2010, ജൂൺ 27, ഞായറാഴ്‌ച

ജമാ-അത്തനുകൂല ബുദ്ധിജീവികൾ മന്ദബുദ്ധികളോ?

ജമാ-അത്തെ ഇസ്ലാമി അമീർ റ്റി ആരിഫലി സാഹിബ്‌ മാതൃഭൂമി അഭിമുഖത്തിലെ വാദങ്ങൾ ഇങ്ങനെ.

...ജ.താർക്കുണ്ഡെ.ജ.വി ആർ കൃഷ്ണയ്യർ,സ്വാമി അഗ്നിവേശ്‌ തുടങ്ങിയവർ എഫ്‌ ഡി സി എ യുടെ നേതൃത്വം ഏറ്റെടുത്തത്‌ അവർ ബുദ്ധിയില്ലാത്തവരായിരുന്നത്‌ കൊണ്ടാണോ? കേരളത്തിലെ ഒന്നുരണ്ട്‌ സെക്കുലർ ബുദ്ധിജീവികൾക്കേ വിവരമുള്ളൂ,ബാക്കിയുള്ളവരൊക്കെ മന്ദബുദ്ധികളാണ്‌ എന്നനിലപാട്‌ വളരെ പരിതാപകരമാണ്‌.ഇന്ത്യൻ സെക്കുലർ സമൂഹത്തെ തന്നെ കൊച്ചാക്കുന്ന നിലപാടാണ്‌ ഇത്‌.....ജമാ-അത്തെ ഇസ്ലാമിയുമായി സഹകരിക്കുന്ന വ്യക്തികൾ അത്രസാധുക്കളാണെന്ന് എനിക്ക്‌ അഭിപ്രായമില്ല....

...ഗാന്ധിജി ജമാ-അത്തിന്റെ സമ്മേളനത്തിൽ പങ്കെടുത്തുവെന്നും അതിനെ വിമർശ്ശിച്ച നെഹ്രുവിന്‌ ഗാന്ധിജി മറുപടി നൽകിയെന്നും അതിൽ ജമാ-അത്ത്‌ അമീൻ അഹ്സൻ ഇസ്ലാഹിയുടെ പ്രസംഗം കേട്ടെന്നും ഇത്‌ സാധുക്കളായ ദൈവത്തിന്‌ കീഴ്പെടൂ എന്ന്പറയുന്നവരുടെ സംഘമാണെന്നും ഗാന്ധിജി പറഞ്ഞെന്ന് അമീർ പറയുന്നു.......

....ജമാ-അത്തിനെതിരെയുള്ള വിമർശ്ശനം ഇസ്ലാമിനെതിരെയുള്ള വിമർശ്ശനമാണെന്നും അമീർ ഇടക്കു പറയുന്ന്നുട്‌.ഇസ്ലാം ദർശ്ശനമായി അംഗീകരിച്ചാൽ മറ്റുള്ളവരോട്‌ സൗഹാർദ്ദമായും സേവനമനസ്ഥിതിയോടെയും പെരുമാറാൻ കഴിയില്ല എന്ന ധാരണയാണ്‌ ജമാ-അത്ത്‌ വിമർശ്ശനത്തിലും ഉള്ളത്‌....

..എം ഗംഗാധരനെപ്പോലുള്ളവർ എൻഡി എഫിനെ ന്യ്യായീകരിച്ചതിനെക്കുറിച്ച്‌ അമീർ വ്യക്തമായി ഒന്നും പറയുന്നില്ല.അവരെ കേരളം വിലയിരുത്തിയിട്ടുള്ളത്‌ എങ്ങനെ എന്ന് ഇനിയും വിശകലനം ആവശ്യമായ സംഗതിയാണ്‌ എന്ന് പറഞ്ഞ്‌ ആരിഫലി സാഹിബ്‌ ഒഴിഞ്ഞുമാറുകയാണ്‌ ചെയ്യുന്നത്‌.

പ്രതികരണം..

എൻ ഡി എഫിനെക്കുറിച്ച്‌ പൊതുവിൽ ജമാ-അത്തുകാരുടെ നിലപാട്‌ അത്‌ തീവ്രവാദസംഘടനയാണ്‌ എന്നണ്‌. അവരുടെ കായിക പരിശീലനങ്ങളും അക്രമപ്രവർത്തനങ്ങളും തങ്ങൾ അംഗീകരിക്കുന്നില്ല എന്നാന്‌ ജമാ-അത്തുകാർ പറയാറ്‌.അമീർ ഒഴിഞ്ഞുമാറിയതെന്താണെന്നറിയില്ല.

ഏതായാലും എൻ ഡി എഫിന്‌ മാന്യതയുടെ മുഖം നൽകാനും ഇവിടെ മതേതരബുദ്ധിജീവികൾ ഉണ്ട്‌.അവരുടെ വേദികളിൽ നിത്യസാന്നിധ്യമായ പലരും ജമാ-അത്തിന്റെയും സഹകാരികളാണ്‌. എൻ ഡി എഫിന്റെ വേദികൾ അലങ്കരിച്ച ഇടതുപക്ഷ ബുദ്ധിജീവികളുമുണ്ട്‌.

ജമാ-അത്തിനെ ഗാന്ധിജി പ്രശംസിച്ചെങ്കിൽ ആറെസ്സിനെ ഗാന്ധിജി മാത്രമല്ല,മുസ്ലിമായ ഡോ.സാക്കിർ ഹുസ്സൈനും സവർണ്ണവിരോധിയായ അംബേദ്കറും ജയപ്രകാശ്‌ നാരായണനുമൊക്കെ പ്രശംസിച്ചിട്ടുണ്ട്‌.ജമാ-അത്തിന്റെ സമ്മേളനത്തിന്‌ ഗാന്ധിജി പങ്കെടുത്തതിനെ വിമർശ്ശിച്ച നെഹ്‌റു ആറെസ്സിന്റെയും ശക്തനായ എതിരാളിയായിരുന്നു.ആ നെഹ്‌റു തന്നെ റിപ്പബ്ലിക്‌ ദിനപരേഡിൽ ആറെസ്സെസ്സിനെ പങ്കെടുപ്പിച്ചത്‌ പരക്കെ വിമർശ്ശന വിധേയമായി.

ജമാ-അത്ത്‌ വിളിച്ചേടത്തു വരുന്നവർ എൻ ഡി എഫ്‌ വിളിച്ചേടത്തും വരുന്നുണ്ടെങ്കിൽ അത്‌ ജമാ-അത്തിനെ അത്രത്തോളം മനസ്സിലാക്കിയിട്ടാണ്‌ എന്ന് പറായാൻ കഴിയുമോ?

ജമാ-അത്തിനെ നിരോധിച്ചത്‌ നീതീകരിക്കാൻ കഴിയില്ല.അതിനെതിരെ പ്രതികരിച്ച സമുന്നതരായ മനുഷ്യാവകാശപ്രവർത്തകരുടെ മഹാമനസ്സിനെ അംഗീകരിക്കുന്നു.എന്നു വെച്ച്‌ അവർ ജമാ-അത്തിന്റെ ഐഡിയോളജിയെക്കുറിച്ചും ഹിഡൻ അജണ്ടയെക്കുറിച്ചും ബോധവാന്മാരാണെന്ന് ധരിക്കേണ്ടതില്ല.

എൻ ഡി എഫിനെ ന്യായീകരിക്കുന്നവരും ജമാ-അത്തുമായി സഹകരിക്കുന്നവരുമായ ചിലബുദ്ധിജീവികൾ ആറെസ്സെസ്സിനും സ്വീകാര്യരായവരും അവരെ ന്യായീകരിക്കുന്നവരും കൂടിയാണെന്നത്‌ രസകരമാണ്‌.കപടന്മാരും സ്വാർത്ഥന്മാരും ഇതിലാരൊക്കെയെന്ന് ദൈവത്തിനറിയാം.

ഇതൊക്കെ അജ്ഞതയുടെയോ മന്ദബുദ്ധിത്തത്തിന്റെയോ ഫലമല്ല.വ്യക്തികളൂടെ തികച്ചും വ്യക്തിപരമായ നിലപാടിന്റെ ഫലമാണ്‌.ആരു വിളിച്ചാലും ഞാൻ പോകും എനിക്കു പറയാനുള്ളത്‌ പറയും എന്നാണ്‌ ചിലരുടെ നിലപാട്‌.നന്മയിൽ ആരുമായും സഹകരിക്കുക എന്ന നിലപാടാണ്‌ മറ്റുചിലർക്ക്‌. ഇതൊക്കെ ജമാ-അത്തും ആറെസ്സെസ്സും പരമാവധി മുതലെടുക്കുന്നു. അത്രമാത്രം.
ഇക്കാര്യത്തിൽ ഗാന്ധിജിയും നെഹ്‌റുവും വിമർശ്ശനവിധേയരായിട്ടുണ്ടെങ്കിൽ ഒരു കൃഷണയ്യരും സി ആർ നീലകണ്ഠനുമൊക്കെ വിമർശ്ശനവിധേയമായാൽ എന്താ തെറ്റ്‌? കിനാലൂർ പ്രശ്നത്തിൽ പത്തോ പതിനഞ്ചോ തവണ ചർച്ചക്ക്‌ വിളിച്ച കോഴിക്കോട്‌ കലക്ടരെ മാറാട്‌ പ്രശ്നത്തിൽ അഭിനന്ദിച്ചുകൊണ്ട്‌ കൃഷ്ണയ്യർ ദേശാഭിമാനിയിൽ എഴുതിയിരുന്നു.അദ്ദേഹത്തിന്റെ മിടുക്കിനെക്കുറിച്ച്‌ അദ്ദേഹം മുൻപേ പറഞ്ഞുകേട്ടിട്ടുണ്ടെന്നും പറയുന്നു.കിനാലൂർ പ്രശ്നത്തിൽ കൃഷ്ണയ്യർ തുറന്ന നിലപാടെടുക്കാത്തത്‌ കാര്യം ശരിയായി അദ്ദേഹത്തിന്‌ ബോധ്യപ്പെടാത്തത്‌ കൊണ്ടാണോ?അതോ ഒളിച്ചുകളിയോ?

ബുദ്ധിജീവികൾക്കും ചില സഹജ ദൗർബല്യങ്ങളൊക്കെയുണ്ട്‌.അത്‌ അവരുടെ നിലപാടുകളിൽ പ്രതിഫലിക്കും.

ജമാ-അത്തിനെ എതിർക്കുന്നവർ ഒരു ഹമീദ്‌ ചേന്നമങ്ങലൂരോ എം എൻ കാരശ്ശേരിയോ മാത്രമല്ലല്ലോ.(ഹമീദ്‌ സാഹിബിനോട്‌ ആറെസ്സെസ്കാർക്കും മൃദു ഹിന്ദുത്വക്കാർക്കും ഇത്തിരി താൽപര്യമുണ്ടെന്നത്‌ മറക്കുന്നില്ല).ആനന്ദും വേണുവും തുടങ്ങി നിരവധി മലയാളി എഴുത്തുകാർ മുതൽ ടീസ്റ്റ സെറ്റല്‌വാദ്‌ വരെ ഉണ്ട്‌.അവരും മന്ദബുദ്ധികളല്ലെന്ന് ജമാ-അത്തുകാർ സമ്മതിക്കണം.

'ജമാ-അത്തെ ഇസ്ലാമി, അകവും പുറവും' എന്നൊരു പുസ്തകം ഇറങ്ങിയിട്ടുണ്ട്‌. അതിൽ കുറെ ബുദ്ധിജീവികൾ ജമാ-അത്തിനെതിരെ എഴുതിയിട്ടുണ്ട്‌.അവരൊക്കെ ജമാ-അത്തിനെ മനസ്സിലാക്കാത്ത മന്ദബുദ്ധികളെന്ന് ജമാ-അത്തുകാർ പറയില്ലെന്ന് ആശ്വസിക്കാം.

ജമാ-അത്ത്‌ അമീർ ഇസ്ലാം സമം ജമാ-അത്ത്‌ എന്ന് വരുത്തിത്തീർത്ത്‌ ആരോപണങ്ങളെ നേരിടാനാണ്‌ നോക്കുന്നത്‌.ജമാ-അത്തിനോട്‌ സഹകരിക്കരുതെന്ന് പറയുന്നത്‌ ഇസ്ലാമിനോട്‌ സഹകരിക്കരുതെന്ന് പറയുന്നതിനോട്‌ തുല്യമാണെന്ന ന്യായം അവസാനത്തെ അടവാണ്‌ അതിപ്പോൾ തന്നെ വേണോ അമീറേ?

തേജസ്‌ ലേഖനവും മറുപടിയും

ഗാന്ധിജിയും ജമാ-അത്തെ ഇസ്ലാമിയും

ജമാ-അത്തിന്‌ വിദേശപ്പണമോ?

പി കെ പ്രകാശും ഇസ്രയേലും മാധ്യമവും

4 അഭിപ്രായങ്ങൾ:

  1. സന്ദേഹി, എവിടെയോ ഒരു മിസ്ടേക്ക്‌ ഉണ്ടല്ലോ? ജമാഅത്തെ ഇസ്‌ലാമിക്കെതിരില്‍ പേന ഉന്തുന്നവരൊക്കെ 'ബുദ്ദി ജീവികള്‍'! ജമാഅത്തിനെ അനുകൂലിക്കുന്നവരൊക്കെ വിവരമില്ലാത്ത മന്ദബുന്ദികള്‍ അങ്ങിനെയല്ലേ? അത്‌ ശരിയാണെന്നാണു ഹമീദും ഹമീദിണ്റ്റെ 'പ്രേതം' കൂടിയവരും പറയുന്നത്‌. അതേ കുറിചാണു അമീര്‍ 'മാത്രഭൂമി'യില്‍ പറഞ്ഞത്‌. ഇനി ഗാന്ധിജി ആര്‍ എസ്‌ എസിനെ പുകഴ്ത്തിയത്‌ എന്തെന്ന്‌ നോക്കാം. "ആര്‍ എസ്‌ എസിണ്റ്റെ കേഡര്‍ സ്വഭാവം വളരെ മികവുറ്റതാണെന്നാണു" ഗാന്ധി പറഞ്ഞത്‌. ഇതാകട്ടെ ഗാന്ധി മാത്രമല്ല മറ്റു പലരും പറഞ്ഞിട്ടുള്ളതാണു. അതിനെയാണു ഗാന്ധിജി ആര്‍ എസ്‌ എസിനനുകൂലമായി പറഞ്ഞിട്ടുണ്ടെന്ന്‌ ചില മതേതര നാട്യക്കാര്‍ വിളിച്ചു കൂവുന്നത്‌. ശരിക്കും ഗാന്ധി ആര്‍ എസ്‌ എസിനെകുറിച്ചെന്താണു പറഞ്ഞത്‌ "സമഗ്രാധിപത്യ വീക്ഷണത്തോട്‌ കൂടിയ വര്‍ഗീയ സംഘടന" എന്ന്‌ ഗാന്ധി ആര്‍ എസ്‌ എസിനെ പറ്റി പറഞ്ഞത്‌ (Mahathma - last phase - Pyarilal, Page-450).

    ഇനി ജസ്റ്റിസ്‌. ക്രിഷ്ണയ്യരാണെങ്കിലൊ, അദ്ദേഹവും പറഞ്ഞത്‌ "ഹിന്ദുത്വത്തില്‍ അധിഷ്ടിതമായ രണാത്മക വര്‍ഗീയ സംഘടന എന്നാണു". ജമാഅത്തിനെ കുറിച്ച്‌ ആരെങ്കിലും നല്ലതു പറഞ്ഞാല്‍ 'ഉറക്കം' നഷ്ടമാകുന്ന ഹമീദ്‌, കാരശ്ശേരി പ്രേതബാധിതര്‍ക്ക്‌ ഉടനെ തൂക്കമൊപ്പിക്കാന്‍ 'ഇതാ ആര്‍ എസ്‌ എസിനെകുറിച്ച്‌ അവരും അങ്ങിനെ പറഞ്ഞിട്ടുണ്ടെന്ന്‌' വരുത്തി തീര്‍ക്കണം. അതിനുള്ള ഒാട്ടമല്ലേ ഇപ്പോള്‍. ഹമീദിണ്റ്റെ പിതാവ്‌ ചേന്ദമംഗല്ലൂറ്‍ ഗ്രാമത്തിലെ ഒരു വലിയ ജന്‍മി ആയിരുന്നു. അദ്ദേഹത്തിണ്റ്റെ പിതാവിണ്റ്റെ ജന്‍മിത്ത്വ 'ചപ്പടാചികള്‍' നിര്‍ത്തലാക്കിയത്‌ ജമാഅത്തെ ഇസ്‌ലാമി ശക്തിയാര്‍ജിചതോടെയാണു. അങ്ങിനെ കാലക്രമത്തില്‍ ആ 'വലിയ' തറവാട്ടിനും അദ്ദേഹത്തിണ്റ്റെ കുടുംബത്തിനും ജന്‍മിത്വ പ്രകാരമുള്ള അധികാരങ്ങള്‍ നഷ്ടമായി. ഇതിനു മുഖ്യ കാരണം ജമാഅത്തെ ഇസ്‌ലാമിയാണെന്ന്‌ ഹമീദിണ്റ്റെ കുടുംബം കരുതുകയും അന്നുമുതല്‍ ജമാഅത്തിനെ സാധ്യമായ രീതിയിലൊക്കെ എതിര്‍ക്കുക എന്നത്‌ മുഖ്യ തൊഴിലാക്കി സ്വീകരിക്കുകയും ചെയ്തു എന്നാണറിവ്‌. ശ്രീ വേണുിനാണെങ്കില്‍ പുള്ളിയുടെ ഒരു ചവരു ലേഖനം മാധ്യമത്തില്‍ പ്രസിദ്ദീകരിക്കാതെ തിരിച്ചയച്ചതിണ്റ്റെ കെറുവ്‌. ആ ഒരു ലേഖനം പ്രസിദ്ദീകരിക്കാതെ മടക്കി അയക്കുന്നത്‌ വരെ പുള്ളിക്കരന്‍ ജമാഅത്തിണ്റ്റെ സ്റ്റേജുകളില്‍ സജീവമായിരുന്നു. ശ്രീ എം ഗംഗാധരനാകട്ടെ 'ജപ്പാനില്‍ മുസ്ളീങ്ങളും കമ്മ്യുണിസ്റ്റുകളൂം ഇല്ലാത്തത്‌ അവരുടെ ഭാഗ്യം' എന്ന്‌ സംഘ്പരിവാറിണ്റ്റെ വാരികയില്‍ എഴുതിയ വിദ്വാനാണു. (മുസ്ളിങ്ങളെ തന്നെ അരോചകമായി കാണുന്നവര്‍ക്കെന്ത്‌ ജമാഅത്തെ ഇസ്‌ലാമി?! എന്‍ ഡി എഫിനെ അനുകുലിച്ചതായി കണ്ടിട്ടില്ല.) മറ്റുള്ളവരെ കുറിച്ച്‌ അറിയില്ല. ചിലപ്പോള്‍ ഹമീദിണ്റ്റെയോ പ്രേത ഭാധിതരുടെയോ വല്ല കുറിപ്പും വായിച്ച്‌ തെറ്റിദ്ദരിച്ചതാവാം.
    ഇസ്‌ലാം = ജമാഅത്തെ ഇസ്‌ലാമി എന്നുള്ളത്‌ അടവല്ല. അങ്ങിനെ തന്നെയാണു സന്ദേഹി. അതിലെങ്കിലും സന്ദേഹമുണ്ടാകില്ലെന്ന് കരുതുന്നു.

    മറുപടിഇല്ലാതാക്കൂ
  2. ഡോ.എം ഗംഗാധരനും എം ജി എസ് നാരായണനും ജമാ-അത്തിന്റെ സ്ഥിരം സഹകാരികളായിരുന്നു.ഇപ്പോഴും ബന്ധം വിഛേദിച്ചിട്ടൊന്നുമില്ല.ശ്രീ. ഗംഗാധരൻ എൻഡി എഫിനെ ന്യായീകരിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയത് വിവാദമായിരുന്ന്.കാരശേരി അതിനെതിനെതിരെ പ്രതികരിച്ചെഴുതി എന്നാണോർമ്മ.
    സക്കറിയ പണ്ട് സംഘപരിവാർ വേദികളിൽ പോകുന്ന പലരെയും വിമർശ്ശിച്ചിരുന്നു.അവരിൽ പലരും ജമാ-അത്ത് വേദികളിലും പങ്കാളികളായിരുന്നു.ഗംഗാധരൻ മാഷെക്കുറിച്ച് താങ്കൾ തന്നെ പറഞ്ഞു കഴിഞ്ഞല്ലൊ.

    മാധ്യമം വീക്കിലിയുടെ എഡിറ്ററും ജമാ-അത്തുകാർ സകലൈടത്തും പൊക്കി കൊണ്ടുനടക്കുകയും ചെയ്തിരുന്ന സി രാധാകൃഷ്ണൻ ഇപ്പോൾ സന്ദീപ് ചൈതന്യയുടെ കൂടെ കൂടിയശേഷം ജമാ-അത്ത് വല്ലാതെ താൽപര്യം കാണിക്കാറില്ല.ഭഗവത്ഗീതയും ശാസ്ത്രവും ഗവേഷണവിഷയമാണ് ഇപ്പോൾ അങ്ങേർക്ക്.ജമാ-അത്ത് ഖുർ-ആൻ ശരിക്ക് പഠിപ്പിച്ച് കൊടുത്തില്ലെന്നു തോന്നുന്നു.

    കെ ഇ എന്നും പോക്കരും ജമാ-അത്തിനെ വീണ്ടും എതിർത്ത് തുടങ്ങിയിരിക്കുന്നു.കെ വേണു ഒരു ലേഖനം കൊടുക്കാത്തതിന്റെ പേരിൽ അകന്നു എന്ന് നിസ്സാരമാക്കിപറയുന്നോ.ജമാ-അത്ത് വിരുദ്ധലേഖ്നത്തിന്റെ പേരിൽ മാധ്യമം പത്രാധിപതലവന്മാർ കാണിച്ച കാപട്യം അദ്ദേഹത്തിന് ജമാ-അത്തിന്റെ തനിനിറം കാണിച്ചു കൊടുത്തു.
    മലയാളത്തിലെ പലേഴുത്തുകാർക്കും ഇത്തരം അനുഭവമുണ്ടായിട്ടുണ്ടെന്നു കേൾക്കുന്നു.
    ഏതായാലും പല എഴുത്തുകാരും ജമാ-അത്തിൽ നിന്ന് അകന്നു കൊണ്ടിരിക്കുന്നു.അവരുടെ എണ്ണം കൂടാനാണ് സാധ്യത.

    ഹമീദിന്റെ ബാപ്പാന്റെ ഫ്യൂഡലിസം അവസാനിപ്പിച്ചത് ജമാ-അത്താണെങ്കിൽ അഭിനന്ദങ്ങൾ.കേരളത്തിൽ മുസ്ലിം ഫ്യൂഡലിസ്റ്റുകൾക്കെതിരെ ജമാ-അത്ത് നടത്തിയ സമരങ്ങൾ വേറെയുണ്ടോ.ഹമീദിന്റെ ജമാ-അത്ത് വിരോധത്തിന് പിന്നിൽ കുടുംബ പോരാണെങ്കിൽ സന്ദേഹിക്കെന്ത് ഛേദം.ഹമീദല്ല സന്ദേഹി.

    പിന്നെ ആറെസ്സെസ് അവകാശവാദങ്ങൾ ഇതാ

    ഡോ.സാക്കിർ ഹുസൈൻ 1949ൽ അറെസ്സിനെക്കുറിച്ച് പറഞ്ഞതും അംബേദ്കർ പറഞ്ഞതും ജയപ്രകാശ് നാരായണൻ അത് ഒരു വിപ്ലവസംഘമാണെന്നു പറഞ്ഞതും ഒക്കെ വിക്കിപീഡിയയിൽ ഉണ്ട്.ഒന്നു വായിക്കുക.തെറ്റ് എവനും പറ്റും എന്നർത്ഥം.

    80കളിലും 90കളിലും കേരളത്തിലെ പരിസ്ഥിതിബുദ്ധിജീവികൾക്കും ഇതരബുദ്ധിജീവികൾക്കും ഒരു കാവി ചുവയുണ്ടായിരുന്നു.പലസംസ്ഥാനഗളിലും കാവിഭീകരതയും വികസനഭീകരത്യും ഒരു യാഥാർത്ഥ്യമായപ്പോൾ ആ സ്ഥിതി മാറി.പിന്നീട് കടന്നുവന്ന നീലകണ്ഠനേപോലുള്ളവർ ഇപ്പോൾ ഇസ്ലാമിസത്തോട് മൃദു സമീപനം കാണിക്കുന്ന്.വിടി ഇന്ദുചൂഡനെ ജമാ-അത്ത് കൊണ്ടുനടന്നു. പിന്നെ ആറെസ്സെസ് റാഞ്ചി.പഴയതു ചികഞ്ഞാൽ പലതും പറയാനുണ്ടാകും.ഇവരൊക്കെ അവർ ഇടപെടുന്ന മേഖലയിൽ ആരോടും സഹകരിക്കും.വിദേശ പണം പറ്റുന്ന പല കൃസ്ത്യൻ പരിസ്ഥിതിസംഘടനകളോറ്റും മറ്റും ചേർന്ന് നിൽക്കുന്നവരാണ് ഇതിൽ പലരും.

    മറുപടിഇല്ലാതാക്കൂ
  3. സന്ദേഹി-cinic: "ഡോ.എം ഗംഗാധരനും എം ജി എസ് നാരായണനും ജമാ-അത്തിന്റെ സ്ഥിരം സഹകാരികളായിരുന്നു.ഇപ്പോഴും ബന്ധം വിഛേദിച്ചിട്ടൊന്നുമില്ല.ശ്രീ. ഗംഗാധരൻ എൻഡി എഫിനെ ന്യായീകരിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയത് വിവാദമായിരുന്ന്...."

    ഒരു തിരുത്ത്‌. സ്ഥിരം സഹകാരികളായിരുന്നില്ല. ഡോ. എം ഗംഗാധരന്‍ ചിലപ്പോഴൊക്കെ സെമിനാറുകളില്‍ പങ്കെടുത്തിട്ടുണ്ട്‌ (അല്ലെങ്കിലും ഒരു സെമിനാറിലൊ മറ്റോ പങ്കെടുത്തെന്ന് കരുതി അവര്‍ ജമാത്തിനെ അനുകൂലിക്കുന്നവരാണെന്ന് പറയുന്നത്‌ വിഡ്ഡിത്തരം മാത്രമാണു). ഡോ. എം ജി എസ്‌ ആണെങ്കില്‍ അപൂര്‍വമായി പോലും ഒരു സെമിനാറില്‍ പോലും പങ്കെടുത്തിട്ടില്ല. പിന്നെ എന്‍ ഡി എഫിനെ ഡോ.ഗംഗാധരന്‍ ന്യായികരിച്ചത്‌ ശ്രദ്ദിച്ചിട്ടില്ല. എന്തായാലും പുള്ളി ഇപ്പോള്‍ എവിടെ എത്തിനില്‍ക്കുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. പിന്നെ, ഈ വേണുവൊക്കെ നക്സലിസം എനിക്കു പറ്റിയ അബന്ധമാണെന്നും പറഞ്ഞ്‌ ശിഷിട ജീവിതം ഒരു മുലയില്‍ ഒതുങ്ങി കൂടിയിരുന്നപ്പോള്‍, ബാക്കിയുള്ള ജീവിതത്തിനു അദ്ദേഹത്തിനു ധൈര്യവും സ്ഥൈര്യവും നല്‍കിയത്‌ മാധ്യമം പത്രമാണു. പിന്നെപ്പോഴോ സൌഹ്രദം മുതലെടുത്ത്‌ പുള്ളിയുടെ എത്‌ ലേഖനവും മാധ്യമത്തില്‍ പ്രസിദ്ദീകരിക്കണമെന്ന് വാശിപിടിച്ചപ്പോള്‍ അത്‌ നടപ്പില്ലെന്ന് മാധ്യമം ടീം മുഖത്ത്‌ നോക്കി പറഞ്ഞു. അന്നു മുതല്‍ അദ്ദേഹത്തിണ്റ്റെ ശത്രു മാധ്യമം ആയി. സ്വാഭാവികമായും മാധ്യമം നടത്തുന്നവരും ആ ലിസ്റ്റില്‍ പെട്ടും അല്ലാതെ ഹമീദിണ്റ്റെ ലേഖനം വായിച്ചാട്ടാണെന്നൊക്ക്‌ പുള്ളി ഇപ്പോള്‍ പറയുന്നത്‌ വെറും പുളു. ഹമീദിണ്റ്റെ ലേഖനം വായിച്ചിട്ടാരെങ്കിലും ആകുമായിരുന്നെങ്കില്‍ മാത്രഭൂമി പത്രാധിപരും മുതലാളീയും സ്റ്റാഫും അതാകുമായിരുന്നു.! എം പി വീരേന്ദ്രകുമാര്‍ ഇപ്പോഴും ജമഅത്തെ ഇസ്‌ലാമിയോട്‌ അനുഭാവം പുലര്‍ത്തുന്നയാളാണെന്ന് അറിയാമല്ലോ.

    മറുപടിഇല്ലാതാക്കൂ
  4. MGS um MG yum jamaathinte sthiram sahakaarikaLaayirunnu.jamaatine nirodhichathinethire oppittavarum prathishedhichavarun aan.20 kollam muthalingottenkilum ormayullavarod chodikku.Gamgadharam maash NDF ne nyaayiikarichch ezhuthuyathinte thott mumpo pimpo mathramaan janmabhumiyilum ezhuthiyath.

    മറുപടിഇല്ലാതാക്കൂ