2010, ജൂൺ 28, തിങ്കളാഴ്‌ച

കെ ഇ എൻ ജമാ-അത്തിനെതിരെ

ജമാ-അത്തും സംഘപരിവാറും ഒരേ നുകത്തി.
ദേശാഭിമാനിയി കെ ജമാ-അത്തിനെതിരെ ലേഖനം എഴുതിയിരിക്കുന്നു.തന്നെ ജമാ-അത്തിന്റെ മെഗാഫോണായി ചിത്രീകരിക്കുന സംഘപരിവാ പ്രചരണത്തി രോഷാകുലനാകുന്നുണ്ട്അദ്ദേഹം.മാധ്യമത്തി കോളമിസ്റ്റായ അദ്ദേഹത്തിന്എത്രകാലം തുടരാ കഴിയും എന്ന് കണ്ടറിയാം.

സി പി എം ഹിന്ദുവർഗ്ഗീയ കാർഡ്കളിക്കുന്നു എന്ന ജമാ-അത്തിന്റെ പ്രചരണം സംഘപരിവാറിന്റെ വിജയം വേറൊരു തരത്തി വിളംബരം ചെയ്യലാണെന്ന് കെ .സംഘപരിവാ സി പി എമ്മിനു മേ ഹിന്ദുവിരുദ്ധപ്രതിഛായ കെട്ടിവെക്കാ സംഘപരിവാ ശ്രമിക്കുന്നു.മുസ്ലിം വിരുദ്ധത കെട്ടിവെക്കാ ജമാ-അത്ത്ശ്രമിക്കുന്നു.
2010 ഒലീവ്പുറത്തിറക്കിയ ജമാ-അത്തെ ഇസ്ലാമി:അകവും പുറവും എന്നപുസ്തകത്തി താ കൊടുത്തലേഖനത്തെ മു നിർത്തിയാണ്കെ എഴുതുന്നത്‌.തന്റെ ഒരു ലേഖനത്തിന്പ്രബോധനം വാരികയി ജമാ-അത്ത്ൽകി മറുപടിക്ക്മറുപടിയാണ് ലേഖനം.
സംഘപരിവാ വിരുദ്ധതയുടെ നിറകുടമായി അറിയപ്പെടുന്ന കെ എന്റെ ജമാ-അത്ത്വിമർശ്ശനം പുതിയതൊന്നും ൽകുന്നില്ലെങ്കിലും പ്രസക്തമാണ്‌.ജമാ-അത്തെ ഇസ്ലാമി അടക്കമുള്ള ഇസ്ലാമിക മതമൗലികവാദപ്രസ്ഥാനങ്ങളെയും ഭീകരവർഗ്ഗീയപ്രസ്ഥാനങ്ങളെയും കമ്യൂണിസ്റ്റുകാ വിലയിരുത്തുന്നത്സാമ്രാജ്യത്ത-സംഘപരിവാ സമീപനങ്ങളി നിന്നു കൊണ്ടല്ലെന്നും കെ അവകാശപ്പെടുന്നു.

"ഒരു ർമ്മൻ യഹൂദിയുടെ പ്രതികാരബുദ്ധിയി നിന്ന് പൊട്ടിമുളച്ചതും റഷ്യയി തഴച്ചുവളർന്നതുമായ വിഷച്ചെടിയാണ്കമ്യൂണിസം" എന്ന അസംബന്ധവും ചരിത്രവിരുദ്ധവുമായ മൗദൂദിയുടെ വാക്യം കെ ഉദ്ധരിക്കുന്നുണ്ട്‌.ഇത്ഒരന്ധമാർക്ഷിസ്റ്റ്വിരോധികൂടി പറയാത്ത വിലയിരുത്തലായി പ്പോയി.
മതേതരത്വം,ദേശീയത്വം,ജനാധിപത്യം:ഒരു താത്വിക വിശകലനം എന്ന മൗദൂദി കൃതിയി നിന്ന് കെ ഉദ്ധരിക്കുന്ന ഭാഗം ജമാ-അത്തിനെ ഒരു വ്യാഖാനവും വളച്ചൊടിക്കലും കൊണ്ട്രക്ഷിച്ചെടുക്കാ കഴിയാത്തവിധം കുരുക്കിലാക്കുന്നുണ്ട്‌.അത്രമാത്രം സുവ്യക്തവും സ്വയം വിശദീകരിക്കുന്നതുമാണ് ഭാഗം.

ഭാഗം വായിക്കൂ:

"മുസൽമാനെ സംബന്ധിച്ചേടത്തോളം ഞാനിതാ അവരോടു തുറന്നു പ്രസ്താവിക്കുന്നു.ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിനും ഈമാനിനും കടക വിരുദ്ധമാണ്‌.നിങ്ങളതിന്റെ മുൻപിൽ ർവ്വാത്മനാ തലകുനിക്കുകയാണെങ്കി നിങ്ങളുടെ വിശുദ്ധ ഖു-ആനെ പൂറകോട്ട്വലിച്ചെറിയലായിരിക്കും.നിങ്ങളതിന്റെ സ്ഥാപനത്തിലും നടത്തിപ്പിലും പങ്കു വഹിക്കുകയാണെങ്കി നിങ്ങളുടെ തിരുദൂതനോട്ചെയ്യുന്ന കടുത്ത വഞ്ചനയായിരിക്കും.നിങ്ങളതിന്റെ കൊടിപിടിക്കുകയാണെങ്കി നിങ്ങളുടെ കൊടി ദൈവത്തിനെതിരെ രാജ്യദ്രോഹക്കൊടി ഉയർത്തലായിരിക്കും.ഏതൊരു പരിശുദ്ധ ഇസ്ലാമിന്റെ പേരി മുസ്ലിങ്ങളെന്ന് നിങ്ങ സ്വയം അവകാശപ്പെടുന്നുണ്ടോ അതിന്റെ ആത്മാവും അവിശുദ്ധ വ്യവസ്ഥിതിയുടെ ആത്മാവും തമ്മി തുറന്ന സമരത്തിലാണ്‌.അതിന്റെ മൗലികതത്വങ്ങളും ഇതിന്റെ മൗലികതത്വങ്ങളും തമ്മി പ്രത്യക്ഷ സംഘട്ടനമാണ്‌.അതിന്റെ ഓരോ ഘടകവും ഇതിന്റെ ഓരോ ഘടകവുമായി സന്ധിയില്ലാത്ത യുദ്ധമാണ്‌.പ്രസ്തുത വ്യവസ്ഥിതിയുമായി ഇസ്ലാം യോജിക്കുന്ന ഒറ്റ പോയന്റുമില്ല. വ്യവസ്ഥിതി അധികാരം വാഴുന്നിടത്ത്ഇസ്ലാം വെറും ജലരേഖയായിരിക്കും.ഇസ്ലാമിന്സ്വാധീനമുള്ള ദിക്കി വ്യവസ്ഥിതിക്ക്യാതൊരു സ്വാധീനവും ഉണ്ടായിരിക്കില്ല.നിങ്ങ പരിശുദ്ധ ഖു-ആനും തിരുദൂതരും ആവിഷ്കരിച്ച ഇസ്ലാമിലാണ്യഥാർത്ഥത്തിൽ വിശ്വസിക്കുന്നതെങ്കി നിങ്ങ എവിടെയിരുന്നാലുംശരി ,മതേതര ഭൗതികസിദ്ധാന്തത്തിലധിഷ്ഠിതമായ ദേശീയ ജനായത്തത്തെ പ്രധിരോധിക്കുകയും പകരം ദൈവവിശ്വാസത്തിലധിഷ്ഠിതമായ മാനുഷിക പ്രാതിനിധ്യത്തിന്റെ സ്ഥാപനാർത്ഥം സമരം നടത്തുകയും ചെയ്യേണ്ടത്നിങ്ങളുടെ ഒഴിച്ചുകൂടാനാകാത്ത മതകർത്തവ്യം മാത്രമാകുന്നു.നിങ്ങൾക്ക്ഒരു പ്രത്യേക ജനതയെന്ന നിലയി സ്വാതന്ത്ര്യവും സ്വയം നിർണ്ണയാവകാശവും ലഭിക്കുന്നേടത്ത്വിശേഷിച്ചും.യഥാർത്ഥ ഇസ്ലാമിക വ്യവസ്ഥിതിക്കുപകരം കുഫ് വ്യവസ്ഥയാണ്നിങ്ങ സ്വന്തം കരങ്ങൾകൊണ്ട്നിർമ്മിച്ചു നടത്തുന്നതെങ്കിൽപിന്നെ നിങ്ങളോട്എനിക്കൊന്നും പറയാനില്ല".
മൗദൂദിയുടെ ആദർശ്ശത്തിൽ മൗദൂദിക്ക്തന്നെ പിൽക്കാലത്ത്വെള്ളം ചേർക്കേണ്ടിവന്നു.അത്രമാത്രം അസംബന്ധവും അപ്രായോഗികവുമായ വാചകമടി മാത്രമായിരുന്നു അത്‌.ചരിത്രബോധമോ ആഴത്തിലുള്ള ഇസ്ലാമിക അവബോധമോ അതിനു പിറകി കാണാ കഴിയില്ല.വൈകാരികതയി അധിഷ്ഠിതമായ പാതയിൽനിന്ന് ഗൗരവബുദ്ധികളായ മതപണ്ഠിത പതുക്കെ പി വാങ്ങിയത്സ്വാഭാവികം മാത്രം.

2 അഭിപ്രായങ്ങൾ:

  1. ജമാഅത്തെ ഇസ്‌ലാമി വിരോധികളുടെ (ഹമീദ്‌-കാരശ്ശേരി പ്രേതബാധിതര്‍) കുപ്രചാരണം എത്രത്തോളം ജനങ്ങളെ വിഡ്ഡികളാക്കുന്നു എന്നതിനു കെ ഇ എന്‍ തന്നെ മികച്ച ഉദാഹരണം. ദൈവമില്ല മതമില്ല എന്ന് സ്വയം പ്രഖ്യാപിക്കുകയും അത്‌ തണ്റ്റെ ജീവിത മണ്ഡലത്തിലേക്ക്‌ പകര്‍ത്തുകയും അന്യ സമുദായത്തില്‍ പെട്ട സ്ത്രീയെ ജീവിത പങ്കാളിയാക്കുകയും തണ്റ്റെ മക്കളെ ഒരിക്കലും മതം പടിപ്പിക്കാതിരിക്കുകയും ചെയ്ത കെ ഇ എന്‍ കുഞ്ഞഹമ്മദിനെ തന്നെ ഈ പരിഷകള്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ശൂറാ മെബ്ബറാക്കി!! അന്നേ വിവരവും വിവേകവും കൈവിടാത്തവരൊക്കെ പറഞ്ഞതാണു ഈ ശുദ്ദബെഡായി എങ്കിലും ആരും വിശ്വസിക്കരുതെന്ന്. പറഞ്ഞിട്ടെന്ത്‌ കെ ഇ എനിനെ ജമാഅത്താക്കിയേ അടങ്ങു നമ്മുടെ മതേതര നാട്യക്കാര്‍! അതിനു ന്യായവും ഉണ്ട്‌ അവരുടെ പക്കല്‍ എന്താണെന്നോ; കെ ഇ എന്‍ മാധ്യമം പത്രത്തില്‍ കോളമെഴുതുന്നു!! മാധ്യമം പത്രത്തില്‍ ഒരിക്കലെങ്കിലും എഴുതാത്തവരായി ഈ കേരളക്കരയില്‍ ആരെങ്കിലുമുണ്ടെങ്കില്‍ അതവരുടെ ലേഖനം പ്രസിദ്ദീകരണ യോഗ്യമല്ല എന്ന കാരണത്താല്‍ മടക്കിയവരുടേതായിരിക്കും. (ഇ എ ജബ്ബാര്‍ (യുക്തിവാദി) അങ്ങിനെ പറയാമോ ആവൊ?!) പോലും തണ്റ്റെ ലേഖനം മാധ്യമം പ്രസിദ്ദീകരിക്കാതെ മടക്കി എന്ന് പരാതി പെടുന്നു!) ഒരു കണക്കിനത്‌ നന്നായി അതുകൊണ്ട്‌ പുള്ളിക്ക്‌ ജമാഅത്ത്‌ ചാരനാണെന്ന പഴി കേള്‍ക്കേണ്ടിവന്നില്ലല്ലോ!!! നാസ്തികനായ ഹമീദ്‌ ചേന്ദമംഗലൂരിണ്റ്റെ വിവരക്കേടുകള്‍ വിശ്വസിക്കുന്നവരെ പറ്റി എന്തു പറയാന്‍!! ഇനിയിപ്പോള്‍ ഹമീദ്‌ ചേന്ദമംഗലൂരിണ്റ്റെ ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ചുള്ള നിരന്തരം കുറിപ്പുകള്‍ വായിച്ച്‌ ആരെങ്കിലും ടിയാന്‍ ജമാഅത്തിണ്റ്റെ അസിസ്റ്റണ്റ്റ്‌ അമീറോ മറ്റോ ആണെന്ന് എവിടെയെങ്കിലും എഴുതുമോ എന്നാണിപ്പോഴെണ്റ്റെ പേടി!!

    മറുപടിഇല്ലാതാക്കൂ
  2. read my new post on identitypolitics(hammeed vs KEN polemic) in my new blog സ്വത്വവാദി
    by sandehi

    മറുപടിഇല്ലാതാക്കൂ