.
ജമാ-അത്തെ ഇസ്ളാമി, ലീഗ് ചര്‍ച്ച ജമാ-അത്തിനെ ശരിക്കും പുലിവാല് പിടിപ്പിച്ചു.ജാള്യത മറക്കാന്‍ പല അഭ്യാസങ്ങളും നടത്തുകയാണവര്‍.പി കെ പ്രകാശിനെക്കൊണ്ട് ഹമീദ് ചേന്നമംഗലൂരിണ്റ്റെ പേരു പറയാതെ ലേഖനം എഴുതിപ്പിച്ചു.ഹമീദിണ്റ്റെ മാതൃഭൂമി ലേഖനം ശരിക്കും ജമാ-അത്തിന് കൊണ്ടു എന്നര്‍ഥം.ഹമീദിണ്റ്റെ ലേഖനമാണെങ്കില്‍ പതിവ് തെറ്റിച്ച് കുറച്ച് ഭേദപ്പെട്ട ഒന്നായിരിരുന്നു താനും.
മെയ് ൨൧ ന് ജമാ-അത്ത് അമീര്‍ ടി ആരിഫലി നടത്തിയ പത്ര സമ്മേളനത്തിലെ വിവാദ പരാമര്‍ശങ്ങള്‍ മാധ്യമം മുക്കിയതോടൊപ്പം അണികള്‍ക്ക് വായിച്ച് ആശ്വാസംനേടാനായി എ ആര് ഒരു ലേഖനം തട്ടിപ്പടച്ചുനല്കി. ആരാണീ എ ആര്? തലപ്പത്തിരിക്കുന്ന ആള് തന്നെ.ജമാ-അത്തിന് വേണ്ടി പച്ചയായി എഴുതേണ്ടി വരുമ്പോള്‍ സ്വീകരിക്കുന്ന മുഖം മൂടിയാണ് എ ആര് എന്ന തൂലികാനാമം.ജമാ-അത്തിണ്റ്റെ മുഖം മൂടി നയത്തിണ്റ്റെ ഒരു ചിന്ന സാമ്പിള്‍ ഇതു തന്നെ.
വലിയ ഒരു ഇലക്ഷന് തന്ത്രം ചീറ്റിപ്പോയതിലുള്ള അസ്ക്യത തീര്‍ത്താല്‍ തീരാത്തതാണ്.സ്ത്രീ സംവരണം അമ്പത് ശതമാനമായതിണ്റ്റെ നേട്ടം ലീഗിണ്റ്റെ ചിലവില്‍ നേടാമെന്നൊരു മോഹം അവര്‍ക്കുണ്ടായിരുന്നു. കുറ്റിപ്പുറം വനിതാ സമ്മേളനം നടത്തിയത് വരെ അത് മുന്നില്‍ കണ്ടു കൊണ്ടായിരുന്നു.ലീഗിന്ന് സ്ത്രീകളെ കിട്ടാത്തിടത്ത് പെണ്ണൂങ്ങളെ നിര്‍ത്തി സഹായിക്കുക.അങ്ങനെ സ്ത്രീകളിലൂടെ ജമാ-അത്തിനെ വളര്‍ത്തുക. ലീഗ് ഇവരുടെ തന്ത്രം കാണാതെ പോകരുത്.ഇവരെ സഹായിച്ചാല്‍ അത് നാളെ ലീഗിനു തന്നെ പാരയായിത്തീരും.ലീഗിനെതിരെ എക്സ്പ്രസ് ഹൈവേ,സി പി എമ്മിനെതിരെ കിനാലൂറ്, അടുത്ത ലീഗ് ഭരണത്തില്‍ വീണ്ടും പാര വരും.അത് കൊണ്ട് അടുപ്പിക്കാതിരിക്കുന്നതാണ് ബുദ്ധി.
അല്ലെങ്കിലും ലീഗിന് ഇനി ജമാ-അത്തിണ്റ്റെ പിന്തുണയുടെ എന്താവശ്യമാണുള്ളത്? ഒരു യു ഡി എഫ് അനുകൂല തരംഗം അടുത്ത തിരഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷം സീറ്റും തൂത്തു വാരും. ലീഗിന് ബഹുഭൂരിപക്ഷത്തില്‍ മുഴുവന്‍ സീറ്റിലും ജയിക്കാം. കഴിഞ്ഞ തിരഞ്ഞേടുപ്പുകളില് ലീഗ് ജയിച്ചതിലോ തോറ്റതിലോ ജമാ-അത്ത് വോട്ടിന് ഒരു പങ്കുമില്ല.ജമാ-അത്ത് വോട്ടിനേക്കാള്‍ വാന്‍ ഭൂരിപക്ഷത്തിലാണ് ലീഗ് ജയിച്ചത്.ഇടതു പക്ഷം ജയിച്ചപ്പോഴും അതായിരുന്നു സ്ഥിതി. പിന്നെന്തിന് അവരുടെ പിന്നാലെ പോകണം? രണ്ടു മുന്നാണികളിലുമില്ലാതെ ഒറ്റക്കു നിന്നവര്‍ തങ്ങളുടെ ശക്തി തെളിയിക്കട്ടെ.
എ ആറിണ്റ്റെ ലേഖനം
രാഷ്റ്റ്രീയം തെമ്മാടികള്ക്കുള്ള അവസാന അഭയകേന്ദ്രമാണെന്ന് പാറഞ്ഞാണല്ലോ എ ആര് ലേഖനം തുടങ്ങുന്നത്.അവിടെ എത്തിപ്പെടാനുള്ള യോഗ്യത എന്നോ നേടിയതു കൊണ്ടകാം ജമാ-അത്തും അതിന് ശ്രമിക്കുന്നത് എന്ന് കരുതാം. മൌദൂദിക്കും സ്വന്തം ഭരണഘടനക്കും വിട! ഞങ്ങള്‍ക്കും ഒരു കൈ നോക്കണം. അതാണ് ജമാ-അത്തിണ്റ്റെ ഇപ്പോഴത്തെ തീരുമാനം. നിര്‍ലജ്ജമായ നയം മാറ്റത്തിലൂടെയും അവസരവാദവാചകമടികളിലൂടെയും രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ അവര്‍ എന്നോ യോഗ്യത നേടിക്കഴിഞ്ഞിട്ടുണ്ട്.
പിന്നെ അധികാരം കിട്ടുന്നതിന് മുമ്പെ ജമാ-അത്തിനുള്ളിലത്തെ സ്ഥിതി ഒ അബ്ദുല്ലയെപോലെയുള്ള ഉള്ളുകല്ലി മുഴുവന്‍ അറിയുന്നവര്‍ ഇതിനകം പുറത്തുപറഞ്ഞു കഴിഞ്ഞിട്ടുണ്ട്.തന്പോരിമയും ഒരുതരം ദുഷിച്ച പൌരോഹിത്യവും ജമാ-അത്തിനുള്ളില് നന്നായി ബാധിച്ചിട്ടുണ്ട് എന്നവര്‍ പറയുന്നു.അഴിമതിയും അതിനുള്ളീല്‍ വേണ്ടുവോളമുണ്ടത്രേ.ചാവക്കാട്ടും മലപ്പുറത്തും പുറത്തു വന്ന ചില നിക്ഷേപക തട്ടിപ്പുകളും ആത്മഹത്യവും വരെ ആരും മറന്നിട്ടുണ്ടാവില്ല. അധികാരത്തിലിരുന്ന ബംഗ്ളാദേശില്‍ വലിയ കുംഭകോണങ്ങള്‍ നടത്തിയ ചരിത്രം ജമാ-അത്തിനുണ്ട്.പാക്കിസ്ഥാനിലും ജമാ-അത്ത് അക്കാര്യത്തിലൊക്കെ വളരെ മുമ്പോട്ട് പോയിട്ടുണ്ടത്രെ.
സാമ്രാജ്യത്വ ബന്ധം?
തോമസ് ഐസക്കിണ്റ്റേത്സി ഐ എ ബന്ധമാണെങ്കില്‍ ജമാ-അത്തിനും അത്തരം ബന്ധമില്ലേ? ൯൮ ല്‍ ഹിറാ നഗര്‍ സമ്മേളനത്തില്‍ ജമാ-അത്ത് കെട്ടിയെഴൂന്നള്ളീച്ച് കൊണ്ടുവന്ന ജോണ്‍ എല്‍ എക്സ്പോസിറ്റൊ ആരാണ് പുള്ളി? അമീരിക്കന് സ്റ്റേറ്റിണ്റ്റെ മത കാര്യ ഉപദേഷ്ടാവ്.
ജമാ-അത്തെ ഇസ്ളാമി നവലിബറല്‍ സാമ്രാജ്യത്തത്തിന് എതിരാണോ? ബംഗ്ളാദേശില്‍ നവലിബറല്‍ നയങ്ങള്‍ നടപ്പാക്കിയ സര്‍ക്കാരില്‍ അവര്‍ പങ്കാളിയായിക്കൊണ്ട് ജമാ-അത്ത് തന്നെ അത് ചെയ്തു.അമേരിക്കന്‍ കമ്പനികള്‍ക്ക് പച്ചപ്പരവതാനി വിരിച്ചു.ജമാ-അത്ത് പിന്തുണക്കുന്ന ഇറാനിലും സുഡാനിലും പിന്തുടരുന്നത്.നവലിബറല്‍ സാമ്പത്തിക നയങ്ങളാണ്.
പാക്കിസ്ഥാനില്‍ ഒറ്റക്ക് മത്സരിച്ചാല്‍ ൫%സീറ്റ് പോലും ജമാ-അത്തിന് കിട്ടാറില്ല.എന്നാല്‍ പാക്കിസ്ഥാണ്റ്റെ ചരിത്രത്തിലെ എറ്റവും കുപ്രസിദ്ധനായ പട്ടാള മേധാവി സിയാവുല്‍ ഹഖിണ്റ്റെ പട്ടാളമന്ത്രിസഭയില് ജമ്മാ-അത്ത് അംഗമായി.സുള്‍ഫീക്കര്‍ അലി ഭൂട്ടോയെ തൂക്കിക്കൊന്ന,ഈമേഖലയിലെ സി ഐ എ പദ്ധതികള്‍ക്ക് മുഴുവന്‍ ചുക്കാന്‍ പിടിച്ച ജനറല്‍ സിയ ആയിരുന്നു പാക്കിസ്ഥാന് കണ്ട ഭരണാധികാരികളില്‍ ജമാ-അത്തിന് ഏറ്റവും സ്വീകാര്യന്‍.
ജ്മാ അത്തിനെ എതിര്‍ത്താല്‍ അതെങ്ങനെ സവര്ണ്ണഹിന്ദുപ്രീണനമാകും?
സവര്ണ്ണഹിന്ദുപൊതുബോധത്തിണ്റ്റെ ആധിപത്യം കണ്ടുപിടിച്ചത് ജമാ-അത്തൊന്നുമല്ല.മീഡിയയിലും മതേതരപാര്ട്ടികളിലും ഈ ആധിപത്യം നിലനില്‍ക്കുന്നുണ്ട്.അത് മതേതര ജനാധിപത്യ ശക്തികള്‍ തന്നെയാണ് ആദ്യം തിരിച്ചറിഞ്ഞത്.എന്നു വെച്ച് ഇസ്ളാമിക വര്‍ഗീയതയെ എതിര്‍ത്താല്‍ അതൊക്കെ സവര്‍ണ്ണ ഹിന്ദുത്വം മൂലമാണെന്ന് പറയുന്നത് ലളിതവല്ക്കരണമാണ്.
സ്വന്തം മുഖം രക്ഷിക്കാന്‍ മതേതര പാര്‍ട്ടികളില്‍ ഹിന്ദുത്വം ആരോപിക്കുന്നത് ജമാ-അത്ത് വര്‍ഗീയ കാര്‍ഡ് കളിക്കുന്നതല്ലാതെ പിന്നെന്താണ്? മാധ്യമത്തിണ്റ്റെ സംഭാവനയെ അംഗീകരിക്കുന്ന ആളാണ്' ഈയുള്ളവനും.അതിണ്റ്റെ ഉള്ളിലെ നിഷേധ പ്രവണതകളെ എതിര്‍ക്കുകയും ചെയ്യണം എന്നാണെണ്റ്റെ അഭിപ്രായം.മാതൃഭൂമിയെക്കാളും മനോരമയെക്കാളും ഞാന്‍ ഇഷ്ടപ്പെടുന്ന പത്രവും മാധ്യമമാണ്.
പിണറായിലും കുഞ്ഞാലിക്കുട്ടിയിലും ഒക്കെ ഹിന്ദുത്വക്കാരാണോ? വ്ല്ലാപല്ലിയെയിം എന്‍ എസ് എസിനെയും പ്രീണിപ്പിച്ചാല്‍ ഹിന്ദുവര്ഗീയപ്രീണനം.പി ഡി പി,ഐ എന്‍ എല്‍,ജമാ-അത്ത് ഇവരെ തോളിലെടുത്തിട്ടാലും മുസ്ളിം വര്ഗീയപ്രീണനമല്ല.മര്‍ദ്ദിത പക്ഷ, ജനാധിപത്യ മതേതര നിലപാടാണതൊക്കെ ജമാ-അത്തിന്. മുസ്ളിം വര്‍ഗീയപ്രീണനം എന്നൊന്ന് തന്നെയില്ലേ?
എന്തിനിപ്പോല് ഈ ചര്‍ച്ച?
കേന്ദ്രത്തിലും റെയില്‍വേ വകുപ്പിലും ലീഗ് പിന്തുടരുന്നത് സാമ്രാജ്യത്ത വിരുദ്ധ നയമാണോ?നാളെ കേരളത്തിലും ലീഗ് പിന്തുടരാന് പോകുന്നത് അങ്ങനെയാണെന്ന് ജമാ-അത്തിന് ഉള്‍വിളി തോന്നുന്നുണ്ടോ? മറ്റുള്ളപാര്ട്ടികളില് കുത്തിത്തിരിപ്പുണ്ടാക്കുന്ന മാധ്യമത്തിണ്റ്റെ നയം ഇപ്പോള്‍ തിരിച്ചടിച്ചിരിക്കയാണ്.ലീഗിലും സി പി എമ്മിലും കുത്തിത്തിരിപ്പുണ്ടാക്കിയാല്‍ മാധ്യമ ധര്‍മ്മം! അത് മറ്റുള്ളവര്‍ ജമാ-അത്തിനെതിരെ ചെയ്താല്‍ സവര്‍ണ്ണ പ്രീണനം. കണ്ടുപിടുത്തങ്ങള്‍ ഗംഭീരം തന്നെ!
മാധ്യമം അതെന്തിന് പൂഴ്ത്തി?
വായിച്ചില്ലെങ്കില്‍ വായിക്കൂ.