്നായിരുന്നു നയം.പരമോന്നത നിയമ നിര്‍മ്മാണസഭയായ പാര്‍ലമെന്റിലേക്ക്‌ ഭൌതികവാദികളായ കമ്യൂണിസ്റ്റുകാര്‍ക്കു വോട്ടു ചെയ്യാന്‍ പാടില്ല എന്നായിരുന്നു നയം.
അതിപ്പോള്‍ വന്നുവന്ന് കഴിയുന്നതും കൂടുതല്‍ കമ്യൂണിസ്റ്റുകാരെ പര്‍ലമെന്റില്‍ എത്തിക്കണം എന്നതുവരെ എത്തി.കമ്യൂണിസ്റ്റുകാരെപ്പോലെ നയം മാറ്റത്തില്‍ ജമാ-അത്തും ഒരേ തൂവല്‍ പക്ഷിതന്നെ.
ഇത്രയും പറഞ്ഞത്‌ ജമാ-അത്തുകാരുടെ ചില ശിര്‍ക്കുകള്‍ ചൂണ്ടിക്കാണിക്കാനാണു.ജമാ-അത്തുകാരും സോളിഡാരിറ്റിക്കാരുമായ ഉദ്യോഗസ്ഥരും തൊഴിലാളികളും ഒക്കെ മതേതര പ്രസ്ഥാനങ്ങളുടെയോ മുസ്ലിം ലീഗിന്റെയോ തൊഴിലാളി-സര്‍വീസ്‌ സംഘടനകളിലും മറ്റും അംഗങ്ങളാകുന്നത്‌ സാധാരണമാണിപ്പോള്‍. പോഷകസംഘടനയില്‍ പ്രവര്‍ത്തിക്കുന്നത്‌ ശിര്‍ക്കല്ലെങ്കില്‍ മാത്ര്സംഘടനയില്‍ പ്രവര്‍ത്തിക്കുന്നത്‌ ശിര്‍ക്കാകുമോ? (അപൂര്‍ണ്ണം

സോളിഡാരിറ്റി ബഷീറിനു എങ്ങനെ വോട്ടു ചെയ്തു?

പൊതു വിദ്യാഭ്യാസ സംരക്ഷകരായിട്ടാണല്ലോ സോളിഡാരിറ്റിയുടെ വേഷം കെട്ട്‌.ആഗോളവത്കരണ വിരുദ്ധതയുടെ ചാമ്പ്യന്മാരുമാണല്ലൊ.കേരളത്തില്‍ ആഗോളവത്കരണനയങ്ങള്‍ വിദ്യാഭ്യാസ രംഗത്ത്‌ തുടക്കമിട്ടതും തീവ്രമായി നടപ്പാക്കിയതും ഇ ടി മുഹമ്മദ്‌ ബഷീറല്ലെ?
എേറ്റവും കൂടുതല്‍ അണ്‍ എയിഡഡ്‌ ഇംഗ്ലീഷ്‌ മീഡിയം സ്കൂളുകള്‍ അനുവദിച്ച, സ്വാശ്രയകോളേജുകള്‍ അനുവദിച്ച പൊതു വിദ്യാഭ്യാസത്തിനു എേറ്റവും വലിയ കോടാലി വെച്ച സ്വകാര്യവത്കരണത്തിന്റെ അപ്പോസ്തലനല്ലേ ബഷീര്‍?
അതുകൊണ്ടുതന്നെ ഡി പി ഇ പി യും എസ്‌ എസ്‌ എയും ആഗോളവത്കരണതാല്‍പര്യങ്ങള്‍ സംരക്ഷിക്കും വിധം നടപ്പാക്കിയതും അദ്ദേഹമല്ലേ? ലൈംഗിക വിദ്യാഭ്യാസവും മതമില്ലാത്ത ജീവനും വന്നപ്പോള്‍ മാത്രമാണോ ആഗോളവത്കരണം വന്നത്‌?
ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്ന എസ്‌ യു സി ഐ ക്കാര്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തി അവര്‍ക്കേ വോട്ടു ചെയ്യുന്നുള്ളൂ.സ്വന്തം സ്ഥനാര്‍ഥിയെ നിര്‍ത്താമായിരുന്നില്ലേ സോളിഡാരിറ്റിക്കും? അതല്ലേ സത്യസന്ധത?
ഭരണവര്‍ഗരാഷ്ട്രീയത്തിലും പ്രധിരോധ രാഷ്ട്രീയത്തിലും ഒരേസമയം കാലിടുന്നത്‌ കാപട്യമല്ലേ?ആഗോളവത്കരണം നടപ്പാക്കിത്തുടങ്ങിയതു മുതല്‍ ഇങ്ങോട്ടു പരിശോധിച്ചാല്‍ കേരളത്തില്‍ ജമാ-അത്ത്‌ വോട്ടു ചെയ്തത്‌ ഭൂരിപക്ഷവും ആഗോളവല്‍ക്കരണത്തെ പിന്താങ്ങുന്ന പാര്‍ട്ടികള്‍ക്കും വ്യക്തികള്‍ക്കുമാണെന്ന് കാണാം.സോളിഡാരിറ്റിക്കും ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനാവില്ലല്ലൊ.
സ്വകാര്യവത്ക്കരണം സംവരണത്തിന്റെ കഴുത്തിലെ കോടാലിയണല്ലോ.അപ്പോള്‍ സ്വകാര്യവല്‍ക്കരണത്തിന്റെ ചാമ്പ്യനായ ബഷീര്‍ എങ്ങനെയാണു മുസ്ലിം താല്‍പര്യം സംരക്ഷിക്കുക

2009, മേയ് 25, തിങ്കളാഴ്‌ച

ഒ അബ്ദുറഹ്മാന്‍ ജമാ-അത്തിന്റെ തിരഞ്ഞെടുപ്പ്‌ നയത്തിനെതിരോ

നിലവിലുള്ള പാര്‍ട്ടികളിലും മുന്നണികളിലും വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ വോട്ടു ചെയ്യാന്‍ താല്‍പര്യമില്ലെന്നും നെഗറ്റിവ്‌ വോട്ടു ചെയ്യാന്‍ അവസരമുണ്ടായിരുന്നെങ്കില്‍ നെഗറ്റിവ്‌ വോട്ടു ചെയ്യുമായിരുന്നെന്നും ഒ അബ്ദു റഹ്മാന്‍.(മാത്ര്ഭൂമി ആഴ്ചപ്പതിപ്പ്‌ 09ഏപ്രില്‍ 19)
അപ്പോള്‍ ജമാ-അത്ത്‌ കിണഞ്ഞുണ്ടാക്കിയ തിരഞ്ഞെടുപ്പ്‌ നയമൊക്കെ വെറും പൊള്ളയാണെന്ന് ഒ അബ്ദുറഹ്മാന്‍ ഒരു തരത്തില്‍ സമ്മതിക്കുന്നു എന്നര്‍ഥം!

2009, മേയ് 9, ശനിയാഴ്‌ച

വിചിത്രം ജമാ-അതതിന്റെ തെരഞ്ഞെടുപ്പ് നയം

1- ബംഗാളില്‍, വിദേശകാര്യമന്ത്രിയായിരുന്ന പ്രണബ്‌ മുഖര്‍ജിക്ക്‌ ജമാ-അത്ത്‌ വോട്ട്‌ കൊടുത്തു.അവിടെ എന്‍ഡി എ ആയിരുന്നോ മുഖ്യ എതിര്‍സ്ഥാനാര്‍ഥി? വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദിനു വോട്ടില്ല.എന്നാല്‍ വിദേശകാര്യമന്ത്രിക്ക്‌ വോട്ട്‌! ഇസ്രായേല്‍-ആണവപ്രശ്നത്തില്‍ കാബിനറ്റ്‌ മന്ത്രിയേക്കാള്‍ കുറ്റക്കാരന്‍ സഹമന്ത്രിയാണോ?
2-ബംഗാളില്‍ ജമാ-അത്ത്‌ പിന്തുണ 10മണ്ഡലങ്ങളില്‍കോണ്‍ഗ്രസിനും 14 മണ്ഡലങ്ങളില്‍ ത്രിണമൂലിനും11 സീറ്റില്‍ ഇടതിനും.അപ്പോള്‍ പാര്‍ലമെന്റില്‍ ഇടതിന്റെ അംഗസംഖ്യ കൂട്ടണമെന്നനയം കേരളത്തില്‍ മത്രമേ ഉള്ളോ? ഒരു കേരള മുഖം മൂടി!
3-ആന്ധ്രയില്‍ 37 പാര്‍ലമന്റ്‌ സീറ്റിലും 267 അസംബ്ലി സീറ്റിലും ജമാ-അത്ത്‌ വോട്ട്‌ കോണ്‍ഗ്രസ്സിനു.4 പാര്‍ലമന്റ്‌ സീറ്റിലും 19 അസ്സംബ്ലി സീറ്റിലും വോട്ട്‌ മറ്റു പാര്‍ട്ടികള്‍ക്ക്‌.
4-ജമാ-അത്ത്‌ വോട്ട്‌ ചെയ്ത മറ്റുള്ളവര്‍ ഇങ്ങനെ...എന്‍ സി പി-22,ബി എസ്‌ പി-10,റ്റി ഡി പി-2ജെ എം എം -2പി എം കെ-2, ഇതിനകം എന്‍ ഡി എ യില്‍ ചേര്‍ന്ന ടി ആര്‍ എസ്‌-1

2009, മേയ് 3, ഞായറാഴ്‌ച

ജമാ-അത്തും തിരഞ്ഞെടുപ്പ്‌2009ഉം (തുടര്‍ച്ച)

അനുബന്ധം
1-കോൺഗ്രസ്സിന്റെ മൃദുഹിന്ദുത്വത്തെ അമീർ വിമർശിക്കുന്നുണ്ടല്ലോ.പൊന്നാനിയിൽ ലീഗും ഇ ടി യും മ-അദനിക്കെതിരെ അഞ്ഞടിച്ചത്‌ മൃദുഹിന്ദുത്വത്തെ പ്രീണിപ്പിക്കാനായിരുന്നില്ലേ.
2-ആണവകരാർ, ഇസ്രയെൽ അനുകൂലം, മൃദു ഹിന്ദുത്വം എന്നീ കാരണങ്ങളാൽ കോൺഗ്രസ്സിനെ പി ന്തുണക്കാൻ ന്യായങ്ങളില്ലെന്ന് അമീർ.വയനാട്ടിൽ കോൺഗ്രസ്സുകാരനെ പി ന്തുണക്കാൻ കണ്ടെത്തിയ വളഞ്ഞ വഴിയാണു വിചിത്രം.
3-ന്യൂനപക്ഷ സമൂഹങ്ങളുടെ പ്രശ്നങ്ങളിൽപ്രത്യേകശ്രദ്ധകൊടുക്കുന്ന വ്യക്തികളുടെയും സംഘടനകളുടെയും പ്രാതിനിധ്യം പർലമന്റിൽ വർദ്ധിപ്പിക്കണം.ഇതാണു ജമാ-അത്തു കേന്ദ്ര നേതൃത്വത്തിന്റെ തിരഞ്ഞെടുപ്പു നയത്തിന്റെ മൂന്നാമത്തെ ഘടകം.ഇതിനെ മറയാക്കിയാണു ആര്യാടൻ വിരോധവും എ പിസുന്നി വിരോധവും കാരണം പൊന്നാനിയിലും വയനാടും യു ഡി എഫിനൂ വോട്ട്‌ ചെയ്യാൻ കേരള ഘടകം തീരുമാനമെടുത്തത്‌.ഇത്‌ സ്വന്തം സംഘടനയോട്‌ തന്നെ ചെയ്ത വഞ്ചന യാണു.
4-സാമ്രാജ്യത്ത സിയോണിസ്റ്റ്‌ അനുകൂലികളായ ശശിതരൂരും കെ വി തോമസും അതേ നയങ്ങൾതന്നെ പി ന്തുടരുന്ന കോൺഗ്രസ്സും കോൺഗ്രസ്‌ നയങ്ങളെ ശക്തമായി ന്യായീകരിക്കുന്ന ഷാനവാസും ഒക്കെ തമ്മിൽ എതു വ്യത്യാസമാണുള്ളത്‌?
5-സാമ്രാജ്യത്ത സിയോണിസ്‌ നയങ്ങളോട്‌ മൗനം അല്ലെങ്കിൽ ന്യായീകരണം, ന്യൂനപക്ഷ താൽപര്യങ്ങളിൽ അതീവ താൽപര്യം. ഇങ്ങനെ ഒരു സ്ഥാനാർത്തി യാണെങ്കിൽ ആരെ പി ന്തുണക്കണം? ഇ അഹമ്മദിനു വോട്ടി ചെയ്യാതിരിക്കൻ കാരണം എന്താണു?
ആ ന്യായം എം ഐ ഷാനവാസിന്റെ കാര്യത്തിൽ ഫിറ്റാകുമോ?
6ന്യൂനപക്ഷങ്ങൾക്ക്‌ താഗൂത്തി ഭരണകൂടത്തിൽ നിന്ന് 'കരുത്തു' കാണിച്ച്‌ വല്ലതും നേടിക്കൊടുക്കലാണോ ആണവ കരാർ ഇസ്രായേൽ അനുകൂലനിലപാടുകൾക്കെതിരെ ശക്തമായ നിലപാടെടുക്കലാണോ ഏതാണു ആദർശപരം? അന്തസ്സും ധീരതയും?ആണവകരാരിനേക്കാൾ പൊന്നാനിയിലും വയനാടും അലീഗഡ്‌ കമ്പസ്സാണു ജമാ-അതിനു മുഖ്യപ്രശ്നം.
7-ക്കോൺഗ്രസ്സിന്റെ അടുത്ത കാലത്തെ പലസമീപനങ്ങളും രാജ്യത്തിന്റെ പൊതുവായ താൽപര്യത്തിനു എതിരാണു.90 കൾക്കു ശേഷം കോൺഗ്രസ്‌ ആകെ മറിപ്പോയി-അമീർ. എന്നിട്ടും 90 കൾക്കു ശേഷം പാർലമന്റു തിരഞ്ഞെടുപ്പുകളിൽ ഏറ്റവും കൂടുതൽ വോട്ടു ചെയ്തത്‌ കോൺഗ്രസ്സിന്നായിരുന്നല്ലോ.
8- താഗൂത്തിഭരണകൂടത്തിന്റെ കുഞ്ജിക സ്ഥനങ്ങളിൽ ഇരിക്കുന്നത്‌ ജമാത്തിനു ഇപ്പോഴും ശിർക്കാണല്ലോ.അപ്പോൽ ബഷീറിനെയും ഷാനവാസിനെയും ടി കെ ഹംശയെയും എം പി യും മന്ത്രിയുമൊക്കെ ആക്കുന്നത്‌ അവരെ കൊടും മുശ്‌ രിക്കുകളാക്കലല്ലേ.ജഡ്ജിമാരായി മുസ്ലിം കൾ ഉണ്ടാവണമെന്ന് പറയാൻ പാടുണ്ടോ?