ജമാ അത്തെ ഇസ്ലാമിയും വിദേശ ഫണ്ടും
"ജമാ അത്തെ ഇസ്ലാമി അസി. അമീർ ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെ പത്രസമ്മേളന റിപ്പോർട്ടിൽ പറയുന്നു.'ജമാ-അത്തെ ഇസ്ലാമിക്കു യാതൊരു വിദേശഫണ്ടും ലഭ്യമാകുനില്ല.('മാതൃഭൂമി മെയ് 30).ശൈഖ് സാഹിബിന്റെ വാക്കുകൾ അങ്ങിനെത്തന്നെ വിശ്വാസിക്കാൻ പ്രയാസം.സാങ്കേതികാർത്ഥത്തിൽ അവർക്ക് വിശദീകരണങ്ങളുമുണ്ടാകാം, എന്റെ ഒരു അനുഭവം പരയാം. എതാനും വർഷങ്ങൾക്കുമുമ്പ് കൊദുങ്ങല്ലൂർ വിദ്യാഭ്യാസ ഉപ ജില്ലയിൽ ഒരു എയ്ഡഡ് യു,പി സ്കൂൾ ഇവർ വിലക്കു വാങ്ങി-- യൂണിയൻ യു.പി.സ്കൂൾ. പോയ വർഷങ്ങളിൽ ലക്ഷങ്ങലുടെ നിർമാണ പ്രവർത്തനങ്ങളാണ് ഇവിദെ നടന്നത്.ഇപ്പോഴും പുതിയ കെട്ടിടങ്ങളുടെ പണി നടന്നു കൊണ്ടിരിക്കുന്നു. സാധാരണനിലയിൽ വലിയ കേടുപാടുകളൊന്നുമില്ലാത്ത കെട്ടിടങ്ങൾ വരെ തകർത്ത്, പണത്തിന്റേയും പ്രതാപത്തിന്റേയും ചെറിയൊരു ഹുങ്കെന്നൊണം പുതിയ കെട്ടിടങ്ങൽ തലയുയർത്തുന്നു ഇതൊന്നും നട്ടിൽനിന്നുള്ള വരുമാനമല്ല.അതു കൊണ്ടു തന്നെയാൺ പഴയ ഉപയൊഗയൊഗ്യമായ കെട്ടിടങ്ങൽ പോലും ഇത്ര ലാഘവത്തോദെ തട്ടികളയാൻ കഴിയുന്നത്.അനധികൃതമായി പലപ്പോഴും അറബികൾ ഈ വിദ്യാലയം സന്ദർശ്ശിക്കുന്നു.ഇടക്കിടെ വരുന്ന അറബികൾ നൽകുന്ന ഫണ്ടാണ ഇങ്ങിനെ കെട്ടിടങ്ങളായും മറ്റും ഉയരുന്നതെന്നാണ് നാട്ടുക്കാരുടെ വിസ്വാസം. ഈ പശ്ചാത്തലത്തിൽ ബന്ധപ്പെട്ടവർ നാട്ടുകാരുടെ തെറ്റിദ്ധാരണ നീക്കാൻ വരുമാനത്തിന്റെ സ്രോതസ്സും അറബികളുടെ സന്ദർശ്ശനത്തിന്റെ ഔദ്യോഗിക വിവരങ്ങളും വെളിപ്പെടുത്തിയാൽ നന്നായിരിക്കും. ഇല്ലെങ്കിൽ അധികാരികൾ ഇതിനെ കുരിച്ചു സമഗ്രമായ ഒരന്വേഷണം നടത്തുകയും മേലിൽ ഔദ്യോഗികാംഗീകാരമില്ലാതെ വിദേശികൾ ഇവിടം സന്ദർശ്ശിക്കാതിരിക്കാൻ കർശ്ശന നടപടികൽ സ്വീകരിക്കുകയും ചെയ്യണം" (കാതിയാളം അബൂബക്കർ,കൊടുങ്ങല്ലൂർ)
വായിച്ചല്ലോ.ഇത് പോലെ പലസ്ഥലത്തുമുള്ള അനുഭവങ്ങൾ പലർക്കും പറയാനുണ്ടാകും.പത്തോ ഇരുപതോ കുടുംബങ്ങൾ മാത്രമുള്ള പ്രദേശങ്ങളിൽ വലിയ ജുമാ-അത്ത് പള്ളികൾ ഉണ്ടാക്കിയ അനുഭവങ്ങളും ഉണ്ട്.
ചാനൽ തുടങ്ങുന്നു.
എൺപത് കോടി മുതൽമുടക്കിയാണ് ജമാ-അത്ത് ചാനൽ തുടങ്ങുന്നതെന്ന് ഒരു പത്രത്തിൽ കണ്ടു.ശരിയാണെങ്കിൽ ഇത്ര ചെറിയ സംഘടനക്ക് ഇത്രയും പണം എവിടന്നു കിട്ടുന്നു?
ശൈഖ് ഇതും പറഞ്ഞു
ജമാ-അത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിദേശ സഹായം കിട്ടുന്നുണ്ടെന്ന്.അത് നിയമാനുസൃതമാണത്രെ.
ഒ അഖ്ബ്ദുള്ള പറഞ്ഞത്
ഖത്തർ വിദ്യാഭ്യാസ വകുപ്പിനു കീഴിൽ ചേന്നമംഗലൂർ ഇസ്ലാഹിയ കോളേജിൽ താൻ അധ്യാപകനായെന്ന് ഒ അബ്ദുള്ള(ശത്രുക്കളല്ല സ്നേഹിതന്മാർ,158). താൻ മാത്രമല്ല സി ടി അബ്ദുറഹീം(ഇദ്ദേഹം പിന്നീട് ജമാ-അത്ത് വിട്ടു), ഇ വി അബ്ദു,ഒ അബ്ദുറഹ്മാൻ ഇവരൊക്കെ ഖത്തർ ഗവൺമന്റ് ശംബളത്തിൽ ചേന്നമങ്ങലൂർ ഇസ്ലാഹിയാ കോളേജിൽ അധ്യാപകരായവരാണെന്ന് ഒ അബ്ദുള്ള പറയുന്നു.ഇതും ഫണ്ടുതന്നെ.ശൈഖ് സാഹിബ് പറഞ്ഞ വിദ്യാഭ്യാസ സഹായത്തിന്റെ സ്വഭാവം ഇതിനപ്പുറവും പ്രതീക്ഷിക്കാം.
റാബിത്വ
ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം എൻ ജി ഒ ആയി അറിയപ്പെടുന്ന മുസ്ലിം വേൾഡ് ലീഗ് സ്ഥാപിച്ചതിൽ വരെ മൗദൂദിക്ക് പങ്കുട്.അദ്ദേഹം അതിന്റെ സ്ഥാപകാംഗമാണത്രെ.റാബിത്വ എന്നറിയപ്പെടുന്ന ആ സംഘടനയിൽ ഇന്ത്യൻ ജമാ-അത്തിന്റെ സമുന്നതരായ നേതാക്കൾ എന്നും അംഗമാണ്.റാബിത്വയിൽ നിന്ന് ഇസ്ലാമിക സേവനത്തിന് സാമ്പത്തിക സഹായം പറ്റുന്ന നേതാക്കളും പണ്ഡിതരും കൂടുതൽ പേരുള്ളത് ജമാ-അത്തിലാണെന്ന് കേൾക്കുന്നു.റാബിത്വയുടെ ഡൽ ഹിയിലുള്ള ഓഫീസിൽ പോയി പണം പറ്റുന്നത് നിയമ വിധേനയാണോ അല്ലയോ എന്നറിയില്ല.ഈ ആരോപണം നിഷേധിക്കുമോ?സത്യാവസ്ഥ ഏതെങ്കിലും ജമാ-അത്തുകാർ വ്യക്തമാക്കിയാൽ നന്നായിരുന്നു.
ലോകം ഒരു ഗ്രാമമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് വിദേശത്ത് നിന്ന് ഒരു സഹായവും കൈപറ്റരുത് എന്ന അഭിപ്രായം സന്ദേഹിക്കില്ല.പക്ഷെ ആര്? ആർക്ക്? എന്തിന്? സഹായം നൽകുന്നു എന്നത് പ്രധാനമാണ്.സഹായം നൽകുന്നവരുടെയും സ്വീകരിക്കുന്നവരുടേയും താൽപര്യങ്ങൾ പരിശോധിക്കപ്പെടേണ്ടതാണ്.
റാബിത്വയുടെ ദൗത്യത്തെ കുറിച്ച് ദേശാഭിമാനി ചർച്ചയിൽ കെ ടി കുഞ്ഞിക്കണ്ണൻ എഴുതിയ ലേഖനം അടുത്ത പോസ്റ്റിൽ കൊടുക്കുന്നു അതുകൂടി വായിക്കുക.
വിദേശഫണ്ടിന് എവിടെ തെളിവ്?
ജമാ-അത്തും പോപ്പുലർ ഫ്രണ്ടും തങ്ങൾക്ക് വിദേശഫണ്ട് കിട്ടുന്നതിന് തെളിവെവിടെ എന്ന് ചോദിക്കാറുണ്ട്.അവർ ഈ വാർത്ത വായിക്കണം.
ന്യൂഡൽ ഹി:ഭീകരപ്രവർത്തകർക്ക് വിദേശത്തു നിന്ന് പണമെത്തുന്നത് നിരീക്ഷിക്കാനും തടയാനും ഇന്ത്യയി കാര്യക്ഷമമായ സംവിധാനങ്ങളില്ലെന്ന് അന്താരാഷ്ട്ര സംഘടന.കള്ളപ്പണം വെളുപ്പിക്കൽ,ഭീകരസംഘടനകളുടെ പണമൊഴുക്കു രീതി തുടങ്ങിയവ നിരീക്ഷിക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് എന്ന സംഘടനയുടെ റിപ്പോർട്ടിലാണ് കുറ്റപ്പെടുീത്തൽ.(ദേശാഭിമാനി 2010ജൂലൈ21).
സന്നദ്ധ സംഘടനകൾ മുഖേന വരുന്ന പണം എന്തിന് ഉപയോഗിക്കുന്നു എന്ന് നിരീക്ഷിക്കാനുള്ള സംവിധാനവും ഇല്ലെന്നും,കള്ളപ്പണം വെളുപ്പിക്കുനതിന് ഇതുവരെ രാജ്യത്ത് ഒരാളെയും ശിക്ഷിച്ചില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ടത്രെ.ഇന്ത്യ അടിയന്തിരമായി നടപ്പാക്കേണ്ട ആർ നിർദ്ദേശങ്ങളും സംഘടന മുന്നോട്ട് വെച്ചിട്ടുണ്ടെന്നും വാർത്ത പറയുന്നു.
അപ്പോൾ ഈ ദൗർബല്യം നന്നായി ആറിയുന്ന ഇത്തരം സംഘടനകൾ വെല്ലുവിളിക്കുന്നതിൽ അത്ഭുതമില്ല.പിന്നെ ബ്ലാക്ക് മണിയിലൂടെ വരുന്ന വിദേശ പണം ഒരു സർക്കാരും അന്വേഷിക്കാൻ പോകുന്നില്ല.എല്ലാ ഭരണപാർട്ടികൾക്കും ഉള്ള അധോലോകബന്ധം തന്നെ കാരണം.അതിന്റെ മറവിൽ വർഗ്ഗീയ,ഭീകര,മൗലികവാദസംഘടനകൾ അവസരം ഉപയോഗപ്പെടുത്തുന്നു.ഹവാല കേസുകളൊക്കെ തുമ്പില്ലാതെ അവസാനിക്കുന്നത് അത് പലപ്രമുഖരിലേക്കും നീളും എന്നതിനാലാണ്.ഭീകര സംഘടനകൾ ബ്ലാക്ക്മെയ്ല് ചെയ്യാനും ഇടയുണ്ട്.
ജമാ-അത്ത് ഒരു ഭീകര സംഘടനയാണെന്ന് സന്ദേഹി പറഞ്ഞിട്ടില്ല.ജമാ-അത്തിന്റെ വിദേശഫണ്ടും ഇങ്ങനെയൊക്കെയാകും തെളിവില്ലാത്തതാവുന്നതെന്ന് സൂചിപ്പിച്ചെന്നേയുള്ളൂ.
(തേജസ് ലേഖനവും മറുപടിയും)